വ്യാഴാഴ്‌ച, ജനുവരി 29, 2009

സംവരണം എന്തിനുവേണ്ടിയാവണം?

സംവരണത്തെപ്പറ്റി വ്യക്തിപരമായ ഒരഭിപ്രായമാണ് ഞാന്‍ കൃഷ്ണ തൃഷ്ണയില്‍ രേഖപ്പെടുത്തിയത്. അത് മറ്റുള്ളവര്‍ക്ക് ശരിയുമാകാം തെറ്റുമാകാം.
keralafarmer said...

പണ്ട് ജാതീയ വേര്‍തിരിവ് അവര്‍ണര്‍ക്ക് അസഹനീയമായിരുന്നു എന്നത് എല്ലാപേരും അംഗീകരിക്കുന്ന സത്യം. അതോടൊപ്പം ഇന്നും തുടരുന്ന സാമ്പത്തീക അസമത്വം കൂടി ആയാലോ? ഞാന്‍ നായരായിപ്പോയതുകൊണ്ട് മുന്‍ കമെന്റില്‍ ആരോ സൂചിപ്പിച്ചതുപോലെ നാരായണപ്പണിക്കരുടെ അഭിപ്രായം ഞാനേറ്റു പറയുന്നില്ല. കാരണം ദരിദ്രവാസി നായന്മാരുണ്ടെങ്കിലേ എന്‍എസ്എസ് ന് നിലനില്‍പ്പുള്ളു. അതുതന്നെയാണ് എസ്എന്‍ഡിപിയിലും സംഭവിക്കുന്നത്. ഒരു ജാതിയില്‍പ്പെട്ട സമ്പന്നന്‍ അതേ ജാതിയില്‍‌പ്പെട്ട ദരിദ്രനോട് കാട്ടുന്നതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ജാതീയ ഉച്ചനീചത്തങ്ങള്‍. ജാതി ഏതായാലും സമ്പത്ത് എന്തിനേക്കാളും വലിയ ഒരു ഘടകം തന്നെയാണ്. ഒരാദിവാസി രാജാവ് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തത് ഞാനോര്‍ക്കുന്നു. ആ രാജാവിന് സെക്രട്ടേറിയറ്റിലെ ഒരു പ്യൂണിന്റെ വരുമാനമെങ്കിലും ഉണ്ടാകുമോ?
"അത്യന്തികമായി പണമാണ് സമൂഹത്തിലെ പ്രതാപം നിശ്ചയിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ മിക്കവാറും പേര്‍ പാവങ്ങള്‍ ആയിരുന്നു എന്നുംകൂടി ഓര്‍ക്കണം. അതുകൊണ്ടാണ് സ്വന്തം സമുദായത്തിന്റെ പിന്‍‌ബലം (ക്രിസ്ത്യന്‍/നായര്‍ സമുദായങ്ങളില്‍ ഉള്ളതുപോലെ) പൊതുവേ അവര്‍ക്കില്ലാതെ പോകുന്നതും, സംവരണം പോലുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ആവശ്യം ഇപ്പോഴും ഉള്ളതും"
ഇത്തരത്തിലുള്ള കാര്യം ഞാന്‍ പറയുമ്പോഴാണ് ചാന്ദ്രക്കാരനെപ്പോലുള്ളവര്‍ എന്നെ നടയടച്ച് പിണ്ഡം വെയ്ക്കുന്നത്.
ഇന്നത്തെ നിലവിലുള്ള സംവരണ നയം ഈ പോസ്റ്റിലെ ആശയങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ പ്രാപ്തമാണ്. സംവരണത്തിന് സാമ്പത്തിക പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ അതേ സമുദായങ്ങളിലെ ദരിദ്രന്മാര്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അതേ അവസ്ഥയില്‍ നിന്ന താഴേയ്ക്ക് പോകുന്നതല്ലാതെ മേല്‍ഗതി ഉണ്ടാകില്ല.
ഓ.ടോ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദരിദ്ര പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കട്ടെ. തൊഴില്‍ മെറിറ്റ് കൊണ്ട് നേടിയെടുക്കുവാന്‍ പ്രാപ്തരാകട്ടെ. ഒന്നുമില്ലെങ്കില്‍ നാരായണപ്പണിക്കരോടും, വെള്ളാപ്പള്ളിയോടും, കുഞ്ഞാലിക്കുട്ടിയോടും മറ്റും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ പ്രാപ്തരാവട്ടെ. ഇതിനെതിരെ ഒരു സവര്‍ണനും എതിരഭിപ്രായം കാണില്ല. പക്ഷെ പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നര്‍ പല്ലും നഖവും കൊണ്ടെതിര്‍ക്കും.

