തിങ്കളാഴ്‌ച, ഡിസംബർ 26, 2005

ജീവിക്കുവാനൊരു ഒരു പരീക്ഷണം

ക്ഷീരോത്‌പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന്‌ പറയപ്പെടുന്നു. എന്നാൽ എന്റെ അറിവിൽ പശു വളർത്തിയിരുന്ന പലരും അതിനെ കൈയൊഴിഞ്ഞതായാണ്‌ എനിക്ക്‌ കാണുവാൻ കഴിയുന്നത്‌. ഒരുലിറ്റർ പാലുത്‌പാദിപ്പിക്കുവാൻ വേണ്ടിവരുന്ന ചെലവ്‌ ക്രമാതീതമായി ഉയരുന്നു. പ്രൊഡക്‌ഷൻ കോസ്റ്റ്‌ ഒരിടത്തും രേഖപ്പെടുത്തിയതായി കാണുവാൻ കഴിയുന്നില്ല. പാലിന്റെ വില ഒരുവശത്തുകൂടി പിടിച്ചു നിറുത്തുമ്പോൾ മായം ചേർത്ത പാൽ വിപണിയിൽ സുലഭമായി വിറ്റഴിക്കുന്നു. ഉപയോഗശൂന്യമായ "കരി ഓയിലിൽ" നിന്ന്‌ കറപ്പുനിറം നീക്കം ചെയ്ത്‌ അതിലെ ഫാറ്റ്‌ കണ്ടെന്റ്‌ നിശ്ചിതശതമാനം പാലിനൊപ്പം കലർത്തിവിൽക്കപ്പെടുന്നതായും പറയപ്പെടുന്നു.ഇരുപത്‌ വർഷം മുമ്പ്‌ മൂന്നുരൂപ എള്ളിൻ പുണ്ണാക്കിന്‌ വിലയുണ്ടായിരുന്നപ്പോൾ പാലിന്‌ ആറരരൂപയായിരുന്നു."അപൂർണം"

ചൊവ്വാഴ്ച, നവംബർ 29, 2005

മണ്ണേ അടിയന്‌ മാപ്പ്‌തരൂ

എനിക്ക്‌ നേരിട്ട്‌ കഴിക്കുവാൻ കഴിയാത്തതൊന്നും ഞാൻ മണ്ണിന്‌ അധികമായി നൽകുകയില്ല എന്ന്‌ പ്രതിജ്ഞയെടുക്കുന്നു. എൻ.പി.കെ പൂർണമായും ഒഴിവാക്കി റബ്ബർ കൃഷി ജൈവകൃഷിരീതിയിലേയ്ക്ക്‌ മാറ്റുന്നു. ബയോഗ്യാസ്‌ സ്ലറി ഉപയോഗിക്കുമ്പോൾ കട്ടിയാകുന്ന കറയുടെ കട്ടി കുറയ്ക്കുവാൻ ആവശ്യത്തിനനുസരിച്ച്‌ സെക്കന്ററി ന്യൂട്രിയൻസായ മഗ്നീഷ്യവും കാൽസ്യവും നൽകുന്നു. റബ്ബർബോർഡിലെ മുൻ ഗവേഷക എൽ.തങ്കമ്മ ഉത്തേജക ഔഷധമായ എഥിഫോൺ ഹാനികരമാണ്‌ എന്നുപറഞ്ഞത്‌ ഞാനിപ്പോൾ മനസിലാക്കുന്നു. മൂന്നു വർഷത്തിനകം കേരളത്തിലെ പ്രതിഹെക്ടർ ഉത്‌പാദനം രാസവളവും എഥിഫോണും കാരണം കുറയുവാൻ പോകുന്നു. ഇത്‌ കർഷകർ ഒരു മുന്നറിയിപ്പായി കണക്കാക്കുക.
എഥിഫോൻ ഉപയോഗിക്കുമ്പോൾ ലാറ്റക്സ്‌ ക്രമാതീതമായി പുറന്തള്ളുകയും ഫ്ലോയരസം പാൽക്കുഴലുകളെ നിറയ്ക്കുകയും മഗ്നീഷ്യത്തിന്റെ കുറവുകാരണം കാർബോഹൈഡ്രേറ്റ്‌സിന്റെ ഉത്‌പാദനം കുറയുകയും ക്രമേണ പട്ടമരപ്പായി ഫ്ലോയം പോലും ഉണങ്ങുവാൻ കാരണമാകുന്നു. മനുഷ്യ ശരീരത്തിൽ വിഷം കടത്തിവിട്ട്‌ ചോര ഊറ്റുന്നതുപോലെതന്നെയാണ്‌ ഇതും.എൻ.പി.കെ തുടർച്ചയായി നൽകിയാൽ മണ്ണിലെ ജീവാണുക്കൾ നശിക്കുകയും മണ്ണിന്റെ മരണത്തിന്‌ കാരണമാകുകയും ചെയ്യും. ജീവാണുക്കളെ നിലനിറുത്തുവാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും ബയോഗ്യാസ്‌ സ്ലറി നൽകുന്നതിലൂടെ സാധിക്കും. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയ കളയും കളപ്പയറും പശുക്കൾക്ക്‌ നൽകി അതിൽ നിന്ന്‌ ലഭിക്കുന്ന ഓർഗാനിക്‌ പാൽ കഴിച്ചും ചാണകവും ജൈവാവശിഷ്ടങ്ങളും സ്ലറിയാക്കി മാറ്റിയും മണ്ണിരകളെ വളരുവാൻ അവസരമൊകുക്കിയും ആഗോളവത്‌ക്കരണത്തിന്റെ നല്ല വശങ്ങളുടെ സഹായത്താൽ കർഷകന്റെ കടമ നിറവേറ്റും ഞാൻ മണ്ണിനോട്‌ കാട്ടിയ ചതി ചൂഷണം മുതലായവ അവസാനിപ്പിച്ച്‌ മണ്ണിന്‌ കുടിയ്ക്കാൻ ശുദ്ധജലവും ജൈവാഹാരവും നൽകും. ആഗോളവത്‌ക്കരണ സ്വകാര്യവത്‌ക്കരണ ഉദാരവത്‌ക്കരണങ്ങളുടെ ദോഷവശങ്ങളെയും ആഭ്യന്തര ചൂഷണത്തെയും നേരിടുകതന്നെ ചെയ്യും.

തിങ്കളാഴ്‌ച, നവംബർ 21, 2005

കേരളത്തിലെ മണ്ണിനങ്ങൾ

ഇത്‌ മണ്ണും മനുഷ്യനും പരിസ്ഥിതിയും എന്ന ബ്ലോഗിന്റെ തുടർച്ചയാണ്‌:-
ഇന്ത്യയിലെ മണ്ണിനങ്ങളിൽ മിക്കവയും കേരളത്തിൽ കാണപ്പെടുന്നവയാണ്‌. അവയുടെ സ്വഭാവവൈജാത്യങ്ങളെപ്പറ്റി താഴെ പ്രതിപാദിച്ചിരിക്കുന്നു.
൧. വനമണ്ണ്‌: കേരളത്തിന്റെ വിസ്‌തൃതിയുടെ ഏതാണ്ട്‌ 26 ശതമാനം ഈ മണ്ണുകൊണ്ട്‌ മൂടിയിരിക്കുന്നു. മൃത്തികാ പർഛേദികയുടെ ഉപരിതലത്തിൽ കാണുന്ന ക്ലേദ്നിര ഇവയുടെ ഒരു പ്രത്യേകതയാണ്‌. സസ്യനിബിഡമായ ഈ പ്രദേസങ്ങളിൽ ജൈവാംസത്തിന്റെ അളവ്‌ താരതമ്യേന കൂടുതലാണ്‌. അതിനാൽ ഇവയ്ക്ക്‌ കറുപ്പ്‌` കലർന്ന തവിട്ടുനിറമാണുള്ളത്‌. വളക്കൂറുള്ള ഈ മണ്ണുകളുടെ വിന്യാസം ഏറ്റവും മെച്ചപ്പെട്ടതത്രെ. വർഷപാതത്തിന്റെ ആധിക്യം കാരണം ഇവയിലെ കുമ്മായാംശം വളരെ കുറഞ്ഞിരിക്കുന്നു. കൂടാതെ പരിഛേദികയിലെ സംസ്തരങ്ങൾ തമ്മിലുള്ള വിഭേദനം (അന്തരം) വളരെ പ്രകടമായിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ മറ്റു മണ്ണിനങ്ങളെപ്പോലെ ഇവയിലും ഫോസ്ഫരസിന്റെ അളവ്‌ തുലോം കുറവാണ്‌. ഇവയുടെ പി.എച്ച് മിക്കവാറും 6-ൽ താഴെയായിരിക്കും. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇവ വ്യാപിച്ചുകിടക്കുന്നു.
൨. വെട്ടുകൽ മണ്ണ്‌: യഥാർത്ഥത്തിലുള്ള വെട്ടുകൽമണ്ണ്‌ കേരളത്തിലാണ്‌ കാണപ്പെടുന്നത്‌. ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്നതിനാലും ധാരാളം മഴയുള്ളതുകൊണ്ടും ഇത്തരം മണ്ണുകളുടെ രൂപ്പീകരണം ഇവിടെ വളരെ വേഗത്തിൽ സംഭവിക്കുന്നു. ആദ്യമായി ഈ മണ്ണുകളെ ശാസ്ത്രീയപഠനത്തിന്‌ വിധേയമാക്കിയതും നാമകരണം ചെയ്തതും കേരളത്തിലായിരുന്നു. ഫ്രാൻസിസ്‌ ബുക്കാനൻ എന്ന ആംഗ്ലേയ ശാത്രജ്ഞൻ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അങ്ങാടിപ്പുറത്തുനിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചശേഷമാൺ് ഇവയെപ്പറ്റിയുള്ള ശാസ്ത്രീയ പഠനമാരംഭിച്ചത്‌. ഇഷ്ടിക എന്നർത്ഥം വരുന്ന ലാറ്റർ എന്ന പദത്തിൽ നിന്നാണ്‌ ഇവയ്ക്ക്‌ ലാറ്ററൈറ്റ്‌ എന്ന പേര്‌ ലഭിച്ചത്‌. അധികരിച്ചതോതിൽ അയണിന്റെയും അലുമിനിയത്തിന്റെയും ഹൈഡ്രീകൃത ഓക്സൈഡുകൾ അടങ്ങിയിരിക്കുന്നുവെന്നതാണ്‌ ഇവയുടെ ഒരു പ്രത്യേകതയെന്ന്‌ നാം മുൻപ്‌ മനസിലാക്കിയല്ലോ. അമ്ലസ്വഭാവമുള്ള ഈ മണ്ണുകളിലെ ഫോസ്‌ഫറസ്‌,കുമ്മായാംശം, പൊട്ടാഷ്‌ എന്നിവയുടെ അളവ്‌ സസ്യോൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ല. കേരളത്തിൽ ഇടനാടു മുഴുവനും ഇത്തരം മണ്ണു കാണപ്പെടുന്നു.
൩. എക്കൽമണ്ണ്‌: നദീമുഖങ്ങളിലും, കായൽതീരങ്ങളിലും കണ്ടുവരുന്ന ഇത്തരം മണ്ണുകൾ പൊതുവേ ഗുരുത്വമേറിയവയും താരതമ്യേന ജൈവാംശമുള്ളവയുമാണത്രെ. ചെറിയതോതിൽ അമ്ലാംശമുള്ളവയാണെങ്കിലുംകേരളത്തിൽ കൃഷിക്കുപയോഗിക്കുന്ന മണ്ണുകളുടെ കൂട്ടത്തിൽ ഏറ്റവും ഫലപുഷ്ടിയുള്ളവയാണ്‌. കുട്‌ടനാട്‌, കോൾ നിലങ്ങൾ, പൊക്കാള നിലങ്ങൾ, കൈപ്പാട്‌ നിലങ്ങൾ എന്നിവ ഇത്തരം മണ്ണുകളുടെ വിസ്‌തൃതമായ പാടശേഖരങ്ങളത്രെ. കായലുകളുടെയും സമുദ്രത്തിന്റെയും സാമീപ്യം നിമിത്തം ചില കാലങ്ങളിൽ ഇവയുടെ ലവണാംശം അധികരിച്ചിരിക്കുന്നു.
൪. ചൊരിമണ്ണ്‌ അഥവാ മണൽമണ്ണ്‌: ക്ലേയാംശം വളരെ കുറവും പരുക്കൻ മണൽ വളരെ കൂടുതലും ഉള്ള ഇത്തരം മണ്ണുകൾ കേരളത്തിന്റെ സമുദ്രതീരപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഇവ ചെറിയതോതിൽ അമ്ലാംശം അടങ്ങിയവയാണ്‌. ഇവയിലെ സസ്യാഹാര മൂലകങ്ങളുടെ അളവ്‌ തുലോം കുറവാണ്‌. അതിനാൽ ഇവയുടെ ഫലപുഹ്ടി ഏറ്റവും കുറഞ്ഞിരിക്കുന്നു. ഈ മണ്ണുകളിലെ പ്രധാന ധാതുഘട്കം ക്വാർട്ട്‌സ്‌ ആണ്‌. ജലസംഭരണശേഷി വളരെ മോശമായ ഈ പ്രദേശൻഗളിലെ പ്രധാനകൃഷി തെങ്ങാണ്‌. വേണ്ടത്ര തോതിൽ ജൈവാംശവും, മറ്റുവളങ്ങളും ചേർക്കുന്നതുവഴി ഇവയുടെ ഫലപുഷ്ടി ഒരു പരിധിവരെ മെച്ചപ്പെടുത്താവുന്നതാണ്‌.
൫. കാതര മണ്ണ്‌: തമിഴ്‌നാട്‌, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വിപുലമായ തോതിൽ കാണപ്പെടുന്ന ഇത്തരം മണ്ണുകൾ കേരളത്തിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കണ്ടുവരുന്നുള്ളു. പാലക്കാട്‌` ജില്ലയിലെ ചിറ്റൂർ താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രമാണ്‌ ഇവ കാണപ്പെടുന്നത്‌. ജൈവാംശം താരതമ്യേന കുറവാണെങ്കിലും ഇവയ്ക്ക്‌ കടുപ്പമേവ്വ്രിയ കറുപ്പുനിറമാണുള്ളത്‌. കുറഞ്ഞതോതിലുള്ള നൈട്രജൻ, ഫോസ്‌ഫറസ്‌ എന്നിവയും, താരതമ്യേന മെച്ചമായ തോതിലടങ്ങിയിട്ടുള്ള പൊട്‌ടാഷ്‌, കാൽസ്യം എന്നിവയും ഈ മണ്ണുകളുടെ പ്രത്യേകതയാണ്‌. വരണ്ട കാലാവസ്ഥയിൽ ഈ മണ്ണ്‌ വെടിച്ചുകീറി ഇവയിൽ വലിയ വിള്ളലുകൾ ഉണ്ടാകുക സാധാരണമാണ്‌. മറ്റ്‌ സ്ഥലങ്ങളിലേതിനെ അപേക്ഷിച്ച്‌ ഇവിടത്തെ കാതര മണ്ണിൽ ക്ഷാരത താരതമ്യേന കുറഞ്ഞിരിക്കുന്നു. കരിമ്പ്‌, നിലക്കടല, നെല്ല്‌ എന്നിവയാണ്‌ ഈ മണ്ണുകളിൽ പ്രധാനമായും കൃഷിചെയ്യുന്ന വിളകൾ.
൬. ചെമ്മണ്ണ്‌: കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിങ്കര എന്നീ താലൂക്കുകളിൽമാത്രം കാനപ്പെടുന്ന ഒരു മണ്ണിനമത്രെ ചെമ്മണ്ണ്‌. ഈ മണ്ണിലെ സംസ്തരങ്ങൾ തമ്മിലുള്ള അന്തരം അത്ര പ്രകടമല്ല. ചൊരിമണൽ താരതമ്യേന കൂടിയ തോതിൽ അടങ്ങിയിരിക്കുന്നതുകൊണ്ട്‌ ഇവയിൽ നീർവാർച്ച കൂടിയിരിക്കുന്നു. അയണിന്റെ സംയുക്തങ്ങളുടെ ആധിക്യവും ജൈവാംശത്തിന്റെ കുറവും കാരണമാണ്‌ ഇവയ്ക്ക്‌ കടുത്ത ചുവപ്പുനിറമുണ്ടായിരിക്കുന്നത്‌. അമ്ലീയമായ ഈ മണ്ണുകളിലെ പ്രധാന സസ്യാഹാര മൂലകങ്ങളുടെ അളവ്‌ കുറവാണ്‌. എങ്കിലും സമീകൃത വളപ്രയോഗം കൊണ്ട്‌ ഇവയുടെ ഫലപുഷ്ടി വർദ്ധിപ്പിക്കാമെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
൭. കരിനിലങ്ങൾ: ചതുപ്പുനിലങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ നിലങ്ങൾ ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയിലേയും, വൈക്കം തലൂക്കിലുമായി ഏതാണ്ട്‌ 80 ച.മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇവയിലെ ജൈവാംശം വളരെ കൂടിയിരിക്കുന്നതിനാൽ (20 ശതമാനത്തിലസ്ധികം) നല്ല കറുത്ത നിറമാണുള്ളത്‌. ഗുരുത്വമേറ്യ ഈ മണ്ണുകളിലെ നീർവാർച്ച വളരെ കുറവാണ്‌. കടുത്ത അമ്ലാംശമുള്ള ഇവയുടെ പി.എച്ച്‌ സൂചിക മിക്കവാറും 4-ൽ താഴെ ആയിരിക്കുന്നു. അലുമിനിയം, അയൺ എന്നിവയുടെ ലേയത്വം കൂടിയ ലവ്‌അണങ്ങൾ വലിയതോതിൽ അടങ്ങിയിരിക്കുന്നതിനാൽ പല സ്ഥലങ്ങളിലും കൃഷി സാധ്യമല്ല. വർഷ്ഠ്തിൽ ഏറിയ സമയവും ജലത്താൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ഒരു വിള മാത്രമേ ഇവയിൽനിന്നും എടുക്കാൻ കഴിയുന്നുല്ലു. നൈട്രജെന്റെ അളവ്‌ മെച്ചമാണെങ്കിലും ഫോസ്‌ഫറസ്‌, കുമ്മായാംശം എന്നിവയുടെ അഭാവം ഈ മന്നിന്റെ സങ്കീർണ സ്വഭാവത്തിന്‌ ആക്കം കൂട്ടുന്നുണ്ട്‌.
"കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ (Soil Science) മുൻ പ്രൊഫസർ കൈമാറിയ ഇത്രയും വിലപിടിപ്പുള്ള അറിവ്‌ മാത്രം മതി കേരളത്തിലെ കർഷകർക്ക്‌ സ്വയം അവരുടെ കൃഷി പരിപാലനത്തിന്‌."

