ഞായറാഴ്‌ച, ഒക്‌ടോബർ 23, 2005

ബയോഗ്യാസ്‌ പ്ലാന്റ്‌


ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ്‌ പ്ലാന്റ്‌

ശ്രീകാര്യം: ചന്തയിലെ മാലിന്യവും ചപ്പുചവറുകളും സംസ്കരിക്കുന്നതിൽനിന്നുണ്ടാകുന്ന ഗ്യാസ്‌ ഉപയോഗിച്ച്‌ മാർക്കറ്റ്‌ വൈദ്യുതീകരിക്കാനും അവശിഷ്ടം കർഷകർക്ക്‌ ജൈവവളമായി നൽകാനും ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ്‌ പ്ലാന്റ്‌ ഒരുങ്ങുന്നു. ശ്രീകാര്യം ഗ്രാമപഞ്ചായത്തും നോഡൽ ഏജൻസിയായ ബയോടെക്കും ചേർന്നാണ്‌ പ്ലാന്റ്‌ നിർമിക്കുന്നത്‌. 25000 ലിറ്റർ സംഭരണശേഷിയാണ്‌ ബയോഗ്യാസ്‌ പ്ലാന്റിനുള്ളത്‌. ചീയുന്ന എല്ലാ മാലിന്യങ്ങളും പ്ലാന്റിൽ സംസ്കരിക്കും.പ്രതിദിനം അഞ്ഞ്‌ച്‌ ടണോളം മാലിന്യം പ്ലാന്റിൽ സംസ്കരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. ചന്തയിലെ മാലിന്യങ്ങൾക്ക്‌ പുറമെ ജ്ങ്ങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ അവശിഷ്ട്വും ഇതിൽ നിക്ഷേപിക്കും. ഇതിനായി മാലിന്യം ശേഖരിക്കാൻ താൽക്കാലിക ജീവനക്കാരെ പഞ്ചായത്ത്‌ നിയമിക്കും. പ്രത്യേക പരിശീലനം ലഭിച്ചവർക്കാകും നിയമനം.പ്ലാന്റിന്റെ നിർമാണം ജങ്ങ്ഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.

കടപ്പാട്‌: മാതൃഭൂമി ദിനപത്രം