ഇവിടേയ്ക്ക് വരുന്നതിന് മുമ്പ് ഇളം തിണ്ണ എന്ന ബ്ലോഗില്‍ പൊന്നമ്പലത്തിന് വായിച്ച് പഠിക്കാന്‍, ചിത്രകാരനും എന്ന പോസ്റ്റില്‍ താഴെക്കാണുന്ന ഒരു കമെന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്ന. നിര്‍ഭാഗ്യവശാല്‍ അത് നീക്കം ചെയ്യേണ്ടി വന്നു എന്നു പറയുന്നതാവും ശരി. അതിന് കാരണം ചാന്ദ്രക്കാരന്റെ കമെന്റും അതേ കമെന്റിനെ കോപ്പിചെയ്ത് പ്രസിദ്ധീകരിച്ച പോസ്റ്റും ആയിരുന്നു. ( ആ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്.) പ്രസ്തുത കമെന്റ് ‍ ചുവടെ ചേര്‍ക്കുന്നു.
keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

ജാതി ഇല്ലാത്തവന്‍ അല്ലെങ്കില്‍ ഒരു ജാതിയിലും പിറക്കാത്തവന്‍ ജാതിയില്‍ പിറന്നവനെ കല്ലെറിയട്ടെ. നമുക്ക് ഒറ്റക്കെട്ടായി പിന്തുണയ്ക്കാം.
എല്ലാപേരും സമ്മതിക്കുന്ന ഒന്ന് ചിത്രകാരന്റെ ഭാഷാപ്രയോഗം തന്നെ. അയാളോട് പറഞ്ഞാല്‍ അത് തിരുത്തുകയും ഇല്ല.
എന്നാല്‍ ബ്ലോഗ് അക്കാദമിയിലൂടെ ശില്പശാലകളില്‍ കണ്ട ചിത്രകാരനെ ആരം വെറുക്കില്ല. കൂടെ ധാരാളം ബ്ലോഗേഴ്സും ഉണ്ടായേനെ. താന്‍ ബ്ലോഗിലെഴുതുന്ന ചരിത്ര സത്യങ്ങള്‍ ശില്പശാലകളില്‍ അവതരിപ്പിക്കാന്‍ കഴിയുമോ? ഇ.എം.എസിനെപ്പോലും വിമര്‍ശിച്ചത് അയാള്‍ നയിച്ച പാര്‍ട്ടിയോടുള്ള വിയോജിപ്പല്ല മറിച്ച് നമ്പൂതിരി എന്ന വിദ്വേഷം മാത്രം. ചിത്രകാരനെ പ്രകോപിതനാക്കിയതില്‍ എനിക്ക് പങ്കുണ്ട്. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ഞാനൊരിക്കലും അസഭ്യം പറഞ്ഞിട്ടില്ല. എന്റെ പേര് ഇവിടൊരു കമെന്റില്‍ കണ്ടതുകൊണ്ടുമാത്രം ഞാനും ഒരു കമെന്റെഴുതുകയാണ്. പൊ...മോന്‍ കേരളബാര്‍ബര്‍ എന്നും, ബാര്‍ബര്‍ നായരെന്നും മറ്റും എന്നെ അഭിസംബോധന ചെയ്തതിന് അതേ ഭാഷയില്‍ മറുപടി പറയുവാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല.
സംവരാനുകൂല്യങ്ങളുടെ സഹായത്താല്‍ പല ഓഫീസുകളിലും കസേരപ്പുറത്തിരിക്കുന്ന കീഴ് ജാതിക്കാരെ തൊഴുന്നതിലും അവരെ ബഹുമാനിക്കുന്നതിലും ഒരു ഉളുപ്പും എനിക്ക് തോന്നിയിട്ടും ഇല്ല. നായരെന്നും നമ്പൂതിരിയെന്നും പറഞ്ഞ് പണ്ടെങ്ങോ നടന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച ആചാരങ്ങളെ ഇപ്പോള്‍ വിളിച്ച് കൂവി ചിത്രകാരന്‍ വിന വിലയ്ക്ക് വാങ്ങി എന്നതാണ് വാസ്തവം. ചിത്രകാരന്‍ അയാളുടെ ശൈലിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു സന്തോഷ് അയാളുടെ ശൈലിയില്‍ പരാതിപ്പെട്ടു. ഇവ രണ്ടും ഒഴിവാക്കാമായിരുന്നു. അതാണ് മാന്യത. അപ്രകാരം അവനവന്‍ ചെയ്യുന്ന ബ്ലോഗിംങ്ങ് മറ്റുള്ളവര്‍ക്ക് പ്രകോപനങ്ങള്‍ ഉണ്ടാകാത്തവിധം ചര്‍ച്ചകളില്‍ ഒതുക്കാമായിരുന്നു.
തുടക്കംമുതല്‍ ചിത്രകാരന്റെ പ്രകോപനപരമായ ഭാഷ ഞാന്‍ വായിച്ചിരുന്നു. എന്നാല്‍ ഇഷ്ടപ്പെടാത്ത കാര്യം കമെന്റിടാതെ മൌനം പാലിച്ചിരുന്നു. ഇന്ന് സ്ഥിതി അതല്ല ചിത്രകാരന്റെ അക്കാദമിയിലൂടെയുള്ള ഇരട്ടത്താപ്പ് നയം എന്നെക്കൊണ്ട് അയാളെ വിമര്‍ശിക്കുവാന്‍ അവസരമൊരുക്കി.
ഇതിന് എനിക്ക് കിട്ടിയ മറുപടികള്‍ അവിടെത്തന്നെ കിടപ്പുണ്ട്. എങ്കിലും അവയ്ക്ക് ഞാന്‍ നല്‍കിയ മറുപടികള്‍ താഴെ കാണാം.
൧. കേരളഫാര്‍മര്‍ has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