ഞായറാഴ്‌ച, നവംബർ 20, 2005

മണ്ണും മനുഷ്യനും പരിസ്ഥിതിയും

ലേഖകന്‍: ഡോ. തോമസ്‌വര്‍ഗീസ്‌ - 1995 -ല്‍ പ്രസിദ്ധീകരിച്ചത്‌
ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകളനുസരിച്ച്‌ ഒരു ദിവസം സൂര്യനുദിച്ച്‌ അസ്തമിക്കുന്നതിനിടയില്‍ ഈ പൂമുഖത്ത്‌ പതിനായിരത്തിലേറെപേര്‍ പട്ടിണികാരണം മരണമടയുന്നു! കാര്‍ഷികമേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ ഇരുപത്‌ ശതമാനത്തോളം ജനങ്ങള്‍ക്ക്‌ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ആഹാരം ലഭിക്കുന്നില്ലെന്നും കണക്കുകള്‍ കാണിക്കുന്നു. ആമാശയ ദുഃഖം അടക്കുവാനാകാത്ത അനേക സഹസ്രം കുഞ്ഞുങ്ങള്‍ ഭൂമദ്ധ്യരേഖയോടടുത്ത്‌ കിടക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള രാജ്യങ്ങളില്‍ പട്ടിണിക്കും രോഗത്തിനും മരണത്തിനും വിധേയരാകുന്ന ദുസ്ഥിതിയിലാണിന്ന്‌.
എന്തുകൊണ്ടാണ്‌ ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപം സ്ഥിതിചെയ്യുന്ന മൂന്നാം ലോകരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നിരിക്കുന്നത്‌? പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ ഈ രാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളക്കേടുകള്‍ മനസിലാവുക. ഒരുകാലത്ത്‌ ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശമായിരുന്നു ഈ രാജ്യങ്ങള്‍. കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ ഈ വനങ്ങള്‍ അതിവേഗത്തില്‍ വെട്ടി നശിപ്പിക്കുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങുന്ന പാരമ്പര്യ കൃഷിരീതികള്‍ പ്ലാന്റേഷന്‍ കൃഷിരീതികള്‍ക്ക്‌ വഴിമാറിയതോടെ മണ്ണിന്റെ ഫലപുഷ്ടിയിലും മാറ്റങ്ങള്‍ സംഭവിച്ചു.
മണ്ണ്‌ മരിക്കുന്നുവോ?
മണ്ണിന്‌ സംഭവിച്ച ഈ അപക്ഷയമാണ്‌ മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദന ശ്രമങ്ങളെ പലതിനെയും തകിടം മറിച്ചതെന്നാണ്‌ ഇക്കാര്യത്തെപ്പറ്റി പഠിച്ച പല അന്താരാഷ്ട്ര വിദഗ്ദ്ധ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്‌`. വാഷിംടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ്‌ റിസോര്‍സസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനമനുസരിച്ച്‌ രണ്ടാം ലോകമഹയുദ്ധത്തിനുശേഷം ലോകത്താകമാനം ഏതാണ്ട്‌ 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗശൂന്യമായിക്കഴിഞ്ഞുവെന്ന്‌ അവകാശപ്പെടുന്നു. ഇന്ത്യയുടെയും ചൈനയുടെയും മൊത്തം വിസ്‌തൃതിയ്ക്ക്‌ തുല്യമാണിത്‌. മണ്ണ്‌ അനശ്വരമായ ഒരു അക്ഷയപാത്രമാണെന്നാണ്‌ പൊതുവെയുള്ള വിശ്വാസം. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍ വഴി ഈ അനശ്വരശേഖരം തകര്‍ന്ന്‌ തരിപ്പണമാകുമെന്നും അങ്ങിനെ മണ്ണിന്റെ മരണത്തോടൊപ്പം അത്‌ ജന്മം നല്‍കിയ മനുഷ്യ സംസ്കാരവും മരിക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പുനല്‍കുന്നു.
രണ്ടായിരം കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ എന്നീ നദികള്‍ക്കിടയില്‍ നിലനിന്നിരുന്ന സസ്യശ്യാമള ഭൂവിഭാഗമായിരുന്നു മെസപ്പൊട്ടാമിയ എന്നാണ്‌ ചരിത്രം. ഇന്ന്‌ ആ സ്ഥാനത്ത്‌` ഇറാക്ക്‌ എന്ന മണലാരണ്യപ്രദേശമാണെന്ന്‌ ഓര്‍ക്കണം. ഇന്ത്യയിലുമുണ്ട്‌ ഇമ്മാതിരി മരുവല്‍ക്കരണത്തിന്റെ ഉദാഹരണങ്ങള്‍. പഞ്ചാബിലെ പാബി-ശിവാലിക്‌ കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഇടതൂര്‍ന്ന വനങ്ങളായിരുന്നുപോലും. ഇന്നാകട്ടെ മുള്‍പടര്‍പ്പുകളും, കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണവിടെ. കേരളത്തിലെ അട്ടപ്പാടിയും, ഇരുട്ടുകാനവും, കുളിര്‍കാടും, നിലമ്പൂരും, ഇടുക്കിയും ഈ ദുരന്തത്തിന്റെ മൂക സാക്ഷികളായി തീര്‍ന്നിരിക്കുന്നു.
അനേകായിരം വര്‍ഷങ്ങളായി ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൌതിക-രാസ-ജൈവ പരിണാമ പ്രക്രിയയുടെ ഫലമായാണ്‌ നാം ഇന്ന്‌ കൃഷിചെയ്യാനുപയോഗിക്കുന്ന മണ്ണ്‌ ഉണ്ടായിട്ടുള്ളത്‌. പ്രകൃത്യാ സങ്കീര്‍ണമായ ഈ മണ്ണില്‍ പരിസ്ഥിതികള്‍ക്കനുസൃതമായി നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ആകെത്തുകയാ ഒരു പ്രത്യേക ഇനം മണ്ണിന്റെ ഉല്‍പ്പാദനശേഷി നിര്‍ണയിക്കുന്നത്‌. പാറ പൊടിഞ്ഞ്‌ മണ്ണുണ്ടാകുന്നുവെന്നാണ്‌ പലരും ധരിച്ചിരിക്കുന്നത്‌. പാറ പൊടിഞ്ഞാല്‍ മണ്ണല്ല പാറപ്പൊടിയാണ്‌ കിട്ടുക. ജീവനുള്ള ഇത്തരം മണ്ണ്‌ പ്രകൃതിയുടെ അമൂല്യ സംഭാവനയാണ്‌ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ഇഞ്ച്‌ ജീവനുള്ള മേല്‍മണ്ണ്‌ ഉണ്ടാകുവാന്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
അപക്ഷയം സംഭവിച്ച പാറക്കഷണങ്ങളില്‍ കാലാവസ്ഥ, ജൈവലോഹം, നിമ്നോന്നത എന്നീ ഘടകങ്ങളുടെ സ്വാധീനം ഒരു നിശ്ചിത കാലത്തോളം നടക്കുമ്പോഴാണ്‌ ഒരു പ്രതേക ഇനം മണ്ണ്‌ രൂപം കൊള്ളുന്നത്‌. ഇപ്രകാരം ഉണ്ടാകുന്ന മണ്ണ്‌ പ്രകൃത്യായുള്ള പരിസ്ഥിതിയുമായി സമതുലനാവസ്ഥയിലായിരിക്കുമ്പോള്‍ അതിന്റെ മൂല്യ നഷ്ടം കാര്യമായ തോതില്‍ സംഭവിക്കാനിടയില്ല. എന്നാല്‍ മനുഷ്യന്‍ എന്ന ഘടകം സ്വന്തം ആവശ്യങ്ങള്‍ക്കായി ഈ സന്തുലിതാവസ്ഥ തകര്‍ക്കുവാന്‍ തുടങ്ങുമ്പോഴാണ്‌ മണ്ണിന്റെ നാശം ആരംഭിക്കുന്നത്‌.
ഫലപുഷ്ടിയുള്ള മേല്‍മണ്ണ്‌ ഭൂമുഖത്തിന്റെ ഉപരിതലത്തില്‍ ഏതാണ്ട്‌ ഒരടി താഴെവരെ മാത്രമേ കാണുകയുള്ളു. വനപ്രദേശങ്ങളില്‍ ഇതിന്റെ ആഴം മൂന്നോ നാലോ അടിയോളം കണ്ടേയ്ക്കാം. എന്നാല്‍ വന നശീകരണവും, വിവേചനരഹിതമായ കൃഷിരീതികളും കൊണ്ട്‌ പലസ്ഥലങ്ങളിലും ഈ അമൂല്യ ശേഖരത്തിന്റെ കനം ഏതാനും ഇഞ്ച്‌മാത്രമായി ചുരുങ്ങിവരുന്നുവെന്നുള്ളതാണ്‌ ദുഃഖകരമായ യാഥാര്‍ത്ഥ്യം. മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജലങ്ങളുടെയും നിലനില്‍പ്പ്‌ ഈ നേരിയ കനത്തിലുള്ള മേല്‍മണ്ണിനെ ആശ്രയിച്ച് ആണ്‌ ഇരിക്കുന്നത്‌.
മരുവല്‍ക്കരണം എങ്ങനെ?
