ഞായറാഴ്‌ച, ജനുവരി 25, 2009

പോസ്റ്റ് കമന്റ്സ് ഓണ്‍ ന്യൂഇന്‍ഡ്പ്രസ്

ന്യൂഇന്‍ഡ് പ്രസ്സില്‍ വന്ന പക്ഷം ചേര്‍ന്നുള്ള ആര്‍ട്ടിക്കിള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. ശരിയായ മുഖം സന്തോഷ് ജെയുടെ കമെന്റോടെ വെളിച്ചത്തായിരിക്കുകയാണ്. ഡി. പ്രദീപ്കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ച് പ്രസിദ്ധീകരിച്ചതായി സംശയിക്കാവുന്ന ലേഖനം തന്റെയും ചിത്രകാരന്റെയും ലിങ്കിലൊതുക്കി എന്നതാണ് വാസ്തവം. മാത്രവുമല്ല സരസ്വതിയുടെ വിഷയവുമായിട്ടല്ല പരാതി എന്ന് പലരും ചൂണ്ടിക്കാമിച്ചിട്ടും പ്രദീപ്കുമാറും കൂട്ടരും അതു തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ചിത്രകാരനെ രക്ഷിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് എന്ന കാര്യം വ്യക്തമാണ്. കമെന്റുകളില്‍ ബ്ലോഗ് ലിങ്ക് ഉള്‍പ്പെടുത്തുവാന്‍ കഴിയില്ല എങ്കിലും "എച്ച്ടിടിപി" ഒഴിവാക്കിയാല്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്നതിനാല്‍ ചിത്രകാരന്റെ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളുടെയും ലിങ്കും ചെറു വിവരണവും ഇട്ട ലിങ്കും എനിക്ക് കമെന്റിലൂടെ ലഭ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
പത്രവാര്‍ത്ത വായിച്ച സന്തോഷ് തന്റെ പോസ്റ്റിലെ കമെന്റായി രേഖപ്പെടുത്തിയ അഭിപ്രായം ഇതായിരുന്നു.
പത്ര വാര്‍ത്തകള്‍ ഞാന്‍ കണ്ടു. അതില്‍ നിന്നു മനസ്സിലാക്കാം ചിത്രകാരന്‍ കാര്യങ്ങളെ എങ്ങനെ വളച്ച് ഒടിക്കുന്നു എന്ന്. ജാതി/വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ എല്ലാം ഒളിപ്പിച്ചു വച്ച് അവസാനത്തെ തല്ലുകൊള്ളിത്തരമായ “സരസ്വതി” പോസ്റ്റ് മാത്രം പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യിച്ചത്. ഇത് മനഃപൂർവ്വം കേസിന്റെ തീവ്രത ലഘൂകരിക്കാനുള്ള ശ്രമമായിരിക്കും അല്ലെ? ഇനി അല്ല എങ്കിൽ കുറ്റബോധം കൊണ്ടാണ്? എന്തായാലും, ഇന്ത്യൻ എക്സ്പ്രസ്സ് അല്ല ഇന്ത്യയിലെ കേസുകൾ തീർപ്പാക്കുന്നത്. ചിത്രകാരന്റെ അശ്ലീല പോസ്റ്റുകൾ എല്ലാം തന്നെ സ്കാനറിൽ ഉണ്ട്.

2 അഭിപ്രായങ്ങൾ:

  1. അതേയതേ,മണ്ണിരകളെ മണ്ണിൽ ജീവിക്കാനനുവദിക്കുന്നത് നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ
  2. വികടശിരോമണി ഇവിടെ മണ്ണിരകളെ അശ്ലീലമെന്നും ജാതിവിഷമെന്നും മറ്റുമുള്ള പെസ്റ്റിസൈഡ്ുകള്‍ ഉപയോഗിച്ച് കൊന്നൊടുക്കുന്നു.

    മറുപടിഇല്ലാതാക്കൂ