തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.
എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കര്‍ഷകരെ ആദരിക്കുവാനും പരിഹസിക്കുവാനും ഒരു ദിനം കൂടി പിറക്കുന്നു. വേള്‍ഡ് ട്രയിഡ് ഓര്‍ഗനൈസേഷനും ആസിയാനും പിന്നെ കേന്ദ്ര സംസ്ഥന സര്‍ക്കാരുകളും മാത്രമല്ല പഞ്ചായത്തുതലം വരെയും നമ്മള്‍‌ക്കെല്ലാം അന്നം തരുന്ന മണ്ണിനെപ്പോലും പിഴിഞ്ഞെടുത്ത് വരും തലമുറയെ നിത്യരോഗികളായി മാറ്റുവാന്‍ രാസ, കള, കുമിള്‍, കീടനാശിനികള്‍ വിതറുവാന്‍ സഹായിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരെയും മണ്ണിനെ ജീവനില്ലാതാക്കുവാന്‍ ഗതികേട്കൊണ്ട് കൂട്ടുനില്‍ക്കുന്ന കര്‍ഷകരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. കാര്‍ഷികോത്പന്നങ്ങളെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍‌പ്പെടുത്തി അതിന്റെ വിലവര്‍ദ്ധനയാണ് ശമ്പളവര്‍ദ്ധനവിന് അടിസ്ഥാനമെന്ന് കള്ളം പറഞ്ഞ് 25 വര്‍ഷം കൊണ്ട് 14 ഇരട്ടി ശമ്പളവര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നെല്ലറകളെ നശിപ്പിച്ചും നാളികേരവൃക്ഷങ്ങള്‍ക്ക് അന്ത്യം കുറിച്ചും മണ്ണിനെ കൊന്നും ഓരോ തലമുറയും വീതം വെയ്ക്കുന്ന കൃഷി ഭൂമികള്‍ വിസ്തൃതി കുറച്ചും എന്ത് കര്‍ഷകദിനം? എന്നിട്ട് കര്‍ഷകരെക്കൊണ്ടുതന്നെ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിപ്പോയി എന്ന് പറയിക്കും. കലികാലം എന്നല്ലാതെ എന്താ പറയുക.
നമ്മെക്കൊണ്ട് നഷ്ടകൃഷിചെയ്യിച്ചും, ലാഭം തേടി പുതു വിളകള്‍ തേടിച്ചും, കുറച്ച്പേര്‍ക്ക് സബ്സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കിയും, ഖജനാവിലെ പൊതുജനം നല്‍കിയ നികുതിപ്പണം പാഴാക്കുമ്പോള്‍ ഏതെങ്കിലും ഒരു കൃഷിഭവന് അതിന്റെ പ്രവര്‍ത്തന നേട്ടം വിവരിക്കാനുണ്ടാകുമോ? വിളവൂര്‍ക്കല്‍ കൃഷിഭവനില്‍നിന്ന് എനിക്ക് ക്ഷണമൊന്നും കിട്ടിയില്ല എങ്കിലും എനിക്ക് അവരുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നുണ്ട്. പല കര്‍ഷകരെയും ആദരിക്കുകയല്ലെ.
ഞാനവിടെ ചെന്നതുകൊണ്ടാവാം കൃഷിഓഫീസര്‍ ജൈവകൃഷിയെപ്പറ്റി പറയാന്‍ തയ്യാറായത്. താഴെ കാണുന്നത് ഇമേജ് ആണ്. അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.

ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009

പോലീസ് ഹൈടെക് - ബ്ലോഗില്‍ കയറി വിശദാംശങ്ങള്‍ ശേഖരിച്ചു

പൊലീസ് ഹൈടെക്ക്; മുഖ്യമന്ത്രിയെ വിരട്ടിയയാളെ കണ്ടെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയില്‍ അര്‍ധരാത്രി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാളെ ഒടുവില്‍പൊലീസ് കണ്ടെത്തി. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനത്തിലൂടെ ഭീഷണി നടത്തുന്ന കേസുകളില്‍ ഇതാദ്യമായാണു കേരള പൊലീസ് ഫോണ്‍ വിളിയുടെ ഉദ്ഭവം കണ്ടെത്തുന്നത്.

എന്നാല്‍ പ്രതിയായ കാസര്‍കോട് സ്വദേശി പി.വി. ഇബ്രാഹിം ഷാര്‍ജയിലായതിനാല്‍ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 30നു രാത്രി 12.57നാണു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ ഭീഷണി സന്ദേശമെത്തിയത്. കാസര്‍കോട് ജില്ലയില്‍ ഒളിച്ചോടിപ്പോയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയില്ലെങ്കില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പത്തു ദിവസത്തിനകം കത്തിക്കുമെന്നായിരുന്നു ഭീഷണി.

ഉടന്‍ തന്നെ മ്യൂസിയം പൊലീസ് വിഷയം പൊലീസ് ആസ്ഥാനത്തെ ഹൈടെക്ക് സൈബര്‍ സെല്ലിനു കൈമാറി. മുഖ്യമന്ത്രിയുടെ വീട്ടിലെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇങ്ങോട്ടു വരുന്ന വിളിയുടെ വിശദാംശം ലഭ്യമല്ലെന്ന മറുപടിയാണു ബിഎസ്എന്‍എല്‍ അധികൃതര്‍ നല്‍കിയത്. തുടര്‍ന്നു വിഒഐപി സര്‍വീസ് പ്രൊവൈഡറുമായി ഹൈടെക്ക് സെല്‍ അധികൃതര്‍ ബന്ധപ്പെട്ടു. ടര്‍ക്കിയിലെ ഒരു കോഡാണ് ആദ്യം അവര്‍ നല്‍കിയത്. പിന്നീടു നടത്തിയ വിശദ അന്വേഷണത്തില്‍ ഷാര്‍ജയിലെ ഒരു കംപ്യൂട്ടറില്‍ നിന്നാണു ഫോണ്‍ വിളിച്ചതെന്നു തെളിഞ്ഞു.