മണ്ണിന്റെ അപക്ഷയവും തന്മൂലമുണ്ടാകുന്ന മരുവല്‍ക്കരണവും രൂക്ഷമായി കാണപ്പെടുന്നത്‌` ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖല പ്രദേശങ്ങളിലാണ്‌. അതിവൃഷ്ടിമൂലമുണ്ടാകുന്ന മണ്ണൊലിപ്പ്‌, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക്‌ പുറമേ ലാറ്ററീകരണം എന്ന ഭൌതിക-രാസപ്രക്രിയയും ഈ മേഖലയിലെ കൃഷിയിടങ്ങള്‍ക്ക്‌ നാശം വിതയ്ക്കുന്നു. കനത്ത വര്‍ഷപാതവും, വരള്‍ച്ചയും ഇടവിട്ടുണ്ടാകുന്ന മേഖലകളിലാണ്‌ ലാറ്ററൈറ്റ്‌ അഥവാ വെട്ടുകല്‍മണ്ണുകളുണ്ടാവുന്നത്‌. മണ്ണിന്റെ ഉല്‍പ്പാദനക്ഷമത നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ക്ഷാരമൂലകങ്ങളും സിലിക്കയും ലാറ്ററീകരണ പ്രക്രിയയിലൂടെ നിര്‍ഗമന ജലത്തോടൊപ്പം മണ്ണില്‍നിന്ന്‌ കീഴ്‌നിരകളിലേയ്ക്ക്‌ നീക്കം ചെയ്യപ്പെടുകയും ഇരുമ്പിന്റെയും, അലുമിനിയത്തിന്റെയും ഓക്‌സൈഡുകള്‍ മേല്‍ നിരകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ഏറിവരുന്നതിനാലും ജൈവാംശം നഷ്ടപ്പെട്ടുപോയതിനാലും ആണ്‌ ഇവയുടെ നിറം ചുവപ്പായി തീര്‍ന്നിരിക്കുന്നത്‌. അമ്ലത അധികരിച്ചതും ഉല്‍പ്പാദനശേഷി കുറഞ്ഞതുമായ ഇത്തരം വെട്ടുകല്‍ മണ്ണുകള്‍ ഇന്ന്‌ ഉഷ്ണമേഖലാ പ്രദേശത്തുള്ള പല വികസ്വര രാജ്യങ്ങളുടെയും പുരോഗതിയ്ക്ക്‌ പ്രധാന വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. മണ്ണിന്റെ മരണത്തിനിടയാകുന്ന ലാറ്ററീകരണത്തെപ്പറ്റി കാര്‍ഷിക ശസ്ത്രജ്ഞന്മാര്‍ തിരക്കിട്ട ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌. ഭൂമുഖത്തെ മണ്ണിനങ്ങളില്‍ 13 ശതമാനത്തിലേറെയും വെട്ടുകല്‍ മണ്ണുകളാണ്‌. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ ഇവയിലേറെയും വ്യാപിച്ചുകിടക്കുന്നത്‌`. ഇന്ത്യയില്‍ത്തന്നെ ഏഴ്‌ കോടി ഹെക്ടര്‍ സ്ഥലത്ത്‌ വെട്ടുകല്‍ മണ്ണുകളും അവയ്ക്ക്‌ സമാനമായ ചെമ്മണ്ണുകളുമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരളത്തിലാകട്ടെ മൊത്തം കൃഷിയിടത്തിന്റെ 60 ശതമാനത്തിലേറെയും ഇത്തരം മണ്ണുകളാണുള്ളത്‌. ലാറ്ററൈറ്റ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഈ പ്രത്യേകതരം ധാതു പദാര്‍ത്ഥത്തെ ആദ്യമായി ശാസ്ത്രശ്രദ്ധയ്ക്ക്‌ വിഷയീഭവിപ്പിച്ചതും കേരളത്തില്‍നിന്നാണെന്നത് എടുത്ത്‌ പറയേണ്ട കാര്യമത്രേ. എ.ഡി 1800-ല്‍ ഫ്രാന്‍സിസ്‌ (ഹാമില്‍ട്ടണ്‍) ബുക്കാനന്‍ എന്ന ഇംഗ്ലീഷുകാരനായ ശാസ്ത്രജ്ഞന്‍ തന്റെ ഔദ്യോഗികപര്യവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. തെക്കേമലബാറിലെ അങ്ങാടിപ്പുറത്ത്‌ വെട്ടുകല്ല്‌, വീടുനിര്‍മാണത്തിനായി വെട്ടിയെടുക്കുന്നത്‌ കണ്ട ബുക്കാനനാണ്‌ ഇതിനെ ലാറ്ററൈറ്റ്‌ എന്ന്‌ ആദ്യമായി നാമകരണം ചെയ്തത്‌. ഇഷ്ടിക എന്നര്‍ത്ഥം വരുന്ന "ലാറ്റര്‍" എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്‌ ലാറ്ററൈറ്റ്‌ എന്ന ശാസ്ത്ര സംജ്ഞയുണ്ടായതും. ബുക്കാനന്റെ യാത്രാ വിവരണങ്ങളിലൂടെ അത്‌ ലോക ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചതും. വിവിധ അന്തര്‍ദ്ദേശീയ ശാസ്ത്ര സംഘടനകള്‍ ചേര്‍ന്ന്‌ അങ്ങാടിപ്പുറത്ത്‌ ബുക്കാനന്‍ സ്മാരകം പണിതുയര്‍ത്തിയിട്ടുണ്ട്‌.
ലാറ്ററീകരണം കാര്‍ഷികവികസനത്തിന്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഒട്ടേറെയാണ്‌. ജൈവാംശത്തിന്റെ കുറവ്‌, അധികരിച്ച അമ്ലത, കുമ്മായ അംശത്തിന്റെ അഭാവം, ഇരുപത്‌ അലുമിനിയം സംയുക്തങ്ങളുടെ ആധിക്യം, സസ്യാഹാര മൂലകങ്ങളെ അധിശോഷണം ചെയ്യുവാനുള്ള കഴിവില്ലയ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരം മണ്ണുകളുടെ ഉല്‍പ്പാദനക്ഷമത കണക്കിലെടുത്താല്‍ ഇവ ഏതാണ്ട്‌ മരുഭൂമിക്ക്‌ സമാനമായി തീര്‍ന്നിരിക്കുകയാണ്‌. ഈ പ്രസ്താവം സ്വല്‍പം അതിശയോക്തിപരമായി തോന്നിയേക്കാം. പ്രത്യേകിച്ചും ലാറ്ററൈറ്റിന്റെ ജന്മനാടെന്ന്‌ പറയാവുന്ന കേരളത്തിന്റെ പച്ചത്തഴപ്പ്‌ കാണുമ്പോള്‍.
ഈ പച്ചത്തഴപ്പ്‌ കേവലം പുറമ്മോടി മാത്രമാണ്‌. യഥാര്‍ത്ഥത്തില്‍ പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച്‌, കനത്ത വര്‍ഷപാതമുള്ള ഈ പച്ചത്തഴപ്പിനടിയില്‍ ഒരു കാലത്ത്‌ കനക ഗര്‍ഭമായിരുന്ന സ്ഥാനത്ത് ഇന്ന്‌ വന്ധ്യത ബാധിച്ചതുമായ മണ്ണാണുള്ളത്‌. ലാറ്ററീകരണം നടക്കുവാന്‍ അനുകൂലമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളെ ഒരു പരിധിവരെ രക്ഷിച്ചുപോന്നത്‌ നമ്മുടെ വനസമ്പത്തായിരുന്നു. അതിവേഗത്തിലുള്ള മണ്ണിന്റെ അപക്ഷയം തടയുവാന്‍ ഈ വനങ്ങള്‍ നാനാവിധത്തില്‍ സഹായിച്ചു വന്നിരുന്നു. മണ്ണൊലിപ്പ്‌ തടഞ്ഞും, ജൈവാംശം വര്‍ദ്ധിപ്പിച്ചും, സൂര്യതാപം കുറച്ചും വനങ്ങള്‍ ചെയ്തിരുന്ന സേവനങ്ങള്‍ നാമിന്ന്‌ അതിവേഗത്തില്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം മിക്ക വനമേഖലകളിലും ലാറ്ററീകരണം ഗുരുതരമായ രീതിയില്‍ ഏറിവരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കേരളത്തില്‍
കേരളത്തില്‍ ലാറ്റെറീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌. പ്രതിവര്‍ഷം നാലായിരം മില്ലിലിറ്ററിലേറെ മഴ കിട്ടുന്നുവെങ്കിലും ഈ പ്രദേശങ്ങളിലെ വരള്‍ച്ചയുടെ കാലം എട്ട്‌ മാസത്തോളമാണ്‌. ലാറ്ററീകരണത്തിന്‌ ഏറ്റവും അനുയോജ്യമായ ഇത്തരം കാലാവസ്ഥയാണ്‌ ഉത്തര കേരളത്തിലെ മണ്ണുകളുടെ ശാപമായിത്തീര്‍ന്നിരിക്കുന്നത്‌. മണ്ണ്‌ കട്ടീയാകുന്ന പ്രക്രിയ മൂലം അവിടങ്ങളില്‍ പലേടത്തും കൃഷി തീര്‍ത്തും അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. വനനിബിഢമായിരുന വയനാട്ടില്‍ വെട്ടുകല്‍ മണ്ണുകള്‍ വിരളമായിരുന്നുവെങ്കിലും, വന നശീകരണം കാരണം അവിടെയും ലാറ്ററീകരണം വ്യാപിച്ചുവരുന്നതായി കാണുന്നു.
വെട്ടുകല്‍ മണ്ണുകളുടെ ഉല്‍പ്പാദനക്ഷമത കുറയുന്നുവെന്നു മാത്രമല്ല ഇത്തരം മണ്ണുകളിലെ വിളകള്‍ വളരെ വേഗം രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും വിധേയമായിത്തീരുന്നു. രോഗഗ്രസ്ഥമായ മണ്ണില്‍ രോഗാതുരരായ സസ്യങ്ങള്‍ എന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യാധാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. കുരുമുളക്‌, ഏലം, ഇഞ്ചി, വാഴ, നാളികേരം എന്നിവയ്ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത എത്രയോ രോഗങ്ങളാണുള്ളത്‌. ഈ രോഗങ്ങളില്‍ പലതും കഴിഞ്ഞ തലമുറകളിലെ കര്‍ഷകര്‍ക്ക്‌ അന്യമായിരുന്നവയല്ലേ? ലാറ്ററീകരണത്തിന്‌ ഒരു കാര്‍ഷികേതരവശം കൂടിയുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഭൂവിജ്ഞാന ശാസ്ത്രജ്ഞന്മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും, വ്യവസായികള്‍ക്കും താല്‍പ്പര്യമുള്ള ഒരു മേഖലയാണീത്‌. ഇരുമ്പ്‌, അലുമിനിയം, എന്നിവ ഇത്തരം മണ്ണുകളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അവയുടെ അയിരുകളായ ഹേമറ്റൈറ്റ്‌, ബോക്സൈറ്റ്‌ എന്നിവ ഈ മേഖലകളില്‍നിന്നും ഖനനം ചെയ്തെടുക്കുന്നു. കൂടാതെ തീരദേശങ്ങളിലെ ലാറ്ററൈറ്റുകളുടെ അടിനിരകളില്‍നിന്നും കയോളിന്‍ അഥവാ ചീനക്കളിമണ്ണും ഖനനം ചെയ്യാറുണ്ട്‌. കാര്‍ഷികമായി മരണം സംഭവിക്കുന്നുവെങ്കിലും വ്യാവസായിക സാധ്യത വര്‍ദ്ധിക്കുന്നില്ലെയെന്ന്‌ ചിലരെങ്കിലും സമാധാനിക്കുന്നുണ്ടാവാം. എന്നിരുന്നാലും വരും തലമുറകളുടെ നിലനില്‍പ്പിനും പ്രകൃതിയുടെ സംരക്ഷണത്തിനും മരിക്കാത്ത മണ്ണിനുവേണ്ടി നാം പ്രയത്നിച്ചേ തീരൂ. "നാമിന്ന്‌ കൃഷി ചെയ്യുന്ന മണ്ണ്‌ നമുക്ക്‌ പൈതൃകമായി ലഭിച്ചതല്ല, അത്‌ വരും തലമുറകളില്‍ നിന്നും കടമെടുത്തതാണ്‌", എന്ന ഇന്ത്യന്‍ പഴമൊഴി നാം മറക്കരുത്‌.

വ്യാഴാഴ്‌ച, നവംബർ 10, 2005

പ്രപഞ്ചം (Universe)

പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്‌ നമുക്കെന്തുചെയ്യാൻ കഴിയും. പഞ്ചഭൂതനിർമിതമായ ഈ പ്രപഞ്ചം നാമായിട്ട്‌ നശിപ്പിക്കണമോ?
൧. മണ്ണ്‌ (Soil)
ഓരോന്നും കൂടുതൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ടെങ്കിലും. നാം ഏറ്റവും കൂടുതൽ മലിനപ്പെടു ത്തുന്നതും മണ്ണിനെത്തന്നെ. മണ്ണിന്റെ ജീവൻ എപ്രകാരം നിലനിറുത്താമെന്ന്‌ ഇംഗ്ലീഷിലെ ഈ പേജ്‌ കാണുക "All plant and animal tissue (other than when burnt) is decomposed (ie broken down) by soil microbes and macrobes into smaller and smaller particles. These decomposing particles of organic matter eventually become HUMUS.
One teaspoon of rich organic soil or compost can contain up to 4 to 5 billion microbes
"
അജൈവമാലിന്യങ്ങൾ മണ്ണിന്‌ ദഹിക്കാൻ കഴിയില്ല. മണ്ണിൽനിന്നുവേണം സസ്യ ലതാതികളും വൃക്ഷങ്ങളും വളരേണ്ടത്‌. ഓരോ ചെടിക്കും വൈവിധ്യമാർന്ന പ്രത്യേകതകൾ ഉണ്ട്‌. ചെറിയ ചെടികൾക്ക്‌ ലഭിക്കാതെ താഴോട്ട്‌ പോകുന്ന മൂലകങ്ങളും മറ്റും വൻ മരങ്ങളുടെ ആഴത്തിലുള്ള വേരുകൾ വലിച്ചെടുത്ത്‌ മേൽമണ്ണിന്‌ പൊഴിയുന്ന ഇലകളായും മറ്റും ലഭ്യമാകും.മണ്ണിനെ ഫലഭൂയിഷ്ടമായി നിലനിറുത്തുന്നതിൽ മണ്ണിരകൾ പ്രധാന പങ്ക്‌ വഹിക്കുന്നു. ഈർപ്പമുള്ളപ്പോൾ മണ്ണിന്‌ മുകളിലേയ്ക്ക്‌ ഇവ വരുകയും ഈർപ്പം കുറയുന്നതിനനുസറിച്ച്‌ മണ്ണിനുളിലേക്ക്‌ പോകുകയും ചെയ്യുന്നു. സുരക്ഷിതമായ ആറിഞ്ച്‌ താഴ്ച്ചയിലാണ്‌ ഇവ മുട്ടയിടുന്നത്‌. ഇവയുടെ ആഹാരം ചീഞ്ഞ ജൈവ വസ്തുക്കളാണ്‌. ഇവയുടെ വിസർജ്യം മണ്ണിരകമ്പോസ്റ്റ്‌ എന്നറിയപ്പെടുന്നു. ചില സത്യങ്ങൾ
പക്ഷിമൃഗാദികളുടെയും മനുഷന്റെ വിസർജ്യങ്ങളും ശവശരീരങ്ങളും മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കുമെങ്കിലും അധികമായാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. പല പ്രദേശങ്ങളിലെയും മണ്ണിൽ വ്യത്യസ്ഥ്ങ്ങളായ രീതിയിൽ മൂലകങ്ങളുടെ അള വിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഉദാ: മസൂറിയിലെ മണ്ണിൽ ഫൊസ്‌ഫറസ്‌ ധാറാളം അടങ്ങിയിരിക്കുന്നു, തമിഴ്‌ നാട്ടിലെ മണ്ണിൽ ഡൊളാമയറ്റ്‌ എന്ന മഗ്നീഷ്യത്തിന്റെയും ക്യൽസ്യത്തിന്റെയും അളവ്‌ കൂടിയിരിക്കുന്നു. മൂലകങ്ങളുടെ കുറവ്‌ അതി സൂഷ്മമായി ഇലനിരീക്ഷണത്തിലൂടെ മനസിലാക്കുവാൻ സാധിക്കും. കുറവുള്ള മൂലകങ്ങളുടെ അളവ്‌ വർധിപ്പിച്ചും കൂടുതലുള്ളവയെ നിയന്ത്രിച്ചും നമ്മുടെ കർമം വരും തലമുറയ്ക്കുവേണ്ടി ചെയ്യുക.
൨. ജലം (Water)
ശുദ്ധ ജലം ജീവജാലങ്ങളുടെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌. എന്നാൽ ഒരുനിയന്ത്രണവുമില്ലാതെ ജൈവേതര മാലിന്യങ്ങൾകൊണ്ട്‌ ജലത്തിലെത്തിച്ചേരുന്ന ജൈവാംശം പോലും മലിനമായി മാറുന്നു. മനുഷ്യരാൽ മാത്രം ചെയ്യുന്ന ഈ പ്രവൃത്തി വരും തലമുറയെ ഏതു രീതിയിൽ ബാധിക്കുമെന്ന്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു.
നീരവിയായി മാറുന്ന ജലം ഡിസ്റ്റിൽഡ്‌ വാട്ടർ ആയി തിരികെ ഭൂമിയിൽ വീഴുന്നതിന്‌ പകരം അന്തരീക്ഷത്തിലെ എല്ലാ മാലിന്യങ്ങളും വഹിച്ചുകൊണ്ട്‌ ഭൂമിയിൽ പതിക്കുകയാണല്ലോ. ശുദ്ധജല തടാകങ്ങളും, കായലും കടലും വരെ മലിനമാക്കപ്പെടുന്നു. പറന്നുയരുന്ന വിമാനങ്ങളിൽനിന്നും പുറത്തുവിടുന്നതുമുതൽ സമുദ്രതിലൂടെ സഞ്ചരിക്കുന്ന കപ്പൽ വരെ മലിനീകരണത്തിൽ ഒരു കുറവും വരുത്തുന്നില്ല. നദി മലിനീകരണം , Yard Waste , ജലമലിനീകരണവും സമൂഹവും , ജലമലിനീകരണവും ചിലപോംവഴികളും
കരിയും മണലും ചേർന്ന മിശ്രിതത്തിലൂടെ അരിച്ചെടുക്കുന്ന ജലം ശുദ്ധമാകുമായിരുന്നു ഇന്ന്‌ വില കൂടിയ ഫിൽറ്ററുകൾക്കുപോലും ജലത്തിലെ വിഷാംശം നീക്കുവാൻ കഴിയുന്നില്ല. പച്ചവെള്ളം കുപ്പിക ളിലാക്കി പാൽ വിലക്ക്‌ വിൽക്കുന്നവർക്കിനി നല്ല കാലം വരാൻ പോകുന്നു. കാരണം ഭൂജല മനിനീകരണത്തിന്‌ കാരണമാകുന്ന ജൈവേതര മാലിന്യങ്ങളെ സംഭരിക്കുന്നതിനു പകരം ടാങ്കുകൾ കെട്ടി മഴവെള്ളം സംഭരിച്ച്‌ കുടിക്കുവാനുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. ഭൂഗർഭ ജലം അമിതമായി ഊറ്റുന്നതിലൂടെ ഭൂമിക്കുള്ളിലെ വായുവിന്റെ ലഭ്യത മണ്ണിലേയ്ക്ക്‌ താഴേണ്ട ജലം കടലിലും കായലിലും എത്തിക്കുന്നു. ശുദ്ധജലം കൊണ്ട്‌ ഭൂമിയെ റീ ചാർജ്‌ ചെയ്യുവാനുള്ള സംവിധാനങ്ങളാണ്‌ വേണ്ടത്‌. ജൈവകൃഷിയും ശുദ്ധജല ലഭ്യതയും കടലാസിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങൾ.
൩ വായു (Air)
ജീവനുള്ളവയ്ക്ക്‌ ഓക്സിജൻ ഇല്ലാതെ മിനിട്ടുകൾ മാത്രമേ നിലനിൽപ്പുള്ളു. ഒക്സിജൻ വലിച്ചെടുത്ത്‌ പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡിലെ കാർബൺ ആണ്‌ ഫോട്ടോ സിന്തസിസിന്റെ സഹായത്താൽ കാർബോഹൈഡ്രേറ്റ്‌സ്‌ ഉത്‌പ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഇവയിലെ അവശിഷ്ട്ങ്ങൾ ജലജീവികൾക്കും ആഹാരമായി മാറുന്നു. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയയുടെ സുതാര്യത അന്തരീക്ഷവായുവിലെ ശുദ്ധത കൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒന്നാണ്‌. ബിഷമയമായ വാതകങ്ങളും മറ്റും ഭൂമിയെ സംരക്ഷിക്കുൻന ഓസോൺ പാളികൾക്കുപോലും വിള്ളലുണ്ടാകുന്നു. പെട്രോളിയം ഉത്‌പന്നങ്ങൾ കത്തിയുണ്ടാകുന്നതും ഫക്ടറികളിൽ നിന്നും പുറംതള്ളുന്നതുമായ വിഷ വാതകം ശുദ്ധീകരിച്ച്‌ പുറംതള്ളുവാനുള്ള സംവിധാനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. ജൈവ ബസ്ഥുക്കൾ ഫെർമെന്റേഷൻ പ്രോസസിന്‌ വിധേയ്മകുമ്പോൾ ഉണ്ടാകുന്ന വാതകം പെട്രോളിയം ഉത്‌പന്നങ്ൻഘൾക്ക്‌ പകരമായി ഉപയോഗിക്കാവുന്നതും പ്രകൃതിക്ക്‌ ഇണങ്ങിയവയും ആണ്‌. ഉദാഹരണത്തിന്‌ "ഇവിടെ ഞെക്കുക".
Independence from LPG, Kerosene, Petrol and Diesel ഒരു പ്രദേശത്തേക്ക്‌ ആവശ്യമുള്ള വൈദ്യുതി വരെ ഉത്‌പ്പാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്‌. പശുക്കൾ വളർത്താതെയും കൃഷി ചെയ്യാതെയും ജൈവ അവശിഷ്ട്ങ്ങളിൽ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വാതകം എക്കോ ഫ്രണ്ട്‌ലി ആയിരിക്കുമല്ലോ. മഴവെള്ളത്തിലൂടെ ഭൂമിയിൽ പതിക്കുന്ന ചില വാതകങ്ങൾ ഭൂമിയെ മരുഭൂമിയാക്കും.
അന്തരീക്ഷത്തിലെ പല വാതകങ്ങളും പ്രകൃതിയുടെ നിലനിൽപ്പിന്‌ ആവശ്യമാണ്‌.
ചില വിഷ വാതകങ്ങൽ
൪ അഗ്നി (Fire)
അഗ്നി സംരക്ഷകനും മറ്റൊരു രൂപത്തിൽ സംഹാരകനുമാണ്‌. സൂര്യപ്രകാശം കിട്ടാത്ത ഭാഗങ്ങളിലെ അന്തരീക്ഷത്തിലെ അണുക്കളെയും രോഗം പരത്തുന്ന കുമിളുകളെയും നശിപ്പിക്കുവാനുള്ള കഴിവ്‌ അഗ്നിക്കുണ്ട്‌. ഭൂമിയെ നിലനിറുത്തുവാൻ മുകളിലുള്ളത്‌ കരിച്ച്‌ ചാരമാക്കി മണ്ണിന്‌ നൽകി മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. അഗ്നിയിലൂടെ ആവിയാകുന്നത്‌ വായുവിന്റെ ശുചീകരണത്തോടൊപ്പം മഴയിലൂടെ ഭൂമിയിൽത്തന്നെ പതിക്കുന്നു. മണ്ണിന്‌ മുകളിലുണ്ടാകുന്ന അഗ്നി മണ്ണിലെ ജീവാണുക്കൾക്കൊപ്പമുള്ള ഓർഗാനിക്‌ കാർബൺ നശിപ്പിക്കുകയും ഇല്ല. അഗ്നികൊണ്ടുള്ള ചികിത്സയെ ഫയർ തെറാപ്പി എന്നു വിളിക്കാം. തീയിലൂടെ നഷ്ടപ്പെടുന്ന കാർബണും ഓക്സിജനും ജലവും അന്തരീക്ഷത്തിൽനിന്ന്‌ തിരികെ ലഭിക്കുന്നു. ജൈവ ഘടകങ്ങൾ കത്തുമ്പോൾ അന്ത്രീക്ഷ ശുദ്ധീകരണവും മറ്റ്‌ രാസ വസ്ഥുക്കൾ കത്തുമ്പോൾ അന്തരീക്ഷമലിനീകരണവുമാണ്‌ നടക്കുക.
൫ ആകാശം {Space}
അനന്തമായ ആകാശം ഇല്ല എങ്കിൽ ഒന്നും ഇല്ല എന്നർത്ഥം. ഭൂമിയെ ചുറ്റിയുള്ള ആവരണത്തിനുള്ളിൽ മാത്രമല്ല അതിന്‌ വെളിയിൽ പ്പോലും മലിനമാക്കപ്പെടുന്നു വെന്നതാണ്‌ വാസ്തവം.
മേൽപ്പറഞ്ഞ പഞ്ചഭൂതങ്ങളും കൂടിയുള്ളതുതന്നെയാണ്‌ എല്ലാം."എന്റെ അറിവില്ലായ്മ ശ്രദ്ധയിൽപെടുകയോ തിരുത്തലുകൾ ആവശ്യമായി വരുകയോ ചെയ്താൽ ദയവായി അറിയിക്കുക. നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ കീടനാശിനി പ്രയോഗമല്ലാതെ മറ്റോന്നും പറഞ്ഞുതരില്ല."
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാൻ ഇവിടെ ഞെക്കുക

ബുധനാഴ്‌ച, നവംബർ 02, 2005

വിഷമില്ലാത്തതും ഭക്ഷ്യ യോഗ്യവുമായ ചില ഫലങ്ങൾ

മാങ്ങ (Mango)ചക്ക (Jack Fruit)


ചക്കയുള്ള സമയത്ത്‌ ഇത്‌ പലരും പാഴാക്കുകയോ ഉപയോഗിക്കുവാൻ ഇഷ്ടപെടാതിരിക്കുകയോ ചെയ്യുന്നു. എന്നാൽ ഈ ചുള ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞളും ഇട്ട്‌ അര വേകായി ഉണക്കിയെടുത്താൽ വർഷം മുഴുവൻ നിങ്ങൾക്ക്‌ വറുത്തോ അവിയൽ വെച്ചോ തിന്നാം. ഉണങ്ങിയതിനെ വെള്ളത്തിൽ കുതിർത്തെടുത്താൽ മതി. ഗ്യാസിന്റെ ശല്യവും വരികയില്ല. പ്രെരണ: റോക്സി (പടം മോഷ്ടിക്കാൻ നോക്കി പറ്റുന്നില്ല)
നാളികേരം (Coconut)ലോകത്തിൽ ഏറ്റവും കൂടുതൽ (എണ്ണിയാലൊടുങ്ങാത്ത) വൈവിദ്ധ്യമാർന്ന പോഷണ സന്‌പുഷ്ടമായ ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാകൂവാൻ കഴിയുന്ന ഒരേ ഒരു വൃക്ഷം. മണ്ണിലെ ചില മൂലകങ്ങളുടെ കുറവും ചിലതിന്റെ ആധിക്യവും വിളവെടുപ്പുമാത്രം നടത്തുന്ന കേരളമെന്ന പേരുതന്നെ നഷ്ടപ്പെടുവാൻ പോകുന്നു. വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങുകൾ പലതും ഇന്നും അഭിമാനകരമായ വിളവു നൽകുന്നു. മരുന്നു കന്‌പനികളും ഡാൾഡ കന്‌പനിക്കാരും ഇതിന്റെ ഗുണം അറിയാമെന്നുള്ളതുകൊണ്ട്‌ ഇടനിലക്കാരെ ഉപയോഗിച്ച്‌ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകി കർഷകരെ നാശത്തിലേയ്ക്ക്‌ നയിക്കുന്നു. ഓരോ വ്യക്ത്തിയിൽ നിന്നും ഉൽപ്പന്നങ്ങളെപ്പറ്റിയും അവരുടെ സ്ഥത്തെ വിലയും ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.

പപ്പായ (Papaya)


വീട്ടുമുറ്റത്ത്‌ നട്ടുവളർത്താവുന്ന മരത്തിൽ നിന്നും ലഭിക്കുന്ന കപ്പയ്ക്ക (തിരുവനന്തപുരം ഭാഷയിൽ) ഹിന്ദിയിലെ പപീത്ത വളരെയധികം ഔഷധഗുണമുള്ളതാണ്‌. പച്ച കായ്‌ കൊണ്ട്‌ കിച്ചടി പച്ചടി മുതലായവയും, രണ്ടായി മുറിച്ച്‌ ചിരവയിൽ ചുരണ്ടി തോരനും വെയ്ക്കാം. മറ്റു കറികളിലും ഇത്‌ ഉപയോഗിക്കാം. പഴുപ്പിച്ച്‌ തിന്നാനും നല്ലതാണ്‌. കൂടുതൽ പഴുത്ത താണെങ്കിൽ രണ്ടായി മുറിച്ച്‌ കുരുകളഞ്ഞശേഷം സ്പൂണിൽ ഇളക്കി ഭക്ഷിക്കാം. പ്രാരംഭദശയിൽ ഇത്‌ ഗർഭിണികൾ കഴിക്കാറില്ല. ഗർഭം അലസിപ്പോകുവാന്‌ സധ്യതയുണ്ടാവാം. നിങ്ങളുടെ ശരിയായ പ്രതികരണങ്ങളാണ്‌ എന്റെ ശക്തി.

