ശനിയാഴ്‌ച, ഡിസംബർ 30, 2006

റബ്ബര്‍ കര്‍ഷകര്‍ക്ക്‌ പ്രയോജനം ചെയ്യും

ഒരു ചെയ്തറിവ്‌ :നന്ദകുമാറെന്ന (എന്റെ ഒരയല്‍‌വാസിയും ബന്ധുവും) ഒരേക്കര്‍ റബ്ബറിന് ഉടമ. തന്റെ തോട്ടം ടാപ്പിംഗ്‌ തൊഴിലാളിയെക്കൊണ്ടാണ് ടാപ്പിംഗ്‌ നടത്തിയിരുന്നത്‌. രണ്ടാം വര്‍ഷം തന്നെ വീടിന് പിന്‍ഭാഗത്തുള്ള ഏറ്റവും പുഷ്ടികൂടിയ ഒരു മരത്തിന്റെ വെട്ടു പട്ടയില്‍ പൂര്‍ണമായും കറയില്ലാതായി. കറ ലഭിക്കുന്നതിനായി ബി പാനല്‍ ടാപ്പ്‌ ചെയ്തെങ്കിലും വളരെ കുറച്ച്‌ കറ മാത്രം ലഭിക്കുകയും അവിടെയും പൂര്‍‍ണമായും കറ ഇല്ലാതാകുകയും ചെയ്തു. അതിന് ശേഷം ഞാന്‍ സ്വയം റബ്ബര്‍ ടാപ്പു ചെയ്യുന്നത്‌ കണ്ടുതന്നെ റബ്ബര്‍ ബോര്‍ഡ്‌ മുഖാന്തിരം ലഭ്യമാക്കിയ ഹ്രസ്വകാല ടാപ്പേഴ്‌സ്‌ ട്രയിനിങ്ങിലൂടെ നന്ദകുമാര്‍ ടാപ്പിംഗ്‌ പഠിച്ചു. ടാപ്പിംഗ്‌ ആരംഭിച്ച ശേഷം ഇത്രയും വലിയ മരം കറയില്ലാതായെങ്കിലും ഏതെങ്കിലും രീതിയില്‍ കറയെടുക്കുവാന്‍ കഴിയുമ്മോ എന്ന്‌ എന്നോട്‌ ആരാഞ്ഞു. എന്റെ നിര്‍ദ്ദേശപ്രകാരം പട്ട മരപ്പു വന്ന എ യും ബി യും പാനലുകള്‍ക്ക്‌ പൂര്‍ണ വിശ്രമം കൊടുത്തിട്ട്‌ ഒരു ചെറിയ കോണി ചാരി ശിഖരക്കെട്ടിന് താഴെ നിന്ന്‌ അല്പം ചെരിവ്‌ കൂട്ടി 45 ഡിഗ്രി ചെരിവില്‍ താഴേയ്ക്ക്‌ ടാപ്പിംഗ്‌ ആരംഭിച്ചു. പട്ടമരപ്പ്‌ വന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടികളയുകയും ചെയ്തു. ഇക്കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട്‌ പട്ടമരപ്പ്‌ വന്നഭാഗത്ത്‌ പുതുപട്ട കറയോടുകൂടി രൂപപ്പെടുകയും ഏറ്റവും കൂടിയ ഉത്‌പാദനം ലഭിക്കുകയും ചെയ്യുന്നു. മറ്റ്‌ മരങ്ങളേക്കാള്‍ ടാപ്പിംഗ്‌ ഇന്റെര്‍വല്‍ ഈ മരത്തിന് കൂടുതല്‍ നല്‍കുന്നു എന്നു മാത്രം. ടാപ്പിംഗ്‌ നടക്കുന്ന‌ അതേവശത്തുതന്നെ താഴെ അറ്റം വരെ 10 വര്‍ഷം ടാപ്പു ചെയ്യുവാന്‍ കഴിയുകയും ചെയ്യും.
പട്ടമരപ്പിന് ഇതല്ലെ പരിഹാരം?
മേല്‍ വിവരിച്ചത്‌ മറ്റൊരു പോസ്റ്റിലെ കമെന്റാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ പോസ്റ്റിന്റെ തലക്കെട്ടിലോ താഴെക്കാണുന്ന Link ലോ ക്ലിക്ക്‌ ചെയ്യുക.