വിനോദ് ചെങ്കള്ളൂര്‍,

"അവരുടെ ഒക്കെ പൊതു പരീക്ഷാ ടെസ്റ്റും ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റും കേരളാഫാര്‍മറുടെ കൈകളിലൂടെയാണോ കടന്നുപോയത്?"
ഇതിനുത്തരം താങ്കള്‍ക്കറിയില്ലന്നുണ്ടോ?
അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?) അസഭ്യവര്‍ഷങ്ങളാല്‍ അവതരിപ്പിക്കുന്ന ചിത്രകാരനെ ന്യായീകരിക്കുവാന്‍ പലരും ശ്രമിക്കുന്നു. ഇവരാരും തന്നെ ചിത്രകാരന്റെ പോസ്റ്റുകളില്‍ അയാളുടെ തെറ്റുകളെ തിരുത്തിക്കുവാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ടുണ്ടോ? പേരില്‍ വാലുള്ള ഞാന്‍ എന്തെങ്കിലും ഉച്ചരിച്ചുപോയാല്‍ അത് അവര്‍ണര്‍ക്കെതിരാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ത്തന്നെ ബ്ലോഗ് ചര്‍ച്ചയെന്ന എന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. എന്നെ ഒരു മുഷ്യനായി കാണുവാന്‍ ശ്രമിച്ചുകൂടെ. പിന്നെ എന്റെ മക്കള്‍ക്ക് വാലില്ലാത്ത പേരുകള്‍ തന്നെയാണ്. അതിന് കാരണവും ഇവിടെക്കാണാം. നായരെന്ന വാലിന്റെ പേരില്‍ സവര്‍ണനെന്ന് മുദ്രകുത്തപ്പെടും എന്നതുതന്നെ. അവര്‍ണനെ ഒന്നും പറയരുത് സവര്‍ണനെ എന്തും പറയാം. ഇതെന്തുന്യായം? സവര്‍ണനെന്നും അവര്‍ണനെന്നും ഉള്ള മാനസികാവസ്ഥ മാറണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. മനുഷ്യനായി ജീവിക്കുവാനും പരസ്പരം സ്നേഹിക്കുവാനും ഉതകുന്ന ചര്‍ച്ചകള്‍ ഈ ബൂലോഗത്ത് ഉണ്ടാകട്ടെ.
ഇത്രയും ബോധിക്കാന്‍ താങ്കള്‍ നാഴികയ്ക്കും വിനാഴികയ്ക്കും എടുത്ത് വിസര്‍ജ്ജിക്കുന്ന “പത്താം ക്ലാസുകാരന്റെ പഠിത്തക്കുറവും, കര്‍ഷകന്റെ വിവരമില്ലായ്മയും”
എന്താ ബീകോം പാസായ ചിത്രകാരനുമായി തുലനം ചെയ്യുമ്പോള്‍ അഇതൊരയോഗ്യതയല്ലെ? ഞാന്‍ പത്താം ക്ലാസ്സുകാരനും കര്‍ഷകനും തന്നെയാണ്. എന്നെ ബ്ലോഗ് എഴുതുവാന്‍ പഠിപ്പിച്ച ഐടി പ്രൊഫഷണലുകള്‍ക്കറിയാം നാലുകൊല്ലം മുമ്പ് ഞാന്‍ എന്തായിരുന്നു എന്ന്. ആ അവസ്ഥ പുതുപുത്തന്‍ ബ്ലോഗര്‍മാര്‍ക്കറിയില്ല. സവര്‍ണരെ പുകഴ്ത്തിയോ അവര്‍ണരെ വിമര്‍ശിച്ചോ ഒരു പോസ്റ്റുപോലും ഞാനിട്ടിട്ടില്ല എന്ന് ആണ് എന്റെ വിശ്വാസം. അത് പാടില്ല എന്നും ഞാനാഗ്രഹിക്കുന്നു.
എന്റെ മനസിലിരിപ്പെന്തെന്ന് നിങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ജാതി എന്ന അതിര്‍വരമ്പുകളില്ലാതെ മനുഷ്യനെ സ്നേഹിക്കുവാന്‍ എനിക്ക് കഴിയും എന്നാണെന്റെ വിശ്വാസം. പേരിന്റെ വാലില്‍ സവര്‍ണനെന്ന ദോഷം എന്റേതല്ല. അന്നത്തെ സാഹചര്യം നിങ്ങളെല്ലാം ആരോപിക്കുന്ന ജാതിയഭിമാനത്തിന്റെ പ്രസക്തിയാകാം എന്റെ പേരില്‍ വാല് വരാന്‍ കാരണം. എന്റെ മക്കളുടെ പേരിലെ വാലൊഴിവാക്കുന്നതിലൂടെ ഞാനാ തെറ്റ് തിരുത്തി. ഭാവിയില്‍ വാലുകളില്ലാത്ത പേരുകൊണ്ട് ജാതി തിരിച്ചറിയാന്‍ കഴിയാത്ത ഭാരതീയര്‍ ഉണ്ടാകട്ടെ. അതാവും ഏക പരിഹാരം.