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2005

ചില ഔഷധ സസ്യങ്ങളും രോഗചികിത്സയും

ഇതിന്റെ തളിരിലകൾ പിഴിഞ്ഞ്‌ ചാറെടുത്ത്‌ മുറിവിൽ വീഴ്‌ത്തിയാൽ രക്തം കട്ട്പിടിക്കുകയും മുറിവുണങ്ങുവാൻ സഹായകമാകുകയും ചെയ്യും. അർശ്സിന്റെ ചികിത്സയ്ക്കായി കേരളത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിതന്നെയുണ്ട്‌. ഇതേ ഇല ഗുളിക രൂപത്തിലാക്കി തിരിയായോ കോർക്കായൊ മലദ്വാരത്തിൽ വെച്ചാൽ വെയിൻ മുറിഞ്ഞ്‌ ചോര ഒലിക്കുന്നതും മാംസം വെളിയിലേയ്ക്കു തള്ളുന്നതും നിയന്തിക്കുവാൻ കഴിയും. 15 വർഷമായി ഞാൻ ഈ സ്വയ ചികിത്സ തുടരുന്നു. കഠിനാദ്ധ്വാനവും, കുറച്ചുമാത്രം ആഹാരം കഴിക്കുന്നതും, വെള്ളം കുറച്ച്‌ കുടിക്കുന്നതും ഈ രോഗത്തിന്‌ കാരണമാകുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ഒരു ആശുപത്രിയിൽ പോയി ഓപ്പെറേഷൻ ചെയ്യാതെ കഠിനമായ ജോലി ചെയ്യുവൻ കഴിയും. എന്റെ അനുഭവങ്ങൾ ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നുവെങ്കിൽ അതിൽ ഞാൻ തൃപ്തനാണ്‌.

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2005

ഭക്ഷ്യ യോഗ്യമായ ചില ഇലകൾ

ഊളൻതമര (Cassia Sophera)


കറിവേപ്പ്‌ (Murraya)

ആവശ്യം കഴിയുൻപോൾ എടുത്ത്‌ ദൂരെ എറിയുന്ന കറിവേപ്പിലയും മുരിങ്ങയിലയിലില്ലാത്ത പല സവിശേഷതകളും ഉള്ളതാണ്‌. കേരളത്തിൽ വിറ്റ്‌ കാശാക്കുന്ന ഇത്‌ പ്ഞ്ചാബിൽ പാഴ്‌ ചെടിയായി പൊടിച്ചുനിൽക്കുന്നു. പ്രസവാനന്തരം കുറിക്കികൊടുക്കുന്ന ഔഷധങ്ങളിലൊന്ന്‌. ഇതിന്റെ മണവും ഗുണവും ഒന്നു വേറെതന്നെയാണ്‌.

മുരിങ്ങ (Moringa)

ഈ മരം മലയാളികൾക്ക്‌ സുപരിചിതവും ഇതിന്റെ സവിശേഷതകൾ അറിയവുന്നതും ആണ്‌. മഹാരാഷ്ട്രയിലുള്ള മുരിങ്ങയുടെ തടിക്ക്‌ കേരളത്തിൽ വളരുന്നവയേക്കാൾ ബലം കൂടുതലാണ്‌. മുരിങ്ങയുടെ കായ്‌ പ്രധാനമായും സാംബർ അവിയൽ തീയൽ മീൻ കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു. പൂവുകൾ ഉണ്ടാകുമ്പോൾ മഴപെയ്താൽ പൊഴിയുക പതിവാണ്‌. മഴപെയ്താൽ പൂവുകൾ പറിച്ചെടുത്ത്‌ തോരൻ വെയ്ക്കാം. മുരിങ്ങക്കായുടെ ഉൾഭാഗം ചുരണ്ടി തോരൻ വെയ്ക്കാം. അയുർവേദ ചികിത്സകളിൽ പത്യാഹാരമായി മുരിങ്ങയില ഔഷധഗുണം ചെയ്യുന്നു. ഈ മരത്തിന്‌ ആരും വിഷപ്രയോഗം നടത്താറില്ല. ധാരാളം കായ്ക്കുവാൻ സൂര്യപ്രകാശവും വളവും വെള്ളവും വേണം.

അഗത്തി ചീര (Sesbania)

വളരെയധികം ഔഷധ ഗുണമുള്ള ഇതിന്റെ ഇലയും പൂവും കായും ഭക്ഷിക്കുവാൻ വളരെ നല്ലതുതന്നെയാണ്‌. ഈ ചീരയുടെ പടം അനിൽകുമാറിന്റെ വീട്ടുമുറ്റത്തുനിന്നുള്ളതാണ്‌.

കൊളംബി അല്ലെങ്കിൽ സാംബാർ ചീര (Talinum)

മധുര ചീര (Chekkurmanis)
ഇത്‌ മദിരാശി ചീര
(Pisonia)


പഞ്ചാബിലെ കർഷകരുടെ രക്തത്തിലെ പതിമൂന്ന്‌ കീടനാശിനികളുടെ അളവ്‌ അനുവദനീയമായതിലും കൂടുതലാണ്‌ എന്ന വാർത്ത്യുടെ അടിസ്ഥാനത്തിൽ അരിയും ഗോതന്‌പും ഭക്ഷിക്കുന്നവരുടെ ശരീരത്തിലെ രക്തത്തിൽ എത്രത്തോളം കാനുമെന്ന്‌ ആർക്കറിയാം. അതിനാൽ ഒരു പരിഹാരമെന്ന നിലയിൽ വിഷമില്ലാത്ത ആഹാരം അത്യാവശ്യമാണ്‌. തഴ്‌നാട്ടിൽ ധാരാളമായി കാണപ്പെടുന്ന ഈ വൃക്ഷം വീട്ടുമുറ്റത്തോ ചെടിച്ചട്ടിയിലോ വളർത്തവുന്നതും തളിരിലകളുടെ നാന്‌പ്‌ എടുത്തു മാറ്റിയശേഷം അരിഞ്ഞ്‌ കറിവെച്ച്‌ ഭക്ഷിക്കൂകയും ചെയ്താൽ ഒരു പരിധിവരെ രക്തത്തിലെ കീടനാശിനിയുടെ അളവ്‌ നിയന്ത്രിക്കുവാൻ കഴിയും. ഇതിന്റെ ഇലകൽക്ക്‌ കീടങ്ങളുടെ ശല്യമോ കുമിൾബാധയോ ഉണ്ടാകുന്നില്ല. ഈ മരത്തിന്റെ കന്‌പുകൾ മുറിച്ചു നട്ടാൽ പൊടിക്കുന്നതാണ്‌. നിങ്ങൾക്കെതിരേ വിഷകന്‌പനികളും മരുന്നുകന്‌പനികളും കൂടി ചേർന്നു നടത്തുന്ന ചൂഷണത്തെ പ്രതിരോധിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2005

ബയോഗ്യാസ്‌ പ്ലാന്റ്‌


ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ്‌ പ്ലാന്റ്‌

ശ്രീകാര്യം: ചന്തയിലെ മാലിന്യവും ചപ്പുചവറുകളും സംസ്കരിക്കുന്നതിൽനിന്നുണ്ടാകുന്ന ഗ്യാസ്‌ ഉപയോഗിച്ച്‌ മാർക്കറ്റ്‌ വൈദ്യുതീകരിക്കാനും അവശിഷ്ടം കർഷകർക്ക്‌ ജൈവവളമായി നൽകാനും ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ്‌ പ്ലാന്റ്‌ ഒരുങ്ങുന്നു. ശ്രീകാര്യം ഗ്രാമപഞ്ചായത്തും നോഡൽ ഏജൻസിയായ ബയോടെക്കും ചേർന്നാണ്‌ പ്ലാന്റ്‌ നിർമിക്കുന്നത്‌. 25000 ലിറ്റർ സംഭരണശേഷിയാണ്‌ ബയോഗ്യാസ്‌ പ്ലാന്റിനുള്ളത്‌. ചീയുന്ന എല്ലാ മാലിന്യങ്ങളും പ്ലാന്റിൽ സംസ്കരിക്കും.പ്രതിദിനം അഞ്ഞ്‌ച്‌ ടണോളം മാലിന്യം പ്ലാന്റിൽ സംസ്കരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. ചന്തയിലെ മാലിന്യങ്ങൾക്ക്‌ പുറമെ ജ്ങ്ങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ അവശിഷ്ട്വും ഇതിൽ നിക്ഷേപിക്കും. ഇതിനായി മാലിന്യം ശേഖരിക്കാൻ താൽക്കാലിക ജീവനക്കാരെ പഞ്ചായത്ത്‌ നിയമിക്കും. പ്രത്യേക പരിശീലനം ലഭിച്ചവർക്കാകും നിയമനം.പ്ലാന്റിന്റെ നിർമാണം ജങ്ങ്ഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.

കടപ്പാട്‌: മാതൃഭൂമി ദിനപത്രം

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2005

നീലക്കുറിഞ്ഞി


വ്യാഴവട്ടമെത്തുന്നു ; മൂന്നാറിൽ ഇനി നീലവസന്തം

മൂന്നാർ: പന്ത്രണ്ട്‌ വർഷത്തെ ഇടവേള കഴിയാറായി. മൂന്നാർ മലകളിൽ നീലപ്പൂക്കൾ വിടരുന്നു. നീലക്കുറിഞ്ഞികൾ 1994-ൽ മൂന്നാറിലെ മലനിരകൾ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾകൊണ്ട്‌ നിറഞ്ഞിരുന്നു. ടൂറിസം മേഖലയിൽ മൂന്നാറിന്റെ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിയതും നീലപ്പൂക്കളുടെ കൺകുളിർക്കും കാഴ്ച്യായിരുന്നു.തുടർന്നുള്ള ചില വർഷങ്ങളിൽ വിവിധയിനം കുറിഞ്ഞികൾ അത്ര വ്യാപകമല്ലാതെ പൂത്തു. എങ്കിലും മലനിരകളെ നീലമയമാക്കി പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന 'സ്ടോബാലാന്താസ്കുന്ത്യാനസ്‌' എന്ന ശാസ്ത്ര നാമമുള്ള നീലക്കുറിഞ്ഞികൾ പൂത്തിതുടങ്ങുന്നത്‌ ഇപ്പോഴാണ്‌. പലഭാഗത്തും ഒറ്റയായും ചെരുകൂട്ടങ്ങളായും ഇവ പൂത്തിട്ടുണ്ട്‌. വട്ടവട പഞ്ചായത്തിലെ ചിലന്തിയാർ, കുഡലാർ, വൽസപ്പെട്ടി പ്രദേശങ്ങളിലാണ്‌ നീലക്കുറിഞ്ഞിപ്പൂക്കൾ കൂടുതൽ കണ്ടുതുടങ്ങിയിട്ടുള്ളത്‌.

മാട്ടുപ്പെട്ടി, ടോപ്‌സ്റ്റേഷൻ ഭാഗങ്ങളിലും പൂത്ത ന്നീലക്കുറിഞ്ഞികൾ അവിടവിടെകാണാം. 2002-ൽ ഈ ഭഗത്ത്‌ 'സ്ട്രോബലാന്താസ്‌കെമറിക്കാസ്‌' എന്ന കല്ലുക്കുറിഞ്ഞി പരക്കെ പൂത്തിരുന്നു.

കടപ്പാട്‌: മാതൃഭൂമി ദിനപത്രം

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2005

പൈനാപ്പിൾ കഴിക്കുന്നവർ സൂക്ഷിക്കുക

ഇത്‌ ഡിസംബർ 2003-ൽ കർഷകശ്രീയുടെ പേജ്‌ നംബർ 37-ൽ നിന്നുള്ളതാണ്‌.
വിഷത്തിന്റെ വീര്യതയുടെ അളവുകോൽ
ഇത്‌ എഥിഫോൺ എന്ന മറ്റൊരു വിഷം. കട്ടികൂടിയ ലാറ്റെക്‌സ്‌ ലഭിക്കുന്ന റബ്ബർ മരങ്ങളിലെ ഉദ്പാദനം വർദ്ധിപ്പിക്കുവാൻ മാത്രമല്ല പൈനാപ്പിൾ ഒരേ സമയം പൂക്കുവാനും കായ്ക്കുവാനും ഈ ഹോർമോൺ സ്പ്രേ ചെയ്യുന്നതിലൂടെ സാധിക്കും.

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2005

ഭക്ഷിക്കുവാനും കുടിക്കുവാനും വിഷങ്ങൾ


ഇലയിൽ തളിച്ചാൽ വേരുവരെ നശിക്കുന്ന ഈ റൌണ്ടപ്പ്‌ എന്ന വിഷം 10 ഗ്രാം 1000 ലിറ്റർ വെള്ളതിൽ കലക്കി ദിവസം ഒരു ലിറ്റർ വീതം കുടിക്കുക ഫലം എതു ഡോകെട്രെ ഏത്‌ ആശുപത്രിയിൽ കാണണം എന്നതുതന്നെ. മനുഷ്യന്‌ കഴിക്കുവാൻ കഴിയത്ത വിഷങ്ങൽ കാർഷിക ആവശ്യത്തിന്‌ പ്രയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവർ ഒരു കാര്യം മനസിലാക്കുന്നത്‌ നല്ലത്‌ - "ചെറിയ ഒരു വിഭാഗമെങ്കിലും ഇതിന്റെ ദോഷ വശങ്ങളിൽ ബോധവാന്മാർ ആണ്‌ എന്ന്‌". വീര്യം കുറവാണ്‌ എന്ന്‌ അവകാശപ്പെടുന്ന മാലത്തിയോൺ തളിച്ച ചീരയില ഭക്ഷ്‌ഇച്ചാൽതന്നെ വിഷത്തിന്റെ ഗുണം മനസിലാകും. മസ്കറ്റ്‌ ഹോട്ടലിൽ ഭക്ഷണം കഴിച്ച വി.ഐ.പി കൾക്ക്‌ ആശുപത്രിയിൽ ശരണം പ്രാപിക്കേണ്ടിവന്നതിന്‌ ശിക്ഷ നാല്‌ ജീവനക്കാർക്ക്‌.

