ഞായറാഴ്‌ച, ജൂൺ 25, 2006

എ.സി.വി യുടെ തലസ്ഥാന വാർത്താപരിപാടി അടിപൊളി!

Image Hosted by ImageShack.us

ഇന്ന്‌ (24-06-06) എ.സി.വി ന്യൂസിൽ റൌണ്ടപ്‌ എന്ന കളനാശിനി ദോഷകരമാണെന്നും പശുക്കൾക്ക്‌ തിന്നുവാനുള്ള പുല്ലുകളിൽ ഇത്‌ തളിക്കാൻ പാടില്ലയെന്നും എന്നെയും പശുക്കളെയും റബ്ബർ തോട്ടത്തിൽ കാണിച്ചും ഇന്റർവ്യൂ ചെയ്തും അവതരിപ്പിച്ചു. ഇപ്രകാരം ഒരു പരസ്യം കൊടുത്ത റബ്ബർ ബോർഡിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും അവർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ കമ്പനിയോ വിതരണക്കാരോ കഷ്ടനഷ്ടങ്ങൾക്ക്‌ ഉത്തരവാദികളായിരിക്കില്ല എന്ന്‌ വായിക്കുവാൻ കഴിയാത്ത രീതിയിൽ തിരിച്ചുകൊടുത്തിരിക്കുന്നതും പറഞ്ഞു. അതിന്‌ ശേഷം എന്റെ വെബ്‌ അഡ്രസ്‌ പറയുകയും കാണിക്കുകയും ബ്ലോഗിലൂടെ ക്യാമറ ചലിപ്പിച്ച്‌ കാണിക്കുകയും ചെയ്തു. അപ്രകാരം തിരുവനന്തപുരത്തെ ഒരു മലയാളിയുടെ മലയാള ബ്ലോഗ്‌ എ.സി.വി യിലൂടെ വെളിച്ചം കണ്ടു. എന്തായാലും കുറെ പുതിയ ബ്ലോഗർമാരെ കിട്ടാതിരിക്കില്ല. എന്റെ പരിപാടി കണ്ട്‌ വരുന്ന ബ്ലോഗർമാർക്ക്‌ അഡ്വാൻസായി സ്വാഗതം.വെളിച്ചം കാണിച്ച എ.സി.വി ക്ക്‌ എന്റെ സ്വന്തം പേരിലും ബൂലോകമലയാളികളുടെപേരിലും നന്ദി രേഖപ്പെടുത്തുന്നു.
എ.സി.വി യിൽനിന്ന്‌ സി.ഡി ചോദിക്കാം തരുകയാണെങ്കിൽ സൈറ്റിൽ ഇടാം. നന്ദിയും അഭിനന്ദനവും പറയേണ്ടത്‌ എന്നോടല്ല എ.സി.വി യോടാണ്‌. തിരുവനന്തപുരത്തു കണിച്ചത്‌ കേരളത്തിൽ അവരുടെ കേബിൽ ദാതാവിനോട്‌ അതെ വിഷയം നിങ്ങളുടെ ഏരിയയിലും കാണിക്കുവാൻ ആവശ്യപ്പെടുക. അങ്ങിനെയെങ്കിലും പലരും മലയാളം ബ്ലോഗുകൾ തുറന്ന്‌ വായിക്കട്ടെ. ഒരിടത്ത്‌ കാണിക്കുകയും മറ്റ്‌ മലയാളികളെ കാണിക്കാതിരിക്കുകയും ചെയ്യുന്നത്‌ ശരിയല്ലല്ലോ.
മൊൺസാന്റോയുടെ ശമ്പളം പറ്റുന്ന ആർക്കാണ്‌ അവർക്കെതിരെ ശബ്ദിക്കുവാൻ കഴിയുക. റബ്ബർ മാസികയിൽ ഇന്നർ കവർ പേജിന്‌ പരസ്യത്തിന്റെ പൈസമാത്രമല്ല ഇത്‌ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ കൈക്കൂലിയും കൊടുത്തുകാണും. കാരണം വിപുലവും വിശാലവുമായ ഒരു ഗവേഷണവിഭാഗം റബ്ബർ ബോർഡിന്‌ ഉണ്ട്‌ എന്നുള്ളതുതന്നെ. ഭൂമിയിൽ വളരുന്ന ഓരോപുൽക്കൊടിയും ഔഷധഗുണം മാത്രമല്ല അതരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെ സ്വീകരിച്ച്‌ നമുക്കും പ്രകൃതിക്കും ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്‌കുന്ന കാര്യം ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. നമ്മുടെ ശാസ്ത്രജ്ഞർ ഗവേഷണമൊന്നും നടത്താതെ ശമ്പളം വാങ്ങിക്കൊള്ളട്ടെ. ദയവുചെയ്ത്‌ വിദേശികളായ പല ശാസ്ത്രജ്ഞരും നടത്തിയ പഠന റിപ്പോർട്ടുകൾ വെബ്‌ പേജുകളിൽ ലഭ്യമായത്‌ ഒന്ന്‌ നോക്കിക്കൂടെ!!!

