ശനിയാഴ്‌ച, ഫെബ്രുവരി 14, 2009

ചിത്രകാരന്‍ എന്ന മുരളിയില്‍ വന്ന മാറ്റം

മുന്‍പൊക്കെ ചിത്രകാരന്‍ പ്രതികരിച്ചിരുന്നത് അസഭ്യവര്‍ഷങ്ങളിലൂടെ ആയിരുന്നു. സന്തോഷ് ജെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചിത്രകാരന്‍ എന്നറിയപ്പെടുന്ന മുരളിയുടെ സഹയാത്രികര്‍ സഹായത്തിനെത്തുകയും പല പല ന്യായവാദങ്ങള്‍ ബ്ലോഗ് പോസ്റ്റുകളിലൂടെ നിരത്തുകയും സ്വതന്ത്ര മാധ്യമം എന്ന ബ്ലോഗ് എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ആണെന്ന് സ്ഥാപിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുകയുണ്ടായി. ഐ.ടി ആക്ട് 2000 ത്തിനോ 2008 ല്‍ വന്ന ഭേദഗതിക്കോ ആരെയും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന രീതിയിലുള്ള പ്രചരണങ്ങളാണ് നടത്തിയത്. എന്നാല്‍ മുരളിയുടെ ബ്ലോഗിലെ അസഭ്യ വര്‍ഷങ്ങള്‍ അവസാനിച്ചതായി കാണുവാന്‍ സാധിക്കുന്നു. ഇപ്പോഴെന്നല്ല പലപ്പോഴായി ശ്രമിച്ചിട്ടുള്ളത് എന്നെ എപ്രകാരം പ്രകോപിതനാക്കി ചിത്രകാരന്റെ അശ്ലീലഭാഷ എന്നെക്കൊണ്ട് പോസ്റ്റുകളിലൂടെ വരുത്തിക്കാം എന്നതാണ്. ചിലര്‍ കോവാലകൃഷ്ണനായും ഇപ്പോള്‍ അനോണിക്കുട്ടനായും (നീക്കം ചെയ്ത പോസ്റ്റ് ഇമേജ് രൂപത്തില്‍) മറ്റും പ്രകോപിതനാകത്തക്ക രീതിയില്‍ എന്റെ നല്ല പ്രവര്‍ത്തനങ്ങളെപ്പോലും തമാശരൂപേണ വിമര്‍ശിക്കുകയാണ്. സഭ്യമായ ഭാഷയില്‍ വന്നിരുന്ന പോസ്റ്റുകള്‍ക്ക് പണ്ടൊക്കെ ചിത്രകാരന്റെ അശ്ലീല കമെന്റുകള്‍ മറ്റുള്ളവര്‍ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അപ്രകാരം മറ്റുള്ളവര്‍ നീക്കം ചെയ്തതിനെതിരെ പ്രതികരിക്കുവാന്‍ തുറന്ന കമെന്റ് ഭരണിയില്‍ പരസ്യവും നല്‍കുന്നു.
നിയമപരമായി എന്നെ എങ്ങിനെ കുടുക്കാം എന്ന ഈ ശ്രമം ഒരിക്കലും വിജയിക്കില്ല എന്ന് മുരളിയും കൂട്ടരും മനസിലാക്കുന്നത് നന്ന്. എക്സംപ്ലററി കാരക്ടര്‍ ആയി പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതത്തില്‍ നിന്ന് വിരമിച്ച എന്നെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്നതാവും ശരി. സീനിയേഴ്സിനെ ബഹുമാനിക്കാനും, അനുസരിക്കാനും സഭ്യമായ ഭാഷയില്‍ സംസാരിക്കുവാനും അല്പം വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ക്കൂടി ഞാന്‍ ശീലിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എന്നോടൊപ്പം ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പലരും എന്നോട് കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഞാനെന്നും കടപ്പെട്ടവനായിരിക്കുകയും ചെയ്യും.
