എന്നെപ്പറ്റി

1985 നവംബറില്‍ പട്ടാളസേവനം അവസാനിപ്പിച്ച് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശിയായ എസ്. ചന്ദ്രശേഖരന്‍ നായര്‍ ഇന്റെര്‍നെറ്റില്‍ കേരളഫാര്‍മര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു കര്‍ഷകനാണ്. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും 62 വയസ്സ് പ്രായവും ഉള്ള തനിക്ക് കമ്പ്യൂട്ടറിന്റെ പ്രാഥമിക ജ്ഞാനം പോലും ഇല്ലാതിരുന്നിട്ടും ലോകമെമ്പാടുമുള്ള ഐ.ടി പ്രൊഫഷണലുകളുടെ സഹായത്താല്‍ ഇന്ന് ഒരു വിവിധ ഭാഷാ വെബ്സൈറ്റ് പരിപാലിക്കത്തക്ക യോഗ്യത നേടിയെടുക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്.
കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ മുന്നില്‍ എത്തിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നെറ്റിലൂടെയുള്ള ഒരു സഹായ ഹസ്തം മറ്റ് കര്‍ഷകരിലെത്തിക്കുവാന്‍ ബൂലോഗരുടെ മുന്നില്‍ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
  • 2000 സപ്റ്റംബര്‍ 28 ന് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നത് ബ്രൈറ്റെക്ക്  (ഇപ്പോഴത്തെ ഒണ്‍വ്യൂസിസ്റ്റംസ്)  ലഭ്യമാക്കിയ 4meweb -ല്‍ (പകര്‍പ്പ്) ആണ്.
  • 2000 സപ്റ്റംബര്‍ 28 നുള്ള ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ആദ്യ കത്ത് 4meweb -ല്‍ പ്രസിദ്ധീകരിച്ചു.
  • 4meweb ന് ശേഷം യാഹൂവിന്റെ ജിയോസിറ്റീസിലാണ് പ്രസിദ്ധീകരിച്ചത്.
  • ഫെബ്രുവരി 2002 ല്‍ എന്‍.ടി.വി അവതരിപ്പിച്ചത് ക്ലാസ്സിഫൈഡ്സ് ഇല്ലാതെയാണ്. തിളക്കമേറിയ ഒരവതരണം തന്നെ എന്‍.ടി.വി കാഴ്ചവെച്ചു.
  • ജൂണ്‍ 2005 മുതലാണ്  ആംഗലേയ ബ്ലോഗിംഗ് ആരംഭിച്ചത്.
  • ഒന്നാമത്തെ മലയാളം ബ്ലോഗ് 2005 ആഗസ്റ്റ് 03 ന് ആരംഭിച്ചു.
  • പ്രഥമ മലയാളം ബ്ലോഗേഴ്സ് മീറ്റ് 2006 ജൂലൈ 08 ന് കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്നു.
  • ഡബിയാന്‍ ഗ്നു-ലിനക്സ് ഉപയോഗിച്ച് തുടങ്ങിയത് :: 24 സെപ്റ്റംബര്‍ 2007 മുതലാണ്.
  • 2008 സെപ്റ്റംബര്‍ 01 മുതല്‍ കേരളഫാര്‍മര്‍ഓണ്‍ലൈന്‍.കോം പ്രവര്‍ത്തനമാരംഭിച്ചു.
എന്നെക്കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ളത്
 The media coverage about me are as follows.
हिन्दी में प्रसारित