ഇന്ന് സമ്പൂര്‍ണയോഗം (06-07-09)
തിരുവനന്തപുരം: പിന്നാക്കക്കാരിലെ മേല്‍ത്തട്ട്‌പരിധി നിശ്ചയിക്കാനായി നിയമിതനായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്റെ പഠനത്തിനായി പി.എസ്.സി. നല്‍കിയ കണക്കും അവര്‍ തന്നെ ഗവര്‍ണര്‍ക്ക് കൊടുത്ത കണക്കും തമ്മിലുണ്ടായ വന്‍ വ്യത്യാസം വിവാദമാകുന്നു.
പി.എസ.്‌സി. അംഗങ്ങള്‍ അറിയാതെ ഈ കള്ളക്കണക്ക് ആരാണ് രാജേന്ദ്രബാബു കമ്മീഷന് നല്‍കിയെന്നതിനെക്കുറിച്ച് തിങ്കളാഴ്‌ച കൂടുന്ന അംഗങ്ങളുടെ സമ്പൂര്‍ണയോഗം ചര്‍ച്ച ചെയ്യും. മുമ്പ് സംവരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്ന കേസ്സിലും പി.എസ്.സി. തെറ്റായ കണക്ക് നല്‍കിയ കാര്യം അന്ന് 'മാതൃഭൂമി' പുറത്തുകൊണ്ടുവന്നിരുന്നു. അത് കോടതി യലക്ഷ്യമാകുമെന്ന് വന്നപ്പോള്‍ പി.എസ്.സി. പ്രത്യേക അഫിഡവിറ്റ് നല്‍കി ശിക്ഷയില്‍നിന്നും ഒഴിവാകുകയായിരുന്നു.
പി.എസ്.സി. നിയമനങ്ങളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണാടിസ്ഥാനത്തില്‍ ലഭിക്കുന്ന പങ്ക് പരിശോധിക്കാനായിരുന്നു കമ്മീഷന്‍ പി.എസ്.സി.യോട് കണക്ക് ആവശ്യപ്പെട്ടത്. തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്‌തതിനാല്‍ രാജേന്ദ്രബാബു കമ്മീഷന്റെ റിപ്പോര്‍ട്ടിലും അപാകം കടന്നുകൂടിയതായി പി.എസ്.സി. മെമ്പര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. 1995 മുതല്‍ 2008 വരെയുള്ള 14 വര്‍ഷം 254937 പേര്‍ക്ക് പി.എസ്.സി. വഴി നിയമനം ലഭിച്ചുവെന്നാണ് രാജേന്ദ്രബാബു കമ്മീഷന്‍ പറയുന്നത്. എന്നാല്‍ പി.എസ്.സി. ഗവര്‍ണര്‍ക്ക് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 330013 പേര്‍ക്ക് ജോലി കിട്ടി. 75076 പേരുടെ കുറവാണ് രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത്. അതായത് സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് കലണ്ടര്‍ വര്‍ഷമാക്കിയാണ് പി.എസ്.സി. ഉദ്യോഗസ്ഥര്‍ രാജേന്ദ്രബാബു കമ്മീഷന് നല്‍കിയത്. ഇക്കാര്യം അവര്‍ പി.എസ്.സി. അംഗങ്ങളില്‍നിന്ന് മറച്ചുവെയ്‌ക്കുകയും ചെയ്‌തു. ഇതിന് മറുപടി പറയേണ്ടത് പി.എസ്.സി. ചെയര്‍മാനും.
പി.എസ്.സി. ഇപ്പോള്‍ സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്‌ക്കരിച്ചിരിക്കുന്നതിനാല്‍ മെറിറ്റ് അടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലും നിയമനം ലഭിച്ച സംവരണവിഭാഗക്കാരുടെ കണക്കെടുക്കുന്നതിന് യാതൊരു പ്രയാസവുമില്ല. മാത്രമല്ല, അഞ്ച് വര്‍ഷത്തിലേറെയായി നിയമനത്തിന് ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മെറിറ്റടിസ്ഥാനത്തിലോ അതോ സംവരണാടിസ്ഥാനത്തിലോ നിയമിക്കുന്നതെന്നും ഓരോ ഉദ്യോഗാര്‍ഥിയുടെയും ജാതിയും വിലാസവുമടക്കം പി.എസ്.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്നിട്ടും കൃത്യമായ വിവരം രാജേന്ദ്രബാബു കമ്മീഷന് നല്‍കാന്‍ കഴിയാത്തത് മനപ്പൂര്‍വമാണെന്നും പി.എസ്.സി. അംഗങ്ങള്‍ പറയുന്നു.
