മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ചൊവ്വാഴ്ച, ഏപ്രിൽ 27, 2010
ഒരു ഹര്‍ത്താല്‍ പ്രതികരണം
അവിടെയാണ് വ്യത്യസ്ഥനായ ഒരു വ്യക്തിയെ പാര്‍ട്ടിയുടെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങിന്റെയും സോണിയാഗാന്ധിയുടെയും പിന്തുണ കൊണ്ടുമാത്രം തിരുവനന്തപുരത്തിന് ഡോ. തരൂര്‍ എന്ന അന്താരാഷ്ട്ര പ്രസിദ്ധിയുള്ള സ്ഥാനാര്‍ത്ഥിയെക്കിട്ടിയത്. ആ മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും അദ്ദേഹത്തിന് വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ എനിക്ക് സാധിച്ചു. ഞാന്‍ അതില്‍ അബിമാനം കൊള്ളുന്നു. ഡോ. ശശിതരൂരിന്റെ ചില വാഗ്ദാനങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ ഒരു ആരാധകനാക്കി മാറ്റിയത്. അവയില്‍ പ്രധാനപ്പെട്ടത് ൧. ജയിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഈ മണ്ഡലത്തിലെ മൊത്തം ജനതയുടെ പ്രതിനിധി ആയിരിക്കും. ൨. ഓരോ അസംബ്ലി മണ്ഡലത്തിലും രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തിയെ നിയോഗിക്കും. ൩. ഹൈക്കോടതി ബഞ്ചിനായും വിഴിഞ്ഞം തുറമുഖത്തിനായും പ്രവര്‍ത്തിക്കും അതിന്റെ പുരോഗതി കാലാകാലങ്ങലില്‍ നെറ്റില്‍ ലഭ്യമാക്കും ൪. തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റും ൬. ബന്തും ഹര്‍ത്താലും വികസനത്തിനെതിരാണ് അത് പാടില്ല എന്നിവയായിരുന്നു. എന്റെ അറിവില്‍ ഇതെല്ലാം അദ്ദേഹത്തിന് അടഞ്ഞ അധ്യായമോ അല്ലെങ്കില്‍ ചെയ്യാന്‍ കഴിയാതെ പോകുന്ന വാഗ്ദാനങ്ങളോ ആയി മാറി. മറച്ചുവെക്കാതെ അത് പാര്‍ട്ടി പിന്തുണക്കുന്നില്ല എന്ന് എന്റെ മുന്നില്‍ പലരെയും സാക്ഷിയാക്കിക്കൊണ്ട് തുറന്ന് സമ്മതിച്ച കാര്യമാണ്. അക്കാര്യത്തിലും അദ്ദേഹത്തിലല്ല മറിച്ച് പാര്‍ട്ടിയിലാണ് ഞാന്‍ തെറ്റുകള്‍ കാണുന്നത്.
