ശനിയാഴ്‌ച, മേയ് 30, 2009

നോക്കുകൂലി നിരോധിക്കണം

നോക്കുകൂലി സമരം; പണി പുനരാരംഭിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ നോക്കുകൂലി സമരം കാരണം നിര്‍ത്തിവച്ച കെട്ടിടം പണി പുനരാരംഭിക്കാന്‍ തീരുമാനം.

ഇന്‍ഫോസിസ്‌ കമ്പനിയുടെ കാമ്പസില്‍ നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്‌ 23 മുതല്‍ നിര്‍ത്തിവച്ചിരുന്നത്‌. കെട്ടിടനിര്‍മ്മാണത്തിന്‌ കൊണ്ടുവന്ന കോണ്‍ക്രീറ്റ്‌ റെഡിമിക്‌സ്‌ ഇറക്കുന്നതിന്‌ കയറ്റിറക്ക്‌ തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്‌ നല്‍കാനാവില്ലെന്നായിരുന്നു കരാറെടുത്ത കമ്പനിയുടെ നിലപാട്‌. ഇതോടെ പണി നിലച്ചു.

വ്യാഴാഴ്‌ച കമ്പനി തൊഴില്‍വകുപ്പ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ എ.വി.ഗീതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. നിയമവിരുദ്ധമായ നോക്കുകൂലി അനുവദിക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്‌.

പണി തടസ്സപ്പെടുത്തുകയാണെങ്കില്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ അധികൃതര്‍ തൊഴിലാളികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. ശനിയാഴ്‌ച മുതല്‍ പണി പുനരാരംഭിക്കാനാണ്‌ തീരുമാനമായിട്ടുള്ളത്‌. 26 കയറ്റിറക്ക്‌ തൊഴിലാളികളാണ്‌ ഇവിടെയുള്ളത്‌.
കടപ്പാട്- മാതൃഭൂമി 30-05-09
നോക്കുകൂലി എന്ന ഗുണ്ടായിസത്തിനെതിരെ ജനം സംഘടിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ ചെയ്യാന്‍ സന്മനസ്സുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും അവര്‍ക്ക് ന്യായമായ കൂലി ഉറപ്പാക്കിയും ഉള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജനം ആരും എതിര്‍ക്കില്ല.