1995 മുതല്‍ 2008 വരെയുള്ള കണക്കില്‍ ഓരോ സമുദായത്തിനും കിട്ടിയ വിഹിതം പ്രത്യേകം പ്രത്യേകം കാണിച്ചിട്ടില്ല. എന്നാല്‍, കൊല്ലം, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ 18-5-2000 മുതല്‍ 31-3-2009 വരെയുള്ള കാലയളവിലെ കണക്കുകളില്‍ ഓരോ ജാതിക്കും ലഭിച്ച എണ്ണം നല്‍കിയിട്ടുണ്ട്. പി.എസ്.സി.യുടെ മൊത്തം നിയമനത്തിന്റെയും വിശദാംശം ഇത്തരത്തില്‍ നല്‍കാമെന്നിരിക്കെ ഈ ജില്ലകള്‍ മാത്രമായി പരിമിതപ്പെടുത്തിയത് എന്താണെന്നും ഈ തീയതി തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നുമുള്ള കാര്യങ്ങള്‍ ദുരൂഹമായിരിക്കുന്നു. പി.എസ്.സി. നല്‍കിയ ഈ കണക്ക് പ്രകാരമാണ് രാജേന്ദ്രബാബു കമ്മീഷന്‍ പിന്നാക്കവിഭാഗക്കാരുടെ സര്‍വീസിലെ പ്രാതിനിധ്യവും കുറവും കണ്ടെത്തിയത്. അതെത്രമാത്രം ശരിയായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
സര്‍ക്കാര്‍ ജീവനക്കാരുടെ ജാതിയും മതവും സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന് 2003 മുതല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. എന്നിട്ടും രാജേന്ദ്രബാബു കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് കണക്ക് ആവശ്യപ്പെട്ടു. എന്നാല്‍, കമ്മീഷന് അത് പൂര്‍ണമായും ലഭിച്ചില്ല. കിട്ടിയത് 36984 പേരുടെ ജാതി തിരിച്ചുള്ള കണക്ക് മാത്രം. അതില്‍ മുന്നാക്ക സമുദായക്കാര്‍ 34.30 ശതമാനവും ഈഴവ 20.26 ശതമാനവും മുസ്‌ലിം 16.35 ശതമാനവും നാടാര്‍ 2.29 ശതമാനവും വിശ്വകര്‍മ്മ 2.81 ശതമാനവും എന്നീ ക്രമത്തിലായിരുന്നു. എന്നാല്‍, യഥാര്‍ഥ കണക്ക് എത്രയോ അകലെയാണ്.
പി.എസ്.സി: തെറ്റായ കണക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും (07-07-09)
തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ മേല്‍ത്തട്ട് പരിധിനിര്‍ണയ കമ്മീഷന് തെറ്റായ കണക്ക് നല്‍കിയ സംഭവത്തില്‍ പി.എസ്.സി. ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് സൂചന. തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്.സി. യോഗത്തില്‍ ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീന്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനമുണ്ടായില്ലെങ്കിലും സംഭവം ഗൗരവമായെടുത്ത് അന്വേഷിക്കണമെന്ന് ധാരണയായി.
രാജേന്ദ്രബാബു കമ്മീഷനും ഗവര്‍ണര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായത് പിശകുമൂലമാണോ, മനഃപൂര്‍വമാണോ എന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. 1995 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 254937 പേര്‍ക്ക് നിയമനം ലഭിച്ചുവെന്ന കണക്കാണ് പി.എസ്.സി. രാജേന്ദ്രബാബു കമ്മീഷന് സമര്‍പ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാലയളവില്‍ 330013 പേര്‍ക്ക് ജോലി നല്‍കിയെന്ന് വ്യക്തമാക്കുന്നുണ്ട്. 'മാതൃഭൂമി'യാണ് ഈ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
തെറ്റായ കണക്ക് രാജേന്ദ്രബാബു കമ്മീഷന് നല്‍കിയത് ഗുരുതരമായ വീഴ്‌ചയാണെന്ന് പല അംഗങ്ങളും പി.എസ്.സി. യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുമ്പ് സംവരണക്കേസ്സില്‍ ഹൈക്കോടതിയിലും തെറ്റായ സത്യവാങ്‌മൂലം നല്‍കിയിരുന്നു. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മതി നിഗമനങ്ങളിലെത്തുന്നത് എന്ന് മറ്റുചില അംഗങ്ങള്‍ വാദിച്ചു. ഈ വിഷയത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ നിന്ന് സെക്രട്ടറി പി.സി. ബിനോയിയെ ഒഴിവാക്കിയിരുന്നു.
ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍, സങ്കുചിത താത്‌പര്യങ്ങള്‍ക്ക് വേണ്ടി കള്ളക്കണക്കുകള്‍ ഉണ്ടാക്കുന്നത് അതീവഗുരുതരമായ തെറ്റാണെന്ന വാദമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്. ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടക്കുന്ന അടുത്ത കമ്മീഷന്‍ യോഗം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കും.
കടപ്പാട് - മാതൃഭൂമി
കണക്കുകള്‍ക്ക് കള്ളം പറയാന്‍ കഴിയില്ല. കൃത്യമായ കണക്കുകള്‍ ജനത്തിനറിയാന്‍ അവകാശമുണ്ട്.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
സംവരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംവരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിങ്കളാഴ്‌ച, ജൂലൈ 06, 2009
വ്യാഴാഴ്‌ച, ജനുവരി 29, 2009
സംവരണം എന്തിനുവേണ്ടിയാവണം?
keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":
ജാതി ഇല്ലാത്തവന്‍ അല്ലെങ്കില്‍ ഒരു ജാതിയിലും പിറക്കാത്തവന്‍ ജാതിയില്‍ പിറന്നവനെ കല്ലെറിയട്ടെ. നമുക്ക് ഒറ്റക്കെട്ടായി പിന്തുണയ്ക്കാം.
