ചൊവ്വാഴ്ച, ജൂൺ 30, 2009

തൊഴിലാളി സംരക്ഷണമെന്നാല്‍ നോക്കുകൂലിയോ?

നോക്കുകൂലി 35,000; എന്നിട്ടും തര്‍ക്കം
ആലപ്പുഴ: നോക്കുകൂലി വാങ്ങി റെഡിമിക്‌സ്‌ (കോണ്‍ക്രീറ്റ്‌ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചുള്ള വാര്‍ക്കപ്പണിക്ക്‌ തൊഴിലാളികള്‍ സമ്മതിച്ചപ്പോള്‍ നേതൃത്വം ഇടഞ്ഞു. തുടര്‍ന്ന്‌ റെഡിമിക്‌സ്‌ കൊണ്ടുവന്ന വാഹനം ആലപ്പുഴയില്‍ തടഞ്ഞിട്ടു. നോക്കുകൂലിയായി 35,000 രൂപ തൊഴിലാളികള്‍ വാങ്ങിയിട്ടും തര്‍ക്കം തുടരുകയുംചെയ്‌തു.

ആലപ്പുഴ കളര്‍കോട്‌ ജങ്‌ഷനുസമീപം റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ്‌ യന്ത്രവല്‍കൃത സിമന്റുകുഴയ്‌ക്കല്‍ എന്ന പേരില്‍ വിഷയമായത്‌. എറണാകുളത്തെ ചെറിയാന്‍ വര്‍ക്കി ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കെട്ടിടംവാര്‍ക്കയ്‌ക്കായി റെഡിമിക്‌സ്‌ എത്തിച്ചത്‌. നോക്കുകൂലിയുടെ പേരില്‍ 35 തൊഴിലാളികള്‍ 35,000 രൂപ ആവശ്യപ്പെട്ടതായും അത്‌ നല്‍കിയതായും കരാറുകാര്‍ വ്യക്തമാക്കി. വാര്‍ക്കപ്പണിക്ക്‌ നഗരത്തില്‍ റെഡിമിക്‌സ്‌ ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്നപേരിലാണ്‌ വൈകുന്നേരത്തോടെ സി.ഐ.ടി.യു. യൂണിയന്‍ വാഹനം തടയാനെത്തിയത്‌. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ്‌ 35,000 രൂപ കരാറുകാര്‍ നല്‍കിയത്‌. കരാറുകാരുടെ തൊഴിലാളികള്‍ വാര്‍ക്കപ്പണിചെയ്‌ത്‌ തീര്‍ക്കുകയുംചെയ്‌തു. ഇതെല്ലാം കഴിഞ്ഞാണ്‌ നേതാക്കള്‍ വിവരമറിഞ്ഞത്‌. ഇവര്‍ ഇടപെട്ട്‌ വൈകുന്നേരത്തോടെ വാഹനം തടഞ്ഞെങ്കിലും പണംവാങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നഗരം കടത്തിവിടാന്‍ തയ്യാറായി. ഇതോടെ നേതാക്കള്‍ വെട്ടിലായി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല എന്നായി ഒടുവില്‍ സി.ഐ.ടി.യു. നേതൃത്വം. സംഭവത്തില്‍ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ആലപ്പുഴ സെന്റര്‍ പ്രതിഷേധിച്ചു.

കടപ്പാട് - മാതൃഭൂമി 30-06-09

ഈ പോക്കിന് പോയാല്‍ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനോടും വാങ്ങാമല്ലോ നോക്കുകൂലി. പ്രതിദിനം 180 റബ്ബര്‍ മരം ടാപ്പ് ചെയ്യുകയും രണ്ട് പശുവിനെ കറക്കുകയും ചെയ്യുന്ന എന്നോടും വാങ്ങാം നോക്കുകൂലി 210 (180 + 30) രൂപ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഗുണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ഏതെങ്കിലും ഒരു എം.പി അല്ലെങ്കില്‍ ഒരു എം.എല്‍.എ പ്രതികരിച്ചാല്‍ അടുത്ത ഇലക്ഷനില്‍ ആ വ്യക്തിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

2 അഭിപ്രായങ്ങൾ:

 1. ഇത്തരം സാമൂഹ്യ ദ്രോഹിക്കളെ ചാട്ട വാര് കൊണ്ട് അടിക്കണം...
  ഇവനൊക്കെ ആദ്യം കേരളത്തിന്‌ പുറത്തു എവിടെ എങ്കിലും ജോലി ചെയ്തു ജോലിയുടെ മഹത്വം അറിയട്ടെ.
  ഒരു തൂമ്പ പോലും എടുത്തിട്ടിലാത്ത നേതാക്കള്‍ വയലില്‍ മണ്ണിട്ട്‌ നികത്താന്‍ പിന്നാമ്പുറത്ത് കൂടി വന്നു കാശ് വാങ്ങും...

