Sunday, October 09, 2005
ഞാനെന്റെ ഒരു പഴയപോസ്റ്റ് കമെന്റുള്‍പ്പെടെ പുതുക്കുന്നു.ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കടുത്ത ജലക്ഷാമമെന്ന് ലോകബാങ്ക്.
ഇത് മനുഷ്യന്‍തന്നെ വരുത്തിവെയ്ക്കുന്ന വിനയാണ്.
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍, ജലനിധി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഫെറോസിമന്റ് ടാങ്കുകളില്‍ മഴവെള്ളം സംഭരിക്കുന്നതിനോട് ഒരു വിയോജനക്കുറിപ്പ്.
ടാങ്കുകള്‍ നിര്‍മിക്കേണ്ടതും സംഭരിക്കേണ്ടതും പൊലുഷന്‍ കണ്ടോള് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ജല മലിനീകരണതിന് കാരണമാകുന്ന ജലമല്ലെ സംഭരിക്കേണ്ടത്? 3000 മില്ലി മീറ്റര്‍ മഴകിട്ടുന്ന കേരളത്തില്‍ ജല സംഭരണം നടതേണ്ടത് ഭൂമിയെ ശുദ്ധജലം കൊണ്ട് നിറച്ചുകൊണ്ടല്ലെ വേണ്ടത്? ഇപ്പോള്‍ത്തന്നെ ഭൂമിയുടെ കാര്‍ഷികേതര ഉപഭോഗം ക്രമാതീതമായി വര്ധിക്കുകയാണല്ലോ. ഭൂജലം മാലിന്യമുക്തമാക്കി സംഭരിക്കുവാനുള്ള സംവിധാനങ്ങളാണ് വേണ്ടത്. അതിനായി കിണറുകള്‍ കുഴിക്കുകയും മഴവെള്ളം ഫില്‍റ്റ് ചെയ്ത് കിണര്‍ നിറക്കുകയുമാണ് ശരിയായ പോംവഴി. കടലിലേയ്ക്ക് ഒഴുക്കിവിടുന്ന ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യങ്ങള്‍ വരുത്തിവെയ്ക്കുന്ന ദോഷം ഒരു ഉദാഹരണം മാത്രം.
മഴവെള്ളം നേരിട്ട് സംഭരിക്കുമ്പോള്‍ അത് കുടിക്കുവാന്‍ അനുയോജ്യമാണോ എന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. മണ്ണിലൂടെ താണിറങ്ങുമ്പോള് മാലിന്യങ്ങള്‍ നീക്കംചെയ്ത് (വിഷം ഒഴികെ) മനുഷ്യനാവശ്യമായ മിനറല്‍സ് ഉള്‍ക്കൊണ്ടുകൊണ്ട് ഭൂജലമായി സംഭരിക്കപ്പെടുന്നു. എന്റെ അറിവുകള്‍ പരിമിതമാണ് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.