എല്ലാപേരും സമ്മതിക്കുന്ന ഒന്ന് ചിത്രകാരന്റെ ഭാഷാപ്രയോഗം തന്നെ. അയാളോട് പറഞ്ഞാല്‍ അത് തിരുത്തുകയും ഇല്ല.
എന്നാല്‍ ബ്ലോഗ് അക്കാദമിയിലൂടെ ശില്പശാലകളില്‍ കണ്ട ചിത്രകാരനെ ആരം വെറുക്കില്ല. കൂടെ ധാരാളം ബ്ലോഗേഴ്സും ഉണ്ടായേനെ. താന്‍ ബ്ലോഗിലെഴുതുന്ന ചരിത്ര സത്യങ്ങള്‍ ശില്പശാലകളില്‍ അവതരിപ്പിക്കാന്‍ കഴിയുമോ? ഇ.എം.എസിനെപ്പോലും വിമര്‍ശിച്ചത് അയാള്‍ നയിച്ച പാര്‍ട്ടിയോടുള്ള വിയോജിപ്പല്ല മറിച്ച് നമ്പൂതിരി എന്ന വിദ്വേഷം മാത്രം. ചിത്രകാരനെ പ്രകോപിതനാക്കിയതില്‍ എനിക്ക് പങ്കുണ്ട്. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ഞാനൊരിക്കലും അസഭ്യം പറഞ്ഞിട്ടില്ല. എന്റെ പേര് ഇവിടൊരു കമെന്റില്‍ കണ്ടതുകൊണ്ടുമാത്രം ഞാനും ഒരു കമെന്റെഴുതുകയാണ്. പൊ...മോന്‍ കേരളബാര്‍ബര്‍ എന്നും, ബാര്‍ബര്‍ നായരെന്നും മറ്റും എന്നെ അഭിസംബോധന ചെയ്തതിന് അതേ ഭാഷയില്‍ മറുപടി പറയുവാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല.
സംവരാനുകൂല്യങ്ങളുടെ സഹായത്താല്‍ പല ഓഫീസുകളിലും കസേരപ്പുറത്തിരിക്കുന്ന കീഴ് ജാതിക്കാരെ തൊഴുന്നതിലും അവരെ ബഹുമാനിക്കുന്നതിലും ഒരു ഉളുപ്പും എനിക്ക് തോന്നിയിട്ടും ഇല്ല. നായരെന്നും നമ്പൂതിരിയെന്നും പറഞ്ഞ് പണ്ടെങ്ങോ നടന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച ആചാരങ്ങളെ ഇപ്പോള്‍ വിളിച്ച് കൂവി ചിത്രകാരന്‍ വിന വിലയ്ക്ക് വാങ്ങി എന്നതാണ് വാസ്തവം. ചിത്രകാരന്‍ അയാളുടെ ശൈലിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു സന്തോഷ് അയാളുടെ ശൈലിയില്‍ പരാതിപ്പെട്ടു. ഇവ രണ്ടും ഒഴിവാക്കാമായിരുന്നു. അതാണ് മാന്യത. അപ്രകാരം അവനവന്‍ ചെയ്യുന്ന ബ്ലോഗിംങ്ങ് മറ്റുള്ളവര്‍ക്ക് പ്രകോപനങ്ങള്‍ ഉണ്ടാകാത്തവിധം ചര്‍ച്ചകളില്‍ ഒതുക്കാമായിരുന്നു.
തുടക്കംമുതല്‍ ചിത്രകാരന്റെ പ്രകോപനപരമായ ഭാഷ ഞാന്‍ വായിച്ചിരുന്നു. എന്നാല്‍ ഇഷ്ടപ്പെടാത്ത കാര്യം കമെന്റിടാതെ മൌനം പാലിച്ചിരുന്നു. ഇന്ന് സ്ഥിതി അതല്ല ചിത്രകാരന്റെ അക്കാദമിയിലൂടെയുള്ള ഇരട്ടത്താപ്പ് നയം എന്നെക്കൊണ്ട് അയാളെ വിമര്‍ശിക്കുവാന്‍ അവസരമൊരുക്കി.
ഇതിന് എനിക്ക് കിട്ടിയ മറുപടികള്‍ അവിടെത്തന്നെ കിടപ്പുണ്ട്. എങ്കിലും അവയ്ക്ക് ഞാന്‍ നല്‍കിയ മറുപടികള്‍ താഴെ കാണാം.
൧. കേരളഫാര്‍മര്‍ has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":
വിനോദ് ചെങ്കള്ളൂര്‍,
"അവരുടെ ഒക്കെ പൊതു പരീക്ഷാ ടെസ്റ്റും ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റും കേരളാഫാര്‍മറുടെ കൈകളിലൂടെയാണോ കടന്നുപോയത്?"
ഇതിനുത്തരം താങ്കള്‍ക്കറിയില്ലന്നുണ്ടോ?
അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?) അസഭ്യവര്‍ഷങ്ങളാല്‍ അവതരിപ്പിക്കുന്ന ചിത്രകാരനെ ന്യായീകരിക്കുവാന്‍ പലരും ശ്രമിക്കുന്നു. ഇവരാരും തന്നെ ചിത്രകാരന്റെ പോസ്റ്റുകളില്‍ അയാളുടെ തെറ്റുകളെ തിരുത്തിക്കുവാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ടുണ്ടോ? പേരില്‍ വാലുള്ള ഞാന്‍ എന്തെങ്കിലും ഉച്ചരിച്ചുപോയാല്‍ അത് അവര്‍ണര്‍ക്കെതിരാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ത്തന്നെ ബ്ലോഗ് ചര്‍ച്ചയെന്ന എന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. എന്നെ ഒരു മുഷ്യനായി കാണുവാന്‍ ശ്രമിച്ചുകൂടെ. പിന്നെ എന്റെ മക്കള്‍ക്ക് വാലില്ലാത്ത പേരുകള്‍ തന്നെയാണ്. അതിന് കാരണവും ഇവിടെക്കാണാം. നായരെന്ന വാലിന്റെ പേരില്‍ സവര്‍ണനെന്ന് മുദ്രകുത്തപ്പെടും എന്നതുതന്നെ. അവര്‍ണനെ ഒന്നും പറയരുത് സവര്‍ണനെ എന്തും പറയാം. ഇതെന്തുന്യായം? സവര്‍ണനെന്നും അവര്‍ണനെന്നും ഉള്ള മാനസികാവസ്ഥ മാറണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. മനുഷ്യനായി ജീവിക്കുവാനും പരസ്പരം സ്നേഹിക്കുവാനും ഉതകുന്ന ചര്‍ച്ചകള്‍ ഈ ബൂലോഗത്ത് ഉണ്ടാകട്ടെ.
എന്റെ മനസിലിരിപ്പെന്തെന്ന് നിങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ജാതി എന്ന അതിര്‍വരമ്പുകളില്ലാതെ മനുഷ്യനെ സ്നേഹിക്കുവാന്‍ എനിക്ക് കഴിയും എന്നാണെന്റെ വിശ്വാസം. പേരിന്റെ വാലില്‍ സവര്‍ണനെന്ന ദോഷം എന്റേതല്ല. അന്നത്തെ സാഹചര്യം നിങ്ങളെല്ലാം ആരോപിക്കുന്ന ജാതിയഭിമാനത്തിന്റെ പ്രസക്തിയാകാം എന്റെ പേരില്‍ വാല് വരാന്‍ കാരണം. എന്റെ മക്കളുടെ പേരിലെ വാലൊഴിവാക്കുന്നതിലൂടെ ഞാനാ തെറ്റ് തിരുത്തി. ഭാവിയില്‍ വാലുകളില്ലാത്ത പേരുകൊണ്ട് ജാതി തിരിച്ചറിയാന്‍ കഴിയാത്ത ഭാരതീയര്‍ ഉണ്ടാകട്ടെ. അതാവും ഏക പരിഹാരം.
൨. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":
"അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?)"
എന്തേ ഇതിനെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലെ? എന്തായാലും സെബിന്റെ പോസ്റ്റില്‍ ചിത്രകാരന്റെ ഭാഷ പ്രയോഗിച്ച് കാണുന്നില്ല. അത്രയും സമാധാനം.
ജോവന്‍,
"ഈ പ്രയോഗം അതിരുകടന്നതായി എന്നു മാത്രമല്ല, അശ്ലീലവുമായി എന്ന അഭിപ്രായമാണു് എനിക്കുള്ളതു്. അവനു് കസേരയിലിരിക്കാന്‍ യോഗ്യതയില്ലെന്നും അവന്‍ പര്യാമ്പുറത്തു് ഓച്ഛാനിച്ചു നില്‍ക്കേണ്ടവനാണു് എന്നുമുള്ള ധ്വനി അതിലുണ്ടു്. സംവരണത്തിന്റെ ആനുകൂല്യത്താലല്ലാതെ അവനു് ആ സ്ഥാനത്തെത്താന്‍ യോഗ്യതയില്ലായിരുന്നു എന്ന തീര്‍പ്പു് അതിലുണ്ടു്. അവനെ തൊഴുന്നതില്‍ എനിക്കുളുപ്പില്ല എന്ന പ്രഖ്യാപനത്തിന്റെ ഉളുപ്പില്ലായ്മ അസഹനീയമാണു്.“
ഇതില്‍ അശ്ലീലം ഞാന്‍ കാണുന്നില്ല. കസേരയിലിരിക്കാന്‍ മെരിറ്റില്‍ വരുന്നവര്‍ കീഴാളറാണെങ്കില്‍ അവര്‍ വന്ന ചുറ്റുപാടുകള്‍കൂടി പരിഗണിച്ചാല്‍ അവര്‍ ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. സംവരണം യോഗ്യയെ അല്ലെങ്കില്‍ മെറിറ്റിനെ മറികടക്കുന്നില്ലെ? പര്യാമ്പുറത്ത് ഓച്ചാനിച്ച് നില്കേണ്ടി വരുന്നത് ജാതിയും മതവുമില്ലാത്ത ദരിദ്രവാസികള്‍ മാത്രമാണ്. മതമില്ലാത്ത ജീവനുവേണ്ടി വാദിച്ചവര്‍ എന്തേ ജാതിപരിഗണിക്കാതെ ദരിദ്രവാസികളെ കാണുന്നില്ല? സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചില്ല എങ്കില്‍ പലര്‍ക്കും കസേരകള്‍ കിട്ടില്ല. ഒരു സൌജന്യവും ഇല്ലാതെ കഴിവുകൊണ്ട് നേടിയെടുക്കുന്ന ജോലിയാണ് ഗോഗ്യതയുള്ളത്. അവനെ എന്ന വാക്ക് ഞാന്‍ ഉച്ചരിച്ചിട്ടില്ല. എനിക്കൊരു ഉളുപ്പും ഇല്ല എന്ന് പറയുന്നത് എന്റെ ഉള്ളില്‍ ജാതിവിഷം ഇല്ല എന്നുതന്നെയാണ്.