കടപ്പാട്‌ മാതൃഭൂമി ദിനപത്രം

വിഷം ആഹാരത്തിലൂടെയായാലും വെള്ളത്തിലൂടെയായാലും മദ്യത്തിലൂടെയായാലും മരുന്നിലൂടെയായാലും...................ആർക്കും അഭിപ്രായമൊന്നുമില്ലല്ലോ. സന്തോഷം

വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2005

ഇളവുകൾ വോട്ട്‌ബാങ്ക്‌

ഭക്ഷ്യസബ്സിഡി ഒഴികെ ഒരിളവും വേണ്ട എന്നു കേരള മുഖ്യമന്ത്രി പറയുമ്പോൾ വാർഡ്‌തലം വരെ എത്തുന്ന സൌജന്യവും ആനുകൂല്യങ്ങളുമാണ്‌ വോട്ടിംഗ്‌ ശതമാനം എത്രതന്നെ കുറഞ്ഞാലും അണികളുടെ പിൻബലം ഉറപ്പാക്കാൻ കഴിയുന്നത്‌. കേരളത്തിൽ ജോലി ചെയ്യുവാൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ ആളെ കിട്ടും. കേരളീയന്‌ ജോലിവേണമെങ്കിൽ അന്യസംസ്ഥാനത്ത്‌ പോകേണ്ടിവരും. കേരളം അറബിക്കടലിലേയ്ക്ക്‌ ഒഴുക്കിക്കളയുന്ന ജലം തമിഴ്നാട്‌ വിനിയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നു. പച്ചക്കറിയും പാലും വേണമെങ്കിൽ അത്‌ തമിഴ്നാട്ടിൽ നിന്ന്‌ വരണം. ധാരാളം നദികളുള്ള കേരളത്തിലെ ഭൂജലനിരപ്പ് താഴുന്നു. ഒരു നിരപരാധിയെ ഉരുട്ടികൊന്ന ദുഖം ഒരു അമ്മയുടെമനസിലെ കനലായി അവശേഷിക്കുന്നു. നഗരങ്ങളിൽ ഗുണ്ട വിളയാട്ടം, മോഷണം, പിടിച്ചുപറി മുതലായവ നിർബാധം തുടരുന്നു. ഗുണ്ടകൾ നേതാക്കളുടെ മുണ്ടുരിയാനും സമരങ്ങളുടെ മറവിൽ സർക്കാർ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിക്കുവാനും ലഭ്യമാകുന്നതിന്റെ വാർത്തകൾ പത്രങ്ങൾക്ക്‌ കൊഴുപ്പുപകരുന്നു. വിദ്യാസംബന്നരും തൊഴിൽ രഹിതരും വൈറ്റ്‌ കോളർ ജോലിതേടി അലയുന്നു. അദ്ധ്വാനിക്കുന്നത്‌ ആർക്കും ഇഷ്ട്മില്ലാത്ത പണി.

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2005

അനവസരത്തിലെ കൊപ്ര സംഭരണം

ക്വിന്റലിന്‌ 3570 രൂപ നിരക്കിൽ കേരഫെഡ്‌ കൊപ്ര ഇപ്പോൾ സംഭരിക്കുന്നത്‌ കർഷകരെ സഹായിക്കുവാനല്ല. കാരണം ഇപ്പോൽ ചില്ലീടാണെന്നതും അയൽ സംസ്ഥാനങ്ങളിൽ കൊപ്ര കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നതും പലതരം വെട്ടിപ്പുകൾക്കും വഴിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ്‌ സുതാര്യത പൂർണമായും ഒഴിവാക്കിയുള്ള സംഭരണം പല കള്ളത്തരങ്ങൾക്കും വേദിയാകും. കൊപ്ര സംഭരിക്കേണ്ടത്‌ ഏപ്രിൽ മുതൽ ആഗസ്റ്റ്‌ വരെയുള്ള നല്ലീട്‌ സമയത്താണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2005

ഇത്‌ വെള്ളരിക്ക പട്ടണം

ചെക്ക്‌പോസ്റ്റുകൾ പണം കായ്ക്കും മരങ്ങൾ, കള കുമിൾ കീടനാശിനി ഭക്ഷണം, സബ്സിഡി നൽകി നികുതികൾ ഒഴിവാക്കി താണ വിലക്ക്‌ കയറ്റൂമതി, അണികൾക്ക്‌ നീതി ലഭിക്കാത നേതൃത്വം തുടങ്ങി പറയുവാൻ എന്തെല്ലാം. ചുമ്മാതല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത്‌ കേരളം ഒരു ഭ്രാന്താലയമാണെന്ന്‌. ബുദ്ധി കൂടിയാലും ഭ്രാന്ത്‌ തന്നെ ഫലം. ഇവിടെ ഒരു ശരിയായ നീതി, നിയമം, സമാധാനം, ഐശ്വര്യം മുതലായവ ലഭ്യമാണോ? പ്രവാസികളുടെ പണം കേരളത്തിലേയ്ക്ക്‌ ഒഴുകിയില്ലായിരുന്ന്ഉവെങ്കിൽ ഇപ്പോഴുള്ള കടം എത്ര കോടികൾ കവിഞ്ഞേനെ.
സന്ദർശിക്കുക: എൻഡോസൾഫാൻ

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2005

ലാഭം കൊയ്യുന്ന കയറ്റുമതിയും ഇറക്കുമതിയും

2005 സെപ്റ്റംബർ 19 ലെ മാതൃഭൂമി ധനകാര്യത്തിൽ ലില്ലിബെറ്റ്‌ ഭാനുപ്രകാശ്‌ പ്രസിദ്ധീകരിച്ച ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടവയാണ്‌.
1. കുരുമുളക്‌ കയറ്റുമതിക്ക്‌ ഇന്ത്യയുടെ സമ്മർദ്ത്തെ തുട്ര്ന്ന്‌ ശ്രീലങ്ക 8 മുതൽ 10 ശതമാനം വരെ ഡ്യൂട്ടി ഏർപ്പെടുത്തുവാൻ പോകുന്നു. ഇന്ത്യൻ കുരുമുളക്‌ സബ്സിഡി ലഭ്യമാകി കയറ്റുമതി ചെയ്യുവാൻ പോകുന്നു. സബ്സിഡി പ്രാബല്യത്തിൽ വരുന്നതോടെ ക്രിസ്തുമസ്‌ നവവൽസരാവസ്യങ്ങളിൽ കയറ്റുമതിക്ക്‌ പ്രതീക്ഷ.
2. മഴ മാറി അന്തരീക്ഷ്‌അം തെളിഞ്ഞതോടെ റബ്ബരിന്റെ വരവ്‌ കൂടും. 50,000 ടൺ ഇറക്കുമതി ചെയ്യുന്നതിന്‌ അഡ്വാൻസ്‌ ലൈസൻസ്‌ ലഭിച്ച വ്യവസായികൾ ആഗസ്റ്റ്‌ വരെ 37,000 ടൺ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ബാക്കി ഈ മാസം ഇറക്കുമതി ചെയ്യും.അന്താരാഷ്ട്രവില കിലോയ്ക്ക്‌ 75 രൂപ യുള്ളപ്പോൾ 52-53 രൂപ നിരക്കിൽ കച്ചവടം ഉറപ്പിച്ച ചരക്കാണ്‌ ഇപ്പോൾ ഇറക്കുമതി നടക്കുന്നത്‌.
3. ഓണം കഴിഞ്ഞതോടെ നാളികേരോൽപന്നങ്ങളുടെ വില കുറഞ്ഞു. അയൽ സംസ്ത്താനങ്ങളിൽനിന്നുള്ള കൊപ്ര വരവ്‌ തുടരുന്നു. എണ്ണയ്ക്ക്‌ ഡിമാന്റ്‌ കുറഞ്ഞതാണ്‌ വിലയിടിയാൻ കാരണം.
4. സ്വർണ വില വർദ്ധിച്ചു. രാജ്യാന്തര വിപണിയിലെ നിരക്ക്‌ ഉയർന്നതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലും വില വർദ്ധിച്ചു.
***************************
കാർഷിക മെഖലയുടെ നിയന്ത്രണം കർഷകന്റെ കൈവശമല്ല ഇടനിലക്ക്‌ആരുടെ കൈവശമാണ്‌. ഭരിക്കുന്ന സർക്കരുകൾക്ക്‌ ഇടനിലക്കാരെ സഹായിക്കാനേ കഴിയൂ. ഇവിടെ പട്ടിണി മരണങ്ങളും ആത്മഹത്യകളും വർദ്ധിച്ചാൽ ചിലപ്പോൾ ശവശരീരത്തിന്റെ അന്താരഷ്ട്ര ഡിമാന്റ്‌ വർദ്ധിക്കുകയാണെങ്കിൽ രക്ഷപ്പെട്ടു.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2005

അണിയറ എൻ.ടി.വിയുടെ പരിപാടി

ആരെപ്പറ്റിയും അവരവര്‍ പറയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്‌ ഉത്തമം. അത്തരത്തില്‍ അവതരിക്കപ്പെട്ട 24 മിനിറ്റ്‌സ്‌ ദൈര്‍ഖ്യമുള്ള ഒരു പരിപാടി 3-2-2002 -ല്‍ സൂര്യ ടി.വിയിലൂടെ അവതരിപ്പിച്ച അണിയറ (ക്ലിക്കു ചെയ്യുക) എന്ന പരിപാടി ഗൂഗിള്‍ (Google Player) പ്ലയറിലൂടെ കാണുവാന്‌ വീണ്ടും അവസരമൊരുക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍ ഇതൊരവസരമാണ്‌. ഇപ്പോള്‍ അണിയറ ഇന്ത്യ വിഷനിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്തരം നല്ല ഒരു പരിപാടി അവതരിപ്പിച്ച ശ്രീമാന്‍ ഏലിയാസ്‌ ജോണിനോട്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.ക്വാളിറ്റി റബ്ബര്‍ മാര്‍ക്കെറ്റിംഗ്‌ സൊസൈറ്റി എന്ന പേരില്‍ സുതാര്യമായ പ്രവര്‍ത്തനത്തിന്‌ രൂപം കൊടുക്കുകയും പൂര്‍ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തതുകൊണ്ടാണ്‌ സ്വന്തം ചെലവില്‍ കാര്‍ഷിക മേഖലയിലെ അനീതിക്കെതിരെ വെബ്‌ പേജുകളിലൂടെ പ്രതികരിക്കുന്നത്‌. എന്റെ പേജുകള്‍ വരമൊഴി ഗ്രൂപ്പിലെ ചിലരെങ്കിലും സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്‌. അറിവുകല്‍ കാശിനു വേണ്ടി പകര്‍ന്നു നല്‍കുന്ന ഈ നാട്ടില്‍ തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവരുടെ എനിക്കെതിരെയുള്ള പെരുമാറ്റം നേരില്‍ കാണുവാന്‍ കഴിയുന്നു. കാര്‍ഷികോത്പന്നന്‍ഗളിലൂടെ ലഭ്യമാകൂന്ന വിഷ വസ്തുക്കള്‍ മനുഷ്യനെ രോഗികളാകൂന്നതില്‍ ചില ശാത്രജ്ഞന്‍മാരുടെ പങ്ക്‌ നിര്‍ണായകമാണ്‌.

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2005

കേടാവാത്ത വാഴയില

ഇന്ന്‌ ടി.വി യിലൊരു പരസ്യം കണ്ടു. റെഡിമൈടിന്റെ ലോകം പക്ഷേ ഉപയോഗത്തിനുശേഷം ഇതെന്തുചെയ്യും. ഭാവിയിൽ കൃഷിചെയ്യാതെ കാർഷികോത്പന്നങ്ങൾ ലഭ്യമാകുന്ന കാലം വിദൂരമല്ല. കൃഷി ചെയ്യുവാൻ മണ്ണ്‌ വേണ്ട എന്നതാണ്‌ അടുത്ത അറിവ്‌. ഭൂമിക്കുമാത്രം വില കൂടുകയാണല്ലോ. അപ്പോൾ കെമിക്കലുകൾ ഉപയൊഗിച്ച്‌ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകൂന്നത്‌ നല്ല പ്രോഫിറ്റ്‌ കിട്ടുന്ന പണിയാണ്‌. വാങ്ങി തിന്നുകഴിഞ്ഞാൽ വർഷങ്ങൾക്കുശേഷം മാത്രമെ മനുഷ്യശരീരത്തിൽ എന്തെല്ലാം രോഗങ്ങൽ ഉണ്ടായി എന്നു മനസിലാകുകയുള്ളു. അപ്പോൾ ആഹാരത്തിൽ മായം കലർത്തി എന്ന പരാതിയും ഉണ്ടാകുകയില്ല. ഇപ്പോൾ കവർ പാലിൽ കരിഓയിലിന്റെ കറുപ്പ്‌ നിറം മാറ്റി അതിലെ ഫാറ്റ്‌ പാലിൽ ചേർത്ത്താൽ ഒരു ടെസ്റ്റിലും കണ്ടുപിടിക്കുവാൻ കഴിയുകയില്ല എന്നതാണ്‌ രഹസ്യമായ പരസ്യം. കെമിക്കൽ ഉപയോഗിച്ചുള്ള അരിയും ഗോതമ്പും വളരെ രുചിയുള്ളതും ആയിരിക്കും. അടുത്ത ഓണത്തിന്‌ പ്രതീക്ഷ്ക്കാമോ എന്നത്‌ കണ്ടറിയാനിരിക്കുന്നതെയുള്ളു. പാലിന്‌ പശു വേണ്ട, നെൽകൃഷിക്ക്‌ വയലുകൾ വേണ്ട, കുലക്കും ഇലക്കും വാഴകൾ വേണ്ട തുടങ്ങി എന്തെല്ലാം നേട്ടങ്ങൾ.

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2005

കർഷകന്റെ ബുദ്ധിമുട്ടുകൾ ആരറിയുന്നു


പാലക്കാട്‌ ജില്ലയിൽ കാവശ്ശേരി തോലമ്പുഴ പാടത്ത്‌ മഴക്കിടെ കൊയ്തുകൂട്ടിയ 510 പറ നെല്ല്‌ മുളച്ചു നശിച്ചു. പത്തേക്കറോളം വയലിലെ വിളഞ്ഞ കതിരുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. (2005 സെപ്റ്റമ്പർ 12 ന്‌ മാതൃഭൂമി റിപ്പോർട്ട്‌ ചെയ്യുന്നു) മറുവശത്ത്‌ ഉത്പാദനത്തിൽ നാലാം സ്ഥാനത്താണെങ്കിലും റബ്ബർ കർഷകർ അന്താരഷ്ട്ര വിലയെക്കാളും 15 രൂപ താണതാണെങ്കിലും സന്തോഷത്തിലാണ്‌. റബ്ബർ കയറ്റുമതി ചെയ്യുവാൻ 15 രൂപയുടെ വിലവ്യത്യാസം 2 രൂപയുടെ ഗ്രേഡിംഗ്‌ വെട്ടിപ്പ്‌ 1.75 രൂപയുടെ ക്‌അയറ്റുമതി സബ്സിഡി 2.40 രൂപ വാങ്ങൽ നികുതി യിളവ്‌ 1.50 രൂപയുടെ സെസ്സിൽ ഇളവ്വ്‌. എന്നുവെച്ചാൽ നേട്ടം കർഷകർക്കല്ല ഇടനിലക്കാർക്കാണ്‌ എന്നതാണ്‌ വാസ്തവം.

