മലയാളം വിക്കിസംരംഭങ്ങള്‍ ചിലരുടെ കുടുംബ സ്വത്ത്. സ്വതന്ത്ര വിജ്ഞാന കോശം എന്ന അര്‍ത്ഥതന്നെ നഷ്ടപ്പെടുന്നു.
ഷിജു അലക്സിന് സ്വന്തം അഭിപ്രായം "ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല."
ഷിജു അലക്സിന്റെ ഈ വാക്കുകളെക്കാള്‍ മറ്റെന്തു തെളിവ് വേണം വിക്കി നടത്തിപ്പിനെതിരായി?
ഇത്രയും കാലമായിട്ടും എനിക്ക് മനസിലാക്കാന്‍ കഴിയാതെ പോയ വിക്കി. ഒരു സര്‍വ്വ വിജ്ഞാന കോശം എന്ന ധാരണയേ എനിക്കുള്ളു. ഷിജു അലക്സ് പറയുന്നത് മുഴുവന്‍ സത്യങ്ങള്‍. അതിന് കാരണം താരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ വള്ളിപുള്ളി തെറ്റാതെ ഷിജു അറിയുന്നു.
ഇത് വിക്കി മെയിങ്ങ് ലിസ്റ്റിലും
പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്ത് ഒരു കൃഷ്ണേട്ടനുണ്ട്, ഭൂമി പരന്നതാണെന്നു വാദിക്കുന്ന കൃഷ്ണേട്ടന്. അയാളെപ്പറ്റി പത്രവാര്‍ത്തകളും ധാരാളം. മി. ഫാര്‍മറുടെ ടേബിള്‍ റബ്ബറിന്റെ താളിലാക്കിയൊരു കോമ്പ്രമൈസാണെങ്കില്‍ ആ കൃഷ്ണേട്ടനെ ഭൂമിക്കു താഴെയുമാക്കാം. ഏത്? ഇത് മഞ്ജിത്തിന്റെ അഭിപ്രായം.
"മറ്റ് ജേണലുകളില്‍ / പാഠപുസ്തകങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കൂ, എന്നിട്ട് അത് റെഫറന്‍സ് ആക്കി തീര്‍ച്ചയായും റബ്ബര്‍ എന്ന ലേഖനത്തിന്റെ ഭാഗമാക്കാം." സിമീ ഈ താഴെക്കാണുന്ന റഫറന്‍സ് പോരെ?
ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31, 2008 . ഇത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പുസ്തകം.
"1986-ല്‍ മുതലുള്ള മാതൃഭൂമി പേപ്പര്‍ / പേപ്പറ്റ് കട്ടിങ്ങുകള്‍ ഒരു കൗതതുകത്തിനു പുറത്താണെങ്കില്‍ കൂടി 20 വര്‍ഷത്തിനു ശേഷം ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടു കൂടി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്." ഇത് ഞാനല്ല അലക്സെ സൂക്ഷിച്ച് വെച്ചിരുന്നത്. ഇത് അങ്കിളിന്റെ പക്കല്ത്തന്നെ ഉള്ളതാണ്. അദ്ദേഹം സ്കാനറില്ലാത്തതുകൊണ്ട് എനിക്ക് തന്നതാണ്. അത് ഞാന്‍ മമ്പും സൂചിപ്പിച്ചിട്ടുണ്ട്.