സൂരജിന്റെ പ്രതികരണം കാണുക "മാഷേ, ഈ കമന്റുകള്‍ വായിക്കുന്ന ഏതു പൊട്ടനും മനസ്സിലാക്കാവുന്നതേയുള്ളൂ, ഊറി വരുന്നത് കാളകൂടമാണോ അമൃതമാണോയെന്ന്."
എനിക്ക് അര്‍ഹതയില്ലാത്തതു തന്നെയാണ് സംവരണം. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രരെ കൊള്ളയടിക്കുന്നത് അവരുടെതന്നെ വിഭാഗത്തിലെ സമ്പന്നരാണ് എന്ന് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുക സ്വാഭാവികം. പക്ഷെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതു കൂടുതലും അതേ സമ്പന്ന വര്‍ഗത്തില്‍പ്പെട്ടവരാകയാലും നല്ല രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുവാനുള്ള അവരുടെ കഴിവും നാനാ തുറകളിലെ അവരുടെ പാണ്ഠിത്യവും എന്നെ നിസബ്ദനാക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ ഭവനം സന്ദര്‍ശിക്കുവാന്‍ ചെന്ന ബഹുമാനപ്പെട്ട കേരള മുഖ്യന്റെ പട്ടിപ്രയോഗം പോലെ ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി മറ്റുള്ളവര്‍ പ്രതികരിച്ചു എന്നതാണ് വാസ്തവം.
ജാതി ഇല്ലാത്തവന്‍ അല്ലെങ്കില്‍ ഒരു ജാതിയിലും പിറക്കാത്തവന്‍ ജാതിയില്‍ പിറന്നവനെ കല്ലെറിയട്ടെ. നമുക്ക് ഒറ്റക്കെട്ടായി പിന്തുണയ്ക്കാം.
എല്ലാപേരും സമ്മതിക്കുന്ന ഒന്ന് ചിത്രകാരന്റെ ഭാഷാപ്രയോഗം തന്നെ. അയാളോട് പറഞ്ഞാല്‍ അത് തിരുത്തുകയും ഇല്ല.
എന്നാല്‍ ബ്ലോഗ് അക്കാദമിയിലൂടെ ശില്പശാലകളില്‍ കണ്ട ചിത്രകാരനെ ആരം വെറുക്കില്ല. കൂടെ ധാരാളം ബ്ലോഗേഴ്സും ഉണ്ടായേനെ. താന്‍ ബ്ലോഗിലെഴുതുന്ന ചരിത്ര സത്യങ്ങള്‍ ശില്പശാലകളില്‍ അവതരിപ്പിക്കാന്‍ കഴിയുമോ? ഇ.എം.എസിനെപ്പോലും വിമര്‍ശിച്ചത് അയാള്‍ നയിച്ച പാര്‍ട്ടിയോടുള്ള വിയോജിപ്പല്ല മറിച്ച് നമ്പൂതിരി എന്ന വിദ്വേഷം മാത്രം. ചിത്രകാരനെ പ്രകോപിതനാക്കിയതില്‍ എനിക്ക് പങ്കുണ്ട്. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ഞാനൊരിക്കലും അസഭ്യം പറഞ്ഞിട്ടില്ല. എന്റെ പേര് ഇവിടൊരു കമെന്റില്‍ കണ്ടതുകൊണ്ടുമാത്രം ഞാനും ഒരു കമെന്റെഴുതുകയാണ്. പൊ...മോന്‍ കേരളബാര്‍ബര്‍ എന്നും, ബാര്‍ബര്‍ നായരെന്നും മറ്റും എന്നെ അഭിസംബോധന ചെയ്തതിന് അതേ ഭാഷയില്‍ മറുപടി പറയുവാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല.
സംവരാനുകൂല്യങ്ങളുടെ സഹായത്താല്‍ പല ഓഫീസുകളിലും കസേരപ്പുറത്തിരിക്കുന്ന കീഴ് ജാതിക്കാരെ തൊഴുന്നതിലും അവരെ ബഹുമാനിക്കുന്നതിലും ഒരു ഉളുപ്പും എനിക്ക് തോന്നിയിട്ടും ഇല്ല. നായരെന്നും നമ്പൂതിരിയെന്നും പറഞ്ഞ് പണ്ടെങ്ങോ നടന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച ആചാരങ്ങളെ ഇപ്പോള്‍ വിളിച്ച് കൂവി ചിത്രകാരന്‍ വിന വിലയ്ക്ക് വാങ്ങി എന്നതാണ് വാസ്തവം. ചിത്രകാരന്‍ അയാളുടെ ശൈലിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു സന്തോഷ് അയാളുടെ ശൈലിയില്‍ പരാതിപ്പെട്ടു. ഇവ രണ്ടും ഒഴിവാക്കാമായിരുന്നു. അതാണ് മാന്യത. അപ്രകാരം അവനവന്‍ ചെയ്യുന്ന ബ്ലോഗിംങ്ങ് മറ്റുള്ളവര്‍ക്ക് പ്രകോപനങ്ങള്‍ ഉണ്ടാകാത്തവിധം ചര്‍ച്ചകളില്‍ ഒതുക്കാമായിരുന്നു.