ശനിയാഴ്‌ച, ഡിസംബർ 16, 2006

മലയാളം ബ്ലോഗുകള്‍

പുതുതായി മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്ന പലരും മെയിലുകളായും കമെന്റുകളായും മറ്റും എന്നെക്കൂടെ നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കണെ എന്നും മറ്റും രേഖപ്പെടുത്താറുണ്ട്‌. പലര്‍ക്കും ബ്ലോഗുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ബ്ലോഗുകള്‍ വായിക്കുവാന്‍ പോലും സമയം ലഭിക്കാറില്ല എന്നതാ‍ണ് സത്യം. വിശ്വം മാഷിനെപ്പോലുള്ളവര്‍ നേരം വെളുക്കുവോളം ഉറക്കം കളഞ്ഞ്‌ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുന്നു. മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നത്‌ ഇപ്പോള്‍ ഞാനാണ്. അതിനാല്‍ ആ ലിസ്റ്റില്‍ പെടുത്തണമെന്നുള്ളവര്‍ പ്രസ്തുത ബ്ലോഗില്‍ കമെന്റ് രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ധാരാളം അഗ്രിഗേറ്ററുകളും ലഭ്യമാണ്.
അംഗമാകുവാന്‍ കഴിയുന്ന മറ്റ്‌ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു

അപൂര്‍ണം

ബുധനാഴ്‌ച, നവംബർ 22, 2006

ബൂലോഗ‌ ക്ലബ്ബ്‌: Please react...Forward...It's our lives..and beloved ones..

മലയാളികളെ പ്രതികരിക്കൂ. ഒരു പഴയ ഡാം പൊട്ടി പൊളിയാറായി. ഇത്രയും കാലം പൊട്ടാത്തത്‌ നമ്മുടെ ഭാഗ്യം. മഴ മാറിയിട്ടില്ല മണ്ണ്‌ ജലം സംഭരിച്ച്‌ വെച്ചിരിക്കുകയാണ്. മുള്ളപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയ ശേഷം പശ്ചാത്തപിക്കാന്‍ ധാരാളം ആളെക്കിട്ടും. നമുക്കതല്ല വേണ്ടത്‌ പൊട്ടാതെ സംരക്ഷിക്കപെടുകയും ആയുസ്സ്‌ അറ്റതാണെങ്കില്‍ പുതുക്കി പണിയുകയും വേണം.
ബൂലോഗ‌ ക്ലബ്ബ്‌: Please react...Forward...It's our lives..and beloved ones..

വ്യാഴാഴ്‌ച, നവംബർ 16, 2006

വാർത്തകൾ വിശേഷങ്ങൾ

ഇല്ലാത്ത ഒരു ബ്ലോഗറുടെ പേരില്‍ ഒരു വലിയ പത്രം മലയാളം ബ്ലോഗുകളെ വിമര്‍ശിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഇവര്‍ക്ക്‌ സെര്‍ച്ച്‌ എന്‍‌ജിനിലെത്തണമെങ്കില്‍ ഇംഗ്ലീഷ്‌ ദിനപത്രങ്ങളുടെയടുത്ത്‌ അല്പം പരിശീലനം ആവശ്യമാണ്. ബ്ലോഗുകള്‍ ഒരു ബ്ലോഗര്‍ക്ക്‌ കിട്ടിയ അനുഗ്രഹമാണ്. ഒരു എഡിറ്ററുടെയും കാലു പിടിക്കാതെ സത്യം വെളിച്ചം കാണിക്കുവാനും തുറന്നെഴുതുവാനും വളരുന്ന ബ്ലോഗുകളും ഇന്റെര്‍നെറ്റും സഹായകമാണ്. എവിടെയും ചെന്നെത്തുവാനുള്ള ബ്ലോഗരുടെ കഴിവിനെ വിമര്‍ശിക്കുന്ന പത്രം ആ ബ്ലോഗറെ ഭയക്കുന്നതുകൊണ്ടാണ്. ഇതുമായി ബന്ധപ്പെട മറ്റൊരു ലേഖനം വായിക്കുവാന്‍ ഇവീടെ ഞെക്കുക .
വാർത്തകൾ വിശേഷങ്ങൾ

ഞായറാഴ്‌ച, ജൂൺ 25, 2006

എ.സി.വി യുടെ തലസ്ഥാന വാർത്താപരിപാടി അടിപൊളി!

