ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009

ട്വിറ്ററും എക്കോഫോണും മൈക്രോബ്ലോഗിങ്ങും

ഇന്ന് ഒരു വന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ ഒരുക്കുന്ന മൈക്രോബ്ലോഗിങ്ങിനെപ്പറ്റി പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന രീതിയില്‍ പരാമര്‍ശിക്കുവാനാണ് ഈ പോസ്റ്റു ലക്ഷ്യമിടുന്നത്. ട്വിറ്ററിനെപ്പറ്റി കൂടുതലറിയുവാന്‍ വി.കെ ആദര്‍ശ് പ്രസിദ്ധീകരിച്ചിട്ടുള്ള ട്വീറ്റാം നമുക്ക് ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം എന്ന പോസ്റ്റും, ഹരീയുടെ ട്വിറ്റര്‍ എന്നാ പോസ്റ്റും, ബ്രിജേഷ് നായരുടെ Six Reasons Why Indian Politicians Should Use Twitter എന്ന പോസ്റ്റും ഇതുമായി ബന്ധപ്പെട്ടവ തന്നെയാണ്.
ഈ മെയില്‍ ഐഡി ഉള്ള ആര്‍ക്കും ട്വിറ്ററില്‍ ഒരു അക്കൌണ്ട് തുറക്കാം. താനിഷ്ടപ്പെടുന്നവരെയോ, ഇഷ്ടവിഷയങ്ങളോ, വാര്‍ത്തകളോ, ചാനലുകളോ എന്നുവേണ്ട എന്തും പ്രസിദ്ധീകരിക്കുന്നവരെ ഇഷ്ടത്തിനനുസരിച്ച് പിന്തുടരാം. ആരെയെങ്കിലും പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ അപ്ഡേറ്റുചെയ്യുന്നതെല്ലാം നമ്മുടെ പേജില്‍ ദൃശ്യമാവും. നിങ്ങളെ ഇഷ്ടമുള്ളവര്‍ നിങ്ങളെ പിന്തുടരും. അതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവ്യക്തിയെ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഭാരതത്തില്‍ ട്വിറ്ററിന്റെ വളര്‍ച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ വരവോടെയാണ് ഉണ്ടായത്. ഇത്രയധികം അദ്ദേഹത്തിന് ആരാധകരുണ്ടായതും പലരും ട്വിറ്ററിന്റെ മഹത്വം മനസിലാക്കാന്‍ ഇടയായതും മാധ്യമങ്ങളുടെ സഹായവും ഉണ്ടായതിലൂടെയാണ്. മാത്രമല്ല ധാരാളം മാധ്യമങ്ങള്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തുന്നു.

ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഒരാളിന് ട്വിറ്റര്‍ ഫോക്സ് എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അത് ചിത്രത്തില്‍ വലത് താഴെയറ്റത്ത് കാണുന്ന വിന്‍ഡോരൂപത്തില്‍ തുറക്കാനും താഴ്ത്തിവെയ്ക്കാനും കഴിയും. ഓരോ പുതിയ ട്വീറ്റും നാം ഏത് പോജിലാണെങ്കിലും നമ്മോടപ്പം ട്വിറ്റര്‍ ഫോക്സും നാം കൂടെ കൊണ്ടു നടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാതിരി പ്രവര്‍ത്തിക്കുന്നു. വരുന്ന ട്വീറ്റുകളില്‍ ഇഷ്ടപ്പെട്ടവ റീ ട്വീറ്റ് ചെയ്യുവാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Retweet അമര്‍ത്തിയാല്‍ മതി അതേ മെസേജ് റീട്വീറ്റ് ചെയ്യുവാന്‍ പാകത്തിന് ട്വിറ്റര്‍ ഫോക്സിലെ താഴെയറ്റത്തുള്ള വിന്‍ഡോയില്‍ തെളിയുന്നു. എന്റര്‍ ചെയ്താല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. @ എന്ന തുടക്കത്തോടെ നമ്മുടെ ട്വിറ്റര്‍ ഐഡി ആരെങ്കിലും ഉപയോഗിച്ചാല്‍ Mentions ല്‍ അവര്‍ എത്ര എണ്ണം എന്ന് നാമത് തുറന്ന് വായിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. മറുപടി കൊടുക്കുവാന്‍ ട്വീറ്റിന് മുകളില്‍ മൊസ് വെയ്ക്കുമ്പോള്‍ത്തന്നെ ഒരു സ്റ്റാറും അതിന് താഴെ ലെഫ്റ്റ് ആരോയും കാണാം. ആരോയില്‍ ക്ലിക്ക് ചെയ്താല്‍ മറുപടി കിട്ടേണ്ട ഐഡിയില്‍ കൊടുക്കുകയും ആവാം. ട്വിറ്ററിലൂടെ വ്യക്തിഗത മെസേജ് അയക്കുവാനും കൈപ്പറ്റുവാനും സാധിക്കും.
പലരും പല ഇടങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നതായി കാണാം. bit.ly | titterfeed | twitter4j | Echofon | tweetdeck | Uber Twitter | Api | Su.pr | Snaptu | Seesmic | XMPP Gateway മുതലായവയും വെബ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റു ചെയ്യുന്നതും കാണാന്‍ കഴിയും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്ക്കര്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ഫയര്‍ഫോക്സ് ആഡ്ഓണിലൂടെയാണ് ട്വീറ്റ് ചെയ്യുന്നത്.
ഞാനുപയോഗിക്കുന്നത് എക്കോഫോണ്‍ ആണ്. ട്വിറ്ററുമായി ബന്ധപ്പെട്ടതെല്ലാം സൈറ്റില്‍ പോകാതെ സൌകര്യപ്രദമായി എക്കോഫോണിലൂടെ സാധിക്കുന്നു. വായിക്കാത്ത ട്വീറ്റുകള്‍ എണ്ണമെത്രയെന്ന് കാണിക്കുന്നു. റീ ട്വീറ്റ് ചെയ്യുവാനും മറുപടി നല്‍കുവാനും അനായാസം സാധിക്കുന്നു എന്നുമാത്രമല്ല മറുപടി കൊടുക്കുമ്പോള്‍ ഏത് ട്വീറ്റിനാണ് മറുപടി കൊടുക്കുന്നത് എന്ന് താഴത്തെ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. ഏതുപേജിലും എന്നോടൊപ്പം ഇത് സഞ്ചരിക്കുകമാത്രമല്ല ഞാന്‍ ടൈപ്പു ചെയ്യുന്നത് തടസപ്പെടുത്തി പുതിയ മെസേജ് അറിയിക്കുകയും ചെയ്യും. വീണ്ടും മൊസ് ക്ലിക്കിലൂടെ ടൈപ്പിംഗ് തുടരുകയും ചെയ്യാം. കൂടുതല്‍ ട്വീറ്റുകള്‍ ഫോളോ ചെയ്യുവാന്‍ വിഷയങ്ങള്‍ തരം തിരിച്ച് പ്രത്യേകം അക്കൌണ്ട് തുടങ്ങുകയാവും നല്ലത്. ഇല്ലെങ്കില്‍ നമുക്ക് എല്ലാം കൂടെ ഒരു അവിയല്‍ പരുവത്തിനേ വായിക്കുവാന്‍ കഴിയുകയുള്ളു. ബ്ലോഗുകളെ സംബന്ധിക്കുന്നവ, വാര്‍ത്തകള്‍, ചാനലുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരം തിരിച്ച് വെവ്വേറെ അക്കൌണ്ടില്‍ ഫോളോ ചെയ്യുകയും എക്കോഫോണിലൂടെ അവ ഓരോന്നും തരം തിരിച്ച് വെവ്വേറെയുള്ള ഐഡികളില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും. എക്കോഫോണ്‍ വിന്‍ഡോ തുറന്നുവെച്ചുകൊണ്ടുതന്നെ ഓരോ അക്കൌണ്ടിലേയും ട്വീറ്റുകള്‍ മാറി മാറി പരിശോധിക്കാം. പരിശോധിക്കുക മാത്രമല്ല വെവ്വേറെ അക്കൌണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സൈറ്റില്‍ കയറാതെ തന്നെ എല്ലാ പണികളും എക്കോഫോണിലൂടെ പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. ട്വിറ്റര്‍ അപ്ഡേറ്റുകളെല്ലാം ഫെയിസ്‌ബുക്കുമായി ബന്ധിപ്പിക്കുവാനും സാധിക്കും.
ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് ട്വിറ്റര്‍ ഐഡികളില്‍ എന്റെ ഭാഷ സെലക്ട് ചെയ്തതായി ചിത്രത്തില്‍ കാണാം. മറ്റുള്ളവ സെലക്ട് ചെയ്താല്‍ ആ ഐഡിയില്‍ ഞാന്‍ ഫോളോ ചെയ്യുന്നത് കാണാം റീ ട്വീറ്റ് ചെയ്യാം അല്ലെങ്കില്‍ മറുപടി നല്‍കാം. സ്റ്റാര്‍ നല്‍കി ഫേവറൈറ്റിലും സൂക്ഷിക്കാം. റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിഫറന്‍സ് എടുത്തുവേണം അക്കൌണ്ട് കൂട്ടിച്ചേര്‍ക്കാന്‍.

തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2009

കേരളത്തില്‍ ഗുണ്ടകള്‍ക്ക് പിന്നില്‍ ആരാണ്?

പത്രത്താളുകളിലെയും ചാനലുകളിലെയും പോരാഞ്ഞ് സിനിമകളില്‍ വരെ ഗുണ്ടകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സാധാരണക്കാരെ നോക്കി പല്ലിളിക്കുന്നു. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 18, 2009

വാക്കുകളുടെ അര്‍ത്ഥം ഗൂഗിളിലും തെരയാം

അനാവശ്യ വിവാദമാണ് കാഞ്ചന്‍ഗുപ്ത എന്ന പത്രപ്രവര്‍ത്തകന്‍ സൃഷ്ടിച്ചതും ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് മാപ്പ് (Sorry) പറയിച്ചതും. ജയന്തി നടരാജന്റെ എന്തൊരു ഗംഭീര പ്രകടനമായിരുന്നു. ആംഗലേയം അറിയാമെന്നുള്ളവര്‍ ഈ വീഡിയോകളും കൂടി കാണുക.
ചിത്രങ്ങളില്‍ ഞെക്കി വലിയ രൂപത്തില്‍ വായിക്കുക.

ഹോളി കൗ എന്ന വാക്കിനര്‍ത്ഥം ഇമേജില്‍ കാണാം.

കാറ്റില്‍ ക്ലാസ് എന്ന വാക്കിനര്‍ത്ഥം ഇമേജില്‍ കാണാം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2009

ഇക്കണോമി ക്ലാസ്'യാത്ര: ശശി തരൂര്‍ വിവാദത്തില്‍

ചിത്രം കടപ്പാട് ട്വീറ്റ്ഫോട്ടോ
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്​പാര്‍ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന് എ.ഐ.സി.സി. വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

''തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത് അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ 'ട്വിറ്ററി'ലാണ് തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍'' എന്ന് തരൂര്‍ എഴുതിയതാണ് വിവാദമായത്.

''ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ'' എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് തരൂര്‍ ഇങ്ങനെയെഴുതിയത്.

'കന്നുകാലി ക്ലാസ്' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.

ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി.

മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത് വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.
കടപ്പാട് - മാതൃഭൂമി
കാളപെറ്റെന്ന് പറയുമ്പോള്‍ കയറെടുക്കുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
Short for 'cattle class' which pertains to flying economy class (or 'coach' in America) on a flight. It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals.
കടപ്പാട് - അര്‍ബന്‍ ഡിഷ്ണറി
Economy class, (also called coach class, Steerage, standard class, or cattle class), is the lowest class of seating in air travel and rail travel.
കടപ്പാട് - വിക്കിപീഡിയ
ഇനിയും വിവരങ്ങള്‍ കിട്ടും ഗൂഗിളില്‍ തെരഞ്ഞാല്‍.

