ബുധനാഴ്‌ച, ഓഗസ്റ്റ് 03, 2005

പട്ടമരപ്പ്‌

റബ്ബര്‍‌ മരങ്ങളില്‍ കറയില്ലാത്ത വെട്ടുപട്ട രൂപം കൊള്ളുന്നത്‌ ജീവനില്ലാത്ത കോശങ്ങളുണ്ടാകുന്നതുമൂലമാണ്‌. മഗ്നീഷ്യത്തിന്റെ കുറവുകാരണമാണ്‌ നിര്‍ജീവ കൊശങ്ങള്‍ ഉണ്ടാകുന്നത്‌. അതിനെ നെക്‌റോസിസ്‌ എന്നു പറയും. എന്നാല്‍ മഗ്നീഷ്യം അമ്ലസ്വഭാവമുള്ള മണ്ണില്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. സെക്കന്ററി ന്യുട്രിയന്റ്‌സ്‌ ആയ കുമ്മായവും മഗ്നീഷ്യം സല്‍ഫേറ്റും ക്ഷാരസ്വഭാവമുള്ള മണ്ണില്‍ നല്‍കിയാല്‍ രോഗപ്രതിരോധത്തിനും വരള്‍ച്ചയെ തരണംചെയ്യുവാനും അണുബാധയില്‍നിന്നും രബ്ബര്‍ മരങ്ങളെ രക്ഷിക്കുന്നതോടൊപ്പം പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
അന്താരാഷ്‌ട്ര റബ്ബർ വികസന ഗവേഷണ ബോർഡുമായി സഹകരിച്ച്‌ ഇന്ത്യയിൽ നടത്തുന്ന പട്ടമരപ്പിനെക്കുറിച്ചുള്ള അന്തർദ്ദേഷീയ വർക്ക്‌ഷോപ്പും റബ്ബർ ഉത്പാദക രാജ്യങ്ങളുടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെറുകിട റബ്ബർ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്തർദ്ദേശീയ പഠന സമ്മേളനവും നവംബറിൽ നടക്കുന്നതിനാൽ അതുവരെ പട്ടമരപ്പിനെക്കുറിച്ച്‌ ഞാൻ പ്രസിദ്ധീകരണം നിറുത്തിവെച്ചിരിക്കുന്നു

മറ്റു പേജുകള്‍
റബ്ബര്‍ പ്രൊഡക്‌ഷന്‍

ന്യൂസ്‌

എന്റെ ഹോം പേജ്‌

എന്റെ ഗ്രാമം

റബ്ബർ കണക്കുകൾ

5 അഭിപ്രായങ്ങൾ:

  1. റബ്ബർ കൃഷി ഇപ്പം ലാഭകരമല്ലേ? മെനയ്ക്കെടുന്നതിനനുസരിച്ച്‌ വരുമാനം കിട്ടുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  2. മറ്റു വിളകളെ അപേക്ഷിച്ച്‌ റബ്ബര്‍ ഇപ്പോള്‍ ലാഭകരമാണ്‌ എന്നാല്‍ അത്‌ ശാശ്വതമല്ല. സാമൂഹികനീതിക്കുവെണ്ടി പോരാടാന്‍ എന്റെ അധ്വാനത്തില്‍നിന്നു പണം കണ്ടെത്തുവാന്‍ കഴിയുന്നു.

    മറുപടിഇല്ലാതാക്കൂ
  3. എന്തായാലും നന്നായി. ഞങ്ങൾക്ക് ഒരു റബ്ബർ തോട്ടം ഉണ്ട്.(വേണ്ട വേണ്ട എവിട്യാന്നു മാത്രം ചോദിക്കണ്ട) ഞങ്ങൾ ആ തോട്ടം വെട്ടി നിരത്തി മുന്തിരിത്തോട്ടം ഉണ്ടാക്കിയാലോന്ന് കരുതിയിരിക്ക്യായിരുന്നു. റബ്ബർ ലാഭം ആണെന്നറിഞ്ഞതിൽ സന്തോഷം. :)

    മറുപടിഇല്ലാതാക്കൂ
  4. ചേട്ടൻ വരമൊഴിയുടെ ഏത്‌ വെർഷനാണ്‌ ഉപയോഗിക്കുന്നത്‌? ചില്ലുകൾ (ചില്ലക്ഷരങ്ങൽ - ൺ,ൻ, ർ, ൽ, എൽ) ശരിക്ക്‌ വരുന്നില്ലല്ലോ.

    അതുപോലെ തന്നെ ദയവായി http://blog4comments.blogspot.com/ എന്ന ലിങ്ക്‌ സന്ദർശിക്കുമോ? കമന്റുകളുടെ ഒരു ട്രാക്കിംഗ്‌ സംവിധാനമാണ്‌ അത്‌. കമന്റുകളുടെ മറുപടി അതിൽ നിന്നും വായിക്കാം. അതിൽ അംഗമാകാമോ? (അതെ കുറിച്ച്‌ കൂടുതൽ അറിയാനായി ദയവായി http://vfaq.blogspot.com/2005/01/blog-post.html എന്ന ലിങ്ക്‌ സന്ദർശിക്കുക.
    സഹായം ആവശ്യമുണ്ടെങ്കിൽ ദയവായി കമന്റ്‌ പോസ്റ്റ്‌ ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  5. ചില്ലുകൾ (ചില്ലക്ഷരങ്ങൽ - ൺ,ൻ, ർ, ൽ, എൽ) ശരിക്ക്‌ വരുന്നില്ലല്ലോ.

    ബൂലോഗ കമന്റുകൾ അറിയാനൊരു വഴി എന്ന തലക്കെട്ടും ബാക്കി English ഉചിതമായി തൊന്നുന്നില്ല വെണ്ട നടപടികൾ പ്രതീക്ഷിക്കുന്നു. ഈപ്പൊൾ എന്റെ ഫോണ്ടുകൽ വായിക്കാൻ കഴിയുന്നോ എനിക്ക്‌ കഴിഞ്ഞില്ലെങ്കിലും.

    മറുപടിഇല്ലാതാക്കൂ