ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2009

റബ്ബറില്‍ മാത്രമല്ല ചെറായിയിലും മിസ്സിങ്ങ്

ഈ ചിത്രം ശ്രീ@ശ്രേയസിന്റെ ആല്‍ബത്തിലേതാണ്. കൂടെ നില്‍ക്കുന്നവര്‍‌ക്കോ എനിക്കോ സിജൂ സ്വയം പരിചയപ്പെടുത്താത്തിടത്തോളം മനസിലാവില്ല.

ഒരു കമെന്റിലൂടെ ഗ്രൂപ്പ് ഫോട്ടോയില്‍ ബാനറിന്റെ ഇടതുവശത്ത് ചുവന്ന റ്റീ ഷര്‍ട്ടിട്ട് നില്‍ക്കുന്നത് സിജൂ എന്ന ബ്ലോഗറാണ്. തന്നെ പരിചയപ്പെടുത്തുന്ന പ്രസ്തുത കമെന്റ് സിജൂവിന്റേതായി കാണാം. പല ചിത്രങ്ങളിലും ആരും തന്നെ പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ കാണാം.
പ്രോഫൈല്‍ ഫോട്ടോ ഇടതു വശത്ത് കാണുന്നതാണ്.
ഉഡായിപ്പ് | ബയോസ്കോപ്പ് | ഞാന്‍ കണ്ടതു
എന്നിവയാണ് സിജുവിന്റെ ബ്ലോഗുകള്‍.
സംഘാടകരെ കളിയാക്കുന്നതായി കരുതാതിരിക്കുവാന്‍ അപേക്ഷ. ഒന്ന് ഓര്‍മ്മിപ്പിച്ചു എന്നുമാത്രം.
വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്, പേര് രജിസ്റ്റര്‍ ചെയ്തത് എന്നിവ ഇനി അറിയാനിരിക്കുന്ന വിവരങ്ങളാണ്.

വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌വെച്ച സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാതിരിക്കാന്‍ കഴിയില്ല ഈ വിഷയത്തില്‍.
ബൂലോഗം എന്ന ബ്ലോഗില്‍ സിജു രേഖപ്പെടുത്തിയ കമെന്റാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

13 അഭിപ്രായങ്ങൾ:

  1. ഇതെങ്ങനെ സംഭവിച്ചു?അപ്പോൾ രജിസ്റ്റ്രേഷൻ ലിസ്റ്റിൽ പേരുണ്ടായിരുന്നോ എന്നു നോക്കിയാൽ മതിയല്ലോ...!

    മറുപടിഇല്ലാതാക്കൂ
  2. സുനില്‍ കൃഷ്ണന്‍,
    എന്താണ് സംഭവിച്ചത് എന്നറിയില്ലല്ലോ. ഇനി വീഡിയോ വരും വരെ കാത്തിരിക്കാം. എന്ത് പേര് പറഞ്ഞാണ് പരിചയപ്പെടുത്തിയത്, ഫോം ഫില്‍ ചെയ്തത് ഏത് പേരിലാണ്, ഗസ്റ്റ് ആയിട്ടാണോ വന്നത് എന്നൊക്കെയുള്ള കാര്യങ്ങള്‍ സംഘാടകരാണ് പറയേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  3. കാപ്പിലാനെ പാവം ഒരബദ്ധം പറ്റിയതാ. പക്ഷെ നടത്തിപ്പുകാരുടെ കൈവശം ഒരു തെളിവ്. വേറൊരു തെളിവ് എന്റെ ബ്ലോഗിലും.

    മറുപടിഇല്ലാതാക്കൂ
  4. രജിസ്റ്റ്രേഷന്‍ ഫോമുകള്‍ എല്ലാം ഇപ്പോള്‍ എന്റെ കൈവശം ആണുള്ളത്. അതുപ്രകാരം.

    ഫോം നമ്പര്‍ 69
    ------------
    ബ്ലോഗര്‍ നാമം - സിജു
    ബ്ലോഗ് - ബയോസ്കോപ്പ്
    പേര് - സിജു

    പിന്‍കോഡ് അടക്കം കൃത്യമായി അഡ്രസ്സും, മെയില്‍ ഐ-ഡിയും, മൊബൈല്‍ ഫോണ്‍ നമ്പറും പൂരിപ്പിച്ചിട്ടുണ്ട്.

    പങ്കെടുത്ത ആരുടേയും ഡീറ്റെയിത്സ് പബ്ലിഷ് ചെയ്യില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നതുകൊണ്ട് ബാക്കി വിവരങ്ങള്‍ ഇവിടെ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. ക്ഷമിക്കണം.

    ഇനി എന്നെ ആര്‍ക്കെങ്കിലും വിശ്വാസം ഇല്ലെങ്കില്‍ സിജുവിനോട് ചോദിച്ച ശേഷം മാത്രം രജിസ്ട്രേഷന്‍ ഫോം സ്ക്കാന്‍ ചെയ്ത് കാണിക്കാവുന്നതുമാണ്.