  പരാന്ന ജീവിക്കള്‍, ഇത്തിള്‍ കണ്ണികള്‍.

  വല്ലവന്റെയും വിയര്‍പ്പിന്റെയും പണം കയ്യുക്ക് കാട്ടി തട്ടി എടുക്കുന്ന ഇവനൊക്കെ അത് ഒരിക്കലും ദഹിക്കില്ല, അനുഭവിക്കാന്‍ വിധിച്ചിട്ടില്ല.ഇവന്റെ ഒന്നും വീട്ടില്‍ പ്രാരാബ്ദവും അസുഖങ്ങളും ഒഴിഞ്ഞ നേരം കാണില്ല. ശ്രദ്ദിച്ചിട്ടുണ്ടോ.?
  കണ്ണില്‍ ചോര ഇല്ലാത്ത അക്രമികള്‍ക്ക് സമം ആണിവര്‍. ആരെങ്കിലും കഷ്ട്ടപെട്ടു 10 കാശ് കയ്യില്‍ വക്കുനത് ഇവനൊന്നും സഹിക്കില്ല.

  പണ്ടൊക്കെ തൊഴിലാളികള്‍ ചൂക്ഷനപെട്ടിരിക്കുന്നു..
  ഇന്ന് അവര്‍ ആണ് ചൂക്ഷകര്‍. എങ്ങനെ മേലനങ്ങാതെ സമ്പാദിക്കാം...അത് മാത്രം ചിന്ത. ആരെ പറ്റിച്ചു വൈകിട്ട് മദ്യപിക്കാം.......


  ഒരു അനുഭവം. പത്തു വര്ഷം മുമ്പ്. ഞാനും എന്റെ രണ്ടു അമ്മാവന്മാരും കൂടി പുതിയ വീടിന്റെ ആവശ്യത്തിനു വാങ്ങിയ പ്ലാവ് വെട്ടിയിട്ട സ്ഥലത്ത് നിന്നും ഒരു തോട്ടത്തില്‍ കൂടി ഉന്തിയും,ഉരുട്ടിയും ഒക്കെ ഒരു മുന്നൂറു മീറ്റര്‍ ദൂരെ വാഹന സൗകര്യം ഉള്ള ഇടതു കൊണ്ട് വന്നു. ചില തൊഴിലാളികള്‍ ഇത് വന്നു കണ്ടു മിണ്ടാതെ പോയി. വാഹനത്തില്‍ കയറ്റാന്‍ സൗകര്യം ഉള്ള ഒരു ഉയര്‍ന്ന പറമ്പില്‍ എത്തിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്ന് നേതാക്കള്‍ വന്നു അവരുടെ അവകാശം പറഞ്ഞു. തടി വാഹനത്തില്‍ കയറ്റുനത് അവരുടെ അവകാശം ആണത്രേ. ഏകദെശമ് മുന്നൂറു മീറ്റര്‍ ഞങ്ങള്‍ മൂന്നു പേര്‍ തടി ഉരുട്ടി കഷ്ട്ടപെട്ടത്‌ കണ്ടു അനങ്ങാതെ നിന്ന ഇവന്മാര്‍ സുഖിമാന്മാരുടെ പണി ചെയ്യാന്‍ ഒത്തു കൂടി. ഉയര്‍ന്ന പറമ്പില്‍ നിന്നും പറമ്പിന് അടുത്ത് തൊട്ടു കിടക്കുന്ന വാഹനത്തില്‍ കയറ്റുന്ന അതി ഗംഭീര പണി. ഇവനെ ഒന്നും മര്യാദ പഠിപ്പിക്കാന്‍ ഉള്ള സമയം ഇല്ലാത്തതിനാല്‍ അന്ന് എഴുനൂറു രൂപയോളം ചിലവാക്കി. തടി വാഹനത്തിലേക്ക് ഉരുട്ടുനതിനു.

  മറുപടിഇല്ലാതാക്കൂ
 2. വല്ലവന്റെയും വിയര്‍പ്പിന്റെയും പണം കയ്യുക്ക് കാട്ടി തട്ടി എടുക്കുന്ന ഇവനൊക്കെ അത് ഒരിക്കലും ദഹിക്കില്ല, അനുഭവിക്കാന്‍ വിധിച്ചിട്ടില്ല.ഇവന്റെ ഒന്നും വീട്ടില്‍ പ്രാരാബ്ദവും അസുഖങ്ങളും ഒഴിഞ്ഞ നേരം കാണില്ല. ശ്രദ്ദിച്ചിട്ടുണ്ടോ.?
  കണ്ണില്‍ ചോര ഇല്ലാത്ത അക്രമികള്‍ക്ക് സമം ആണിവര്‍. ആരെങ്കിലും കഷ്ട്ടപെട്ടു 10 കാശ് കയ്യില്‍ വക്കുനത് ഇവനൊന്നും സഹിക്കില്ല....

  I really see a victim's face here!

  മറുപടിഇല്ലാതാക്കൂ