Image Hosted by ImageShack.us

ഇന്ന്‌ (24-06-06) എ.സി.വി ന്യൂസിൽ റൌണ്ടപ്‌ എന്ന കളനാശിനി ദോഷകരമാണെന്നും പശുക്കൾക്ക്‌ തിന്നുവാനുള്ള പുല്ലുകളിൽ ഇത്‌ തളിക്കാൻ പാടില്ലയെന്നും എന്നെയും പശുക്കളെയും റബ്ബർ തോട്ടത്തിൽ കാണിച്ചും ഇന്റർവ്യൂ ചെയ്തും അവതരിപ്പിച്ചു. ഇപ്രകാരം ഒരു പരസ്യം കൊടുത്ത റബ്ബർ ബോർഡിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും അവർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ കമ്പനിയോ വിതരണക്കാരോ കഷ്ടനഷ്ടങ്ങൾക്ക്‌ ഉത്തരവാദികളായിരിക്കില്ല എന്ന്‌ വായിക്കുവാൻ കഴിയാത്ത രീതിയിൽ തിരിച്ചുകൊടുത്തിരിക്കുന്നതും പറഞ്ഞു. അതിന്‌ ശേഷം എന്റെ വെബ്‌ അഡ്രസ്‌ പറയുകയും കാണിക്കുകയും ബ്ലോഗിലൂടെ ക്യാമറ ചലിപ്പിച്ച്‌ കാണിക്കുകയും ചെയ്തു. അപ്രകാരം തിരുവനന്തപുരത്തെ ഒരു മലയാളിയുടെ മലയാള ബ്ലോഗ്‌ എ.സി.വി യിലൂടെ വെളിച്ചം കണ്ടു. എന്തായാലും കുറെ പുതിയ ബ്ലോഗർമാരെ കിട്ടാതിരിക്കില്ല. എന്റെ പരിപാടി കണ്ട്‌ വരുന്ന ബ്ലോഗർമാർക്ക്‌ അഡ്വാൻസായി സ്വാഗതം.വെളിച്ചം കാണിച്ച എ.സി.വി ക്ക്‌ എന്റെ സ്വന്തം പേരിലും ബൂലോകമലയാളികളുടെപേരിലും നന്ദി രേഖപ്പെടുത്തുന്നു.
എ.സി.വി യിൽനിന്ന്‌ സി.ഡി ചോദിക്കാം തരുകയാണെങ്കിൽ സൈറ്റിൽ ഇടാം. നന്ദിയും അഭിനന്ദനവും പറയേണ്ടത്‌ എന്നോടല്ല എ.സി.വി യോടാണ്‌. തിരുവനന്തപുരത്തു കണിച്ചത്‌ കേരളത്തിൽ അവരുടെ കേബിൽ ദാതാവിനോട്‌ അതെ വിഷയം നിങ്ങളുടെ ഏരിയയിലും കാണിക്കുവാൻ ആവശ്യപ്പെടുക. അങ്ങിനെയെങ്കിലും പലരും മലയാളം ബ്ലോഗുകൾ തുറന്ന്‌ വായിക്കട്ടെ. ഒരിടത്ത്‌ കാണിക്കുകയും മറ്റ്‌ മലയാളികളെ കാണിക്കാതിരിക്കുകയും ചെയ്യുന്നത്‌ ശരിയല്ലല്ലോ.
മൊൺസാന്റോയുടെ ശമ്പളം പറ്റുന്ന ആർക്കാണ്‌ അവർക്കെതിരെ ശബ്ദിക്കുവാൻ കഴിയുക. റബ്ബർ മാസികയിൽ ഇന്നർ കവർ പേജിന്‌ പരസ്യത്തിന്റെ പൈസമാത്രമല്ല ഇത്‌ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ കൈക്കൂലിയും കൊടുത്തുകാണും. കാരണം വിപുലവും വിശാലവുമായ ഒരു ഗവേഷണവിഭാഗം റബ്ബർ ബോർഡിന്‌ ഉണ്ട്‌ എന്നുള്ളതുതന്നെ. ഭൂമിയിൽ വളരുന്ന ഓരോപുൽക്കൊടിയും ഔഷധഗുണം മാത്രമല്ല അതരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെ സ്വീകരിച്ച്‌ നമുക്കും പ്രകൃതിക്കും ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്‌കുന്ന കാര്യം ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. നമ്മുടെ ശാസ്ത്രജ്ഞർ ഗവേഷണമൊന്നും നടത്താതെ ശമ്പളം വാങ്ങിക്കൊള്ളട്ടെ. ദയവുചെയ്ത്‌ വിദേശികളായ പല ശാസ്ത്രജ്ഞരും നടത്തിയ പഠന റിപ്പോർട്ടുകൾ വെബ്‌ പേജുകളിൽ ലഭ്യമായത്‌ ഒന്ന്‌ നോക്കിക്കൂടെ!!!

