- ഭരണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന ആളായിരിക്കണം.
- സത്യപ്രതിജ്ഞയുടെ ലംഘനം നടത്താത്ത ആളായിരിക്കണം.
- ശതകോടിയില്‍ക്കൂടുതല്‍ ജനത്തെ പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യനീതി ഉറപ്പാക്കുവാന്‍ വേണ്ടി ആയിരിക്കണം.
- കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവി അലങ്കരിക്കുവാനുള്ള യോഗ്യത ഉള്ള ആളായിരിക്കണം.
- ഹിന്ദിയില്‍ സാമാന്യജ്ഞാനവും ആംഗലേയത്തില്‍ പാണ്ഡിത്യവുമുള്ള ആളായിരിക്കണം.
- നാനാജാതി മതസ്ഥരെ ഒരേ കണ്ണുകൊണ്ട് കാണുവാനും മതേതരത്വം കാത്തുസൂക്ഷിക്കുവാനും കെല്പുള്ള ആളായിരിക്കണം.
- സഭാനടപടികളില്‍ പങ്കെടുക്കുവാനുള്ള കഴിവും അറിവും ഉള്ള ആളായിരിക്കണം.
- എംപി ആയ ശേഷം ഒരു ഭാരതീയ പൌരന് ബന്ധപ്പെടുവാന്‍ ഇന്റെര്‍നെറ്റ് ഉപയോഗപ്രദമാക്കുന്ന വ്യക്തി ആയിരിക്കണം.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
Pages
▼
ചൊവ്വാഴ്ച, മാർച്ച് 24, 2009
ഒരു പാര്‍ലമെന്റംഗം എങ്ങിനെയുള്ളതായിരിക്കണം?
ഒരിന്ത്യന്‍ പൌരന്‍ താന്‍ വോട്ടുചെയ്യുന്ന വ്യക്തിയുടെ ഗുണഗണങ്ങള്‍ എന്തെല്ലാമായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് ഇവിടെ തുടക്കം കുറിക്കട്ടെ.
ചുരുക്കം പറഞ്ഞാൽ നമുക്കൊരു “ശശി തരൂർ” മാത്രമേയുള്ളൂ യോഗ്യനായിട്ട് എന്ന് വരുമോ..?!!
മറുപടിഇല്ലാതാക്കൂDid he say that Shashi Tharoor is the only fellow ?
മറുപടിഇല്ലാതാക്കൂകെന്നി.
മറുപടിഇല്ലാതാക്കൂകാള വാലു പൊക്കുന്നതു കണ്ടാൽലറിയിയില്ലെ എന്താ പരഞ്ഞു വരുന്നതെന്ന്ൻ?
ഇത്രക്കു കൊട്ടിഘോഷിക്കാൻ എന്താണോ ആവൊ ശശി തരൂറിനുള്ളത്.
സുഹൃത്തുക്കളെ ഞാനിതില്‍ ഒരക്ഷരം ശശിതരൂറിനെപ്പറ്റി പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിക്കാതിരിക്കുക. നല്ല പോയിന്റ് ഉണ്ടെങ്കില്‍ അത് ഇവിടെ ഇടുക. എന്റെ കൊച്ച് മനസില്‍ തോന്നിയത് ഞാനെഴുതി.
മറുപടിഇല്ലാതാക്കൂഛെ, കേരളഫാര്‍മര്‍ ശശി തരൂരിനെയല്ല ഉദ്ദേശിച്ചതു. ചിത്രകാരനെ ആയിരിക്കും!
മറുപടിഇല്ലാതാക്കൂഅയാള്ക്ക് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണം.
മറുപടിഇല്ലാതാക്കൂഅതിനു സധരണ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് പരിചയം ഉണ്ടാവണം.
ഇതൂടെ വായിച്ചാൽ ശശി തരൂർ തിരുവനന്തപുരത്തിനു മാത്രമല്ല ഇൻഡ്യക്കു വരെ വളരെ അഭിമാനമമാണെന്ന കാര്യം ഉറപ്പാകാൻ.