എംഎന്‍ സ്മാരകത്തിലും, എകെജി സെന്ററിലും, ഇന്ദിരാ ഭവനിലും, മാരാര്‍ജി ഹൌസിലും പത്തുപേര്‍ കൂടിയിരുന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ജനത്തിന്റേതായി അവതരിപ്പിക്കപ്പെടുമ്പോള്‍ നിരാശയും കുറ്റബോധവും തോന്നുന്നു. തരൂരിന്റെ ഇന്റെര്‍ നെറ്റ് സാന്നിധ്യം ഏഴര ലക്ഷത്തോളം ഫോളേവേഴ്സിനെ അദ്ദേഹത്തിന് ട്വിറ്ററില്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞു. അതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാവും. ഓരോ വാക്കിലും കുറ്റം കണ്ടെത്തി അതിനെ അവസാനിപ്പിക്കാന്‍ ആദ്യമായി ശ്രമിച്ചത് കാഞ്ചന്‍ ഗുപ്തയെന്ന ബിജെപിയെ അനുകൂലിക്കുന്ന പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. താങ്കള്‍ കേരളത്തിലേക്ക് പോകുമ്പോള്‍ കാറ്റില്‍ ക്ലാസിലാകുമോ യാത്ര ചെയ്യുക എന്ന ചോദ്യത്തിന് ഹോളി കൌസിനൊപ്പം കാറ്റില്‍ ക്ലാസ്സില്‍ത്തന്നെ യാത്രചെയ്യും എന്ന് ചോദ്യത്തിനനുസൃതമായി മറുപടി നല്‍കിയപ്പോള്‍ അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസിലെതന്നെ രണ്ടാം നിര നേതാക്കളുടെ തരൂരിനെതിരെയുള്ള പ്രതികരണം നമ്മള്‍ കണ്ടതാണ്. അതിന് ശേഷവും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അവസാനിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നു. സുധാകരനോ, എസ്എം കൃഷ്ണയോ ട്വീറ്റ് ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. തരൂരിനെതിരെ മാത്രം എന്തുകൊണ്ടാണ് പരാതി? ഉത്തരം ഒന്നേയുള്ളു അദ്ദേഹത്തിന്റെ കഴിവുകളും ജന പിന്തുണയും ഭാവി പ്രധാനമന്ത്രി പദം വരെ അലങ്കരിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെ. കാരണം തിരുവനന്തപുരത്ത് ഓരോ കോണ്‍ട്രോവഴ്സിയും തരണം ചെയ്യുമ്പോഴും അദ്ദേഹത്തിനുള്ള ജന പിന്തുണ കൂടുന്നതേ ഉള്ളു. കഴിവുള്ള മാധ്യമങ്ങള്‍ എം. വിജയകുണാറിന്റെ (അജയ്യനാണ് അസംബ്ലിയില്‍ അവിടെ അദ്ദേഹം) അസംബ്ലി മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു സര്‍വ്വെ നടത്തട്ടെ. അപ്പോള്‍ മനസ്സിലാകും തരൂരിനെ വോട്ടര്‍മാരുടെ ഇടയിലുള്ള സ്ഥാനം എന്താണെന്ന്. തരൂര്‍പോലും പ്രതീക്ഷിക്കാത്ത അവിശ്വസനീയമായ വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്തത് സ്വതന്ത്ര വോട്ടര്‍മാരാണ്. പാര്‍ട്ടികള്‍ അത് സമ്മതിച്ചാലും ഇല്ലെങ്കിലും ജനത്തിനതറിയാം. അദ്ദേഹത്തോട് ഇടഞ്ഞു നിന്ന ഡിസിസി എംപി ഫണ്ട് കയ്യിട്ട് വാരാന്‍ കിട്ടാതായതുകാരണമാകാം എതിര്‍ത്തുതന്നെ നിന്നത്. ബ്ലോക്ക് തലത്തില്‍ എംപിഫണ്ട് വിതരണം ചെയ്തു എന്നാണ് എന്റെ അറിവ് (കേട്ടുകേള്‍വി മാത്രം). തരൂരിനെ വരുതിയിലാക്കുവാനും ഡിസിസിയും കെപ്പിസിസിയും പറയുന്നത് അതേപടി അനുസരിപ്പിക്കുവാനും അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍ ജനത്തിന് മനസിലാകില്ല എന്നാവാം ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. തരൂര്‍ പറയുന്ന നല്ലകാര്യങ്ങള്‍ കെപിസിസിയും ഡിസിസിയും അനുസരിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ നിന്ന് ഒരിക്കലും ഹര്‍ത്താലിനോ ബന്തിനോ ആഹ്വാനം ഉണ്ടാകില്ല എന്ന് നമുക്ക് വിശ്വസിക്കാം. കെഎസ്‌യു വിലൂടെ സമരം
ചെയ്തും കല്ലെറിഞ്ഞും വളര്‍ന്ന് വന്ന പല നേതാക്കളും ഇപ്പോള്‍ ബന്തിനെ എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എസ്എഫ്ഐയുടെ ഏറ്റവും വലിയ ആയുധം ബന്തും, ഹര്‍ത്താലും സമരവും അക്രമങ്ങളും ആണ് എങ്കില്‍ നല്ലൊരു വിഭാഗത്തിന്റെ വോട്ടുകളും അവര്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. എബിവിപി, എഐവൈഎഫും, എബിവിപിയും അതേ പാത പിന്തുടരുന്നവര്‍ തന്നെ. ഇന്നത്തെ ഹര്‍ത്താല്‍ ജന പിന്തുണ യുഡിഎഫിന് അനുകൂലമാകും എന്ന കാര്യത്തില്‍ സംശയമില്ല. ബന്തും ഹര്‍ത്താലും ആഹ്വാനം ചെയ്യാതിരുന്നാല്‍ പോലീസിന്റെ പക്കലുള്ള ജല പീരങ്കികള്‍ തുരുമ്പെടുത്ത് നഷ്ടം സംഭവിക്കാം. അത്രയും നഷ്ടം ജനം സഹിക്കും.
