ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

ഇന്നത്തെ കര്‍ഷകദിനം ഡോ. സുഭാഷിനൊപ്പം ആഘോഷിക്കൂ

ഇത് ഡോ. സുഭാഷിന്റെ ജൈവലോകം; ഫലങ്ങള്‍ പക്ഷികള്‍ക്ക്


വടകര: പത്തു സെന്‍റ് മണ്ണില്‍ കാര്‍ഷിക വിപ്ലവം നടപ്പാക്കുകയാണ് വടകര 'ചിത്രശില'യില്‍ ഡോ. കെ.എം. സുഭാഷ്. നഗര ഹൃദയത്തിനടുത്ത് ഇദ്ദേഹം തീര്‍ത്ത ജൈവലോകം ആരെയും അത്ഭുതപ്പെടുത്തും. ചെറുതെങ്കിലും ആ വാസവ്യവസ്ഥയുടെ കൃത്യമായ മാതൃകയുണ്ടിവിടെ.

പത്തുസെന്‍റില്‍ തെങ്ങ്, കുരുമുളക്, കവുങ്ങ്, ചാമ്പ, മാവ്, സപ്പോട്ട, ജാതി, കടപ്പിലാവ്, പ്ലാവ്, വാഴ, പപ്പായ തുടങ്ങിയ കൃഷികള്‍. വീടിന്റെ ടെറസ്സില്‍ മരച്ചീനി, വഴുതന, ചീര, ചേമ്പ്, വെണ്ട, പയര്‍, സാമ്പാര്‍ ചീര, കൂര്‍ക്കല്‍ തുടങ്ങിയ പച്ചക്കറികള്‍.

പറമ്പില്‍ നാല് മണ്ണിര കമ്പോസ്റ്റ് കുഴികള്‍, ഒരു ഗോബര്‍ ഗ്യാസ് പ്ലാന്‍റ്, മഴക്കുഴികള്‍, ഗപ്പി, ഗാംബൂ സിയ മത്സ്യങ്ങളുമായി നാല് ടാങ്കുകള്‍....

ഒരിഞ്ചുപോലും സ്ഥലം വെറുതെ കിടക്കുന്നില്ല ഡോക്ടറുടെ മണ്ണിലും ടെറസ്സിലും. ഒരു തുള്ളി വെള്ളവും പാഴാകുന്നുമില്ല. കുളിമുറികളിലെയും മറ്റും മലിനജലവും മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളവുമെല്ലാം കൃഷിയിടങ്ങളിലെത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.

ഐ.എം.എ. വടകര ബ്രാഞ്ച് പ്രസിഡന്‍റായ ഡോ. സുഭാഷ് 25 വര്‍ഷം മുമ്പ് ഇവിടെ താമസം തുടങ്ങുമ്പോള്‍ വെറും തരിശായിരുന്നു ഈ മണ്ണ്.

22.5 കോല്‍ ആഴമുള്ള കിണര്‍ വേനലില്‍ വറ്റും. ഈ കിണറിനെ സമൃദ്ധമാക്കുന്നതില്‍ തുടങ്ങി ഡോക്ടര്‍ തന്റെ ദൗത്യം പറമ്പില്‍ 15 ഓളം മഴക്കുഴികള്‍ തീര്‍ത്ത് പൂഴി നിറച്ചു. മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ തുടങ്ങിയതോടെ കിണറില്‍ ഇഷ്ടംപോലെ വെള്ളമായി.

അന്ന് 20 തെങ്ങില്‍ നിന്നും ലഭിച്ചത് 30 തേങ്ങ. ഇന്ന് 10 തെങ്ങില്‍ നിന്നും 200 തേങ്ങ കിട്ടും. തെങ്ങുകളിലാണ് ഇദ്ദേഹം കുരുമുളക് വള്ളികള്‍ പടര്‍ത്തിയത്. ഒരു വര്‍ഷം ഒരു ചാക്ക് കുരുമുളക് ലഭിക്കും.