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2005

മണ്ണിലെ മൂലകങ്ങളും മനുഷ്യനും

മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ പല രോഗങ്ങൾക്കും കാരണമായിത്തീരുകയും ചെയ്യുന്നു. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങൽ തന്നെയാണ്‌. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്റെ കുറവ്‌ ഹൃദയഘാതം മാത്രമല്ല കൂടിയ രക്ത്‌ സമ്മർദം, ആസ്ത്മ,കിഡ്നിയിലെ കല്ല്‌ മുതലായ രോഗങ്ങൾക്ക്‌ കാരണമാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. ക്യാൽസ്യത്തിന്റെ കുറവുമൂലം എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു. ക്യാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ക്ടുപ്പമുള്ള എല്ലും പല്ലും ഉണ്ടകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്റെ പലിന്റെ ഗതി എന്താവും എന്ന്‌ ഊഹിക്കവുന്നതാണ്‌.(ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌. ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്‌.)
3. സിങ്ക്‌ മുറിവുണങ്ങുവാനും, വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പ്‌ആദനത്തിനും, പുതിയ തൊലി ഉണ്ടാകുവാനും തുടങ്ങി പലതിനും ആവശ്യമാണ്‌. വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.
4. പൊട്ടാസിയും രക്ത സമ്മർദത്തെ കുറക്കുകയും മസിൽ, ഹൃദയം മുതലായവയുടെ പലതരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നു.
മഗ്നീഷ്യം എന്ന ലോഹമൂലകംഅഖിലേനൃയ കിസാൻ സഭയുടെ കൃഷിക്കാരൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചത്‌.
"Comments from experts are expected because I am with out any accademic knowledge."

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2005

എക്സ്‌ എം.പി കെ.വി.സുരേന്ദ്രനാഥ്‌ അന്തരിച്ചു

നല്ല ഒരു മാതൃകാ രാഷ്ട്രീയക്കരൻ. സ്വജന പക്ഷപാതം വർഗീയത കൈക്കൂലി എന്നീ മൂന്നു ദോഷങ്ങളും ഇല്ലാത്ത ആ മഹാനായ പരേതത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2005

വോട്ട്ര്മാരുടെ ശ്രദ്ധക്ക്‌

വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വരുമാനമാർഗം തേടിയണൊ, യോഗ്യത എന്താണ്‌, നാടിനും നാട്ടാർക്കും പ്രയൊജനം ചെയ്യുമോ, സ്വജന പക്ഷ്പാതം - കൈക്കൂലി - വർഗ്ഗീയത എന്നിവയ്ക്ക്‌ അടിമയാണോ, സഭകൾ വിളിച്ചു ചേർക്കുമ്പോൾ ഒരു എം.എൽ.എ ക്ക്‌ അസമ്പ്ലിയിൽ ഉള്ളതുപോലെയും എം.പി ക്ക്‌ പാർലമെന്റിൽ ഉള്ളതുപോലെയും നിങ്ങൾക്കും പങ്കാളിതം നൽകുമോ, ഖജനാവ്‌ അണികൾക്ക്‌ വീതം വെയ്ക്കാതിരിക്കുമോ, കൃഷി - പശു പരിപാലനം - ആരോഗ്യം (ഡോക്ടർ, മൃഗഡോക്ടർ, കൃഷി ഓഫീസർ എൻനിവരെ ഭരിക്കുവാനുള്ള യോഗ്യത) എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുവാനുള്ള കഴിവുണ്ടോ .............. മുതലായ വിഷയങ്ങൾക്ക്‌ പ്രാധാന്യം നൽകിയൽ നിങ്ങളും, നടും, നഗരവും, ജില്ലയും, സംസ്ഥാനവും രാജ്യവും ..... രക്ഷപ്പെടും.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2005

ഇന്ന്‌ ലോക നാളികേര ദിനം


നെൽ കൃഷി ഏകദേശം തകർന്നു കഴിഞ്ഞു. ഇനി കുട്ടനാട്‌ ഭാഗത്തുപോലും ലാഭകരമായി കൃഷി ചെയ്യുവാൻ കഴിയുമോ?
നാളികേരകൃഷിയുടെ കാര്യവും നെൽകൃഷിയുടെ അവസ്ഥ്യിലേക്കുതന്നെയാണ്‌ നീങ്ങുന്നത്‌. ഒരു മരത്തിണ്ടെ വളർച്ചയും അതിന്റെ പൂക്കുവാനും കായ്ക്കുവാനുമുള്ള കഴിവ്‌ അതിനു കിട്ടുന്ന ആഹാരത്തെ (മൂലകങ്ങൾ) ആശ്രയിച്ചാണിരിക്കുന്നത്‌. വിളവെടുപ്പ്‌ മാത്രം നടത്തുകയും അതിന്‌ ആവശ്യമുള്ള മൂലകങ്ങൽ ലഭിക്കതെ വരുകയും ചെയ്യുമ്പോൾ പല രോഗ ലക്ഷണങ്ങളും കാട്ടിത്‌തുടങ്ങും. ആദ്യം ഇലകളിലും പിന്നീട്‌ പൂവിലും കായിലും എന്നുവേണ്ട എല്ലാ ഭാഗതും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പരിഹാരം മുറിച്ചുമാറ്റി പുതിയ തൈ നടലാണോ വേണ്ടതെന്ന്‌ അൽപം ചിന്തിക്കുന്നത്‌ നന്ന്‌.
ജൈവ വസ്തുക്കൾ ബയോഗ്യാസ്‌ സ്ലറിയായി മറ്റിയാൽ എൻ.പി.കെ തുടങ്ങിയ മൂലക്ങ്ങൽ ഇരട്ടിയായി വർദ്ധിക്കും. അപ്രകാരം മാത്രമെ മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കുവാൻ കഴിയുകയുള്ളു. മണ്ണിരകൾ മണ്ണിൽ ഉണ്ടാകണമെങ്കിൽ മണ്ണിര കമ്പോസ്റ്റ്‌ നൽകരുത്‌. മണ്ണിരയുടെ വിസർജ്യം മണ്ണിര ഭക്ഷിക്കുകയില്ല.

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2005

മഗ്നീഷ്യം

ഇപ്പോൾ മഗ്നീഷ്യം സൾഫേറ്റ്‌ ഇടുകയാണെങ്കിൽ വരുന്ന കന്നി വെറിയെ തരണം ചെയ്യുവാനും ഉത്‌പാദനം വർദ്ധിപ്പിക്കുവാനും സഹായകമാകും. എന്നാൽ ഇതോടൊപ്പം കാണുന്ന ബില്ലിലെ രീതിയിൽ എം നംബരും ഡീലറുടെ പേരും ഇല്ലാതെ രാസവളം വിൽക്കുവാൻ പാടില്ല എന്ന നിയമം ഈ നാട്ടിൽ നിലവിലുണ്ട്‌. കർഷകർ ബില്ല്‌ വാങ്ങുവാൻ മറക്കരുത്‌ ബില്ലുണ്ടെങ്കിൽ മാത്രമെ പരാതിപ്പെടുവാൻ അവകാശമുള്ളു. മറ്റു രാസവളങ്ങൾക്കൊപ്പം (എൻ.പി.കെ) മഗ്നീഷ്യം ഇടാൻ പടില്ല. മണ്ണിലെ ക്ഷാര സ്വഭാവം മഗ്നീഷ്യത്തിന്‌ അനിവാര്യമാണ്‌.

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2005

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ 27 -ന്‌ ഫലമറിയാം

30-8-05 -ൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന എഡിറ്റോറിയലിൽ പറയുന്ന പ്രകാരം ഇപ്രാവ്ശ്യവും ഒരു സ്ഥാനാർത്ധി നിർണയം ഉണ്ടാകുവാൻ വഴിയില്ല. കാരണം അണികളെ കൂടെ നിറുത്തുവാൻ പല വിട്ടുവീഴ്ച്ച്കളും വേണ്ടിവരുമെന്നതു തന്നെ. വാർഡുതലങ്ങളിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക്‌ ഒരു മൃഗ ഡോക്ടറെയോ കൃഷി ഓഫീസറെയോ ഭരിക്കുവാൻ ഇന്നത്തെ ചുറ്റുപാടിൽ ഏകദേശം 30 ശതമാനം വോട്ടുകിട്ടിയാൽ മതി. സഹതാപ വോട്ടായാലും എണ്ണം തികക്കാൻ ജയിച്ചുകിട്ടിയാൽ മതി. ഭരണ പ്രതിപക്ഷഭേദമന്യെ വെട്ടിതിന്നുവാൻ ചില പഴുതുകൾ ലഭ്യമാക്കുക തന്നെ ചെയ്യും. എങ്കിൽ മാത്രമെ അണികളെ കൂടെ നിറുത്തുവാൻ കഴിയുകയുള്ളു. വേണട്പ്പെട്ടവർക്ക്‌ ആനുകൂല്യം വിതരണം ചെയ്യുവാൻ പ്രതികരിക്കാത്ത ഗ്രാമസഭകളുണ്ടല്ലോ. വെട്ടിപ്പിന്റെ കഥകൾ സി.എ.ജി അല്ല ആരുതന്നെ പുറത്തു കൊണ്ടുവന്നാലും ഭരണം കൈയിൽ ഉണ്ടെങ്കിൽ പേടിക്കേണ്ട ആവശ്യമില്ലല്ലോ.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2005

കേരകൃഷി പ്രതിസന്ധിയിൽ

പൊതു ബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്കായി നിർദ്ദേശിച്ച പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ലക്ഷ്യ നിർണയ രേഖയായ ഭൌധിക ലക്ഷ്യ ബജറ്റ്‌ (ഔട്ട്‌ കം ബജറ്റ്‌) കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച ധനമന്ത്രി ചിദമ്പരമാണ്‌ ഈ രേഖ ലോക്‌സഭയിൽ വെച്ചത്‌. ലോക വാണിജ്യ കരാറിന്റെ കാലഘട്ടത്തിൽ നാളികേരകൃഷി കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ ഈ രംഗത്ത്‌ സർക്കാർ ഇടപടൽ വർധിപ്പിക്കേണ്ടതുണ്ടെന്നും രേഖ വിലയിരുത്തുന്നു.മേൽപ്‌പറഞ്ഞ റിപ്പോർട്ട്‌ മാതൃഭൂമിയിൽ മനോജ്മേനോൻ പ്രസിദ്ധീകരിച്ചതാണ്‌. വിദേശ മലയാളികൾക്ക്‌ കേരളത്തിൽ കാലെടുത്തു കുത്തുമ്പോൾത്ത്തന്നെ നാളികേരതിന്റെ ഗതി വളരെ വേഗം മനസിലാകും. വിളവെടുപ്പല്ലാതെ ശരിയായ വളപ്രയൊഗം ആരും ചെയ്യാറില്ല എന്നതാണ്‌ വസ്തവം. പലർക്കും കാശ്‌ കൃഷിയാണ്‌ (ഒരു രൂപ മുടക്കിയാൽ രണ്ടു രൂപ വരുമാനമണ്‌) ഇഷ്ടം. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌............ ഇനി ആരും പാടുകയില്ല.
കേരളത്തിലെ കൃഷിയെ സംരക്ഷിക്കുവാനാണല്ലോ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകൾ ഉള്ളത്‌. നാളികേരകൃഷിയുടെ നാശത്തിന്റെ കാരണങ്ങൾ പറയുവാൻ അവർക്കും കഴിയില്ല എന്നതാണ്‌ വാസ്തവം. അതിസമർത്ഥരായ ശാസ്ത്രജ്ഞർ ഇല്ലാഞ്ഞിട്ടാണോ? അവരെ കക്ഷിരഷ്ടീയത്തിന്‌ അതീതമായി പ്രവർത്തിക്കുവാൻ അനുവദിച്ചാൽ ഒരു പരിധിവരെ കൃഷി രക്ഷപ്പെടും.

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2005

റബ്ബർ മേഖല: രാഷ്ട്രപതി നിർദ്ദേശിച്ച വഴി

2005 ആഗസ്റ്റ്‌ 23-ആം തീയതിയിലെ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന റബ്ബർ മേഖല: രാഷ്ട്രപതി നിർദ്ദേശിച്ച വഴി എന്ന തൽക്കെട്ടോടെ റബ്ബർ റിസർച്ച്‌ ഇൻസ്റ്റിറ്റിൂട്ടിൽ മൈക്കോളജിസ്റ്റ്‌ ആയിരുന്ന എൽഠങ്കമ്മയുടെ ലേഖനതിന്‌ ഒരു കർഷകനയ ഞാൻ താമസിയാതെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്‌.
Kindly inform me about spelling mistake. I can't read properly.
Visit the following page in Malayalam
http://img382.imageshack.us/img382/6112/lthankamma6bk.gif

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2005

ഇന്ന്‌ കർഷക ദിനം

വിളവൂർകൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ സംഘടിപ്പിച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ കൃഷി ഓഫീസർ ക്ഷണിച്ചതിനാൽ ഞാനും പങ്കെടുത്തു. കൃഷിയുമായി പുലബന്ധം പോലുമില്ലാത്ത പഞ്ചായത്‌ മെമ്പർ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ അസിസ്റ്റന്റ്‌ ഡയറക്ടർ ജേകബ്‌ ഫിലിപ്പ്‌ അവർകൾ പ്രസംഗിക്കവെ നടത്തിയ ഒരു പ്രധാന പരാമർശം ഗ്രാമ സഭകളിൽ എല്ലാപേരും പങ്കെടുക്കണമെന്നത്‌ എനിക്ക്‌ ചോദ്യം ചെയ്യാതിരിക്കുവാൻ കഴിഞ്ഞ്‌ഇല്ല. എന്നാൽ അദ്ദേഹം എന്നെ സംസാരിക്കുവാൻ അനുവദിച്ചില്ല. ഗ്രാമസഭയിൽ പങ്കെടുത്ത എന്റെ അനുഭവം http://entegraamam.blogspot.com എന്ന പേജിൽ "ഗ്രാമസഭ" എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാകുന്നു. ഈ നടപടിയെ കർഷകനെ അനാദരിക്കൽ എന്നുവേണം പറയുവാൻ.