    ഫോം നമ്പര്‍ - 55 - സിബു സി.ജെ.
    ഫോം നമ്പര്‍ - 56 - ഷിജു അലക്സ്
    പേരുകളുടെ കാര്യത്തിലും ഇനി തര്‍ക്കം വേണ്ട.

    ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ ചെറായി മീറ്റില്‍, മാന്യമായി 250 രൂപ കൊടുത്ത് രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്ത സിജുവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാകും അത്. പ്ലീസ്...

    മറുപടിഇല്ലാതാക്കൂ
  5. നന്ദി നിരക്ഷരന്‍.
    ഈ പോസ്റ്റ് ആരെയെങ്കിലും അധിക്ഷേപിക്കുവാനോ വിമര്‍ശിക്കുവാനോ ആയിരുന്നില്ല. ഇത്തരം ഒരാളുടെ ചിത്രം ഹരീഷിന്റെ പോസ്റ്റില്‍ കണ്ടില്ല അതിനാലാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ വേറെ വിവാദങ്ങളൊന്നും ഇല്ല. അയാളുടെ ചിത്രവും ഹരീഷിന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തുക. അയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന നിലക്ക് ഫോം സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിക്കേണ്ട ആവശ്യവും ഇല്ല. സിജൂ നെറ്റില്‍ വന്നുകാണില്ല അതാവും കാര്യങ്ങള്‍ അറിയാതെ പോയത്. ഹരീഷ് തൊടുപുഴയാണ് ഇനി അയാളുടെ ചിത്രം ഉള്‍പ്പെടുത്തേണ്ടത്.
    എന്റെ പരാതി ഇവിടെ അവസാനിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഫാര്‍മര്‍ചേട്ടാ,
    വിഡിയോ നോക്കിയ ശേഷം ചിത്രം ഇടുന്നതായിരിക്കും, തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. അനില്‍@ബ്ലോഗ്,
    നന്ദി. വീഡിയോ നോക്കിയശേഷം കഴിയുന്നതും വേഗം അപ്ഡേറ്റ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  8. ആക്‌ച്യുലി എന്താ പ്രശ്നം??

    വ്യക്തിപരിചയം എന്ന ബ്ലോഗില്‍ എന്റെ പേരിനും പ്രൊഫൈല്‍ ഫോട്ടോക്കും ഒപ്പം കൊടുത്തിരുന്ന ചിത്രം എന്റേതല്ലാതിരുന്നതു കൊണ്ടാണ്‌ അവിടെ അങ്ങിനെയൊരു കമന്റിട്ടത്.. മീറ്റിനു വന്നിരുന്നവരില്‍ കുറെപ്പേരെ പരിചയപ്പെട്ടിരുന്നു. സമയപരിമിതി മൂലം താങ്കളുള്‍പ്പെടെ പലരേയും നേരിട്ട് പരിചയപ്പെടാനും പറ്റിയില്ല. ഏതായാലും മുകളിലെ ഫോട്ടോയിലുള്ളവരില്‍ കുറഞ്ഞത് രണ്ടു പേരെങ്കിലും എന്നെ അറിയില്ല എന്നു പറയുമെന്ന് കരുതുന്നില്ല.

    ഞാന്‍ ബ്ലോഗ്ഗര്‍ ഐഡിയെടുത്തിട്ട് നാലു വര്‍ഷമായി. മലയാളത്തില്‍ ബ്ലോഗ് തുടങ്ങിയിട്ട് മൂന്ന് വര്‍ഷവുമായി. ഇതിനു മുമ്പ് ദില്ലി, സിംഗപ്പൂര്‍, ബാഗ്ലൂര്‍ വെച്ച് നടന്ന ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്തിട്ടുമുണ്ട്. ധാരാളം ബ്ലോഗ്ഗര്‍മാരുമായി നേരിട്ടും ഇന്റര്‍നെറ്റ് വഴിയുമായും പരിചയവും അടുപ്പവും ഉണ്ട്. ചെറായി മീറ്റിനു വന്നവരില്‍ ഷിജുവിനേയും കുമാറിനേയും അതിനു മുമ്പ് തന്നെ നേരിട്ടു കണ്ടു പരിചയവുമുണ്ട്.