ചൊവ്വാഴ്ച, മാർച്ച് 14, 2006

നിയമ പുസ്തകങ്ങൾ


നിയമ പുസ്തകങ്ങൾ http://www.lawpublisherindia.com/ ഇന്ത്യയിൽ നിലവിലുള്ളത്‌ നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടേയ്ക്കാം. അതിനാൽ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന നിയമ പുസ്തകങ്ങളുടെ ലഭ്യതയും വിലയും മറ്റും ഒരു വെബ്‌ സൈറ്റിൽ നിന്ന്‌ ലഭിക്കുമ്പോൾ കൂടുതൽ തെരയാതെ കാശു കൊടുത്തിട്ടാണെങ്കിലും നിങ്ങൾക്കത്‌ കൈവശപ്പെടുത്താം.

വെള്ളിയാഴ്‌ച, മാർച്ച് 10, 2006

ശനിയാഴ്‌ച, മാർച്ച് 04, 2006

ജൈവകൃഷി സെമിനാറും പ്രദർശനവും

കൃഷിവകുപ്പിന്റെ ജൈവകൃഷി സെമിനാറും പ്രദർശനവും ഉത്‌ഘാടനം ഗവർണർ ആർ.എൽ.ഭാട്യ, അദ്ധ്യക്ഷ മന്ത്രി കെ.ആർ.ഗൌരിയമ്മ വഴുതക്കാട്‌ ടാഗോർ സെന്റനറി ഹാളിൽ 10 ന്‌ നടക്കുകയുണ്ടായി.
4/3/2006 -ൽ നടന്ന പ്രസ്തുത പരിപാടിയെക്കുറിച്ച്‌ പത്രവാർത്തകളൊന്നും കാണുവാൻ കഴിഞ്ഞില്ല. ജൈവകൃഷിയെപ്പറ്റി കൃഷിവകുപ്പ്‌ മുൻകൈയെടുത്ത്‌ നടത്തുന്ന പരിപാടികൾ കേരളത്തിലെ മാധ്യമങ്ങൾക്ക്‌ ഇഷ്ടമല്ലെന്ന്‌ തോന്നുന്നു. അവർക്ക്‌ വേണ്ടത്ത്‌ രാസകൃഷിയും വിപത്തുകളുമായിരിക്കാം.

വെള്ളിയാഴ്‌ച, മാർച്ച് 03, 2006

കിണറുകൾ ഭൂജലനിരപ്പ്‌ താഴ്‌ത്തുമോ?

സാധാരണ കിണറുകൾ കുഴിച്ചും മഴവെള്ളത്തിന്റെ നല്ലൊരുഭാഗം ഭൂമിയെ ചാർജ്‌ ചെയ്യിച്ചും‌ ജലനിരപ്പ്‌ ഉയർത്തുകയല്ലെ വേണ്ടത്‌? ബോർവെൽ, സ്പ്രിംഗ്ലർ, ഡ്രിപ്പ്‌ മുതലായവയല്ലെ ഭൂജലനിരപ്പ്‌ താഴുവാൻ കാരണമാകുന്നത്‌? നബാർഡിന്റെ നിർദ്ദേശം ബാങ്കുകൾക്ക്‌ നൽകിക്കഴിഞ്ഞു.