ഞായറാഴ്‌ച, ഓഗസ്റ്റ് 14, 2005

ആർ.ആർ.ഐ.ഐ 105 എന്ന ഇനം

പ്രധാനപ്പെട്ട മറ്റൊരു കണ്ടുപിടിത്തം ആർ.ആർ.ഐ.ഐ 105 എന്ന ഇനം കെ.എൻ .കൈമൾ ആർ.പി.സി ആയിരുന്ന സമയത്ത്‌ റബ്ബർ ബോർഡിലെ ഫീൽഡ്‌ ഓഫീസറായിരുന്ന കെ.എം.ജോസഫ്‌ കണ്ടുപിടിച്ചതാണ്‌ എന്ന്‌ റബ്ബർ ബോർഡിൽ നിന്ന്‌ വിരമിച്ച ജോയിന്റ്‌ റബ്ബർ പ്രൊഡൿഷൻ കമ്മിഷണർ പി. രാജേന്ദ്രൻ പറയുന്നു.

ഒരു സന്തോഷ വാർത്ത

പട്ടമരപ്പ്‌ എന്ന വിഷയം ലോകത്തെ ഏറ്റവും വലിയ സെർച്ച്‌ എൻജിൻ 14-08-05 - ൽ ഒരേ ഒരു റിസൾട്ട്‌ ലഭ്യമാക്കുന്നു. "Search Word: Brown bast/TPD"
TPD
Read report received from IRRDB. From: irrdb. Date: 03/31/05 14:06:34. To:S.Chandrasekharan Nair. Subject: Read: Brown bast/TPD ...www.geocities.com/chandran_shriraghav/TPD.html - 37k - 12 Aug 2005 - Cached - Similar pages
Many many thanks to Google - as a farmer on the way for Social Justice.

MSN Search
kasaragodrubbermarks.com
... Visit: http://www.geocities.com/chandran_shriraghav Many detials about Productivity, Quality, Brown bast/TPD, Diagnosis of Indian Rubber Statistics etc. are available in other Links. Posted On: July ...
guestbook.sparklit.com/entries?gbID=69819&gbaction=viewResponses
Cached page

Yahoo Search

kasaragodrubbermarks.com
... Many detials about Productivity, Quality, Brown bast/TPD, Diagnosis of Indian Rubber Statistics etc ...guestbook.sparklit.com/entries?gbID=69819&gbaction=viewResponses - 18k - Cached - More from this site - Save - Block
index
... Inventions on Taping Panel Dryness or Brown bast by a farmer published from experiments and experiences that ... the trees from TPD/Brown bast. Dead cells are the reason for TPD ...geocities.com/chandran_shriraghav - 41k - Cached - More from this site - Save - Block
http://www.geocities.com/chandran_shriraghav/Mydata.xls (MICROSOFT EXCEL)
... 29. Brown bast: 10% before two years ... 10. M. Brown bast/TPD. 16 ...www.geocities.com/chandran_shriraghav/Mydata.xls - More from this site - Save - Block

എം.പി.മാരുടെ ശമ്പളവും ആനുകൂല്യങ്ങളും

മാതൃഭൂമി പ്രസിദ്ധീകരിച്ചത്‌
Thanks to ImageShack for [URL=http://imageshack.us]Free Image Hosting[/URL]

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2005

കർഷക ആത്മഹത്യകൾ

കർഷകരുടെ ആത്മഹത്യയുടെ കാരണങ്ങളിലേയ്ക്ക്‌ ഒരെത്തിനോട്ടം.ഉദാഹരണത്തിന്‌ എന്റെ കാര്യംതന്നെ എടുക്കാം. 1985 - ൽ എനിക്കു പെൻഷൻ 370 രൂപയും അതു കൊടുത്താൽ 90 നാളികേരം വാങ്ങുവാൻ കഴിയുമായിരുന്നെങ്കിൽ ഇപ്പൊൽ പെൻഷൻ 2500 രൂപയ്ക്കു മുകളിലും വാങ്ങുവാൻ കഴിയുന്നത്‌ 600 നാളികേരവും ആണ്‌. ഇതിനെക്കാൾ വ്യത്യാസം ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളവുമായി പരിശോധിച്ചാൽ മനസിലാകും.
എം.എൽ.എ മാരുടെ പെൻഷൻ 12500 - ൽ നിന്ന്‌ 17500 രൂപയായി വർധിപ്പിക്കുകയും, ആണ്മക്കൾക്ക്‌ 25 വയസ്സുവരെയും പെണ്മക്കൾക്ക്‌ 25 വയസ്സുവരേയോ വിവാഹം കഴിയുന്നതുവരേയോ ഏതാണ്‌ ആദ്യം അതുവരെ പെൻഷൻ ലഭിക്കുന്നതിന്‌ വ്യവസ്ഥയുണ്ട്‌. ഇതാണോ ജനസേവകരുടെ ജനസേവനം. ഇവർതന്നെയാണോ ആത്മഹത്യ ചെയ്യുന്ന കർഷകർക്കുവേണ്ടി കരയുന്നത്‌. ഇതുതന്നെയാണ്‌ എനിക്ക്‌ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെടുവാനുള്ള കാരണം. റവന്യു വരുമാനം വർധിപ്പിക്കുവാൻ രജിസ്ടരേഷൻ ഫീസ്‌ വർധിപ്പിച്ചും കാർഷികോത്പന്നങളിൽ കൂടുതൽ നികുതി ചുമത്തിയും കിട്ടുന്ന കാശ്‌ ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്ക്‌ തികയാത്തതിൽ അതിശയിക്കേണ്ട കാര്യമില്ലല്ലോ. ഒരുവശത്ത്‌ ഇടക്കാലാശ്വാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം. മറുവശത്ത്‌ വയനാട്ടിൽ ഔസേപ്പ്‌ മത്തായി എന്നീ കർഷകർ കടക്കെണിമൂലം ആത്മഹത്യ. ശമ്പളം, പെൻഷൻ, കാർഷികൊൽപന്നങ്ങളുടെ വില എന്നിവ ഉൾപ്പെടുത്തി 20 കൊല്ലത്തെ കണക്കുകൾ ഒരു ഗ്രാഫ്‌ ആയി പ്രസിദ്ധീകരിച്ചാൽ നിജ സ്ഥിതി മനസിലാക്കാം.

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2005

ആരോഗ്യവും ചില പ്രശ്നങ്ങളൂം

പ്രപഞ്ചത്തിന്റെ നിലനിൽപ്പുതന്നെ ഒന്ന്‌ മറ്റൊന്നിനെ ആശ്രയിച്ചാണ്‌. എന്നാൽ ഭൂമിക്ക്‌ ദഹിക്കാത്ത വിഷങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെ നിലനിൽപ്പിന്റെ ഉറവിടമായ മണ്ണുതന്നെ മരിക്കുവാൻ കാരണമാകുന്നു. പല കൃഷിശാസ്ത്രജ്ഞന്മാരും വിഷനിർമാതാക്കളിൽനിന്നും കിമ്പളവും കൈപ്പറ്റിക്കൊണ്ട്‌ പഴക്കെണിയെന്നും തുളസിക്കെണിയെന്നും കഞ്ഞിവെള്ളക്കെണിയെന്നും പറഞ്ഞ്‌ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നു. ഭൂമിയിൽ അലിഞ്ഞുചേരേണ്ട പലതും മതവിശ്വാസങ്ങളുടെ പേരിൽ തടയുകയും ഹ്യൂമസ്‌ എന്ന ജൈവസമ്പുഷ്ടമായ കോടാനുകോടി ജീവാണുക്കളെത്തന്നെ ഇല്ലാതാക്കി മരുവൽക്കരണം വർദ്ധിപ്പിക്കുകയുമല്ലേ ചെയ്യുന്നത്‌. മനുഷ്യൻ ധാരാളം അറിവുകൾ നേടിയിട്ടും മനസ്‌ ഇപ്പോഴും അന്ധവിശ്വാസത്തിന്റെ പിടിയിൽത്തന്നെയാണ്‌. ഈ അവസരത്തിലാണ്‌ മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ തന്റെ ശവശരീരം മണ്ണീൽ അടക്കം ചെയ്യണമെന്നു പറഞ്ഞതിന്റെ മഹത്വം മനസിലാകുന്നത്‌.
മണ്ണിൽ ചെടികൾക്ക്‌ വളരുവാനും പൂക്കുവാനും കായ്ക്കുവാനും മറ്റും ചില മൂലകങ്ങളും ജലവും വായുവും സൂര്യപ്രകാശവും ആവശ്യമാണ്‌. ഭൂമിയിൽ നിന്ന്‌ നഷ്ടമാകുന്നതത്രയും തിരികെ ഭൂമിക്കു ലഭിച്ചാൽ മാത്രമേ ആ സ്ഥലത്ത്‌ അടുത്ത ചെടിയ്ക്ക്‌ വളരുവാൻ കഴിയുകയുള്ളൂ. ഇത്‌ നിലനിറുത്തുന്ന പ്രക്രിയയെയാണ്‌ ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന്‌ പറയുന്നത്‌. എന്നാൽ മനുഷ്യൻ ഭക്ഷിക്കുന്നത്‌ വേരുകൾക്ക്‌ എത്താൻ കഴിയാത്ത കുഴികളിലും സിമന്റ്‌ ടാങ്കുകളിലും സംഭരിക്കുന്നത്‌ സോയിൽ ഡിഗ്രഡേഷന്‌ വഴിയൊരുക്കും. ശവശരീരം പോലും ഒരേ സ്ഥലത്ത്‌ ദഹിപ്പിക്കുകയോ വേരുകൾക്ക്‌ എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ അടക്കം ചെയ്യുകയോ ചെയ്യുന്നതും മണ്ണിലെ ജീവാണുക്കൾ കുറയുവാൻ കാരണമാകുന്നു.

മണ്ണിൽ വളരുന്ന ഓരോ ചെടിയും ഔഷധ ഗുണമുള്ളതാണ്‌. ഇലയും പൂവും വേരും കായുമെല്ലാം ആയുർവേദത്തിൽ ഔഷധങ്ങളായി ഉപയോഗിക്കുന്നു. അതിലും വിഷം കലർന്നാലുള്ള സ്ഥിതി ഊഹിക്കാവുന്നതാണ്‌. കാർബോഫുറാൻ ഇട്ട്‌ വാഴ നടുകയും അതിനിടയിൽ ഔഷധ കൃഷി ചെയ്യുകയും ചെയ്താൽ അതുകൊണ്ടുണ്ടാക്കുന്ന മരുന്നുകളിലും കാർബോഫുറാന്റെ അംശം കാണും. അഞ്ച്‌ ഗ്രാം കാർബോഫുറാൻ കഴിച്ചാൽ ഒരാൾ അഞ്ച്‌ മിനിട്ടുപോലും ജീവനോടെ ഇരിക്കില്ല.
ഈ ലേഖനം തുടരും.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2005

കേരള ഫാർമേഴ്‌സ്‌

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ജാതി മത കക്ഷിരാഷ്‌ട്രീയത്തിനതീതമായി ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗങ്ങൽ കണ്ടെത്തുവാനും കേരള ഫാർമേഴ്‌സ്‌ എന്ന യാഹൂ ഗ്‌രൂപ്പിൽ ചേരുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
വിലാസം: http://groups.yahoo.com/group/keralafarmers
&
Google Group: http://groups-beta.google.com/group/keralafarmers


Subscribe to keralafarmers
Email: keralafarmers@googlegroups.com

Browse Archives at groups.google.com

ബുധനാഴ്‌ച, ഓഗസ്റ്റ് 03, 2005

പട്ടമരപ്പ്‌

റബ്ബര്‍‌ മരങ്ങളില്‍ കറയില്ലാത്ത വെട്ടുപട്ട രൂപം കൊള്ളുന്നത്‌ ജീവനില്ലാത്ത കോശങ്ങളുണ്ടാകുന്നതുമൂലമാണ്‌. മഗ്നീഷ്യത്തിന്റെ കുറവുകാരണമാണ്‌ നിര്‍ജീവ കൊശങ്ങള്‍ ഉണ്ടാകുന്നത്‌. അതിനെ നെക്‌റോസിസ്‌ എന്നു പറയും. എന്നാല്‍ മഗ്നീഷ്യം അമ്ലസ്വഭാവമുള്ള മണ്ണില്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. സെക്കന്ററി ന്യുട്രിയന്റ്‌സ്‌ ആയ കുമ്മായവും മഗ്നീഷ്യം സല്‍ഫേറ്റും ക്ഷാരസ്വഭാവമുള്ള മണ്ണില്‍ നല്‍കിയാല്‍ രോഗപ്രതിരോധത്തിനും വരള്‍ച്ചയെ തരണംചെയ്യുവാനും അണുബാധയില്‍നിന്നും രബ്ബര്‍ മരങ്ങളെ രക്ഷിക്കുന്നതോടൊപ്പം പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
അന്താരാഷ്‌ട്ര റബ്ബർ വികസന ഗവേഷണ ബോർഡുമായി സഹകരിച്ച്‌ ഇന്ത്യയിൽ നടത്തുന്ന പട്ടമരപ്പിനെക്കുറിച്ചുള്ള അന്തർദ്ദേഷീയ വർക്ക്‌ഷോപ്പും റബ്ബർ ഉത്പാദക രാജ്യങ്ങളുടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെറുകിട റബ്ബർ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്തർദ്ദേശീയ പഠന സമ്മേളനവും നവംബറിൽ നടക്കുന്നതിനാൽ അതുവരെ പട്ടമരപ്പിനെക്കുറിച്ച്‌ ഞാൻ പ്രസിദ്ധീകരണം നിറുത്തിവെച്ചിരിക്കുന്നു

മറ്റു പേജുകള്‍
റബ്ബര്‍ പ്രൊഡക്‌ഷന്‍

ന്യൂസ്‌

എന്റെ ഹോം പേജ്‌

എന്റെ ഗ്രാമം

റബ്ബർ കണക്കുകൾ

മലയാളം

മലയാളം എഴുതിത്തുടങ്ങാന്‍ പോവുകയാണ്‌
ഒരു കര്‍ഷകനായ എനിക്ക്‌ ഇപ്രകാരമുള്ള സംവിധാനം ചെയ്തു തന്ന വ‍രമൊഴി എഡിറ്ററൊട്‌ നന്ദി പറയുന്നു. അല്‍പം സാവധാനത്തില്‍ ആണങ്കിലും ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കും. ചിന്ത.കോമിന്റെ എഡിറ്റര്‍ക്കും നന്ദി.