ഓരോ കക്കൂസിലുമോ കൂട്ടായോ ഒരു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാമെന്നും അതില്‍ നിന്ന് ബയോഗ്യാസും സ്ലറിയും ലഭ്യമാക്കാമെന്നും ബയോടെക് കാട്ടിത്തരുകമാത്രമല്ല നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. വിട്ടിലെ മറ്റ് ജൈവ മാലിന്യങ്ങളും ഇതേ പ്ലാന്റില്‍ നിക്ഷേപിക്കുന്നതിലൂടെ കൂടുതല്‍ ഇന്ധനവും ലഭിക്കുന്നു. വീട്ടിലെ പാറ്റ, ഉറുമ്പ് മുതലായവ ഒരു പരിധിവരെ ഇപ്രകാരം കുറയുകയും ചെയ്യും. സ്ലറിയിലൂടെ ലഭിക്കുന്ന ജൈവ വളം നാം ഭക്ഷിച്ച് വിസര്‍ജിക്കുന്ന ഒന്നേകാല്‍ കിലോ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുവാന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇതോടൊപ്പം കാലി വളര്‍ത്തല്‍ കൂടുതല്‍ ആദായകരവുമാണ്. ഇപ്രകാരം ഭക്ഷ്യദൊര്‍ലഭ്യത്തിന് ശാശ്വത പരിഹാരവും കണ്ടെത്താം. ആഗോളതാപന നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, ശുദ്ധവായു, ശുദ്ധജലം, എല്‍.പി.ജിക്ക് പകരം ബയോഗ്യാസ്, വൈദ്യതിക്ക് ബയോഗ്യാസ് ഉപയോഗം, നേരിട്ട് കത്തുന്ന വെളിച്ചം മുതലായവ നേട്ടങ്ങളുടെ പട്ടികയില്‍ വരുത്താന്‍ കഴിയും.
കക്കൂസ് മാലിന്യം പാടത്തു തട്ടാന്‍ ഗുണ്ടകള്‍; നാട്ടുകാര്‍ ചെറുത്തു
തൃശ്ശൂര്‍: പാടത്ത് കക്കൂസ് മാലിന്യം തട്ടാന്‍ ലോറിയില്‍ എത്തിയ ആയുധധാരികളായ ഗുണ്ടകളെ നാട്ടുകാര്‍ ചെറുത്തു. കുറച്ച് മാലിന്യം പാടത്ത് തട്ടിയ സംഘം ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പലവട്ടം വിളിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. ലോറിക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ചിറ്റിലപ്പിള്ളി- പറപ്പൂര്‍ റോഡരികിലെ മുള്ളൂര്‍ക്കായല്‍ പാടത്താണ് ടാങ്കര്‍ലോറിയില്‍ കക്കൂസ്മാലിന്യം തട്ടാന്‍ സംഘമെത്തിയത്.
ആയിരം ഏക്കറോളം വരുന്ന പാടം വെള്ളം കയറിക്കിടക്കുകയാണ്. യു.ഡി.എഫ്. പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിന്റെ പോസ്റ്ററുകള്‍ പതിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോറി പോകുന്നതുകണ്ട് പിന്തുടര്‍ന്നു. വലിയ ഹോസ് തുറന്ന് മാലിന്യം പാടത്ത് തട്ടിത്തുടങ്ങിയിരുന്നു. നാട്ടുകാര്‍ വണ്ടി തടഞ്ഞ് ഹോസ് വേര്‍പെടുത്തി.
രണ്ടുവട്ടം പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ വരാമെന്നു മറുപടി കിട്ടിയെങ്കിലും ഒരുമണിക്കൂര്‍ കാത്തിരുന്നിട്ടും പോലീസ് വന്നില്ല. തുടര്‍ന്ന് ലോറിയിലെ ജീവനക്കാരെ ക്കൊണ്ടുതന്നെ വാഹനം കേടുവരുത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറിയുടെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബോഡിക്കും കേടുപാടുണ്ട്. ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു.