മണ്ണില്‍ എഴുതി പഠിച്ച് പേപ്പറിലേക്ക് മാറി ഇന്നത് ഇന്റെര്‍നെറ്റ് യുഗത്തിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. ആ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ തരൂരിന് എട്ടാംക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും കഴിഞ്ഞിറങ്ങുന്ന അടുത്ത യുവ തലമുറ ആഗ്രഹിക്കുന്ന ബന്ധം നിലനിറുത്തുവാന്‍ കഴിയും. തങ്ങള്‍ വോട്ട് കൊടുത്ത് ജയിപ്പിച്ച് വിട്ട സ്ഥാനാര്‍ത്ഥി വോട്ടെടുപ്പിന് മുമ്പ് നട്ടെല്ല് വളച്ച് കുനിഞ്ഞ് തൊഴുത് വോട്ടുവാങ്ങി ജയിച്ച ശേഷം അടുത്ത ഇലക്ഷന്‍ വരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരെക്കാള്‍ നെറ്റിലൂടെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്ന തരൂരും അദ്ദേഹത്തിന്റെ പാതതുടരുവാനാഗ്രഹിക്കുന്ന പ്രൊപഷണലുകളായ വ്യക്തിത്വങ്ങളും കറപുരളാത്ത രാഷ്ട്രീയത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.
തരൂരിന്റെ ശ്രമഫലമായി കോടികള്‍ മുതല്‍ മുടക്കി കേരളത്തില്‍ കൊണ്ടുവന്ന ഐപിഎല്ലിന്റെ പിന്നിലെ തരികിടകള്‍ വെളിച്ചം കണ്ടത് തരൂരിന് മാത്രം അര്‍ഹതപ്പെട്ട ക്രഡിറ്റാണ്. ഞാനൊരു ക്രിക്കറ്റ് കളിക്കരനോ, കാണുന്നവനോ ആ കളി ഇഷ്ടമുള്ളവനോ അല്ല എങ്കില്‍പ്പോലും ഇത്തരത്തില്‍ കേരളത്തില്‍ മറ്റാര്‍ക്കും എത്തിക്കാന്‍ കഴിയാത്ത ഐപിഎല്‍ എത്തിച്ചതിന്റെ ഫലമായി ഉണ്ടാകാവുന്ന സാമ്പത്തിക നാട്ടവും ലോകപ്രശസ്തിയും ടൂറിസവും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. നല്ലൊരു വിഭാഗം ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ പിന്തുണ തരൂരിന് ഐപിഎല്‍ വിഷയത്തില്‍ വിവാദത്തിനും രാജിക്കും ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന് ലഭിച്ചു എന്നത് എയര്‍പ്പോര്‍ട്ടില്‍ കണ്ട സ്വീകരണം സാക്ഷിയാണ്.
