ചൊവ്വാഴ്ച, ഡിസംബർ 30, 2008

കര്‍ഷകവിരുദ്ധ റബ്ബര്‍ മിസ്സിങ്ങ് അല്ലെങ്കില്‍ തിരിമറി

മാസാരംഭത്തിന് മുമ്പ് കര്‍ഷകരുടെയും ഡീലര്‍ പ്രൊസസ്സര്‍ നിര്‍മാതാക്കള്‍ എന്നിവരുടെയും പക്കല്‍ അസംസ്കൃത റബ്ബറിന്റെ ശേഖരം ഉണ്ടാവും അതിനെയാണ് മുന്‍മാസ നീക്കിയിരുപ്പ് അല്ലെങ്കില്‍ മുന്നിരിപ്പ് എന്ന് ഈ ലേഖനത്തില്‍ കാട്ടുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ മുന്നിരിപ്പ്, ഉല്പാദനം, ഉപഭോഗം, കയറ്റുമതി, ഇറക്കുമതി, മിച്ച സ്റ്റോക്ക് അല്ലെങ്കില്‍ നീക്കിയിരിപ്പ് എന്നിവ വെവ്വേറെയായി പ്രസിദ്ധീകരിക്കുന്നതിനാല്‍ കണക്കിലെ കൃത്രിമം ശ്രദ്ധയില്‍ പെടുകയില്ല. അക്കൌണ്ടന്‍സി പഠിച്ച ഒരാളിനോട് കണക്കുകള്‍ എങ്ങിനെയാണ് ടാലി ചെയ്യേണ്ടത് എന്ന് പറയേണ്ട കാര്യമില്ലല്ലോ? മുന്നിരിപ്പും പ്രതിമാസ ഉല്‍പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്നതാണ് ആകെ ലഭ്യത. ആകെ ലഭ്യതയില്‍ നിന്നും ഉപഭോഗവും കയറ്റുമതിയും കുറവു ചെയ്താല്‍ മിച്ച സ്റ്റോക്ക് അല്ലെങ്കില്‍ നീക്കിയിരിപ്പ് ലഭിക്കണം. അത് ലഭിക്കാതെ വരുമ്പോള്‍ ടാലി ആക്കുന്നതിന് വേണ്ടി ചേര്‍ക്കുന്ന അക്കങ്ങളെയാണ് മിസ്സിങ്ങ് അല്ലെങ്കില്‍ തിരിമറി എന്ന് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡില്‍ ആഡിറ്റിങ്ങ് നടക്കാറുണ്ടെങ്കിലും അത് പൈസയുടെ കാര്യത്തില്‍ മാത്രമാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതിനാല്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ വിപണി വിലയെ നിയന്ത്രിക്കുന്നതില്‍ കണക്കിലെ തിരിമറികള്‍ക്ക് പ്രധാന പങ്കാണ് ഉള്ളത്. 1995 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുള്ള മിസ്സിങ്ങ് +ve ആയിരുന്നു. എന്നുവെച്ചാല്‍ വിപണിയില്‍ ഉള്ളതിനേക്കാള്‍ കുറച്ച് കാട്ടി ദീര്‍ഘനാളത്തേയ്ക്ക് വിലയിടിക്കുന്ന തന്ത്രം. അതിന് ശേഷം -Ve മിസ്സിങ്ങ് ആണ്. ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാനുള്ള നടപടിയായണത്. ഇവ ഈ സ്പ്രെഡ് ഷീറ്റുകളില്‍ കാണാം.

2007-08 വര്‍ഷത്തെ സ്ഥിതിവിവര കണക്കിന്റെ വിശകലനം റബ്ബര്‍ ബ്ലോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്കിലെ പ്രധാന ഭാഗങ്ങള്‍ പി.ഡി.എഫ് ഫയലുകളില്‍ നിന്നും സ്ക്രീന്‍ ഷോട്ട് ഇമേജായി ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ നിന്നും കാണാവുന്നതാണ്.

ചിത്രം 1

stock-bal-07

ചിത്രം 2

head1production-07-08

ചിത്രം 3

headexport-import-07-08

ചിത്രം 4

head1consumption-07-08

ചിത്രം 5

headexport-07-08

ചിത്രം 6

stock-bal-07-08

വിശകലനം

ചിത്രം 1 ല്‍ 2007 മാര്‍ച്ച് മാസം അവസാനം ഉള്ള നീക്കിയിരിപ്പാണ് 163530 ടണ്‍. അത് 2007-08 ലെ മുന്നിരിപ്പായി മാറുന്നു. പ്രസ്തുത വര്‍ഷത്തെ ഉല്പാദനം ചിത്രം 2 ല്‍ കഴിഞ്ഞ വര്‍ഷത്തെ 852835 ടണില്‍ നിന്നും -3.2% കുറഞ്ഞ് 825345 ടണ്ണായി കുറഞ്ഞു. ഇറക്കുമതി ചിത്രം 3 ല്‍ കഴിഞ്ഞ വര്‍ഷത്തെ 89699 ല്‍ നിന്ന് കുറഞ്ഞ് 89295 ടണ്ണുായിമാറി. അപ്രകാരം ആകെ ലഭ്യത = (163530 + 825345 + 89295 ) 1078170 ടണ്‍

ഉപഭോഗം ചിത്രം 4 ല്‍ കഴിഞ്ഞ വര്‍ഷത്തെ 820305 ല്‍ നിന്നും 5% വര്‍ദ്ധനയോടെ 861455 ടണ്‍ ആയി രേഖപ്പെടുത്തി. കയറ്റുമതി ചിത്രം 5 ല്‍ 56545 ടണ്ണില്‍ നിന്നും വര്‍ദ്ധിച്ച് 60280 ആയി ഉയര്‍ന്നു. ആകെ ഉപഭോഗം = (861455 + 60280) 921735 ടണ്‍ ആയി.

ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗം കുറവ് ചെയ്താല്‍ നീക്കിയിരിപ്പ് ടാലി ആകണം. അതായത് 1078170 - 921735 = 156435 ആണ് കിട്ടുക. എന്നാല്‍ എപ്രകാരമാണ് 167120 ടണ്‍ ആയി ചിത്രം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനിടയിലെ 10685 ആണ് മിസ്സിങ്ങ് ഫിഗര്‍.

rubber-statsഈ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ ലഭ്യമായത് ആണ്. എന്നാല്‍ വാര്‍ഷിക സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിക്കുന്നതില്‍ ധാരാളം മാറ്റങ്ങള്‍ കാണാന്‍ കഴിയും. അത് സൈറ്റില്‍ വരാറും ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക - പ്രതിമാസ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ || സ്പ്രെഡ് ഷീറ്റില്‍ പുതുക്കിയ റബ്ബര്‍ വിവരങ്ങള്‍

missing