കാസര്‍കോട് ചെങ്ങള പഞ്ചായത്തിലെ പിവി ഹൌസിലെ
പി.വി. ഇബ്രാഹിം ആണു വിളിച്ചതെന്നു കാസര്‍കോട് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ ഒരു ബ്ളോഗില്‍ കയറിയാണു പൊലീസ് വിശദാംശം ശേഖരിച്ചത്. മുഖ്യമന്ത്രിയെ വിളിച്ചു ഭീഷണിപ്പെടുത്തിയ അതേ കംപ്യൂട്ടറില്‍ നിന്ന് ഇയാളുടെ വീട്ടിലേക്കു പല ഘട്ടങ്ങളിലായി 62 പ്രാവശ്യം ഇയാള്‍ വിളിച്ചതായും കണ്ടെത്തിയെന്ന് ഹൈടെക്ക് സെല്ലിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍. വിനയകുമാര്‍ പറഞ്ഞു.

നേരത്തെ മന്ത്രി ജി. സുധാകരനെയും മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ സ്റ്റാഫിനെയും ഇത്തരത്തില്‍ വിഒഐപി സംവിധാനത്തിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസുകള്‍ ഇതുവരെയും കേരള പൊലീസ് തെളിയിച്ചിട്ടില്ല. എന്നാല്‍ ഈ കേസില്‍ ഇത്രയും പുരോഗമനം ഉണ്ടായതോടെ പഴയ കേസും പൊടിതട്ടിയെടുക്കാമെന്ന വിശ്വാസമാണു പൊലീസിന്. ഇബ്രാഹിമിനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുമെന്നു മ്യൂസിയം എസ്ഐ: ആര്‍. പ്രശാന്ത് പറഞ്ഞു. തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ പ്രതിയെ നാട്ടിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട് - മനോരമ

ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009

പറയാന്‍ ബാക്കിവെച്ച കഥയുടെ പൂര്‍ണതപോലെ

തൗഫീഖ് പാറമ്മല്‍ (മിന്നാമിനുങ്ങ്) മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
വാര്‍ത്തയുടെ വലുപ്പം കൂടുതലാകയാല്‍ സ്കാനറില്‍‌പ്പോലും ഉള്‍‌ക്കൊള്ളാനായില്ല.

ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2009

ചെറായിയില്‍ ഇതെന്തൊരു ബഹളം

ഇത് ജോയുടെ വീഡിയോ ഇന്നുവരും നാളെ വരും എന്ന് കാത്തിരുന്ന് കാണാഞ്ഞപ്പോള്‍ ഇതെങ്കിലും ഇടിക്കട്ടെ എന്നുകരുതി പോസ്റ്റുന്നതാണ്. പ്രസിദ്ധീകരിക്കണമെന്ന് വിചാരിച്ച് സൂക്ഷിച്ചിരുന്നതല്ല.

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2009

റബ്ബറില്‍ മാത്രമല്ല ചെറായിയിലും മിസ്സിങ്ങ്

ഈ ചിത്രം ശ്രീ@ശ്രേയസിന്റെ ആല്‍ബത്തിലേതാണ്. കൂടെ നില്‍ക്കുന്നവര്‍‌ക്കോ എനിക്കോ സിജൂ സ്വയം പരിചയപ്പെടുത്താത്തിടത്തോളം മനസിലാവില്ല.

ഒരു കമെന്റിലൂടെ ഗ്രൂപ്പ് ഫോട്ടോയില്‍ ബാനറിന്റെ ഇടതുവശത്ത് ചുവന്ന റ്റീ ഷര്‍ട്ടിട്ട് നില്‍ക്കുന്നത് സിജൂ എന്ന ബ്ലോഗറാണ്. തന്നെ പരിചയപ്പെടുത്തുന്ന പ്രസ്തുത കമെന്റ് സിജൂവിന്റേതായി കാണാം. പല ചിത്രങ്ങളിലും ആരും തന്നെ പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ കാണാം.
പ്രോഫൈല്‍ ഫോട്ടോ ഇടതു വശത്ത് കാണുന്നതാണ്.
ഉഡായിപ്പ് | ബയോസ്കോപ്പ് | ഞാന്‍ കണ്ടതു
എന്നിവയാണ് സിജുവിന്റെ ബ്ലോഗുകള്‍.
സംഘാടകരെ കളിയാക്കുന്നതായി കരുതാതിരിക്കുവാന്‍ അപേക്ഷ. ഒന്ന് ഓര്‍മ്മിപ്പിച്ചു എന്നുമാത്രം.
വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്, പേര് രജിസ്റ്റര്‍ ചെയ്തത് എന്നിവ ഇനി അറിയാനിരിക്കുന്ന വിവരങ്ങളാണ്.

വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌വെച്ച സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാതിരിക്കാന്‍ കഴിയില്ല ഈ വിഷയത്തില്‍.
ബൂലോഗം എന്ന ബ്ലോഗില്‍ സിജു രേഖപ്പെടുത്തിയ കമെന്റാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.