രാവിലെ പത്തരയോടെയാണ് എസ്‌ഐ കെ.കെ. രാജന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ എത്തിയത്. മനുഷ്യജീവന് ഹാനികരമാംവിധം മാലിന്യം തള്ളിയതിന് ക്രിമിനല്‍ കേസും മലിനീകരണനിയന്ത്രണ നിയമപ്രകാരമുള്ള കേസുകളും എടുക്കുമെന്ന് പോലീസ് അറിയിച്ചു.
എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. പാടത്തിന്റെ കരകളില്‍ ധാരാളം വീടുകളുണ്ട്. അവിടങ്ങളിലെ കിണറുകള്‍ മലിനമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. കഴിഞ്ഞ ഫിബ്രവരിയിലും മുള്ളൂര്‍ക്കരയില്‍ കക്കൂസ് മാലിന്യം തട്ടുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് പോലീസെത്തി വാഹനത്തിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. പലവട്ടം ഇവിടെ മാലിന്യമിട്ടുവെങ്കിലും തടയാന്‍ കഴിഞ്ഞിരുന്നില്ല. ഫിബ്രവരിയില്‍ അങ്കമാലി-പെരുമ്പാവൂര്‍ ഭാഗത്തുള്ള ലോറിയില്‍കൊണ്ടുവന്നാണ് മാലിന്യം തള്ളിയത്.
കഷ്ടം എന്നല്ലാതെ എന്താ പറയുക
ചെറുത്ത നാട്ടുകാര്‍ക്കും ഇത് പാഴ് മാലിന്യമായി കളയാന്‍ വന്നവര്‍ക്കും വിവേകം കുറവായിരിക്കാം. എന്നാല്‍ മാതൃഭൂമി ദിനപത്രത്തിന് അത് പാടില്ലല്ലോ. ഏത് പക്ഷിമൃഗാദിയുടെയും മനുഷ്യന്റേയും വിസര്‍ജ്യം ഓര്‍ഗാനിക് റീ സൈക്ലിങ്ങിന് (മൂന്ന് കോടി മലയാളികള്‍ പ്രതിദിനം ഭക്ഷിക്കുന്ന മൂന്നേമുക്കാല്‍ കോടി കിലോ (37500 ടണ്‍) ഭക്ഷണം വിസര്‍ജ്യമായി മാറുമ്പോള്‍ അത് മണ്ണിന് ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് വീണ്ടും ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുവാന്‍ ആവശ്യമാണ്) പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്.
കക്കൂസ് മാലിന്യം ബയോഗ്യാസായും, സ്ലറിയായും മാറ്റാന്‍ കഴിയുന്ന പ്ലാന്റ് (ചിത്രം കടപ്പാട് - ബയോടെക്)
കക്കൂസ് വിസര്‍ജ്യത്തില്‍ സോപ്പ് വെള്ളം കലരാതിരുന്നാല്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് ഫെര്‍മെന്റേഷന്‍ പ്രോസസിലൂടെ ഇ കോളി (കോളിഫാം) ബാക്ടീരിയയെ മെത്രോജനിക് ബാക്ടീരിയയുടെ സഹായത്താല്‍ നിര്‍വ്വീര്യമാക്കുവാന്‍ സാധിക്കും. സ്ലറിയായി ലഭിക്കുമ്പോള്‍ കോളിഫാം ബാക്ടീരിയ മൃതാവസ്ഥയിലായിരിക്കും. അത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മണ്ണിലെ ബാക്ടിരിയ അതിനെ ഒരിക്കല്‍ക്കൂടി ശുദ്ധീകരിച്ച് കുടിവള്ളം ശുദ്ധമാക്കുന്നു. തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്ഥാപനം വാട്ടര്‍ ജാക്കറ്റ് സിസ്റ്റം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കക്കൂസ് മാലിന്യം ട്രീറ്റ് ചെയ്യുവാനായി നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. അവര്‍ പല ഹോസ്റ്റലുകളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്.വലിയതുറ സീവേജ്ഫാമില്‍ മാര്‍ക്കറ്റിലെ ചപ്പുചപറും മനുഷ്യവിസര്‍ജ്യവും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന കമ്പോസ്റ്റ് വിലയ്ക്ക വാങ്ങി പലരും കൃഷിക്കായി ഉപയോഗിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ശുചിത്വത്തിന്റെ കാര്യത്തില്‍ ഭാരതത്തില്‍ ഒന്നാം സ്ഥാനമായിരുന്നു. ആമഇഴഞ്ചാന്‍ തോട്ടിലും പാര്‍വ്വതീ പുത്തനാറിലും ഒഴുകിയിരുന്ന വെള്ളത്തില്‍ ആളുകള്‍ കുളിക്കുകയും തുണി നനയ്ക്കുകയും ചെയ്തിരുന്ന കാഴ്ചയും വാര്‍ത്തകളും അന്ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ പഴയ എഡിഷനുകളില്‍ കാണും.