തുടക്കംമുതല്‍ ചിത്രകാരന്റെ പ്രകോപനപരമായ ഭാഷ ഞാന്‍ വായിച്ചിരുന്നു. എന്നാല്‍ ഇഷ്ടപ്പെടാത്ത കാര്യം കമെന്റിടാതെ മൌനം പാലിച്ചിരുന്നു. ഇന്ന് സ്ഥിതി അതല്ല ചിത്രകാരന്റെ അക്കാദമിയിലൂടെയുള്ള ഇരട്ടത്താപ്പ് നയം എന്നെക്കൊണ്ട് അയാളെ വിമര്‍ശിക്കുവാന്‍ അവസരമൊരുക്കി.
ഇതിന് എനിക്ക് കിട്ടിയ മറുപടികള്‍ അവിടെത്തന്നെ കിടപ്പുണ്ട്. എങ്കിലും അവയ്ക്ക് ഞാന്‍ നല്‍കിയ മറുപടികള്‍ താഴെ കാണാം.
൧. കേരളഫാര്‍മര്‍ has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":
വിനോദ് ചെങ്കള്ളൂര്‍,
"അവരുടെ ഒക്കെ പൊതു പരീക്ഷാ ടെസ്റ്റും ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റും കേരളാഫാര്‍മറുടെ കൈകളിലൂടെയാണോ കടന്നുപോയത്?"
അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?) അസഭ്യവര്‍ഷങ്ങളാല്‍ അവതരിപ്പിക്കുന്ന ചിത്രകാരനെ ന്യായീകരിക്കുവാന്‍ പലരും ശ്രമിക്കുന്നു. ഇവരാരും തന്നെ ചിത്രകാരന്റെ പോസ്റ്റുകളില്‍ അയാളുടെ തെറ്റുകളെ തിരുത്തിക്കുവാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ടുണ്ടോ? പേരില്‍ വാലുള്ള ഞാന്‍ എന്തെങ്കിലും ഉച്ചരിച്ചുപോയാല്‍ അത് അവര്‍ണര്‍ക്കെതിരാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ത്തന്നെ ബ്ലോഗ് ചര്‍ച്ചയെന്ന എന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. എന്നെ ഒരു മുഷ്യനായി കാണുവാന്‍ ശ്രമിച്ചുകൂടെ. പിന്നെ എന്റെ മക്കള്‍ക്ക് വാലില്ലാത്ത പേരുകള്‍ തന്നെയാണ്. അതിന് കാരണവും ഇവിടെക്കാണാം. നായരെന്ന വാലിന്റെ പേരില്‍ സവര്‍ണനെന്ന് മുദ്രകുത്തപ്പെടും എന്നതുതന്നെ. അവര്‍ണനെ ഒന്നും പറയരുത് സവര്‍ണനെ എന്തും പറയാം. ഇതെന്തുന്യായം? സവര്‍ണനെന്നും അവര്‍ണനെന്നും ഉള്ള മാനസികാവസ്ഥ മാറണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. മനുഷ്യനായി ജീവിക്കുവാനും പരസ്പരം സ്നേഹിക്കുവാനും ഉതകുന്ന ചര്‍ച്ചകള്‍ ഈ ബൂലോഗത്ത് ഉണ്ടാകട്ടെ.
ഇത്രയും ബോധിക്കാന്‍ താങ്കള്‍ നാഴികയ്ക്കും വിനാഴികയ്ക്കും എടുത്ത് വിസര്‍ജ്ജിക്കുന്ന “പത്താം ക്ലാസുകാരന്റെ പഠിത്തക്കുറവും, കര്‍ഷകന്റെ വിവരമില്ലായ്മയും”
എന്താ ബീകോം പാസായ ചിത്രകാരനുമായി തുലനം ചെയ്യുമ്പോള്‍ അഇതൊരയോഗ്യതയല്ലെ? ഞാന്‍ പത്താം ക്ലാസ്സുകാരനും കര്‍ഷകനും തന്നെയാണ്. എന്നെ ബ്ലോഗ് എഴുതുവാന്‍ പഠിപ്പിച്ച ഐടി പ്രൊഫഷണലുകള്‍ക്കറിയാം നാലുകൊല്ലം മുമ്പ് ഞാന്‍ എന്തായിരുന്നു എന്ന്. ആ അവസ്ഥ പുതുപുത്തന്‍ ബ്ലോഗര്‍മാര്‍ക്കറിയില്ല. സവര്‍ണരെ പുകഴ്ത്തിയോ അവര്‍ണരെ വിമര്‍ശിച്ചോ ഒരു പോസ്റ്റുപോലും ഞാനിട്ടിട്ടില്ല എന്ന് ആണ് എന്റെ വിശ്വാസം. അത് പാടില്ല എന്നും ഞാനാഗ്രഹിക്കുന്നു.എന്റെ മനസിലിരിപ്പെന്തെന്ന് നിങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ജാതി എന്ന അതിര്‍വരമ്പുകളില്ലാതെ മനുഷ്യനെ സ്നേഹിക്കുവാന്‍ എനിക്ക് കഴിയും എന്നാണെന്റെ വിശ്വാസം. പേരിന്റെ വാലില്‍ സവര്‍ണനെന്ന ദോഷം എന്റേതല്ല. അന്നത്തെ സാഹചര്യം നിങ്ങളെല്ലാം ആരോപിക്കുന്ന ജാതിയഭിമാനത്തിന്റെ പ്രസക്തിയാകാം എന്റെ പേരില്‍ വാല് വരാന്‍ കാരണം. എന്റെ മക്കളുടെ പേരിലെ വാലൊഴിവാക്കുന്നതിലൂടെ ഞാനാ തെറ്റ് തിരുത്തി. ഭാവിയില്‍ വാലുകളില്ലാത്ത പേരുകൊണ്ട് ജാതി തിരിച്ചറിയാന്‍ കഴിയാത്ത ഭാരതീയര്‍ ഉണ്ടാകട്ടെ. അതാവും ഏക പരിഹാരം.