This is what Tharoor has twitted about this whole controversy from Liberia

learned belatedly of fuss over my tweet replying to journo's query whether i wld travel to Kerala in "cattle class". His phrase which i rptd

t's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstd

i'm told it sounds worse in Malayalam, esp out of context. To those hurt by the belief that my repeating the phrase showed contempt: sorry

i now realize i shldnt assume people will appreciate humour. &u shouldn't give those who wld wilfully distort yr words an opportnty to do so

@dilnawazpasha holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics wld look it up


Tharoor tenders apology

Minister of State for External Affairs Shashi Tharoor “tweeted” his apology around midnight on Thursday night to all those hurt by his “cattle class” remark. Tweeting from Liberia, Mr. Tharoor’s apology came a day after the Congress publicly reprimanded him for stating that he would travel “cattle class in solidarity with all our holy cows” in a message posted on the micro-blogging site Twitter.

Having learnt “belatedly of fuss over my tweet” in reply to a journalist’s question whether he would travel “cattle class” to Kerala, Mr. Tharoor said the phrase cattle class was used by the scribe and he had only repeated it.

Further, according to the Minister, “it’s a silly expression but means no disrespect to economy class travellers, only to airlines for herding us in like cattle.”

Of the view that many had misunderstood him, Mr. Tharoor, in another tweet, observed that he had been told it sounds worse in Malayalam; especially when said out of context. “I now realise I shouldn’t assume people will appreciate humour. And, you shouldn’t give those who would wilfully distort your words [given] an opportunity to do so.”

In yet another reply to a query he got from one of his 1, 69,096 followers on Twitter, the Minister said: “Holy cows are not individuals but sacrosanct issues or principles that no one dares challenge. Wish critics would look it up.”

Courtesy: The Hindu

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2009

നിയമമന്ത്രി പറഞ്ഞത് കേരളകൗമുദിയോട് മാത്രമോ?

