ബുധനാഴ്‌ച, ജൂൺ 19, 2013

നാണയപ്പെരുപ്പവും കര്‍ഷകരും

മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ inflation ല്‍ വന്ന വ്യതിയാനം ശമ്പളവും പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് കാലാകാലങ്ങളിലെ ദുരിതാശ്വാസ വര്‍ദ്ധന ലഭ്യമാക്കുകയും സമയബന്ധിതമായി അടിസ്ഥാന ശമ്പളത്തിലും പെന്‍ഷനിലും ലയിപ്പിക്കപ്പെടുകയും ചെയ്യുന്നു.  അതിനാനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടാവുകയും അത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാവുകയും ചെയ്യും. നിത്യോപയോഗ സാധനവിലവര്‍ദ്ധനയുടെ പേരില്‍ കണക്കാക്കുന്നത് മൊത്തവില സൂചിക മൂന്നായി തരം തിരിച്ചാണ്. ആദ്യത്തെ വകുപ്പ് ആകെ ഭാരത്തിന്റെ 20.1 ശതമാനമാണ്. അതില്‍ ആകെ ഭാരത്തിന്റെ 14.3 ശതമാനമാണ് ഭക്ഷ്യവസ്തുക്കള്‍ക്ക്. രണ്ടാമത്തേത് ഇന്ധനവും വൈദ്യുതിയും 14.9 ശതമാനമാണ്. മൂന്നാമത്തേത് 65 ശതമാനം നിര്‍മ്മിക്കപ്പെട്ട ഉല്പന്നങ്ങള്‍ക്കാണ്. നിര്‍മ്മിച്ച ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം രസതന്ത്ര സംബന്ധമായവയും, രാസവസ്തുക്കളും ആകെ ഭാരത്തിന്റെ 12 ശതമാനമാണ്. അടിസ്ഥാനലോഹങ്ങള്‍, ലോഹസങ്കരം, ലോഹ ഉല്പന്നങ്ങള്‍ എന്നിവ 10.8 ശതമാനമാണ്. യന്ത്രങ്ങള്‍, യന്ത്ര പണിക്കോപ്പുകള്‍ എന്നിവ 8.9 ശതമാനമാണ്. വസ്ത്രം 7.3 ശതമാനമാണ്. യാത്ര, ഉപകരണങ്ങള്‍, ഭാഗങ്ങള്‍ എന്നിവ 5.2 ശതമാനവും ആണ്. 
ഇന്‍ഫ്ലേഷന്‍ ഘട്ടം ഘട്ടമായി മുകളിലേയ്ക്ക് ഉയര്‍ന്നിട്ടുള്ളതല്ലാതെ താണ ചരിത്രം ഇല്ല.  ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 14.3 ശതമാനം മാത്രം പങ്കാളിത്തമുള്ള അവശ്യസാധന വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ പരിഗണിക്കുമ്പോള്‍  കാര്‍ഷിക ഉല്പന്നങ്ങളുടെ വില നാമമാത്രമായി ഉയരുകയും ശമ്പളവും പെന്‍ഷനും അനേകം മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. കാര്‍ഷിക ഉത്പന്നം വിറ്റുകിട്ടുന്നതുകൊണ്ട് കര്‍ഷകര്‍ക്കും  ഇന്‍ഫ്ലേഷന്റെ ഭാഗമായ ബാക്കി 85.7 ശതമാനത്തിന്റെയും ഗുണഭോക്താവേണ്ടിവരുന്നു. അതിന്റെ ഫലമായി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ നിര്‍ബന്ധതനാകുന്നു.  അന്യ സംസ്ഥാനങ്ങളില്‍നിന്നും  വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച് താല്കാലികാശ്വാസം കണ്ടെത്താം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഭക്ഷ്യവിലയെ മാത്രമല്ല ബാധിക്കുന്നത്. ശുദ്ധജലവും വായുവും ഷ്ടമാകുകയും ചെയ്യും.
ഇത്തരത്തിലാണ് കര്‍ഷകന്‍ കബളിക്കപ്പെടുന്നത്.
Ref:- http://www.tradingeconomics.com/india/inflation-cpi

Source: tradingeconomics.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