ബുധനാഴ്‌ച, മാർച്ച് 01, 2006

കേന്ദ്രബജറ്റും സാധാരണ ജനങ്ങളും

സേവനനികുതി സാധാരണക്കാരുടെ നട്ടെല്ലൊടിക്കുമെങ്കിൽ ഇനി വരാൻ പോകുന്ന പല പ്രശ്നങ്ങളും കൂടുതൽ സങ്കീർണമാകാനാണ്‌ സാധ്യത. ജനസേവനം നികുതികൾ ചുമത്തി പണപ്പിരിവ്‌ നടത്തിയാൽ സേവനം എന്ന വാക്കിന്റെ അർത്ഥം തന്നെ നഷ്ടമാകുന്നു.

ഞായറാഴ്‌ച, ഫെബ്രുവരി 26, 2006

Endosulphan

എൻഡോസൾഫാൻ ഏരിയൽ സ്പ്രേയിങ്‌ മാത്രം ഒഴിവാക്കി കാർഷികമേഖലയിൽ ഇപ്പോഴും പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാസർകോട്‌ ജില്ലയിലെ പെരിയയിലെ കൃഷിവകുപ്പ്ദ്യോഗസ്ഥ കൂടിയായ ലീലാകുമാരി അമ്മയുടെ സഹോദരന്റെ അകാല മരണവും, അയൽപക്കങ്ങളിലെ രോഗികലിലെ എണ്ണക്കൂടുതലും ആണ്‌ കാസർകോട്‌ ജില്ലയിൽ എൻഡോസൾഫാൻ വിതയ്ക്കുന്ന ദുരന്തം പുറം ലോകമറിയുവാൻ ഇടയായത്‌. അതിനു ശേഷം ഒട്ടേറെ സന്നദ്ധ സംഘടനകൾ നടത്തിയ ആരോഗ്യ-പാരിസ്ഥിതിക സർവ്വേ ഭീതിതമായ വസ്തുതകൾ പുറത്‌തേക്ക്‌ കൊണ്ടുവന്നു.
എൻഡോസൾഫാൻ വിരുദ്ധ്‌ സ്മരസമിതി, കാസർകോട്‌ പറയുന്നത്‌ താഴെ കൊടുത്തിരിക്കുന്നു.
1. ജലം കാളകൂട്മായിക്കശ്ഴിഞ്ഞിരിക്കുന്നു. ഒരു നാട്‌ രോഗാതുരമായിക്കഴിഞ്ഞൊരിക്കുന്നു. സ്വകാര്യ സ്‌ത്രൈണവ സ്വഭാവങ്ങൾ അലങ്കോലമാക്കപ്പെട്ടു.
2. കുടുംബത്തിന്റെ അത്താണി തുരുമ്പിച്ചുതുടങ്ങി.
3. സന്താനസൌഭാഗ്യത്തിന്‌ ദേവഗണങ്ങൾപോലും നിസ്സഹായരാകപ്പെട്ടു. പിർക്കപ്പെട്ടത്‌ തീരാവേദനകളായിമാറി.
4. മനുഷ്യൻ മരിക്കുന്നിടത്ത്‌ കീടങ്ങളെവിടെ? പരാഗണം ചെയ്യപ്പെടാതെ കാർഷിക വിഭവങ്ങൾ കുറഞ്ഞു.
5. എന്തോ കാരണത്താൽ സ്ഥലങ്ങൾ കൊടുക്കപ്പെടാതെയും എടുക്കപ്പെടാതെയുമായി.
6. മറ്റാരുടെയോ ലാഭക്കൊതിക്കു മുമ്പിൽ ഇരകളാക്കപ്പെട്ട ഒന്നുമറിയാതിരുന്ന ഞങ്ങൾ ഇപ്പോഴും പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നു....
7. പടർന്നുകൊണ്ടിരിക്കുന്ന അർബുദവേദനയുമായി ചികിത്സയ്ക്ക്‌ ഗതിയില്ലാതെ നിസ്സഹായരായി ഞങ്ങൾ...
8. ശ്വാസോച്ഛ്വാസത്തിന്റെ താളം നഷ്ടപ്പെട്ടവർ....
9. വിണ്ടുകീറിയ ത്വക്കും പൊടിഞ്ഞുപൊളിയുന്ന അസ്ഥിയുമുള്ളവർ....
10. വിരൂപമാക്കപ്പെട്ട ശരീരമുള്ളവർ.
11. ആൺ പെൺ ജാതിക്കിടയിലൊരു 'ജാതി'യായി ജനിച്ചവർ.
12. ജന്മനാ വന്ധീകരിക്കപ്പെട്ടവർ., വിഷമഴയിൽ കുതിർന്ന്് ജന്മവൈകല്യം സംഭവിച്ചവർ.
13. ഇനിയും വന്ധീകരിക്കപ്പെട്ടു പോകാത്ത നിർഭാഗ്യവാന്മാരുടെ ഹതബാല്യങ്ങൾ-പേക്കിനാവുകൾ
മുഖ്യധാരയിൽനിന്നും അകറ്റപ്പെടുകയാണോ ഞങ്ങൾ....
14. ഇവിടെ എത്തപ്പെട്ട അന്വേഷണ കമീഷനുകൾ-തെളിവെടുപ്പ്കൾ ഒരു ചരിത്രമാണ്‌.
15. ഒരു ദുരന്തത്തെക്കുറിച്ച്‌ 11 അന്വേഷണ കമ്മീഷനുകൾ! കീടനാശിനി കമ്പനിയുടെ പ്രാതിനിധ്യമുള്ള ഓരോ കമ്മീഷനുകളും ഞങ്ങളെ കുറ്റക്കാരാക്കിക്കൊണ്ടിരുന്നു.
16. നീണ്ട കാല വിഷമഴയിൽ തകർന്ന ഞങ്ങളുടെ ജീവിതങ്ങൾക്ക്‌ മുമ്പിൽനിന്ന്‌ സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും കള്ളവാക്കുകളും വാഗ്‌ദാനങ്ങളും നൽകിയവർ യഥാർത്ഥത്തിൽ ദുരന്തകാഴ്ചകൾ കാണാൻ വന്ന വിനോദ സഞ്ചാരികൾ മാത്രമായിരുന്നു.
17. ബഹു:മുഖ്യമന്ത്രി! ഒരാണ്ട്‌ കഴിഞ്ഞിരിക്കുന്നു അങ്ങ്‌ ഞങ്ങളെ കണ്ട്‌ തിരിച്ച്‌ പോയിട്ട്‌. എവിടെ താങ്കൾ നൽകിയ വാഗ്‌ദാനങ്ങൾ. അതോ നിങ്ങളും
* ചികിത്സ
* പുനരധിവാസം
* നഷ്ടപരിഹാരം
* വർഷങ്ങളായി കുടിച്ചുകൊണ്ടിരിക്കുന്ന കണ്ണീരിനും നരകയാതനയ്ക്കുമൊരറുതി?
ഇനിയും വരാനിരിക്കുന്ന 'റിസർച്ച്‌ ടൂറിസ്റ്റു'കൾക്കായി ജീവനുള്ള പ്രേതങ്ങളായി... നമുക്ക്‌ വയ്യ.