    ഇങ്ങനെയൊക്കെ പോസ്റ്റിടുമ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി അറിഞ്ഞിട്ട് ഇടാമായിരുന്നു. താങ്കള്‍ക്ക് സംഘാടകരോടോ എന്നോടോ ചോദിക്കാമായിരുന്നു. ഓര്‍കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ താങ്കളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഞാന്‍ കൂടിയുണ്ടെന്നു ഓര്‍മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. :-)

    മറുപടിഇല്ലാതാക്കൂ
  9. മീറ്റിന്റെ തുടക്കത്തിൽ ആളുകൾ പരിചയപ്പെടുത്തുമ്പോൾ സിജു അവിടെ ഉണ്ടായിരുന്നില്ലേ? അതോ താമസിച്ചാണോ വന്നത്? എന്റെ പിക്കാസ് ആൽബത്തിലും ഉണ്ട് ഒരു ഫോട്ടോ. പേർ അറിയാ‍ത്തതിനാൽ അന്ന് എഴുതാനൊത്തില്ല.

    മറുപടിഇല്ലാതാക്കൂ
  10. സിജൂ,
    താങ്കളുടെ ചിത്രം ഏതുവരെ ബാനറിന്റെ ഇടതുവശത്ത് ചുവന്ന റ്റീ ഷര്‍ട്ട് ഇട്ടുനില്‍ക്കുന്നതാണെന്ന് സൂചിപ്പിച്ചില്ല അതുവരെയും എനിക്ക് താങ്കളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. കാരണം മുഖപരിചയമില്ലാത്തതും അവിടെവച്ച് നേരിട്ട് പരിചയപ്പെടാന്‍ കവിയാത്തതും ആണ് കാരണം. ഫേസ്ബുക്കിലും, ഓര്‍ക്കൂട്ടിലും ഉള്ള എല്ലാ പേരുകളും ഓര്‍ത്തുവയ്ക്കുവാന്‍ കഴിയില്ല. എങ്കിലും താങ്കള്‍ അവിടെല്ലാം എന്റെ സുഹൃത്താണെന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഇവിടെ ഉണ്ടായ പ്രശ്നം അതല്ല. ഹരീഷ് തൊടുപുഴയാണ് ഏല്ലാ ബ്ലോഗര്‍മാരുടെയും ചിത്രവും ലിസ്റ്റും പ്രസിദ്ധീകരിച്ചത്. ആ നല്ല ചിത്രങ്ങളാണ് ബൂലോഗം എന്ന ബ്ലോഗിലെ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യാനായി ഉപയോഗിച്ചത്. അതില്‍ താങ്കളുടെ ചിത്രത്തിന്റെ അഭാവം 78 നുപകരം 77 ആയി മാറി. എനിക്ക് താങ്കളെ കണ്ടെത്താന്‍ സഹായിച്ച താങ്കള്‍ തന്നെ ഇട്ട കമെന്റിന് നന്ദി പറഞ്ഞുകൊള്ളട്ടെ. തെറ്റായ പടം ഞാനിട്ടിട്ട് ഒരു ചോദ്യഛിഹ്നവും കൊടുത്തിരുന്നു. ഈ പോസ്റ്റിന് അല്ലാതെ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഇല്ല. അപ്പുവിനുപോലും താങ്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലായിരുന്നു. ആദ്യം ഞാന്‍ അപ്പുവിന്റെ പിക്കാസയില്‍ നിന്നാണ് പലരെയും കണ്ടെത്തിയത്. ധാരാളം മണിക്കൂറുകള്‍ ഞാനതിനുവേണ്ടി ചെലവഴിച്ചു എന്നത് എനിക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഒന്നുമാത്രം. സ്വയം പരിചയപ്പെടുത്തുന്ന സമയത്ത് ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ അവിടെ എത്തിയിട്ടില്ലായിരുന്നു. ഇപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം മാറി കാര്യവും വ്യക്തമായി.

    മറുപടിഇല്ലാതാക്കൂ
  11. പ്രിയരേ ..................

    ഒരു പാവം പട്ടാള ബ്ലോഗ്ഗര്‍ ആണ് ഈയുള്ളവന്‍.മീറ്റിലും ഈറ്റിലുമോന്നും ഇതുവരെ പകെടുക്കാന്‍ കഴിഞ്ഞിട്ടില്ല..കുറച്ചു നാളായി ഈ ചെറായി ചെറായി എന്ന് കേട്ട് കേട്ട് എനിക്ക് ചൊറിച്ചില് വരുന്നതുകൊണ്ട്‌ ചോദിച്ചു പോവുകാ...വേറെ പണിയൊന്നുമില്ലേ നിങള്‍ക്ക്..?????

    എന്തായാലും ആ സംഭവം ഒരു നല്ല കൂടിച്ചേരല്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. പിന്നെന്തിനു വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞു വെറുതെ വിവാദമുണ്ടാക്കുന്നു...?

    ആയതിനാല്‍ വിതക്കുന്നവന്‍ വിതയിലും കൊയ്യുന്നവന്‍ കൊയ്തിലും മറ്റുള്ളവര്‍ വരമ്പിലും ഇരുന്നു അവരവരുടെ പണി തുടരുവിന്‍....

    മറുപടിഇല്ലാതാക്കൂ