ഞാനിത്രയും എഴുതിയതിന് കാരണം ഇന്ന് രാവിലെ അനു വാര്യര്‍ എന്ന തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ സണ്‍ഡെ ഇന്‍ഡ്യനുവേണ്ടി ഒരു ഇന്റെര്‍വ്യൂ ഫോണിലൂടെ നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്റെ ഉള്ള് ഇവിടെ തുറന്നു എന്ന് കരുതുക. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ സമര്‍ത്ഥരാണ്. അതിന്റെ തെളിവ് തരൂരിന്റെ ലേറ്റസ്റ്റ് ട്വീറ്റുകളിലുണ്ട്.
ഈ ഉളളടക്കം തിരുവനന്തപുരം എന്ന ക്ലോസ്ഡ് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.
"My mind was burning and i got the place as Dr. Tharoor's FAN to cool my mind from corrupt politics"
ശനിയാഴ്‌ച, നവംബർ 14, 2009
ട്വീറ്റ് അപ്പ് ശശിതരൂരിനോപ്പം - ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍
താഴെക്കാണുന്ന കേരളകൌമുദി വാര്‍ത്ത തയ്യാറായ ശേഷമാണ് സ്ഥലം ടെക്നോപാര്‍ക്കെന്നത് ഡോ. തരൂരിന്റെ സൌകര്യം മാനിച്ച് ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണലിലേക്ക് മാറ്റിയത്.
ശശി ട്വിറ്റര്‍ എത്തുന്നു, ആരാധകരെ കാണാന്‍
നവംബര്‍ 17ന് ടെക്നോപാര്‍ക്കില്‍ ട്വിറ്റര്‍ സംഗമം
ന്യൂഡല്‍ഹി: യുവാക്കളുടെ തമാശയായി പലരും തളളിക്കളഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'നെയും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനുളള ഉപാധിയാക്കി മാറ്റാനുളള ശ്രമത്തിലാണ് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ട്വിറ്ററിലൂടെ ദിവസേന ലക്ഷക്കണക്കിന് ആളുകളോട് ആശയവിനിമയം നടത്തുന്ന തരൂര്‍ ട്വിറ്റര്‍ അംഗങ്ങളെ നേരില്‍ കാണുന്ന പരിപാടിയ്ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബയ്, ബാംഗ്ളൂര്‍, കൊല്‍കൊത്ത നഗരങ്ങളില്‍ നടപ്പാക്കിയ പരിപാടി നവംബര്‍ 17 ന് തിരുവനന്തപുരത്തും നടത്തുകയാണ്. ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്ന ചെറുപ്പക്കാരാണ് ടെക്നോ പാര്‍ക്കില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11.30 നാണ് പരിപാടി.
ലക്ഷ്യവും നേട്ടവും
.തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയുക.
. വിദ്യാര്‍ത്ഥികളും വിവിധ തുറകളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പരിപാടിയില്‍ പങ്കെടുക്കും.
. സ്വകാര്യ നേട്ടം ലക്ഷ്യമിടാതെ വരുന്ന ചെറുപ്പക്കാരായതിനാല്‍ സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തിരിച്ചറിയാന്‍ കഴിയും.
യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യുവാക്കള്‍ പ്രതീക്ഷിക്കുന്നതെന്തെന്ന് നേരിട്ട് ബോധ്യപ്പെട്ട ശേഷം പദ്ധതികള്‍ തയ്യാറാക്കും.
വിമര്‍ശനത്തിനുളള മറുപടി...
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പോലെ ഉന്നത പദവി വഹിക്കുന്ന ആള്‍ ഇത്തരം സൈറ്റുകളിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തുന്നത് ശരിയാണോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 'വിശുദ്ധ പശു'വടക്കമുളള ഇംഗ്ളീഷ് തമാശ പ്രയോഗങ്ങള്‍ തരൂരിനെ വിമര്‍ശന വെട്ടിലാക്കിയിരുന്നു.