൨. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":
"അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?)"
- ൩. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":
ചിത്രകാരനെ പിന്താങ്ങുന്ന അനോണികളെ ഈ സംവരണം എന്ന സൌജന്യം ജാതി ഇല്ലായ്മചെയ്യാനോ അതോ ജാതി നിലനിറുത്താനോ? മനുഷ്യനെ ഒന്നായി ചിന്തിച്ചാല്‍ ഈ സംവരണം എന്നത് ഇല്ലായ്മചെയ്യുന്നതല്ലെ നല്ലത്. സംവരണത്തിന്റെ സാമ്പത്തിക പരിധി ഉയര്‍ത്തി പാവപ്പെട്ടവന് അര്‍ഹതപ്പെട്ട ഈനുകൂല്യങ്ങള്‍ സമ്പന്നര്‍ തട്ടിക്കൊണ്ട് പോകുന്നതില്‍ നിങ്ങള്‍ക്ക് ഒരു ദഃഖവും ഇല്ലെ? ദരിദ്ര അവര്‍ണരെ എന്നും അതേ പടുകുഴിയില്‍ തള്ളിയിട്ടുകൊണ്ടുതന്നെഅല്ലെ തലമുറകളോളം സമ്പന്നര്‍ ഇതിന്റെ നേട്ടങ്ങളെല്ലാം അനുഭവിക്കുന്നത്?
അവര്‍ണരിലെ ദരിദ്ര വിഭാഗത്തോട് സ്നേഹമില്ലാത്ത ഈ സംവരണത്തെ നിങ്ങള്‍ തന്നെ പുകഴ്ത്തിപ്പാടണം.
സന്തോഷ് ജെ എന്ന ഒരു വ്യക്തി മുരളി എന്ന വ്യക്തിക്കെതിരെ പരാതി കൊടുത്തുവെങ്ങില്‍ അത് അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. നിയമവും, ഉള്ളടക്കനയവും ഒന്നുമില്ലാത്ത ലോകമാണോ ബൂലോഗം എന്ന് പോലീസും കോടതിയും നിശ്ചയിക്കേണ്ട ഗതികേടിലേയ്ക്ക് തള്ളിവിട്ടതില്‍ ചിത്രകാരന്റെ പങ്ക് ചില്ലറയൊന്നും അല്ല. ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയുടെ തലക്കെട്ടും ഉള്ളടക്കവും ഒരു പക്ഷം ചേര്‍ന്നതു തന്നെ അല്ലെ? അക്കാര്യത്തില്‍ സെബിന്‍ പ്രതികരിക്കുമല്ലോ?
"ഈ പ്രയോഗം അതിരുകടന്നതായി എന്നു മാത്രമല്ല, അശ്ലീലവുമായി എന്ന അഭിപ്രായമാണു് എനിക്കുള്ളതു്. അവനു് കസേരയിലിരിക്കാന്‍ യോഗ്യതയില്ലെന്നും അവന്‍ പര്യാമ്പുറത്തു് ഓച്ഛാനിച്ചു നില്‍ക്കേണ്ടവനാണു് എന്നുമുള്ള ധ്വനി അതിലുണ്ടു്. സംവരണത്തിന്റെ ആനുകൂല്യത്താലല്ലാതെ അവനു് ആ സ്ഥാനത്തെത്താന്‍ യോഗ്യതയില്ലായിരുന്നു എന്ന തീര്‍പ്പു് അതിലുണ്ടു്. അവനെ തൊഴുന്നതില്‍ എനിക്കുളുപ്പില്ല എന്ന പ്രഖ്യാപനത്തിന്റെ ഉളുപ്പില്ലായ്മ അസഹനീയമാണു്.“
സൂരജിന്റെ പ്രതികരണം കാണുക "മാഷേ, ഈ കമന്റുകള്‍ വായിക്കുന്ന ഏതു പൊട്ടനും മനസ്സിലാക്കാവുന്നതേയുള്ളൂ, ഊറി വരുന്നത് കാളകൂടമാണോ അമൃതമാണോയെന്ന്."