ഒട്ടേറെ ജനാനുകൂല വിധികൾ ഈ വിഷമഴയ്ക്കെതിരെ ഉണ്ടായിട്ടുണ്ട്‌.
ഹൊസ്‌ദുർഗ്‌ മുനിസിഫ്‌ കോർട്ട്‌ വിധി
ഹൊസ്‌ദുർഗ്‌ സബ്‌ കോർട്ട്‌ വിധി
കേരള ഹൈക്‌കോടതിയുടെ സ്റ്റേ
സംസ്ഥാന സർക്കാറിന്റെ താത്‌കാലിക നിരോധനം
സന്നദ്ധ സംഘടനകളുടെ സർവേ ഫലങ്ങൾ
എന്നിട്ടും സംസ്ഥാന കേന്ദ്ര സർക്കാറുകൾ എൻഡോസൾഫാൻ നിരോധനം പൂർണമാക്കാത്തത്‌ ആരെ ഭയന്നാണ്‌?
ചെയർമാൻ: നാരായണ പേരിയ, വിദ്യാനഗർ, കാസർകോട്‌. ഫോൺ: 04994 256521
കൺവീനർ: സുധീർകുമാർ പി.വി, തൈക്കടപ്പുറം, നീലേശ്വരം, കാസർകോട്‌, ഫോൺ: 04672287853, 9847768888