൨. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

"അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?)"
എന്തേ ഇതിനെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലെ? എന്തായാലും സെബിന്റെ പോസ്റ്റില്‍ ചിത്രകാരന്റെ ഭാഷ പ്രയോഗിച്ച് കാണുന്നില്ല. അത്രയും സമാധാനം.
൩. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

ചിത്രകാരനെ പിന്താങ്ങുന്ന അനോണികളെ ഈ സംവരണം എന്ന സൌജന്യം ജാതി ഇല്ലായ്മചെയ്യാനോ അതോ ജാതി നിലനിറുത്താനോ? മനുഷ്യനെ ഒന്നായി ചിന്തിച്ചാല്‍ ഈ സംവരണം എന്നത് ഇല്ലായ്മചെയ്യുന്നതല്ലെ നല്ലത്. സംവരണത്തിന്റെ സാമ്പത്തിക പരിധി ഉയര്‍ത്തി പാവപ്പെട്ടവന് അര്‍ഹതപ്പെട്ട ഈനുകൂല്യങ്ങള്‍ സമ്പന്നര്‍ തട്ടിക്കൊണ്ട് പോകുന്നതില്‍ നിങ്ങള്‍ക്ക് ഒരു ദഃഖവും ഇല്ലെ? ദരിദ്ര അവര്‍ണരെ എന്നും അതേ പടുകുഴിയില്‍ തള്ളിയിട്ടുകൊണ്ടുതന്നെഅല്ലെ തലമുറകളോളം സമ്പന്നര്‍ ഇതിന്റെ നേട്ടങ്ങളെല്ലാം അനുഭവിക്കുന്നത്?
അവര്‍ണരിലെ ദരിദ്ര വിഭാഗത്തോട് സ്നേഹമില്ലാത്ത ഈ സംവരണത്തെ നിങ്ങള്‍ തന്നെ പുകഴ്ത്തിപ്പാടണം.
സന്തോഷ് ജെ എന്ന ഒരു വ്യക്തി മുരളി എന്ന വ്യക്തിക്കെതിരെ പരാതി കൊടുത്തുവെങ്ങില്‍ അത് അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. നിയമവും, ഉള്ളടക്കനയവും ഒന്നുമില്ലാത്ത ലോകമാണോ ബൂലോഗം എന്ന് പോലീസും കോടതിയും നിശ്ചയിക്കേണ്ട ഗതികേടിലേയ്ക്ക് തള്ളിവിട്ടതില്‍ ചിത്രകാരന്റെ പങ്ക് ചില്ലറയൊന്നും അല്ല. ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയുടെ തലക്കെട്ടും ഉള്ളടക്കവും ഒരു പക്ഷം ചേര്‍ന്നതു തന്നെ അല്ലെ? അക്കാര്യത്തില്‍ സെബിന്‍ പ്രതികരിക്കുമല്ലോ?
൪.keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

