മണ്ണിലെ മൂലകങ്ങളുടെ കുറവ് നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത് പല രോഗങ്ങൾക്കും കാരണമായിത്തീരുകയും ചെയ്യുന്നു. പലരും ജൈവകൃഷിയിലേയ്ക്ക് ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങൽ തന്നെയാണ്. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്റെ കുറവ് ഹൃദയഘാതം മാത്രമല്ല കൂടിയ രക്ത് സമ്മർദം, ആസ്ത്മ,കിഡ്നിയിലെ കല്ല് മുതലായ രോഗങ്ങൾക്ക് കാരണമാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. ക്യാൽസ്യത്തിന്റെ കുറവുമൂലം എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു. ക്യാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ് ക്ടുപ്പമുള്ള എല്ലും പല്ലും ഉണ്ടകുന്നത്. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്റെ പലിന്റെ ഗതി എന്താവും എന്ന് ഊഹിക്കവുന്നതാണ്.(ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ജൈവകൃഷിക്ക് അനുയോജ്യമാണ്.)
3. സിങ്ക് മുറിവുണങ്ങുവാനും, വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പ്‌ആദനത്തിനും, പുതിയ തൊലി ഉണ്ടാകുവാനും തുടങ്ങി പലതിനും ആവശ്യമാണ്. വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.
4. പൊട്ടാസിയും രക്ത സമ്മർദത്തെ കുറക്കുകയും മസിൽ, ഹൃദയം മുതലായവയുടെ പലതരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നു.
മഗ്നീഷ്യം എന്ന ലോഹമൂലകംഅഖിലേനൃയ കിസാൻ സഭയുടെ കൃഷിക്കാരൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചത്.
"Comments from experts are expected because I am with out any accademic knowledge."