സ്കൂളുകള്‍ക്കായി ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിക്കൊടുത്തതിന് എന്നെ ആദരിക്കേണ്ട ആവശ്യം ഇല്ല എന്ന് അഭ്യര്‍ത്ഥിച്ചിട്ടുപോലും വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍‌സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ശ്രീ ഉദയകുമാര്‍ ആണ് സൈറ്റിന്റെ പേരില്‍ ഐ.റ്റി സെക്രട്ടറി ഡോ. അജയ്‌കുമാര്‍ അവര്‍കളെക്കൊണ്ട് എന്നെ ആദരിക്കുവാന്‍ തീരുമാനിച്ചത്. ഐ.റ്റി സെക്രട്ടറിയുടെ അഭാവത്തില്‍ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ശ്രീനിവാസനാണ് പ്രസ്തുത കര്‍മ്മം നിര്‍വ്വഹിച്ചത്. അല്ലാതെ അനോണിക്കുട്ടന്‍ പറയുന്നതുപോലെ ഞാന്‍ പൊന്നാട വാങ്ങിക്കൊടുത്ത് ആദരിച്ചതൊന്നും അല്ല. ബ്ലോഗ് അക്കാദമി എന്ന പേരില്‍ മലയാളികളായ പുതുമുഖങ്ങളെ കബളിപ്പിക്കുന്നത് വെളിച്ചം കാണിച്ചതിന്റെ പേരില്‍ എന്നെ വേട്ടയാടുവാന്‍ ശ്രമിക്കുന്ന മുരളി അനോണിക്കുട്ടന്റെ പോസ്റ്റിന് പരസ്യം നല്‍കിക്കൊണ്ട് പല അടവുകളും പയറ്റുന്നു. അതിന്റെ തെളിവാണ് fsug-tvm ഗ്രൂപ്പിന് ഞാനയച്ച ക്ഷണക്കത്ത് ഇപ്രകാരം പ്രസിദ്ധീകരിച്ചത് എന്നറിയുവാന്‍ എന്റെ അറുപതാം പിറന്നാളിന് പത്തുപേരെ ക്ഷണിച്ചുകൊണ്ട് ഞാനയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്തതിനെപ്പറ്റി (പോസ്റ്റ് നീക്കം ചെയ്തതുകാരണം ഈ ഇമേജ് പലരും കണ്ടുകാണില്ല) കണ്ടെത്തുവാന്‍ സാക്ഷാല്‍ ഗഗൂഗിളിന്റെ സഹായം തന്നെ തേടേണ്ടിവരും എന്നത്. അനോണിക്കുട്ടന്‍ കത്തിന്റെ ഇമേജായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പോസ്റ്റ് വ്യക്തിഹത്യ ആണ് എന്നതിന് വേറെ തെളിവൊന്നും വേണമെന്നില്ലല്ലോ. എന്റെ അറുപതാം പിന്നാളാഘോഷം അപമാനിക്കപ്പെടുന്നതിലൂടെ നിസ്സഹയാരും നിരാലംബരും മനോരോഗികളുമായവരെ സംരക്ഷിക്കുന്ന അഭയഗ്രാമം എന്ന പ്രസ്ഥാനത്തെത്തന്നെ അപമാനിക്കുന്നതാണ് അനോണിക്കുട്ടന്റെ പോസ്റ്റും മുരളിയുടെ പരസ്യവും.
വിക്കിപ്പീഡിയ എന്ന പ്രസിദ്ധമായ സൈറ്റില്‍ എന്റെ കണ്ടെത്തലുകള്‍ (റബ്ബര്‍ സ്ഥിതിവിവര കണക്കിന്റെ വിശകലനം) വരുന്നതിനേക്കാള്‍ എന്റെ സൈറ്റിലും പോസ്റ്റിലും നിലനിറുത്തിക്കൊണ്ട് സെര്‍ച്ച് എഞ്ചിന്റെ സഹായത്താല്‍ ആവശ്യക്കാരന്റെ കൈകളില്‍ എത്തിക്കുന്നതാണ് മഹത്തരം എന്ന് എനിക്ക് മനസിലായത് വൈകിയാണെന്ന് മാത്രം. 2008 ലെ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31 ല്‍ ലഭ്യമായ രണ്ടു ഹെക്ടറില്‍ താഴെയുള്ള 1055885 കര്‍ഷകരില്‍ 0.96 ഹെക്ടര്‍ മാത്രമുള്ള എന്റെ വിശകലനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കുവാനുള്ള കഴിവുള്ള ഒരു ബ്ലോഗറെ ആര്‍ക്കെങ്കിലും ഒന്ന് കാട്ടിത്തരാമോ?