മനുഷ്യന്റെ കൃഷിയോടുള്ള അകല്‍ച്ചയും ഇന്നത്തെ ആഡംബരജീവിതത്തോടുള്ള ആര്‍ത്തിയും ശുചിത്വത്തിന്റെ കാര്യത്തില്‍ പന്ത്രണ്ട് രൂപ വിലകൊടുത്ത് വാങ്ങുന്ന പ്രിസര്‍വേറ്റീവ് ചേര്‍ന്ന കുടിവെള്ളം ശ്രേഷ്ഠമാണെന്ന നിഗമനത്തില്‍ മനുഷ്യനെ എത്തിക്കുന്നു. കഷ്ടം എന്നല്ലാതെ എന്താ പറയുക.
തിരുവനന്തപുരം നഗരത്തെ മാലിന്യ മുക്തമാക്കുവാനായി വിളപ്പില്‍ശാലയില്‍ സ്ഥാപിച്ച സംസ്കരണപ്ലാന്റ് അവിടെ നിര്‍മ്മിക്കുന്നത് ഉപയോഗിക്കാന്‍ യോഗ്യമല്ലാത്ത ജൈവവളമാണ്. ഖരമാലിന്യ ശേഖരത്തില്‍ നിന്നൊഴുകുന്ന മലിനജലം കരമനയാറ്റിലെ ജലത്തെ മലിനീമസമാക്കിക്കൊണ്ടിരിക്കുന്നു. വിവീധ പമ്പ് ഹൌസുകളില്‍ നിന്ന് പമ്പ് ചെയ്ത് വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നു. പി.ടി.പി നഗര്‍ ഉള്‍പ്പെടെ ഉള്ളവര്‍ കുടിക്കുന്ന വിഷത്തിന്റെ അളവറിയണമെങ്കില്‍ ആര്‍.സി.സി കേന്ദ്രീകരിച്ച് സര്‍വ്വെ നടത്തണം.
എനിക്ക് ബയോടെക് 3500 രൂപ സബ്‌സിഡി നല്‍കി നിര്‍മ്മിച്ചുതന്ന പ്ലാന്റാണ് ചുവടെ.
വലത് വശത്ത് ചാക്കിട്ട് മൂടിയിരിക്കുന്നത് കക്കൂസ് വിസര്‍ജ്യം പ്ലാന്റിലേക്ക് കടത്തിവിടാനുള്ള സൌകര്യമാണ്. 1985-86 -ല്‍ പണികഴിച്ച വീട്ടിലെ കുളിമുറിയിലെ സോപ്പുവെള്ളം പ്രത്യേകമാക്കുക എന്നത് ചെലവേറിയതാകയാല്‍ എന്റെ ഈ പദ്ധതി അല്പം വൈകി. എന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് (14-11-2010) വീട് റിപ്പയര്‍ ചെയ്തതിനോടൊപ്പം കുളിമുറിയിലെ വെള്ളം പ്രത്യേകം പുറത്തേയ്ക്ക് വിടുകയും സീവേജ് മാലിന്യം പ്ലാന്റിലേയ്ക്ക് കടത്തി വിടുകയും ചെയ്തു. (തിരുത്തല്‍ നടത്തിയത് 8-12-2010)