വ്യാഴാഴ്‌ച, ഏപ്രിൽ 02, 2009

ആറ്റിങ്ങല്‍ ആരെ പിന്തുണയ്ക്കും

പഴയ ചിറയില്‍കീഴ് മാറി തിരുവനന്തപുരം ജില്ലയില്‍ ചില അഴിച്ചുപണികള്‍ നടത്തി രൂപപ്പെട്ട ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം രൂപപ്പെട്ടശേഷം ആദ്യ വോട്ടെടുപ്പ് നടക്കുകയാണല്ലോ. മലയാളമനോരമ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഇവിടെ നടക്കുകയാണ്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വോട്ടറായ എനിക്ക് ആര്‍ക്ക് വോട്ടുകൊടുക്കണം എന്നൊരു സംശയം. അഡ്വക്കേറ്റ് എ. സമ്പത്തും എസ്.ഡി കോളേജ് അധ്യാപകനായിരുന്ന ജി. ബാലചന്ദ്രനും തമ്മിലാണ് ഇവിടെ പ്രധാന മത്സരം നടക്കുന്നത്. എനിക്ക് ഒരു വോട്ട് കൊടുക്കുവാന്‍ താല്പര്യമുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടക്കുകയാണ്. ആറ്റിങ്ങള്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ ഇന്റെര്‍ നെറ്റ് ഉപഭോക്താക്കളായ ബ്ലോഗര്‍മാരെ പ്രസ്തുത ഗ്രൂപ്പിലേയ്ക്ക ക്ഷണിക്കുന്നു.
ജി. ബാലചന്ദ്രന്‍
എഐസിസി അംഗവും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ആലപ്പുഴ സ്വദേശി. ആലപ്പുഴ എസ്ഡി കോളജില്‍ അധ്യാപകനാ യിരുന്നു. കയര്‍ തൊഴിലാളികള്‍ ക്കുവേണ്ടി വൃദ്ധസദനം തുടങ്ങി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍. ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും യൂണിയന്‍ ചെയര്‍മാനായിരുന്നു. എ.കെ. ആന്റണി കെഎസ് ‌യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ബാലചന്ദ്രനായിരുന്ന വൈസ് പ്രസിഡന്റ്.

എ. സമ്പത്ത്
ആറ്റിങ്ങലായി മാറിയ പഴയ ചിറയിന്‍കീഴിനെ 11-ാം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. അഭിഭാഷകന്‍. മുന്‍ സിപിഎം എംപി അനിരുദ്ധന്റെയും കെ. സുധര്‍മയുടെയും മകന്‍. സിപിഎം ശാസ്തമംഗലം ലോക്കല്‍കമ്മിറ്റി അംഗം. സിഐടിയു സംസ്ഥാനകമ്മിറ്റിയിലും ദേശീയസമിതിയിലും അംഗമാണ്. ജില്ലാ വൈസ് പ്രസിഡന്റ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ലേബര്‍ ആന്‍ഡ് എംപ്ളോയ്മെന്റ് ചെയര്‍മാന്‍.തോട്ടയ്ക്കാട് ശശി
എബിവിപി, ആര്‍എസ്എസ് മുന്‍ ഭാരവാഹി. രണ്ടു തവണ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. കെല്‍‌ട്രോണ്‍ മുന്‍ ജീവനക്കാരന്‍2004 തിരഞ്ഞെടുപ്പ് - ചിറയിന്‍കീഴ്

ആകെ വോട്ട് 10,18,145
വോട്ടു ചെയ്തവര്‍ 6,69,639
വിജയി: വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം.)
ഭൂരിപക്ഷം 50,745
വാര്‍ത്തകള്‍ക്ക് കടപ്പാട് മനോരമ.