ബുധനാഴ്‌ച, ജൂൺ 13, 2007

എന്റെ നയവും മാറ്റുന്നു

എന്റെ ബ്ലോഗറിലെ ബ്ലോഗുകള്‍ എല്ലാം തന്നെ വേര്‍ഡ്‌ പ്രസ്സിലേയ്ക്ക്‌ എക്സ്‌പോര്‍ട്ട്‌ ചെതു കഴിഞ്ഞിട്ട്‌ നാളുകളേറെയായി. ആ പോസ്റ്റുകളെല്ലാം ഇവിടെയും നില നിറുത്തുന്നുവെന്ന്‌ മാത്രം. ഇതില്‍ വരുന്ന കമെന്റുകളെല്ലാം പിന്മൊഴിയിലാണ് പൊയ്ക്കൊണ്ടിരുന്നത്‌. എന്നാല്‍ ബൂലോഗരുടെ എണ്ണം കൂടിക്കഴിഞ്ഞപ്പോള്‍ എന്റെ പേജുകളില്‍ വരുന്ന കമെന്റുകളെപ്പറ്റി ഞാന്‍ അറിയാറെ ഇല്ല.അതിനാലില്‍ മേലില്‍ ബ്ലോഗറിലിടുന്ന കമെന്റുകള്‍ പിന്മൊഴിയില്‍ വരുന്നതല്ല. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയുണ്ടായാല്‍ അപ്പോള്‍ ജിമെയിലില്‍നിന്ന്‌ ഫില്‍റ്റര്‍ സംവിധാനത്തിലൂടെ കമെന്റുകള്‍ എത്തിക്കുന്നതായിരിക്കും. വേര്‍ഡ്‌ പ്രസ്സിന്റെ സ്ഥിതി അതല്ല. ഡാഷ്‌ ബോര്‍ഡ്‌ തുറന്നാല്‍ പല ബ്ലോഗുകളിലെയും കമെന്റുകളും മോഡറേഷന്‍ ഇന്‍ഡിക്കേഷനും അവിടെത്തന്നെ കാണാം . അതോടൊപ്പം പുതിയ പോസ്റ്റുകള്‍, മെച്ചപ്പെട്ടപോസ്റ്റുകള്‍, പുതിയ ബ്ലോഗര്‍മാര്‍ എന്നിവയും അവിടെ കാണാം. വ്യക്തിപരമായി പല കാരണങ്ങള്‍കൊണ്ടും ഞാന്‍ വേര്‍ഡ്‌ പ്രസ്സ്‌ ഇഷ്ടപ്പെടുന്നു. അതിനാല്‍തന്നെ എന്റെ പലപോസ്റ്റുകളും ഇപ്പോള്‍ ഞാന്‍ വേര്‍ഡ്‌ പ്രസ്സിലാണ് ഇടുന്നതും. ഒരു കര്‍ഷകന്‍ സംസാരിക്കുന്നു എന്ന പേജാണ് അതില്‍ പ്രധാനം. പുതുതായി ബ്ലോഗുകള്‍ ആരംഭിക്കുന്നവര്‍ക്ക്‌ എന്നാല്‍ കഴിയുന്ന എല്ലാ സഹായവും പ്രതീക്ഷിക്കാം. ഞാനിഷ്ടപ്പെടുന്ന വിഷയങ്ങള്‍ ഗൂഗിള്‍ റീഡറിലൂടെ സൈഡ്‌ ബാറില്‍ ലഭിക്കുന്നതാണ്.
സിബു വിക്കിയില്‍ കൊടുത്തിട്ടുള്ളത്‌ പുതുതായി വരുന്ന ബ്ലോഗര്‍മാര്‍ വായിക്കുക. അതോടൊപ്പം ധാരാളം അറിവുകള്‍ ആ പേജുമായി ബന്ധപ്പെട്ട്‌ സിബു പങ്കുവെയ്ക്കുന്നവയും അവിടെ ല‍ഭ്യമാക്കുന്നും ഉണ്ട്‌.
ഇതാ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന പുതിയ ഒരു ബ്ലോഗര്‍. ഈ പേജ്‌ പുതിയ ബൂലോഗര്‍ക്കൊരു വഴികാട്ടിയാവട്ടെ.നിഖില്‍ എന്ന 16 വയസുകാരന് എന്റെ അഭിനന്ദനങ്ങള്‍.
അറിയിപ്പ്‌: എന്റെ ബ്ലോഗര്‍ പേജുകളില്‍നിന്ന്‌ പിന്മൊഴിയിലേയ്ക്ക്‌ കമെന്റുകള്‍ പോകില്ല. അവ മെയിലുകളായി എനിക്ക്‌ കിട്ടുകയും ഞാന്‍ നിങ്ങളുടെ കമെന്റിലിട്ട അഭിപ്രായങ്ങള്‍ക്ക്‌ ഉചിതമായ നടപടി കൈക്കൊള്ളുകയും ചെയ്യും.
അറിവുകള്‍ പങ്കുവെയ്ക്കുവാന്‍ ബ്ലോഗുകള്‍ സഹായകമാകട്ടെ.