വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2005

ഇളവുകൾ വോട്ട്‌ബാങ്ക്‌

ഭക്ഷ്യസബ്സിഡി ഒഴികെ ഒരിളവും വേണ്ട എന്നു കേരള മുഖ്യമന്ത്രി പറയുമ്പോൾ വാർഡ്‌തലം വരെ എത്തുന്ന സൌജന്യവും ആനുകൂല്യങ്ങളുമാണ്‌ വോട്ടിംഗ്‌ ശതമാനം എത്രതന്നെ കുറഞ്ഞാലും അണികളുടെ പിൻബലം ഉറപ്പാക്കാൻ കഴിയുന്നത്‌. കേരളത്തിൽ ജോലി ചെയ്യുവാൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ ആളെ കിട്ടും. കേരളീയന്‌ ജോലിവേണമെങ്കിൽ അന്യസംസ്ഥാനത്ത്‌ പോകേണ്ടിവരും. കേരളം അറബിക്കടലിലേയ്ക്ക്‌ ഒഴുക്കിക്കളയുന്ന ജലം തമിഴ്നാട്‌ വിനിയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നു. പച്ചക്കറിയും പാലും വേണമെങ്കിൽ അത്‌ തമിഴ്നാട്ടിൽ നിന്ന്‌ വരണം. ധാരാളം നദികളുള്ള കേരളത്തിലെ ഭൂജലനിരപ്പ് താഴുന്നു. ഒരു നിരപരാധിയെ ഉരുട്ടികൊന്ന ദുഖം ഒരു അമ്മയുടെമനസിലെ കനലായി അവശേഷിക്കുന്നു. നഗരങ്ങളിൽ ഗുണ്ട വിളയാട്ടം, മോഷണം, പിടിച്ചുപറി മുതലായവ നിർബാധം തുടരുന്നു. ഗുണ്ടകൾ നേതാക്കളുടെ മുണ്ടുരിയാനും സമരങ്ങളുടെ മറവിൽ സർക്കാർ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിക്കുവാനും ലഭ്യമാകുന്നതിന്റെ വാർത്തകൾ പത്രങ്ങൾക്ക്‌ കൊഴുപ്പുപകരുന്നു. വിദ്യാസംബന്നരും തൊഴിൽ രഹിതരും വൈറ്റ്‌ കോളർ ജോലിതേടി അലയുന്നു. അദ്ധ്വാനിക്കുന്നത്‌ ആർക്കും ഇഷ്ട്മില്ലാത്ത പണി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