ജോവന്‍,

"ഈ പ്രയോഗം അതിരുകടന്നതായി എന്നു മാത്രമല്ല, അശ്ലീലവുമായി എന്ന അഭിപ്രായമാണു് എനിക്കുള്ളതു്. അവനു് കസേരയിലിരിക്കാന്‍ യോഗ്യതയില്ലെന്നും അവന്‍ പര്യാമ്പുറത്തു് ഓച്ഛാനിച്ചു നില്‍ക്കേണ്ടവനാണു് എന്നുമുള്ള ധ്വനി അതിലുണ്ടു്. സംവരണത്തിന്റെ ആനുകൂല്യത്താലല്ലാതെ അവനു് ആ സ്ഥാനത്തെത്താന്‍ യോഗ്യതയില്ലായിരുന്നു എന്ന തീര്‍പ്പു് അതിലുണ്ടു്. അവനെ തൊഴുന്നതില്‍ എനിക്കുളുപ്പില്ല എന്ന പ്രഖ്യാപനത്തിന്റെ ഉളുപ്പില്ലായ്മ അസഹനീയമാണു്.“
ഇതില്‍ അശ്ലീലം ഞാന്‍ കാണുന്നില്ല. കസേരയിലിരിക്കാന്‍ മെരിറ്റില്‍ വരുന്നവര്‍ കീഴാളറാണെങ്കില്‍ അവര്‍ വന്ന ചുറ്റുപാടുകള്‍കൂടി പരിഗണിച്ചാല്‍ അവര്‍ ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. സംവരണം യോഗ്യയെ അല്ലെങ്കില്‍ മെറിറ്റിനെ മറികടക്കുന്നില്ലെ? പര്യാമ്പുറത്ത് ഓച്ചാനിച്ച് നില്കേണ്ടി വരുന്നത് ജാതിയും മതവുമില്ലാത്ത ദരിദ്രവാസികള്‍ മാത്രമാണ്. മതമില്ലാത്ത ജീവനുവേണ്ടി വാദിച്ചവര്‍ എന്തേ ജാതിപരിഗണിക്കാതെ ദരിദ്രവാസികളെ കാണുന്നില്ല? സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചില്ല എങ്കില്‍ പലര്‍ക്കും കസേരകള്‍ കിട്ടില്ല. ഒരു സൌജന്യവും ഇല്ലാതെ കഴിവുകൊണ്ട് നേടിയെടുക്കുന്ന ജോലിയാണ് ഗോഗ്യതയുള്ളത്. അവനെ എന്ന വാക്ക് ഞാന്‍ ഉച്ചരിച്ചിട്ടില്ല. എനിക്കൊരു ഉളുപ്പും ഇല്ല എന്ന് പറയുന്നത് എന്റെ ഉള്ളില്‍ ജാതിവിഷം ഇല്ല എന്നുതന്നെയാണ്.

സൂരജിന്റെ പ്രതികരണം കാണുക "മാഷേ, ഈ കമന്റുകള്‍ വായിക്കുന്ന ഏതു പൊട്ടനും മനസ്സിലാക്കാവുന്നതേയുള്ളൂ, ഊറി വരുന്നത് കാളകൂടമാണോ അമൃതമാണോയെന്ന്."

എനിക്ക് അര്‍ഹതയില്ലാത്തതു തന്നെയാണ് സംവരണം. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രരെ കൊള്ളയടിക്കുന്നത് അവരുടെതന്നെ വിഭാഗത്തിലെ സമ്പന്നരാണ് എന്ന് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുക സ്വാഭാവികം. പക്ഷെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതു കൂടുതലും അതേ സമ്പന്ന വര്‍ഗത്തില്‍‌പ്പെട്ടവരാകയാലും നല്ല രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുവാനുള്ള അവരുടെ കഴിവും നാനാ തുറകളിലെ അവരുടെ പാണ്ഠിത്യവും എന്നെ നിസബ്ദനാക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ ഭവനം സന്ദര്‍ശിക്കുവാന്‍ ചെന്ന ബഹുമാനപ്പെട്ട കേരള മുഖ്യന്റെ പട്ടിപ്രയോഗം പോലെ ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി മറ്റുള്ളവര്‍ പ്രതികരിച്ചു എന്നതാണ് വാസ്തവം.