കേരളകൗമുദി എഡിറ്റോറിയര്‍ 15 ചൊവ്വ 2009
പ്രസംഗിച്ചാല്‍ മാത്രം പോര
അഴിമതിയുടെ കാര്യത്തില്‍ നല്ല റേറ്റിംഗ് അവകാശപ്പെടാവുന്ന ഇന്ത്യയില്‍ അഴിമതി നടത്തുന്നവരെ ശിക്ഷിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് കേന്ത്ര നിയമമന്ത്രി ശ്രീ എം. വീരപ്പമൊയ്ലി പറയുന്നത്.
അഴിമതി കാട്ടിയതിന് പിടിക്കപ്പെട്ടാലും പലരും രക്ഷപ്പെടുന്നത് നിയമത്തിന്റെ സംരക്ഷണമുള്ളതുകൂടിയാണെന്നാണ് മന്ത്രിയുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കേണ്ടത്. അഴിമതി കേസില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ജീവനക്കാരെ തുണക്കുന്ന ഭരണഘടനയിലെ 311 -ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഉദ്യോഗസ്ഥന്മാരുടെമാത്രമല്ല രാഷ്ട്രീയക്കാരുടെ അഴിമതി നേരിടാനുള്ള വഴികളെക്കുറിച്ചും നിയമമന്ത്രി പറയുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍ അഴിമതിയിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരും. ഇത്തരക്കാരെ വിചാരണ ചെയ്യുന്നതിന് ഇപ്പോള്‍ തടസ്സങ്ങള്‍ ഒട്ടനവധിയുണ്ട്. പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി വേണമെന്ന വ്യവസ്ഥയാണ് ഇതില്‍ പ്രധാനം. അഴിമതി നിരോധന നിയമം ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ ഈ വ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കണമെന്നാണ് ശ്രീ മൊയ്ലി ഡല്‍ഹിയില്‍ കഴിഞ്ഞദിവസം സി.ബി.ഐ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പറഞ്ഞത്. ശനിയാഴ്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചീഫ് ജസ്റ്റിസ് ശ്രീ കെ.ജി. ബാലകൃഷ്ണനും അഴിമതിക്കാരെ നേരിടാന്‍ പുതിയ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിരുന്നു. അഴിമതിക്കാരെന്ന് തെളിയുന്ന പൊതുപ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടിരുന്നു.
അഴിമതിക്കെതിരായ കുരിശ് യുദ്ധത്തിന്റെ തുടക്കവും ഒടുക്കവുമെല്ലാം സെമിനാറുകളില്‍ ഒതുങ്ങുന്നു എന്നതാണ് രാജ്യം നേരിടുന്ന ഒരു ദുര്‍ഗതി. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടു കാലത്തിനിടയില്‍ നാനാ രംഗങ്ങളിലും അഭിമാനാര്‍ഹമായ പുരോഗതി പ്രാപിച്ചതിനൊപ്പംതന്നെ അഴിമതിയുടെ കാര്യത്തിലും ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതി താനേ വളരുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അഴിമതി വാര്‍ത്തകളില്‍ എപ്പോഴും ഒന്നാം നിരയില്‍ വരുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. അവരുടെ ആശീര്‍വാദവും പിന്‍ബലവുമില്ലാതെ വന്‍തോതിലുള്ള ഒരഴിമതിയും പൂത്തുവിരിയുകയില്ല. ഭരണരംഗത്തെ കാലതാമസവും, അനാവശ്യവും ജനങ്ങളെ ദ്രോഹിക്കുന്നതുമായ ഔദ്യോഗിക നടപടിക്രമങ്ങളും അഴിമതിക്ക് വളമേകുന്ന ഘടകങ്ങളാണ്. അഴിമതിക്കെതിരേ പൊതുവേദികളില്‍ കണ്ഠക്ഷോഭം നടത്തുന്നതല്ലാതെ ഈ സാമൂഹിക തിന്മ എങ്ങനെ ഇല്ലാതാക്കാനാവുമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. രാജ്യത്ത് ബിനാമി ഇടപാടുകള്‍ വഴി ഉണ്ടാകുന്ന കള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം കൊണ്ടുവന്നത് 1988 ലാണ്. ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നാണ് നിയമ മന്ത്രി പറയുന്നത്. അപ്പോള്‍ നിയമം ഇല്ലാത്തതല്ല. ഉള്ള നിയമങ്ങള്‍ പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നിടത്താണ് കാര്യങ്ങള്‍ നില്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി കണ്ടുപിടിക്കാനും അങ്ങിനെ പിടികൂടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാനും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്. ചെറുമീനുകള്‍ വല്ലപ്പോഴും ഇവരുടെ വലയില്‍ പെട്ടുപോകുന്നതല്ലാതെ വമ്പന്‍ സ്രാവുകളെ അത്രയൊന്നും കിട്ടാറില്ല. രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന 9310 സി.ബി.ഐ കേസുകളില്‍ രണ്ടായിരത്തിലധികം കേസുകള്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്ന് വെളിപ്പെടുത്തുന്നത് കേന്ദ്ര നിയമ മന്ത്രിതന്നെയാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന വിജിലന്‍സ് കേസ് അന്വേഷണങ്ങളെ പലപ്പോഴും രാഷ്ട്രീയം സ്വാധീനിക്കാരുണ്ടെന്നതും വസ്തുതയാണ്.
രാഷ്ട്ര ശരീരത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന അഴിമതി പാടെ ഇല്ലാതാക്കാനായില്ലെങ്കിലും നിയന്ത്രിക്കാനെങ്കിലുമായാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. അതിനുള്ള നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റുമാണ്. സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന ഏത് നിയമവും എപ്പോള്‍ വേണമെങ്കിലും വാര്‍ലമെന്റ് മുഖേന പാസാക്കിയെടുക്കാം. ഉദ്ബോധനങ്ങള്‍ നടത്തിയിട്ടുവേണോ ഈവക കാര്യങ്ങളില്‍ ധീരമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍. അഴിമതി ഇല്ലാതാക്കാന്‍ ആദ്യ കാല്‍വെയ്പ് നടത്തേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. രാഷ്ട്രീയം അഴിമതി മുക്തമാണെന്ന് ഉറപ്പുവരുത്തിയാത്തന്നെ അതിന്റെ സന്ദേശം താഴെ തട്ടുകളിലും എത്തും. കട്ടുഭുജിക്കാതിരിക്കാന്‍ എമ്പ്രാന് കഴിയുമോ എന്നതാണ് ചിന്താ വിഷയം.
അടിക്കുറിപ്പ്
മറ്റ് മലയാള | ആംഗലേയ | ഹിന്ദി പത്രങ്ങളിലും പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരെ നിയമ മന്ത്രി പറഞ്ഞതായി കാണാന്‍ കഴിഞ്ഞില്ല.

ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

പ്ലാന്റ് ഫിസിയോളജിയും റബ്ബര്‍ ടാപ്പിംഗും

ഐയുടി ടാപ്പിംഗ് രീതി വേണ്ടെന്ന് തീരുമാനമെടുത്ത റബ്ബര്‍ ബോര്‍ഡ് സിയുടി എന്ന ടാപ്പിംഗ് രീതിയും വേണ്ടെന്ന് വെയ്ക്കേണ്ടതല്ലെ?
റബ്ബര്‍ മരങ്ങളുടെ സൈലം എന്ന ഭാഗം മണ്ണില്‍ നിന്ന് ജലവും ലവണവും ഇലകളിലെത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഇലയില്‍ നടക്കുന്ന പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകി വേരിലെത്തി വേരുകള്‍ വളരുവാന്‍ സഹായിക്കുന്നു. വേരുകള്‍ വളരുവാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം ചെലവായശേഷം ബാക്കി വരുന്നവ ഫ്ലോയത്തിന് മുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് തിരികെ ഇലകളിലെത്തുന്നു. അത് തെളിയിക്കുവാന്‍ വളരെ എളുപ്പമാണ്. താഴേയ്ക്ക് സാധാരണ രീതിയില്‍ ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ അല്പം എഥിഫോണ്‍ പുരട്ടി ടാപ്പ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെട്ടുപട്ടയുടെ താഴ് ഭാഗത്ത് കറയുടെ കട്ടി ക്രമാതീതമായി കുറയുന്നു. മറിച്ച് മകളിലുള്ള പട്ടയിലെ കറയുടെ കട്ടി കുറയുന്നതും ഇല്ല. അപ്രകാരം ഉണ്ടാകുന്ന മഗ്നീഷ്യത്തിന്റെ അഭാവമാണ് താഴെത്തട്ടിലുള്ള ഇലകള്‍ മഞ്ഞളിക്കുവാനും പൊഴിയുവാനും ശിഖരങ്ങള്‍ വരെ ഉണങ്ങുവാനും കാരണമാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് ഇടതുവശത്തായി കാണുന്നത്. കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലെ ഒഴുക്ക് താഴേക്കാണെങ്കില്‍ പാല്‍ക്കുഴലുകള്‍ മുകളിലേക്കാണ് ഒഴുകുന്നത്. അവയില്‍ ലാറ്റെക്സ് രൂപപ്പെടുന്നത് സെക്കന്ററി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം (പ്രസ്തുത ലേഖനം എഴുതിത്തന്നത് എഎംഎച്ച്എസ്എസിലെ ബോട്ടണി ടീച്ചറായ മിനി ടീച്ചറാണ്. അത് താഴെ ചേര്‍ത്തിട്ടുണ്ട്.) എന്ന പ്രക്രിയയിലൂടെയാണ്. അതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് ലെന്റി സെല്ലുകളുടെ പ്രവര്‍ത്തനഫലമായാണ് ഫുഡ് സ്റ്റോറേജും ലാറ്റെക്സും രൂപപ്പെടുന്നത് എന്നാണ്..
കേമ്പിയമാണ് തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത്. എന്നുവെച്ചാല്‍ തടിയും തൊലിയും വളരുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്നര്‍ത്ഥം. അതുകൊണ്ട് ടാപ്പ് ചെയ്യുന്നതും താഴേക്ക് മാത്രമേ പാടുള്ളു എന്ന് ആര്‍ക്കും മനസിലാക്കാം. ഡോ. എല്‍. തങ്കമ്മ പ്രചരിപ്പിച്ച 'ഐയുടി' ടാപ്പിംഗ് രീതി റബ്ബര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ 'റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിച്ച സിയുടി' (കണ്ട്രോള്‍ഡ് അപ്‌വേര്‍ഡ് ടാപ്പിംഗ്) അല്ലെ ആദ്യം നിരുത്സാഹപ്പെടുത്തേണ്ടത്?
സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.


ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2009

നിങ്ങള്‍ക്കു മാത്രം മതിയോ ഓണം?

ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പലര്‍ക്കും പ്രധാനം സദ്യ തന്നെയാണ്. മാണിക്യം പറയുന്നു കാനഡയിലേക്ക് പച്ചക്കറികളെല്ലാം എത്തിയത് കേരളത്തില്‍ നിന്നാണ് എന്ന്. കേരളീയനായ ഞാന്‍ പറയുന്നു ഏറിയ പങ്കും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പലരും കെങ്കേമമായ സദ്യ ഉണ്ണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പേരക്കുട്ടികളെപ്പറ്റി അഥവാ വരും തലമുറയെപ്പറ്റി അല്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നിങ്ങളെന്താണ് ചെയ്തത്? ജനിക്കുമ്പോള്‍ത്തന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് സ്വന്തം മക്കളെ സമര്‍ത്ഥരായി പഠിക്കുവാനുള്ള ശ്രങ്ങളാണല്ലോ നാം കാണുന്നത്. അവരുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? അസുഖം വന്നാല്‍ നേരെ ഡോക്ടറുടെ അടുത്തേക്ക്. അസുഖങ്ങള്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്നത് അല്പം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പരിപാലനത്തില്‍ സോയില്‍ ന്യൂട്രിയന്‍സിന് നിര്‍ണായകമായ പങ്കാണുള്ളത്. കുടിവെള്ളത്തിന് പലതരം ഫില്‍റ്ററുകളിലൂടെ ശുദ്ധജലം ലഭിക്കും. പക്ഷെ അതിലടങ്ങിയിരിക്കുന്ന ഫില്‍റ്റ് ചെയ്യാന്‍ കഴിയാത്ത കെമിക്കലുകളെപ്പറ്റി ആരും ഒന്നും പറയില്ല. ജലം ഫില്‍റ്റ് ചെയ്യുവാന്‍ മണ്ണിലെ ബാക്ടീരിയകള്‍ക്കുള്ള കഴിവ് ആര്‍ക്കും വേണ്ടാതായി.
ഞാനെന്റെ മണ്ണിന് തിരുവോണനാളില്‍ സദ്യ വിളമ്പി
തുല്യ വലുപ്പത്തിലുള്ള പതിനഞ്ച് ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് ബക്കറ്റ് നിറയെ സ്ലറി. ഇതിന് ഏകദേശം മുപ്പത് കിലോ അടുപ്പിച്ച് ഭാരം കാണും. രണ്ടു കൈയ്യിലും തുല്യ ഭാരം വഹിച്ചുകൊണ്ട് കുറെ ദൂരം നടക്കുമ്പോള്‍ പലതരം വ്യായാമങ്ങളും എനിക്ക് സ്വായത്തമാക്കുവാന്‍ കഴിയും. അതില്‍ ഇരുപത് കിലോ വെള്ളമാണ് ബാക്കി പത്ത് കിലോ ചാണകമാണ്. മണ്ണിന് വേണ്ട പല ന്യൂട്രിയന്‍സും ഇതില്‍ ലഭ്യമാണ്. എന്‍.പി.കെ എന്ന രാസവളം ന്യൂട്രിയന്റ് മൈനിംഗിനും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും രോഗങ്ങളും മാത്രം സമ്മാനിക്കുമ്പോള്‍ തിരുവോണ നാളില്‍ ലഭിച്ച മഴയെ പ്രയോജനപ്പെടുത്തി ഞാനെന്റെ മണ്ണിന് സ്ലറികൊണ്ടൊരു സദ്യ വിളമ്പി. എന്റെ മണ്ണ് വരും തലമുറക്കവകാശപ്പെട്ടത്. അതിനെ സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കുണ്ട്. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നശിപ്പിക്കുവാന്‍ വളരെ എളുപ്പവും സംരക്ഷിക്കുവാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