മറുപടിഇല്ലാതാക്കൂhttp://loksabhaelection2009kerala.blogspot.com/2009/03/blog-post_23.html
ഈ ഗുണങ്ങള്‍ എല്ലാം ഉള്ളയാള്‍ കേരളാ ഫാര്‍മര്‍ അല്ലേ... ആണ്.
മറുപടിഇല്ലാതാക്കൂനാനാജാതി മതസ്ഥരെ ("നായര്‍ ഈയവരെ") ഒരേ കണ്ണുകൊണ്ട് കാണുവാനും മതേതരത്വം കാത്തുസൂക്ഷിക്കുവാനും കെല്പുള്ള ആളായിരിക്കണം
സഭാനടപടികളില്‍ പങ്കെടുക്കുവാനുള്ള കഴിവും അറിവും ഉള്ള ആളായിരിക്കണം. (ചിത്രകാരനും ഫാര്‍മറും പിന്നെ ബൂലോക മീറ്റിങ്ങൂം)
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തരൂരിനെ പോലെ ഒരാളാവരുത്
മറുപടിഇല്ലാതാക്കൂനിര്ബന്ധമായും പാര്‍ലിമെന്റില്‍ എത്തുമ്പോള്‍ എങ്കിലും അടിവസ്ത്രം ധരിക്കുന്നവര്‍ ആകണം .
മറുപടിഇല്ലാതാക്കൂOne thing is sure. Farmer has got a lot of enemies.
മറുപടിഇല്ലാതാക്കൂമാത്രമല്ല, ദേശീയഗാനം ആലപിക്കുമ്പോള്‍ നെഞ്ചത്ത് (അമേരിക്കക്കാരുടെ പോലെ) കൈ വെച്ച് നില്‍ക്കണം. (നമ്മുടെ ഭരണ ഘടനയില്‍ അറ്റന്‍ഷനായി നില്‍ക്കണമെന്ന് ഏത് വിഢ്ഢിയാടാ എഴുതി വെച്ചത്?)
മറുപടിഇല്ലാതാക്കൂപണ്ടൊക്കെ പായലും ചാഴിയും വണ്ടും പെരുമഴയും കടുത്ത വേനലും ഒക്കെ ആയിരിന്നു കൃഷിക്കാരന്‍റെ ശത്രുക്കള്‍, ഇപ്പോള്‍ അതൊക്കെ മാറി എന്നാണോ? :-)
മറുപടിഇല്ലാതാക്കൂആര് എന്ത് പറഞ്ഞാലും ആള്‍കാര്‍ ബയസ്ഡ് ആയിട്ടേ എല്ലാം കാണുകയുള്ളൂ.
പൂര്‍ണ്ണമായും ശരി. എന്തുകൊണ്ടാണെന്നരിയില്ല , ഇദ്ദേഹം എന്തെഴുതിയലും എതിര്‍ക്കാന്‍ പത്തു പര്‍ കാണും.
മറുപടിഇല്ലാതാക്കൂപിന്നെ ശശി തരൂര്‍ ഒട്ടും മോശപ്പെട്ട ആള്‍ അല്ലല്ലൊ, ഇപ്പൊല്‍ പറയുന്ന എതു നേതാവിനുണ്ടത്രയും യോഗ്യതകള്‍(ഞാന്‍ അരെയും ബാക്ക് ചെയ്യുക അല്ല എങ്കില്‍ പോലും)
കാള വാലു പൊക്കിയാലും ഇല്ലെങ്കിലും, ബാക്കി ഉള്ളവര്‍ക്കു എന്തു കോപ്പൊന്ണ്ടന്നാണു പറഞ്ഞു വരുന്നതു,
കമന്റു വായിച്ചപ്പോൾ തോന്നിയത്.
മറുപടിഇല്ലാതാക്കൂകഴിവുള്ളവരെ എതിർക്കാനും ആളുണ്ടാവും. ചിലപ്പോൾ അത് വിരോധം കൊണ്ടാവാം.പക്ഷേ എപ്പോഴും അങ്ങിനെ ആവണമെന്നില്ല.
ഇതൊക്കെ ഒരു എക്സ് പട്ടാളക്കാര നറിയില്ലെന്നാണോ വിചാരിച്ഛിരിക്കുന്നതാവോ?