ഗൂഗിള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് ഇവിടെ കാണാം. (കൈപ്പള്ളിയും അഗ്നിവേശും മാത്രം അറിയേണ്ട പ്രശ്നമല്ല എന്നാണ് ഗൂഗിളിന്റെ തീരുമാനം)
ഈ അഗ്നിവേശ് ആരാണെന്ന് എനിക്കറിയില്ല. അയാളെ നേരിട്ട് കണ്ടാലും മനസിലാവില്ല. പക്ഷെ എന്നെ അയാള്‍ക്ക് തിരിച്ചറിയാം.
ഇത്തരത്തില്‍ ഒരു സംഭവം നടന്നതുപോലും ബൂലോഗം അറിയാത്ത അവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ സബ്സ്ക്രൈബ് ചെയ്തതിനാല്‍ കിട്ടിയ കമെന്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
keralafarmer has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
"താന്‍ എന്റെ മുന്നറിയിപ്പ് നിസാരമാക്കി തള്ളിക്കളഞ്ഞു. ആരോടു് വാശി പിടിക്കണം ആരോടു് തന്ത്രപരമായി പെരുമാറണം എന്നൊന്നും തനിക്കറിയില്ല. കേരളത്തില്‍ ഇരിക്കുന്ന തന്നെ തപ്പിയെടുക്കാന്‍ Hi-Tech Cyber Crime Cellനു അധിക നേരം ഒന്നും വേണ്ടിവന്നില്ല എന്നു മനസിലായില്ലോ"
അഭിനന്ദനങ്ങള്‍ കൈപ്പള്ളി. ഇതാണ് ഏവരും മനസിലാക്കാതെ പോകുന്നതും. ചോരത്തിളപ്പ് ഇന്റെര്‍നെറ്റില്‍ നല്ലതല്ല. മറ്റുള്ളവരെ ബഹുമാനിക്കുന്നത് ഏറ്റവും വലിയ ഗുണമാണ്.
അങ്കിള്‍ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍. ഇത്രയും mature ആയ മറുപടി നല്‍കാന്‍ താങ്കള്‍ക്ക് മനസ്സു വന്നതിനു ഈ വായനക്കാരന്റെ കൂപ്പുകൈ.
കരീം മാഷ് has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
കൈപ്പള്ളിക്കു അഭിനന്ദനങ്ങള്‍ !
രമേഷ് കീഴമ്പാറയോടു ഒരു വാക്ക്
ഈയിടെ ബ്ലോഗു ഒന്നും വായിക്കാറില്ലേ?
ഇത്രയും ചര്‍ച്ച ചെയ്ത ഒരു ഇഷ്യൂവിന്റെ ഭരതവാക്യമാണീ പോസ്റ്റ്.
ഇനിയും മുഴുവന്‍ കഥയും എഴുതണമെങ്കില്‍ രാമായണം ഒന്നു കൂടി വായിച്ചിട്ടു വന്നാല്‍ രാമനു സീത ആരായിരുന്നു എന്നു മനസ്സിലായില്ലങ്കില്‍ ഒന്നു കൂടി പറഞ്ഞു തരാം.
അല്ല പിന്നേ!
Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
അനോണികള്‍ക്കും ആനനോണികള്‍ക്കും ഇത് എന്നും ഒരു പാഠമായിരിക്കട്ടെ. പറഞ്ഞാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും എന്നല്ലേ. ഇനിയും അറിയാത്തവനെ മറ്റുള്ളവര്‍ സമ്യം പോലെ അറിയിച്ചോളും.
AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
എന്ടെ ബ്ലോഗ് ആരും വായിക്കുന്നില്ല എന്നായിരിന്നു എനിക്കു പരാതി.. ഈ മാപ്പു പറച്ചിലിലൂടെയെന്കിലും എന്ടെ ബ്ലോഗ് വായിച്ചവര്‍ക്കു ഒരായിരം നന്നി..എന്ടെ ബ്ലോഗ് വായിച്ചു നല്ലതും ചീത്തയുമായ അഭിപ്രായം പറയണേ...എന്നെയും നിന്കളുടെ കൂട്ടത്തില്‍ കൂട്ടണേ..
Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
അഗ്നിവേശ്,
തെറ്റു ചെയ്യത്ത മനുഷ്യരില്ല, ആ തെറ്റുമനസ്സിലാക്കി മേലില്‍ തെറ്റു ചെയ്യാതിരിക്കുമ്പോള്‍ അവന്‍ അരിവുള്ളവനാകുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക. ഇവിടെ ആരും ആരയും കൂട്ടേണ്ടതില്ല. നമുക്കു ശരിയന്നു തോന്നുന്നത് എഴുതുക വായിക്കേണ്ടവര്‍ വായിക്കും, അഭിപ്രായം അറിയിക്കേണ്ടവര്‍ അറിയിക്കും. നല്ല നല്ല പോസ്റ്റുകളുമായ് സജീവമാകുക. ഹ്യദയം നിറഞ്ഞ ആശംസകള്‍.
തെറ്റു ചെയ്യത്ത മനുഷ്യരില്ല, ആ തെറ്റുമനസ്സിലാക്കി മേലില്‍ തെറ്റു ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവന്‍ അറിവുള്ളവനാകുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക. ഇവിടെ ആരും ആരയും കൂട്ടേണ്ടതില്ല. നമുക്കു ശരിയന്നു തോന്നുന്നത് എഴുതുക വായിക്കേണ്ടവര്‍ വായിക്കും, അഭിപ്രായം അറിയിക്കേണ്ടവര്‍ അറിയിക്കും. നല്ല നല്ല പോസ്റ്റുകളുമായ് സജീവമാകുക. ഹ്യദയം നിറഞ്ഞ ആശംസകള്‍.
☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
@ramesh keezhambra
രണ്ടു മാസം മുമ്പ് ഞാന്‍ പണ്ടെഴുതിയ ഒരു postല്‍ അഗ്നിവേശ് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകള്‍ ഇട്ടിരുന്നു. അതില്‍ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകള്‍ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം. അതൊന്നും ഞാന്‍ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. അതെല്ലാം ഞാന്‍ delete ചെയ്തിട്ട് അദ്ദേഹത്തിനു് വളരെ സൌമ്യമായി ഒരു mail അയച്ചു:
എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നും, അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിധിക്ക് ഈ വിധത്തിലുള്ള ഏര്‍പ്പാടു് അവസാനിപ്പിക്കുന്നതാണു ഉചിതം എന്നും പറഞ്ഞു. ഇല്ലാത്തപക്ഷം ഞാന്‍ അദേഹത്തിനെ കണ്ടുപിടിച്ചു് തക്കതായ പഠം പഠിപ്പിക്കും എന്നും പറഞ്ഞു.
പാഠം പഠിപ്പിക്കും എന്നു പറഞ്ഞതു് കക്ഷിക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. സ്തയമായിട്ടും നല്ല ഉദ്ദേശത്തോടുകൂടിയാണു് പറഞ്ഞതു് എന്നു കക്ഷിക്ക് മനസിലായില്ല. ഉടന്‍ തന്നെ കക്ഷി എനിക്ക് ഒരു mail അയച്ചു. അതു വായിച്ചതോടെ ഇതു് ഒരു വഴിക്ക് പോകുന്ന വണ്ടിയല്ല എന്നു ഉറപ്പിച്ചു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.
എന്റെ പക്കലുള്ള വിവരങ്ങളോടൊപ്പം ഞാന്‍ കേരള പോലീസിന്റെ Hi-tech Cyber crime cellല്‍ പരാതി കൊടുത്തു. ഒടുവില്‍ 17-July-2009ല്‍ കക്ഷി പിടിയിലായ വിവരം ഞാന്‍ അറിഞ്ഞു. ഞാന്‍ Cyber crime cellല്‍ വിളിച്ച് case ഒന്നും charge ചെയ്യണ്ട, വെറുതെ ഒന്നു ഉപദേശിച്ച് വിടാന്‍ പറഞ്ഞു.
അജ്ഞാതചര്യ വളരെ നല്ല ഒരു കാര്യമാണു്. പറയാനുള്ള കാര്യങ്ങള്‍ ഭയമില്ലാതെ വിളിച്ചുപറയാനുള്ള അവകാശം. ആ അവകാശത്തിനു ചില നിഭന്ധനകള്‍ ഉണ്ടു. വ്യക്തികളെ അസഭ്യം പറയാനുള്ളതല്ല
അത്ര തന്നെ.