11 അഭിപ്രായങ്ങൾ:

  1. കൊള്ളാം ചന്ദ്രേട്ടാ . അഭിനന്ദനങ്ങള്‍!!!

    മറുപടിഇല്ലാതാക്കൂ
  2. ചന്രേട്ടന് അഭിനന്ദനങ്ങള്‍.
    ധീരാ വീരാ, ചന്രേട്ടാ, ധീരതയോടെ ബ്ലോഗിക്കോ.

    മറുപടിഇല്ലാതാക്കൂ
  3. അഭിനന്ദനങ്ങള്‍!

    റൌണ്ടപ്പിന്റെ ദോഷങ്ങളെപ്പറ്റി വിശദമാക്കുന്ന പല പരിപാടികളും ചാനലുകളില്‍ മുമ്പു തന്നെ കണ്ടിട്ടുണ്ടെന്നാണെന്റെ ഓര്‍മ്മ.

    മറുപടിഇല്ലാതാക്കൂ
  4. ചന്ദ്രേട്ടാ, മുന്നോട്ടന്നെ മുന്നോട്ട്‌

    മറുപടിഇല്ലാതാക്കൂ
  5. ചന്ദ്രേട്ടാ, ചേട്ടന്‍ ചെയ്യുന്നതിന്റെ നൂറിലൊന്നു പോലും ചെയ്യാന്‍ ചെറുപ്പക്കാരെന്നു പറഞ്ഞു നടക്കുന്ന എനിക്കു സാധിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സ്വയം പുച്ഛം തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  6. എന്നോടൊപ്പം ഇത്രയധികം ഭൂലോകരോ. പിന്നെ എനിക്കിനി ചിറകും വെച്ച്‌ ഭൂലോകത്തിലൂടെ പറക്കാമല്ലോ. ചിന്തയ്ക്കായ്‌ ഒരെണ്ണം കൂടി അതാ വീണ്ടും മുന്നോട്ട്‌.

    മറുപടിഇല്ലാതാക്കൂ
  7. അഭിനന്ദനങ്ങള്‍ ചന്ദ്രേട്ടാ, പരിപാടി കാണാന്‍ കഴിഞ്ഞില്ല. ക്ഷമാപണം.

    മറുപടിഇല്ലാതാക്കൂ
  8. അഭിനന്ദനങ്ങള്‍.
    പ്രോഗ്രാം കാണാന്‍ കഴിഞ്ഞില്ല. കൊച്ചിയിലെ ഏ സി വി അല്ല തിരുവന്തരത്തെ ഏ സി വി. :)

    മറുപടിഇല്ലാതാക്കൂ
  9. ചന്രേട്ടന് അഭിനന്ദനങ്ങള്‍. ഈ യുദ്ധത്തില്‍ ഞങ്ങളുണ്ട് ചന്ദ്രേട്ടനൊപ്പം

    മറുപടിഇല്ലാതാക്കൂ
  10. ചന്ദ്രേട്ടാ...ഇത് ഒരു ഒറ്റയാള്‍ പോരാട്ടമല്ല.മനസ്സും,കരുത്തും, ഊര്‍ജ്ജവും ഉള്ള ഒരു പാട് പേര്‍ അങ്ങയോടൊപ്പം ഉണ്ട്. പണ്ട് ടാറ്റാ ടീ കമ്പനി ഇതുപോലൊന്ന് മൂന്നാറില്‍ അവതരിപ്പിച്ചു. അതു പശുക്കള്‍ക്ക് കൊടുക്കുന്ന ഒരു മരുന്നായിരുന്നു. കേരളശബ്ദത്തിലെ എന്റെ സ്നേഹിതന്‍ സണ്ണി ചെറുകരയെ കൊണ്ട് ഒരു ഉഗ്രന്‍ ലേഖനം എഴുതിച്ച് അതിനെതിരെ ഞങ്ങള്‍ ശബ്ദിച്ചു. അതങ്ങിനെ നിര്‍ത്തി.അനീതിക്കെതിരെ നമ്മുടെ ശബ്ദങ്ങള്‍ കൂട്ടായി ഉയരട്ടെ. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍5:10 PM

    RoundUp നെ കുറിച്ചുള്ള വിവരം ഈ ലിങ്കില്‍ കാണുവാന്‍ സാധിച്ചു. അപ്പോഴാണ്‍ ചന്ദ്രേട്ടന്റെ പോസ്റ്റ് ഓര്‍മ്മിച്ചത്.

    മറുപടിഇല്ലാതാക്കൂ