ഫ്രീയപ്പെട്ട ബൂലോഗരെ,
റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന ഒരു പേജ് പ്രസിദ്ധീകരിച്ചതിന്റെ താഴെയറ്റം ഞാന്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിച്ച സോഴ്സ് എന്ന നിലയില്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് ഐ ഫ്രയിമായി ചേര്‍ത്തിരുന്നു. അത് അവരുടെ ടേംസ് ഓഫ് സര്‍വ്വിസിന് വിരുദ്ധമാണ് എന്ന് കാട്ടി റബ്ബര്‍ ബോര്‍ഡിലെ കമ്പ്യൂട്ടര്‍ സെക്ഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ എന്നെ ഫോണില്‍ നേരിട്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞാനത് നീക്കം ചെയ്യുകയുണ്ടായി. ആംഗലേയത്തില്‍ വലിയ വിവരമില്ലാത്തതിനാലും ഐടി ആക്ടും മറ്റും പൂര്‍ണമായി അറിയാത്തതിനാലും പ്രസ്തുത വിഷയം ഞാന്‍ ബൂലോഗരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിനെ അതേപടി കോപ്പി പേസ്റ്റ് ചെയ്തതാണെങ്കില്‍ തെറ്റാണ് എന്ന കാര്യം എനിക്കുതന്നെ അറിവുള്ളതാണ്. പക്ഷെ ഐ ഫ്രയിം അപ്രകാരം ഒരു ടേംസ് ഓഫ് സര്‍വ്വീസിന് എതിരാണോ?
വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നശേഷം ഇത്തരം സൈറ്റുകളിലെ ഉള്ളടക്കങ്ങളെല്ലാം പൊതുജനത്തിന് പ്രാപ്യമാണെന്നിരിക്കെ മുന്‍കാലത്ത് നിലവിലുണ്ടായിരുന്ന ടേംസ് ഓഫ് സര്‍വ്വീസസ് ഇപ്പോഴും നിലനില്‍ക്കുന്നത് ഉചിതമാണോ? റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലെ കണക്കുകളിലെ ക്രമക്കേടും സ്ഥിതിവിവര കണക്കിലെ പാളിച്ചകളും ആണ് എന്നെ സ്വന്തം വിയര്‍പ്പും കണ്ണുനീരും പാഴാക്കി ഇത്തരത്തില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. കണക്കുകളിലെ ക്രമക്കേടിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. പ്രതിമാസ സ്ഥിതിവിവര കണക്കുകളുടെ പി.ഡി.എഫ് ലിങ്കുപോലും കൊടുക്കണമെങ്കില്‍ സ്റ്റാറ്റിസ്റ്ാറിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുവാദം വാങ്ങണമെന്നാണ് പറയുന്നത്. എന്നെങ്കിലും പി.ഡി.എഫ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് അപ്ലോഡ് ചെംയ്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അപ്രകാരം ഒന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുക.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ടേംസ് ഓഫ് സര്‍വ്വീസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടേംസ് ഓഫ് സര്‍വ്വീസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വ്യാഴാഴ്‌ച, ഏപ്രിൽ 30, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)