2005 സെപ്റ്റംബർ 19 ലെ മാതൃഭൂമി ധനകാര്യത്തിൽ ലില്ലിബെറ്റ് ഭാനുപ്രകാശ് പ്രസിദ്ധീകരിച്ച ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടവയാണ്.
1. കുരുമുളക് കയറ്റുമതിക്ക് ഇന്ത്യയുടെ സമ്മർദ്ത്തെ തുട്ര്ന്ന് ശ്രീലങ്ക 8 മുതൽ 10 ശതമാനം വരെ ഡ്യൂട്ടി ഏർപ്പെടുത്തുവാൻ പോകുന്നു. ഇന്ത്യൻ കുരുമുളക് സബ്സിഡി ലഭ്യമാകി കയറ്റുമതി ചെയ്യുവാൻ പോകുന്നു. സബ്സിഡി പ്രാബല്യത്തിൽ വരുന്നതോടെ ക്രിസ്തുമസ് നവവൽസരാവസ്യങ്ങളിൽ കയറ്റുമതിക്ക് പ്രതീക്ഷ.
2. മഴ മാറി അന്തരീക്ഷ്‌അം തെളിഞ്ഞതോടെ റബ്ബരിന്റെ വരവ് കൂടും. 50,000 ടൺ ഇറക്കുമതി ചെയ്യുന്നതിന് അഡ്വാൻസ് ലൈസൻസ് ലഭിച്ച വ്യവസായികൾ ആഗസ്റ്റ് വരെ 37,000 ടൺ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ബാക്കി ഈ മാസം ഇറക്കുമതി ചെയ്യും.അന്താരാഷ്ട്രവില കിലോയ്ക്ക് 75 രൂപ യുള്ളപ്പോൾ 52-53 രൂപ നിരക്കിൽ കച്ചവടം ഉറപ്പിച്ച ചരക്കാണ് ഇപ്പോൾ ഇറക്കുമതി നടക്കുന്നത്.
3. ഓണം കഴിഞ്ഞതോടെ നാളികേരോൽപന്നങ്ങളുടെ വില കുറഞ്ഞു. അയൽ സംസ്ത്താനങ്ങളിൽനിന്നുള്ള കൊപ്ര വരവ് തുടരുന്നു. എണ്ണയ്ക്ക് ഡിമാന്റ് കുറഞ്ഞതാണ് വിലയിടിയാൻ കാരണം.
4. സ്വർണ വില വർദ്ധിച്ചു. രാജ്യാന്തര വിപണിയിലെ നിരക്ക് ഉയർന്നതിന്റെ ചുവടുപിടിച്ച് കേരളത്തിലും വില വർദ്ധിച്ചു.
***************************
കാർഷിക മെഖലയുടെ നിയന്ത്രണം കർഷകന്റെ കൈവശമല്ല ഇടനിലക്ക്‌ആരുടെ കൈവശമാണ്. ഭരിക്കുന്ന സർക്കരുകൾക്ക് ഇടനിലക്കാരെ സഹായിക്കാനേ കഴിയൂ. ഇവിടെ പട്ടിണി മരണങ്ങളും ആത്മഹത്യകളും വർദ്ധിച്ചാൽ ചിലപ്പോൾ ശവശരീരത്തിന്റെ അന്താരഷ്ട്ര ഡിമാന്റ് വർദ്ധിക്കുകയാണെങ്കിൽ രക്ഷപ്പെട്ടു.