ബുധനാഴ്‌ച, നവംബർ 02, 2005

വിഷമില്ലാത്തതും ഭക്ഷ്യ യോഗ്യവുമായ ചില ഫലങ്ങൾ

മാങ്ങ (Mango)ചക്ക (Jack Fruit)


ചക്കയുള്ള സമയത്ത്‌ ഇത്‌ പലരും പാഴാക്കുകയോ ഉപയോഗിക്കുവാൻ ഇഷ്ടപെടാതിരിക്കുകയോ ചെയ്യുന്നു. എന്നാൽ ഈ ചുള ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞളും ഇട്ട്‌ അര വേകായി ഉണക്കിയെടുത്താൽ വർഷം മുഴുവൻ നിങ്ങൾക്ക്‌ വറുത്തോ അവിയൽ വെച്ചോ തിന്നാം. ഉണങ്ങിയതിനെ വെള്ളത്തിൽ കുതിർത്തെടുത്താൽ മതി. ഗ്യാസിന്റെ ശല്യവും വരികയില്ല. പ്രെരണ: റോക്സി (പടം മോഷ്ടിക്കാൻ നോക്കി പറ്റുന്നില്ല)
നാളികേരം (Coconut)ലോകത്തിൽ ഏറ്റവും കൂടുതൽ (എണ്ണിയാലൊടുങ്ങാത്ത) വൈവിദ്ധ്യമാർന്ന പോഷണ സന്‌പുഷ്ടമായ ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാകൂവാൻ കഴിയുന്ന ഒരേ ഒരു വൃക്ഷം. മണ്ണിലെ ചില മൂലകങ്ങളുടെ കുറവും ചിലതിന്റെ ആധിക്യവും വിളവെടുപ്പുമാത്രം നടത്തുന്ന കേരളമെന്ന പേരുതന്നെ നഷ്ടപ്പെടുവാൻ പോകുന്നു. വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങുകൾ പലതും ഇന്നും അഭിമാനകരമായ വിളവു നൽകുന്നു. മരുന്നു കന്‌പനികളും ഡാൾഡ കന്‌പനിക്കാരും ഇതിന്റെ ഗുണം അറിയാമെന്നുള്ളതുകൊണ്ട്‌ ഇടനിലക്കാരെ ഉപയോഗിച്ച്‌ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകി കർഷകരെ നാശത്തിലേയ്ക്ക്‌ നയിക്കുന്നു. ഓരോ വ്യക്ത്തിയിൽ നിന്നും ഉൽപ്പന്നങ്ങളെപ്പറ്റിയും അവരുടെ സ്ഥത്തെ വിലയും ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.

പപ്പായ (Papaya)


വീട്ടുമുറ്റത്ത്‌ നട്ടുവളർത്താവുന്ന മരത്തിൽ നിന്നും ലഭിക്കുന്ന കപ്പയ്ക്ക (തിരുവനന്തപുരം ഭാഷയിൽ) ഹിന്ദിയിലെ പപീത്ത വളരെയധികം ഔഷധഗുണമുള്ളതാണ്‌. പച്ച കായ്‌ കൊണ്ട്‌ കിച്ചടി പച്ചടി മുതലായവയും, രണ്ടായി മുറിച്ച്‌ ചിരവയിൽ ചുരണ്ടി തോരനും വെയ്ക്കാം. മറ്റു കറികളിലും ഇത്‌ ഉപയോഗിക്കാം. പഴുപ്പിച്ച്‌ തിന്നാനും നല്ലതാണ്‌. കൂടുതൽ പഴുത്ത താണെങ്കിൽ രണ്ടായി മുറിച്ച്‌ കുരുകളഞ്ഞശേഷം സ്പൂണിൽ ഇളക്കി ഭക്ഷിക്കാം. പ്രാരംഭദശയിൽ ഇത്‌ ഗർഭിണികൾ കഴിക്കാറില്ല. ഗർഭം അലസിപ്പോകുവാന്‌ സധ്യതയുണ്ടാവാം. നിങ്ങളുടെ ശരിയായ പ്രതികരണങ്ങളാണ്‌ എന്റെ ശക്തി.