ബുധനാഴ്‌ച, ജനുവരി 18, 2006

To the Chief Minister of Kerala: An open letter from world Malayalees

കേരളത്തെ രക്ഷിക്കുവാൻ മണ്ണിനെയും പക്ഷിമൃഗാദികളെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്ന വിഷപ്രയോഗങ്ങൾക്കെതിരെ ലോകവ്യാപകമായി മലയാളികൾ കേരള മുഖ്യമന്ത്രിക്കൊരു പൊതുവായ തുറന്ന കത്ത്‌ അയക്കുന്നു. ഏവരേയും ഈ ഉദ്യമത്തിലേയ്ക്ക്‌ സ്വാഗതം ചെയ്യുന്നു. കേരള ബ്ലോഗ്‌ രോൾ സന്ദർശിക്കുന്നവർ ഇതൊരറിയിപ്പായി കണക്കാക്കുക. വിഷപ്രയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ഒരു പഠന റിപ്പോർട്ട്‌` കൂടിയാണിത്‌. നിങ്ങളേവരും ഈ പഠന റിപ്പോർട്ട്‌ തയ്യാറക്കുന്നതിൽ പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക്‌ അതിയായ സന്തോഷം ഉണ്ട്‌. ഇതൊരു രാഷ്ട്രീയ പ്രേരിതമോ ആരെയും വിമർശിക്കുവാനോ ഉദ്ദേശിച്ചുള്ളതല്ല എന്ന്‌ പ്രത്യേകം പറയട്ടെ. മുഖ്യമന്ത്രി ആശുപത്രിയിലായതുകാരണം മറ്റൊരു ദിവസത്തേയ്ക്ക്‌ മാറ്റിവെച്ചിരിക്കുന്നു. തീയതി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ മലയാളത്തിൽ അയക്കേണ്ട കത്തിന്റെ ഡ്രാഫ്റ്റ്‌ PDF file ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കത്തിൽ വരുത്തേണ്ട ഭേതഗതികളും മറ്റും അറിയിക്കുകയും ചെയ്യുക. ഒരേ വിഷയം കൂടുതൽ ബ്ലോഗുകളില്ലായതുകാരണം മേലിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ ഈ പേജ്‌ മാത്രം സന്ദർശിക്കുക.
To the Chief Minister of Kerala: An open letter from world Malayalees

തിങ്കളാഴ്‌ച, ജനുവരി 16, 2006

കേരളത്തെ രക്ഷിക്കുവാൻ


കടപ്പാട്‌: മാതൃഭൂമി 16-01-05
****************************
കേരളത്തെ രക്ഷിക്കുവാൻ ജനുവരി 30 ന്‌ മുഖ്യമന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌ അയക്കുകയാണല്ലോ. അത്‌ ചെന്നെത്തുവാൻ വിളപ്പിൽശാലയിലുള്ള പോബ്‌സ്‌ ഗ്രൂപ്പിന്റെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിൽ ഇടം കിട്ടുമോ ആവോ? കൊട്ടിഘോഷിച്ച്‌ ഉത്‌ഘാടനം ചെയ്ത്‌ താൻ എന്തുചെയ്യുന്നു എന്ന്‌ മാതൃക കാട്ടിയ വെബ്‌ ക്യാമറയും പരാതിപ്പെട്ടാൽ നമ്പരിട്ട്‌ മറുപടിതന്നിരുന്ന വെബ്‌ സൈറ്റും ശവപ്പെട്ടിക്കുള്ളിലായത്‌ പാവം ജനം അറിഞ്ഞില്ല. ഇന്റർനെറ്റും ഇമെയിൽ ബോക്‌സും മെയിന്റെയിൻ ചെയ്യാൻ അറിയാത്ത ഉദ്യോഗസ്ഥ്‌അർ പല വിദേശമലയാളികളും സൌജന്യ സേവനം നടത്തുന്നുണ്ടല്ലോ. അവരോട്‌ സംസയങ്ങൾ ചോദിച്ച്‌ മനസിലാക്കുന്നത്‌ നന്നായിരിക്കും.