Anonymous has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
kidilan thanney.jan avivayil munpu network admin aayirunnu.ippol bajaj allianzil network admin aanu.ayaal cheytha workukal staffs paranju kettittundu. brilliant networker but internetiley samaanya maryaatha manassilaakkathathu valarey moshamaanennu jan vicharikkunnu.kaippallyodu mathramalla aarodum aarum itharam bhasha use cheyaruthu..aarodum thazhatha sobhavam aanu. managerumaayi udakki irangiyennanu kelkkunnathu
അപ്പു has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
കൈപ്പള്ളിമാഷെ, ഈ കേസ് താങ്കള്‍ ഡീലു ചെയ്ത രീതിക്കും, ആളെ പൊക്കെയെടുത്ത് ഒരു പാഠമായി ഇവിടെ പബ്ലിഷ് ചെയ്തതിനും അഭിനന്ദനങ്ങള്‍. അനോനിമിറ്റി ഒരു പരിധിക്കപ്പുറം ഒന്നുമല്ലെന്ന് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.
Anonymous has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
പബ്ലിഷ് ചെയ്തത് ഞാനാണ്.അല്ലാതെ കയിപ്പള്ളിയല്ല അപ്പു.
AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
പബ്ലിഷ് ചെയ്തത് ഞാനാണ്.അല്ലാതെ കയിപ്പള്ളിയല്ല അപ്പു.
☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതു കേരള പോലിസിന്റെ Hi-Tech Cyber Crime Cell ആണു. ഈ case കൈകാര്യം ചെയ്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത് എന്നു അവര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണു് ഞാന്‍ അതു ചെയ്യാത്തതു്. അവരാണു ഈ case file ചെയ്ത അഗ്നിവേശ് എന്ന ബ്ലോഗറെ പൊക്കിയതു്.
Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
കൈപ്പള്ളീ
ഈ കേസ് കൈകാര്യം ചെയ്ത രീതി അഭിനന്ദാര്‍ഹംമാണ്. തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിലല്ല, അവര്‍ ചെയ്യുന്നത് തെറ്റാണന്ന് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഏറ്റവും വലിയ ശരി. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി ഈ ബ്ലോഗുതന്നെ ഡിലീറ്റ് ചയ്യിക്കാമായിരുന്നു. അതിലും എത്രയോ ഉചിതമായി ഈ നടപടി. ഇത്തരം ഒരുപാട് കേസുകള്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഇടയില്‍ പ്രകോപിതയാക്കിയ ഒരു കംന്ററെ ബിച്ച് എന്ന് വിളിച്ചതിന് അന്യായക്കാരി സൈബര്‍ സെല്ലിനെ സമീപിച്ച് എല്ല്ലാ ബ്ലോഗുപോസ്റ്റുകളൂം ഡിലീറ്റ് ചെയ്യിച്ച് മാപ്പുപറയുന്ന ഒരു പോസ്റ്റ് മാത്രം ഇടുവിച്ചിരുന്നു. അനനോണികളായ മറ്റുള്ളവരെ ഇകഴ്തുന്ന എല്ല ബ്ലോഗര്‍ക്കും ഇത് ഒരു പാഠമായിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇത്തരം നീക്കങ്ങളിലൂടെ മാത്രമേ ബ്ലോഗൊസ്ഫിയര്‍ അന്തസ്സോടെ മുന്നോട്ട് പോകൂ. കൂടുതല്‍ മാന്യരായ ബ്ലോഗര്‍മാരും ബ്ലോഗ് പോസ്റ്റുകളൂം ഉണ്ടാകൂ
AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
ഈ ബ്ലോഗ് എഴുതിയതും മാപ്പുപറഞ്ഞതുമെല്ലാം എന്ടെ സ്വന്തം ഇഷ്ടപ്രകാരമാണു അല്ലാതെ കയിപ്പള്ളി പറഞ്ഞിട്ടല്ലന്ന് നിന്കള്‍ മനസ്സിലാക്കുക
അപ്പു has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
അഗ്നിവേശേ,
ക്ഷമിക്കൂ, കൈപ്പള്ളിയുടെ സ്റ്റാറ്റസ് മെസേജില്‍ നിന്നാണ് ഈ ലിങ്ക് കിട്ടിയത്. പെട്ടന്ന് അത് കൈപ്പള്ളിയുടെ പോസ്റ്റാണെന്നു കരുതിപ്പോയി:)
ഏതായാലും പബ്ലിഷ് ചെയ്തതിനു നന്ദി.
ranjankumar55 has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
തെറ്റുകള്‍ ഏററു പറഞ്ഞതു തന്നെ നല്ലകാര്യം.ബ്ലോഗു publish ചെയ്തതു അതിലും നല്ല മനസ്സിനെകാണിക്കുന്നു.
