വ്യാഴാഴ്‌ച, ഏപ്രിൽ 30, 2009

ഐ ഫ്രയിം ഏതെങ്കിലും സൈറ്റിന്റെ ടേംസ് ഓഫ് സര്‍വ്വീസിന് വിരുദ്ധമാണോ?

ഫ്രീയപ്പെട്ട ബൂലോഗരെ,
റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന ഒരു പേജ് പ്രസിദ്ധീകരിച്ചതിന്റെ താഴെയറ്റം ഞാന്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിച്ച സോഴ്സ് എന്ന നിലയില്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് ഐ ഫ്രയിമായി ചേര്‍ത്തിരുന്നു. അത് അവരുടെ ടേംസ് ഓഫ് സര്‍വ്വിസിന് വിരുദ്ധമാണ് എന്ന് കാട്ടി റബ്ബര്‍ ബോര്‍ഡിലെ കമ്പ്യൂട്ടര്‍ സെക്ഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ എന്നെ ഫോണില്‍ നേരിട്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞാനത് നീക്കം ചെയ്യുകയുണ്ടായി. ആംഗലേയത്തില്‍ വലിയ വിവരമില്ലാത്തതിനാലും ഐടി ആക്ടും മറ്റും പൂര്‍ണമായി അറിയാത്തതിനാലും പ്രസ്തുത വിഷയം ഞാന്‍ ബൂലോഗരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിനെ അതേപടി കോപ്പി പേസ്റ്റ് ചെയ്തതാണെങ്കില്‍ തെറ്റാണ് എന്ന കാര്യം എനിക്കുതന്നെ അറിവുള്ളതാണ്. പക്ഷെ ഐ ഫ്രയിം അപ്രകാരം ഒരു ടേംസ് ഓഫ് സര്‍വ്വീസിന് എതിരാണോ?
വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നശേഷം ഇത്തരം സൈറ്റുകളിലെ ഉള്ളടക്കങ്ങളെല്ലാം പൊതുജനത്തിന് പ്രാപ്യമാണെന്നിരിക്കെ മുന്‍കാലത്ത് നിലവിലുണ്ടായിരുന്ന ടേംസ് ഓഫ് സര്‍വ്വീസസ് ഇപ്പോഴും നിലനില്‍ക്കുന്നത് ഉചിതമാണോ? റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലെ കണക്കുകളിലെ ക്രമക്കേടും സ്ഥിതിവിവര കണക്കിലെ പാളിച്ചകളും ആണ് എന്നെ സ്വന്തം വിയര്‍പ്പും കണ്ണുനീരും പാഴാക്കി ഇത്തരത്തില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. കണക്കുകളിലെ ക്രമക്കേടിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. പ്രതിമാസ സ്ഥിതിവിവര കണക്കുകളുടെ പി.ഡി.എഫ് ലിങ്കുപോലും കൊടുക്കണമെങ്കില്‍ സ്റ്റാറ്റിസ്റ്ാറിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുവാദം വാങ്ങണമെന്നാണ് പറയുന്നത്. എന്നെങ്കിലും പി.ഡി.എഫ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് അപ്ലോഡ് ചെംയ്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അപ്രകാരം ഒന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുക.

5 അഭിപ്രായങ്ങൾ:

 1. chumma cheap show by the rubber board. File an RTI, they will come to your door step with all the info you need.

  മറുപടിഇല്ലാതാക്കൂ
 2. Kenney,
  Under RTI I have to pay an amount to fetch the details. This also against common man to ensure transparency of Government Services.

  മറുപടിഇല്ലാതാക്കൂ
 3. IFRAME ഉപയോഗിച്ച് മറ്റൊരു വെബ്‌സൈറ്റിലെ കോപ്പിറൈറ്റുള്ള കണ്ടന്റ് കാണിക്കുന്നത് നിയമവിരുദ്ധമാണ്. ഐ-ഫ്രയിം ഉപയോഗിക്കാതെ, മറ്റൊരു വെബ് സൈറ്റിലെ ചിത്രം ഇമേജ് ടാഗ് ഉപയോഗിച്ച് കാണിക്കുന്നതുപോലും നിയമപരമായി തെറ്റാണ്.
  --

  മറുപടിഇല്ലാതാക്കൂ
 4. ഇതൊക്ക ചോദിക്കാനുണ്ടോ.

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