പ്രായോഗിക രാഷ്ട്രീയ പരിചയത്തിന്റെ കുറവായി കണ്ട് 'ട്വിറ്റര്‍' ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചെങ്കിലും തരൂര്‍ ട്വിറ്റര്‍ വഴിയുളള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന ട്വിറ്റര്‍ ശശി തരൂരിന്റേതാണ്. തരൂരിന്റെ അഭിപ്രായങ്ങള്‍ അറിയാന്‍ 4.2 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഓരോ മിനിട്ടിലും നാലുപേര്‍ തരൂരിന്റെ ട്വിറ്ററില്‍ പുതുതായി വരുന്നു.തരൂരിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും അവകാശവുമുണ്ട്. ഇന്റര്‍നെറ്റിലൂടെയുളള ഈ ആശയവിനിമയം അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലും തരൂരിന്റെ ട്വിറ്ററിനെ പിന്തുടരുന്ന അയ്യായിരം ചെറുപ്പക്കാര്‍ എങ്കിലും കാണും. ഈ നഗരങ്ങളില്‍ എത്തുമ്പോള്‍ ഇവരുമായി നേരിട്ടൊരു സംഭാഷണം ഇതിലൂടെ യുവാക്കളെ കൂടുതല്‍ തിരിച്ചറിയുക.
ഇന്നത്തെ പ്രത്യേകത...
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'ന് ഇന്ത്യയില്‍ പ്രചാരം നല്‍കിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെയുളള തന്റെ രണ്ടായിരാമത്തെ സന്ദേശം ഇന്നാവും നല്‍കുക. രാഷ്ട്രീയം മുതല്‍ കലയും സിനിമയും ചിത്രങ്ങളും വരെ ചെറുതും വലുതുമായ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്.
എന്താണ് ട്വിറ്റര്‍?
ഇന്റര്‍നെറ്റ്വഴി നിരന്തരമുളള സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ബ്ളോഗിംഗ് വെബ്സൈറ്റാണ് ട്വിറ്റര്‍. നിങ്ങള്‍ ചെയ്യാന്‍ പോകുന്നതും ചെയ്തതുമായ കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ വളരെ ചുരുക്കം വാക്കുകളില്‍ എഴുതാം. നിങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇത് അപ്പോള്‍ തന്നെ കാണാം. അഭിപ്രായങ്ങളോട് പ്രതികരിക്കാനുളള അവസരവും ഇതിലുണ്ട്.
ട്വിറ്ററിലെ താരങ്ങള്‍.
സിനിമാ ടെലിവിഷന്‍ നടന്‍ അസ്റ്റണ്‍ കുറ്റച്ചര്‍, പോപ്പ് റാണി ബ്രിട്ട്നി സ്പിയേഴ്സ് തുടങ്ങിയവരാണ് ട്വിറ്ററിലെ ഏറ്റവും ജനപ്രിയര്‍ എന്നാല്‍ ഇവര്‍ക്ക് തൊട്ടു പിന്നിലെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്ക്കാണ്. 26.6 ലക്ഷം പേരാണ് ഒബാമയുടെ ട്വിറ്റര്‍ പിന്തുടരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണിന്റെ ട്വിറ്റര്‍ ആരാധകര്‍ 15.6 ലക്ഷം വരും.
ട്വിറ്ററില്‍ തരൂരിന്റെ വളര്‍ച്ച
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി 2009 മാര്‍ച്ച് 17നാണ് തരൂര്‍ ട്വിറ്ററില്‍ അക്കൌണ്ട് തുറക്കുന്നത്. ആഗസ്റ്റ് 29 ആയപ്പോഴേക്കും തരൂരിനെ പിന്തുടരുന്നവരുടെ എണ്ണം അരലക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു ലക്ഷം മാര്‍ക്ക് കടന്നു.