എനിക്ക് അര്‍ഹതയില്ലാത്തതു തന്നെയാണ് സംവരണം. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രരെ കൊള്ളയടിക്കുന്നത് അവരുടെതന്നെ വിഭാഗത്തിലെ സമ്പന്നരാണ് എന്ന് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുക സ്വാഭാവികം. പക്ഷെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതു കൂടുതലും അതേ സമ്പന്ന വര്‍ഗത്തില്‍പ്പെട്ടവരാകയാലും നല്ല രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുവാനുള്ള അവരുടെ കഴിവും നാനാ തുറകളിലെ അവരുടെ പാണ്ഠിത്യവും എന്നെ നിസബ്ദനാക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ ഭവനം സന്ദര്‍ശിക്കുവാന്‍ ചെന്ന ബഹുമാനപ്പെട്ട കേരള മുഖ്യന്റെ പട്ടിപ്രയോഗം പോലെ ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി മറ്റുള്ളവര്‍ പ്രതികരിച്ചു എന്നതാണ് വാസ്തവം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
പണ്ട് ജാതീയ വേര്‍തിരിവ് അവര്‍ണര്‍ക്ക് അസഹനീയമായിരുന്നു എന്നത് എല്ലാപേരും അംഗീകരിക്കുന്ന സത്യം. അതോടൊപ്പം ഇന്നും തുടരുന്ന സാമ്പത്തീക അസമത്വം കൂടി ആയാലോ? ഞാന്‍ നായരായിപ്പോയതുകൊണ്ട് മുന്‍ കമെന്റില്‍ ആരോ സൂചിപ്പിച്ചതുപോലെ നാരായണപ്പണിക്കരുടെ അഭിപ്രായം ഞാനേറ്റു പറയുന്നില്ല. കാരണം ദരിദ്രവാസി നായന്മാരുണ്ടെങ്കിലേ എന്‍എസ്എസ് ന് നിലനില്‍പ്പുള്ളു. അതുതന്നെയാണ് എസ്എന്‍ഡിപിയിലും സംഭവിക്കുന്നത്. ഒരു ജാതിയില്‍പ്പെട്ട സമ്പന്നന്‍ അതേ ജാതിയില്‍പ്പെട്ട ദരിദ്രനോട് കാട്ടുന്നതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ജാതീയ ഉച്ചനീചത്തങ്ങള്‍. ജാതി ഏതായാലും സമ്പത്ത് എന്തിനേക്കാളും വലിയ ഒരു ഘടകം തന്നെയാണ്. ഒരാദിവാസി രാജാവ് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തത് ഞാനോര്‍ക്കുന്നു. ആ രാജാവിന് സെക്രട്ടേറിയറ്റിലെ ഒരു പ്യൂണിന്റെ വരുമാനമെങ്കിലും ഉണ്ടാകുമോ?
"അത്യന്തികമായി പണമാണ് സമൂഹത്തിലെ പ്രതാപം നിശ്ചയിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ മിക്കവാറും പേര്‍ പാവങ്ങള്‍ ആയിരുന്നു എന്നുംകൂടി ഓര്‍ക്കണം. അതുകൊണ്ടാണ് സ്വന്തം സമുദായത്തിന്റെ പിന്‍ബലം (ക്രിസ്ത്യന്‍/നായര്‍ സമുദായങ്ങളില്‍ ഉള്ളതുപോലെ) പൊതുവേ അവര്‍ക്കില്ലാതെ പോകുന്നതും, സംവരണം പോലുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ആവശ്യം ഇപ്പോഴും ഉള്ളതും"
ഇത്തരത്തിലുള്ള കാര്യം ഞാന്‍ പറയുമ്പോഴാണ് ചാന്ദ്രക്കാരനെപ്പോലുള്ളവര്‍ എന്നെ നടയടച്ച് പിണ്ഡം വെയ്ക്കുന്നത്.
ഇന്നത്തെ നിലവിലുള്ള സംവരണ നയം ഈ പോസ്റ്റിലെ ആശയങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ പ്രാപ്തമാണ്. സംവരണത്തിന് സാമ്പത്തിക പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ അതേ സമുദായങ്ങളിലെ ദരിദ്രന്മാര്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അതേ അവസ്ഥയില്‍ നിന്ന താഴേയ്ക്ക് പോകുന്നതല്ലാതെ മേല്‍ഗതി ഉണ്ടാകില്ല.
ഓ.ടോ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദരിദ്ര പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കട്ടെ. തൊഴില്‍ മെറിറ്റ് കൊണ്ട് നേടിയെടുക്കുവാന്‍ പ്രാപ്തരാകട്ടെ. ഒന്നുമില്ലെങ്കില്‍ നാരായണപ്പണിക്കരോടും, വെള്ളാപ്പള്ളിയോടും, കുഞ്ഞാലിക്കുട്ടിയോടും മറ്റും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ പ്രാപ്തരാവട്ടെ. ഇതിനെതിരെ ഒരു സവര്‍ണനും എതിരഭിപ്രായം കാണില്ല. പക്ഷെ പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നര്‍ പല്ലും നഖവും കൊണ്ടെതിര്‍ക്കും.