റബ്ബര്‍ മരമൊന്നിന് തൊണ്ണൂറ് കിലോഗ്രാം സ്ലറി ടെറസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് മണ്ണിളക്കാതെ പുറമേ നിരത്തിയൊഴിക്കുന്നു. കളകള്‍ നീക്കം ചെയ്യാറെ ഇല്ല. അവ എനിക്കൊരു സമ്പത്താണ്. വൈവിധ്യമാര്‍ന്ന കളകളും മറ്റും ഔഷധഗുണമുള്ളതാണ്. സ്ലറിയുടെ മണമുള്ളതുകാരണം പുല്‍ക്കൊടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ കാലികള്‍ ഭക്ഷിക്കാറില്ല. കൂടാതെ ചപ്പുചവറും സ്ലറിയും കൂട്ടിക്കുഴച്ച് ഭക്ഷണമാക്കുവാന്‍ കുറച്ചെങ്കിലും മണ്ണിരകള്‍ ഉണ്ടാവും പ്രത്യേകിച്ചും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍. ഏറ്റവും കൂടുല്‍ പന്നല്‍ വേരുകള്‍ എന്റെ തോട്ടത്തില്‍ ഉണ്ടാവുന്നത് ഉയരം കൂടിയ ഭാഗത്താണ്. മഴവെള്ളത്തോടൊപ്പം ലഭിക്കുന്ന സ്ലറി മണ്ണിന് ഓണ സദ്യ തന്നെയാണ്. കൃഷി എന്തുതന്നെ ആയാലും മണ്ണ് സംരക്ഷണത്തില്‍ മാറ്റം ഇല്ല എന്നത് വിളമാറ്റം ഒരു പ്രശ്നമേ അല്ല. ഉയരം കൂടിയഭാഗത്തുള്ള ജൈവവള ലഭ്യത ഒരിക്കലും മണ്ണിനെ കടുപ്പമുള്ളതായി മാറ്റുന്നില്ല.
റബ്ബര്‍ തോട്ടത്തിലെ ഔഷധമൂല്യമുള്ള പുല്‍ക്കൊടികള്‍ കാലികള്‍ക്ക് മേഞ്ഞു നടക്കുവാന്‍ അവസരമൊരുക്കുന്നതിലൂടെ അവയുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ഔഷധഗുണമുള്ള പാല്‍ ലഭിക്കുകയും കളകള്‍ ക്രോപ്പ് ചെയ്യപ്പെടുന്നതിലൂടെ കളനാശിനിപ്രയോഗമോ നീക്കം ചെയ്യലോ വേണ്ടിവരുന്നില്ല. ഫോര്‍മാലില്‍, സോഡിയം സല്‍ഫേറ്റ്, സോഡിയം ബൈ സല്‍ഫേറ്റ്, കരി ഓയിലിലെ കറുപ്പുനിറം നീക്കിയ ഫാറ്റ് എന്നിവ ചേര്‍ത്ത കവര്‍‌പാല്‍ വാങ്ങി കുടിച്ച് ശീലിച്ച മലയാളികള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് അകലം പ്രാപിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. ഡക്​സ്ട്രോസും, സോപ്പുലായനിയും, പാല്‍‌പ്പൊടിയും, പച്ചവെള്ളവും, വെളിച്ചെണ്ണയും കലര്‍ത്തി ഉണ്ടാക്കുന്ന പാല്‍ അതി രുചികരമെന്നാണ് പറയപ്പെടുന്നത്. ഇവയൊന്നും ഉപഭോക്താവിന് ലബോറട്ടറി സൌകര്യങ്ങളുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ലഭിക്കുകയും ഇല്ല. മില്‍‌ക്കോ സ്കാനര്‍ ഉണ്ടെന്ന് പറയുന്നു അതെന്തിനാണെന്നോ എവിടെയാണെന്നോ ആര്‍ക്കറിയാം? എന്റെ അറിവില്‍ പാല്‍ അനാലിസിസ് ചെയ്യണമെങ്കില്‍ കല്‍ക്കട്ടയിലയക്കണം.
ഇനിയെനിക്ക് സന്തോഷത്തോടെ ഇലയില്‍ വിളമ്പിയ ഓണ സദ്യ ഉണ്ണാം.