ഞായറാഴ്‌ച, ഒക്‌ടോബർ 16, 2005

ഭക്ഷിക്കുവാനും കുടിക്കുവാനും വിഷങ്ങൾ


ഇലയിൽ തളിച്ചാൽ വേരുവരെ നശിക്കുന്ന ഈ റൌണ്ടപ്പ്‌ എന്ന വിഷം 10 ഗ്രാം 1000 ലിറ്റർ വെള്ളതിൽ കലക്കി ദിവസം ഒരു ലിറ്റർ വീതം കുടിക്കുക ഫലം എതു ഡോകെട്രെ ഏത്‌ ആശുപത്രിയിൽ കാണണം എന്നതുതന്നെ. മനുഷ്യന്‌ കഴിക്കുവാൻ കഴിയത്ത വിഷങ്ങൽ കാർഷിക ആവശ്യത്തിന്‌ പ്രയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവർ ഒരു കാര്യം മനസിലാക്കുന്നത്‌ നല്ലത്‌ - "ചെറിയ ഒരു വിഭാഗമെങ്കിലും ഇതിന്റെ ദോഷ വശങ്ങളിൽ ബോധവാന്മാർ ആണ്‌ എന്ന്‌". വീര്യം കുറവാണ്‌ എന്ന്‌ അവകാശപ്പെടുന്ന മാലത്തിയോൺ തളിച്ച ചീരയില ഭക്ഷ്‌ഇച്ചാൽതന്നെ വിഷത്തിന്റെ ഗുണം മനസിലാകും. മസ്കറ്റ്‌ ഹോട്ടലിൽ ഭക്ഷണം കഴിച്ച വി.ഐ.പി കൾക്ക്‌ ആശുപത്രിയിൽ ശരണം പ്രാപിക്കേണ്ടിവന്നതിന്‌ ശിക്ഷ നാല്‌ ജീവനക്കാർക്ക്‌.

കടപ്പാട്‌ മാതൃഭൂമി ദിനപത്രം

വിഷം ആഹാരത്തിലൂടെയായാലും വെള്ളത്തിലൂടെയായാലും മദ്യത്തിലൂടെയായാലും മരുന്നിലൂടെയായാലും...................ആർക്കും അഭിപ്രായമൊന്നുമില്ലല്ലോ. സന്തോഷം

3 അഭിപ്രായങ്ങൾ:

 1. വിഷമഴപൊഴിയും കാലം

  മറുപടിഇല്ലാതാക്കൂ
 2. വെള്ളത്തിൽ വിഷം,
  വായുവിൽ വിഷം,
  പാലിൽ വിഷം,
  പച്ചക്കറിയിൽ വിഷം,
  പഴത്തിൽ വിഷം,
  ഈ വിഷം നമ്മുടെ മനസ്സിലെയ്ക്ക് കയറാതിരിക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 3. വേണ്ടപ്പെട്ടവർ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്ക്‌ അടിമയാകുമ്പോൽ നമ്മുടെ മനസിനെയും വിഷം ബാധിക്കും. വിഷ കമ്പനികളായാലും വിൽക്കുന്നവരായാലും ഉപയോഗിക്കുന്ന കർഷകരായാലും അൽപ്പം ലാഭത്തിനുവേണ്ടിചെയ്യുന്നത്‌ ചില മരുന്നു കമ്പനികളെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയും സഹായിക്കുവാൻ പ്രയോജനപ്പെടും. അല്ലാതെ ദയാവധത്തിന്‌ അനുമതിയില്ലല്ലോ. വേണ്ടപ്പെട്ടവൽ വേദന കൊണ്ട്‌ പുളയുമ്പോൾ നമുക്ക്‌ ഉറങ്ങാൻ കഴിയുമോ.

  മറുപടിഇല്ലാതാക്കൂ