അനൂപ് അമ്പലപ്പുഴ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
പ്രിയ അഗ്നിവേശ്,
നിന്റെ വാക്കുകളും ഭാഷയും അല്പം കടന്നുപോയി. ബ്ലോഗ് എന്ന മധ്യമത്തില്‍ മാത്രമല്ല വ്യക്തികള്‍ തമ്മില്‍ സംസാരിക്ക്മ്പോളും പരസ്പര ബഹുമാനം നിലനിര്‍ത്തണം. അതുപോട്ടെ , നീ ഈ ഒരു വിഷയം തുറന്ന് എഴുതാന്‍ ഉള്ള മനസ്സു കാണിച്ചല്ലോ. ഈ ഏറ്റുപറച്ചില്‍ ഇവിടെ കമന്റ് ഇട്ടിട്ടുള്ളവരില്‍ ഒരാള്‍ എങ്കിലും ചെയ്യുമോ എന്നു സംശയമാണ്.നിന്റെ ആ നല്ല മനസ്സിനു ഞാന്‍ വിലമതിക്കുന്നു. ഹാക്കിങ്ങ് ഒക്കെ ഉഷാറായി നടക്കുന്നുണ്ടല്ലോ അല്ലേ ? :-) എല്ലാവിധ ഭാവുകങ്ങളും ... സസ്നേഹം ...
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
അഗ്നിവേശിന്റെ ബ്ലോഗിലൂടെയാണെങ്കിലും കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. അനോനിമിറ്റി ബ്ലോഗിന്റെ ശാപമാണെന്നും സിറ്റിസണ്‍ ജേര്‍ണ്ണലിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നു തരുന്ന ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണതെന്നും ഞാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അനോനിമിറ്റിയെ എതിര്‍ത്ത എന്നെ പരിഹസിക്കാനാണ് പല ബ്ലോഗ് പുലികളും മുതിര്‍ന്നത്. ഏതായാലും അനോനിയായി എന്തും എഴുതാമെന്ന് കരുതുന്നവര്‍ക്ക് നല്ല പാഠമായിരിക്കും ഈ കേസ് എന്നതില്‍ സന്തോഷമുണ്ട്. കേരള പോലിസിന്റെ Hi-Tech Cyber Crime Cell ന്റെ കാര്യശേഷിയെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
സുതീഷ്ണന്‍ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
കൈപ്പള്ളീ,
കാര്യങ്ങള്‍ ഇത്ര ഭംഗിയായും അന്തസ്സോടെയും കൈകാര്യം ചെയ്തുവല്ലോ. വളരെ നന്നായി.
ബ്ളോഗിങ്ങ് ആര്‍ക്കും എന്തും എഴുതിവെക്കാവുന്ന പൊതുചുമരുകളാകാതിരിക്കാന്‍ ഇതുപോലെ നമ്മളെല്ലാം എന്നെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":
ഒരു കാര്യം നിന്കള്‍ എല്ലാവരും മനസ്സിലാക്കുക.. ഞാന്‍ anonymous ആയിട്ടല്ല സഭ്യതര ഭാഷയെഴുതിയത്.എന്ടെ id use ചെയ്താണ്
i am agnivesh. thank you for your words.ഒരു കാര്യം നിന്കള്‍ എല്ലാവരും മനസ്സിലാക്കുക.. ഞാന്‍ anonymous ആയിട്ടല്ല സഭ്യതര ഭാഷയെഴുതിയത്.എന്ടെ id use ചെയ്താണ്.അതിനാലാണ് സൈബര്‍ സെല്ലിന് എന്നെ പിടിക്കാനായത്.id use ചെയ്താല്‍ എനിക്കു വേണമെന്കിലും (അധികാരമുന്ഡെന്കില്‍) ആരെയും കന്ഡെത്താന്‍ കഴിയും.
അടിക്കറിപ്പ് - ഒരു സീനിയര്‍ ബ്ലോഗറായ കൈപള്ളിയേയും കുടുമ്പത്തേയും അനോണിയായി വന്നു തെറി വിളിച്ച മറ്റൊരു ബ്ലോഗറെ കണ്ടുപിടിച്ച് മാപ്പ് പറയിപ്പിച്ച സൈബര്‍ ക്രൈം സെല്ലിനു അഭിനന്ദനങ്ങള്‍.
കൈപ്പള്ളി ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടത് കാണുക.
Anonymity വരുത്തി വെച്ച വിന