തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.
എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കര്‍ഷകരെ ആദരിക്കുവാനും പരിഹസിക്കുവാനും ഒരു ദിനം കൂടി പിറക്കുന്നു. വേള്‍ഡ് ട്രയിഡ് ഓര്‍ഗനൈസേഷനും ആസിയാനും പിന്നെ കേന്ദ്ര സംസ്ഥന സര്‍ക്കാരുകളും മാത്രമല്ല പഞ്ചായത്തുതലം വരെയും നമ്മള്‍‌ക്കെല്ലാം അന്നം തരുന്ന മണ്ണിനെപ്പോലും പിഴിഞ്ഞെടുത്ത് വരും തലമുറയെ നിത്യരോഗികളായി മാറ്റുവാന്‍ രാസ, കള, കുമിള്‍, കീടനാശിനികള്‍ വിതറുവാന്‍ സഹായിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരെയും മണ്ണിനെ ജീവനില്ലാതാക്കുവാന്‍ ഗതികേട്കൊണ്ട് കൂട്ടുനില്‍ക്കുന്ന കര്‍ഷകരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. കാര്‍ഷികോത്പന്നങ്ങളെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍‌പ്പെടുത്തി അതിന്റെ വിലവര്‍ദ്ധനയാണ് ശമ്പളവര്‍ദ്ധനവിന് അടിസ്ഥാനമെന്ന് കള്ളം പറഞ്ഞ് 25 വര്‍ഷം കൊണ്ട് 14 ഇരട്ടി ശമ്പളവര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നെല്ലറകളെ നശിപ്പിച്ചും നാളികേരവൃക്ഷങ്ങള്‍ക്ക് അന്ത്യം കുറിച്ചും മണ്ണിനെ കൊന്നും ഓരോ തലമുറയും വീതം വെയ്ക്കുന്ന കൃഷി ഭൂമികള്‍ വിസ്തൃതി കുറച്ചും എന്ത് കര്‍ഷകദിനം? എന്നിട്ട് കര്‍ഷകരെക്കൊണ്ടുതന്നെ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിപ്പോയി എന്ന് പറയിക്കും. കലികാലം എന്നല്ലാതെ എന്താ പറയുക.
നമ്മെക്കൊണ്ട് നഷ്ടകൃഷിചെയ്യിച്ചും, ലാഭം തേടി പുതു വിളകള്‍ തേടിച്ചും, കുറച്ച്പേര്‍ക്ക് സബ്സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കിയും, ഖജനാവിലെ പൊതുജനം നല്‍കിയ നികുതിപ്പണം പാഴാക്കുമ്പോള്‍ ഏതെങ്കിലും ഒരു കൃഷിഭവന് അതിന്റെ പ്രവര്‍ത്തന നേട്ടം വിവരിക്കാനുണ്ടാകുമോ? വിളവൂര്‍ക്കല്‍ കൃഷിഭവനില്‍നിന്ന് എനിക്ക് ക്ഷണമൊന്നും കിട്ടിയില്ല എങ്കിലും എനിക്ക് അവരുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നുണ്ട്. പല കര്‍ഷകരെയും ആദരിക്കുകയല്ലെ.
ഞാനവിടെ ചെന്നതുകൊണ്ടാവാം കൃഷിഓഫീസര്‍ ജൈവകൃഷിയെപ്പറ്റി പറയാന്‍ തയ്യാറായത്. താഴെ കാണുന്നത് ഇമേജ് ആണ്. അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.

5 അഭിപ്രായങ്ങൾ:

  1. ചന്ദ്രേട്ടാ, താങ്കളെക്കുറിച്ചുള്ള പുതിയ അറിവുകള്‍ കിട്ടുകയാണല്ലോ :)

    മറുപടിഇല്ലാതാക്കൂ
  2. are you saying that all inventions in farming in injurious to health? yeaa.. I dont think so. having better production is always better than nothing...

    if use cheera rice farm even now.. all keralites will starve to death.. dont you think so... we dont have enough paddy field. make more production is the only solution for that... there may be side effects for that...but one day they will overcome those things!

    മറുപടിഇല്ലാതാക്കൂ
  3. മുക്കുവന്‍,
    എല്ലാ കാര്‍ഷിക ഗവേഷണങ്ങളും ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ധരിക്കാതിരിക്കുക. നല്ലൊരുശതമാനം ഗവേഷണങ്ങളും മണ്ണിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. മുന്തിയ ഉല്പാദനത്തിനെ ഭൂമിയെ ചൂഷണം ചെയ്ത് ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളേറെയും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളുടെയും രോഗികളുടെയും കണക്ക് എന്റെ പക്കല്‍ ഇല്ലെങ്കില്‍പ്പോലും ഇന്ന് അതൊരു ലാഭക്കച്ചവടമായി മാറിയിരിക്കുന്നു. കേരളത്തിലെ നെല്‍പ്പാടങ്ങള്‍ നശിക്കുവാനുണ്ടായ കാരണങ്ങളെപ്പറ്റി താങ്കളൊന്ന് തെരക്കുന്നത് നന്നായിരിക്കും. താങ്കള്‍ സമ്മതിക്കുന്ന സൈഡ് എഫക്ട് ഓവര്‍ക്കം ചെയ്യുവാന്‍ അലോപ്പത് മരുന്നുകളല്ലാതെ മറ്റൊന്നിലും കഴിയില്ല. ഭൂമിയോട് കാട്ടുന്ന അനാദരവിന് അല്ലെങ്കില്‍ സോയില്‍ ഹെല്‍ത്ത് നശിപ്പിച്ചുകൊണ്ടുള്ള കൃഷിരീതിയോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അത്തരം നയങ്ങളെ എനിക്കെതിര്‍ക്കാതിരിക്കാന്‍ കഴിയില്ല. ക്യാന്‍സറിന്റെ കാരണം തേടിച്ചെന്നാല്‍ കണ്ടെത്തുക രാസ, കള, കുമിള്‍, കീടനാശിനികള്‍ തന്നെയാവും. ഇതറിഞ്ഞുകൊണ്ടാണല്ലോ താങ്കള്‍ എന്റെ ഈ പോസ്റ്റിന് ഈ കമെന്റിട്ടത് എന്നതില്‍ ഖേദമുണ്ട്.
    ഈ ഭൂമി വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. അതിനെ നശിപ്പിക്കുവാന്‍ നമുക്കവകാശം ഇല്ല.

    മറുപടിഇല്ലാതാക്കൂ
  4. V good. Mannine snehikkan seelikkuka ennathu ammaye snehikkunnathu pole mahatharamanu. aasamsakal..

    മറുപടിഇല്ലാതാക്കൂ
  5. There should be an integrated system for agriculture that promotes Oraganic farming...

    No doubt that the world will resort to it sooner than later!

    മറുപടിഇല്ലാതാക്കൂ