വെണ്ട, വഴുതന, പയര്‍ എന്നിവ വീടിന്റെ ടെറസ്സില്‍ എപ്പോഴും സമൃദ്ധം. 10 മൂട് മരച്ചിനിയുമുണ്ട് ടെറസ്സില്‍. വലിയ ചട്ടികളിലാണ് പച്ചക്കറികളും, മരച്ചീനിയും വളര്‍ത്തുന്നത്. ഒരു ചുവടില്‍ നിന്നും അഞ്ച് കിലോ മരിച്ചീനിവരെ ലഭിക്കും. 50 ഓളം ചട്ടികളുണ്ട് പച്ചക്കറി വളര്‍ത്താന്‍. എല്ലാറ്റിനും മണ്ണിര കമ്പോസ്റ്റും സാദാ കമ്പോസ്സുമാണ് വളം. കരിയിലകളും മറ്റും കമ്പോസ്റ്റാക്കാന്‍ പറമ്പിലുടനീളം സംവിധാനമുണ്ട്. 15 വര്‍ഷത്തോളമായി പറമ്പില്‍ രാസവളം കയറ്റാറേ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

പ്രകൃതിയോടു മാത്രമല്ല ഭൂമിയിലെ എല്ലാ അവകാശികളോടുമുണ്ട് ഡോക്ടര്‍ക്ക് സ്‌നേഹം. പറമ്പില്‍ കായ്ക്കുന്ന വാഴപ്പഴമോ, സപ്പോട്ടയോ, മാമ്പഴമോ ഏതുമാകട്ടെ അവയെല്ലാം പക്ഷികള്‍ക്കും മറ്റ് ജീവികള്‍ക്കുമുള്ളതാണ്. അവ തിന്ന് ബാക്കിയുള്ളവ മാത്രമേ ഡോക്ടര്‍ എടുക്കൂ. അതുകൊണ്ടുതന്നെ ഒരുവിധം എല്ലാ പക്ഷികളും ഇവിടെ ഉണ്ടാകും. നഗരത്തില്‍ ഈ കാഴ്ച അപൂര്‍വം.

ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റാണ് ഡോ. സുഭാഷ്. കൃഷി സംബന്ധമായ ഒരു ജോലിക്കും പുറമെ നിന്നും ആളെ വിളിക്കില്ല. രാവിലെ എടച്ചേരിയിലെ ക്ലിനിക്കിലേക്ക് പോകുംമുമ്പും രാത്രി തിരിച്ചുവന്നശേഷവുമാണ് കൃഷി പരിചരണം. സഹായത്തിന് ഭാര്യ ഡോ. ശാന്തകുമാരിയുമുണ്ട്. വടകരയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് ഡോ. ശാന്തകുമാരി.

ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വടകര മഹാത്മ ദേശസേവ ട്രസ്റ്റുമായി ചേര്‍ന്ന് ബോധവത്കരണ ക്ലാസുകള്‍ക്കും മറ്റും ഒരുങ്ങുകയാണ് ഡോക്ടര്‍. ഇപ്പോള്‍ തന്നെ അടുക്കളത്തോട്ടങ്ങളെപ്പറ്റി ക്ലാസ് നല്‍കുന്നുണ്ട് ഇദ്ദേഹം.
കടപ്പാട് - മാതൃഭൂമി
കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും, മെമ്പര്‍മാരും, കൃഷി ഓഫീസര്‍മാരും, കൃഷി അസിസ്റ്റന്റ്മാരും ഇന്ന് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആഘോഷിക്കുമ്പോള്‍ ഡോ. സുഭാഷിനെ കണ്ട് പഠിക്കൂ അടുത്ത വര്‍ഷം കൃഷിഭവനുകളില്‍ അവതരിപ്പിക്കാന്‍.

ഞായറാഴ്‌ച, ഓഗസ്റ്റ് 15, 2010

എന്താ കക്കൂസ് മാലിന്യം വിഷമാണോ?

ഇതാ കക്കൂസ് മാലിന്യം പൂര്‍ണമായും ഉപയോഗപ്രദമായി മാറ്റുന്ന ബയോടെക്കിന്റെ ഒരു സംരംഭം.
ഓരോ കക്കൂസിലുമോ കൂട്ടായോ ഒരു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാമെന്നും അതില്‍ നിന്ന് ബയോഗ്യാസും സ്ലറിയും ലഭ്യമാക്കാമെന്നും ബയോടെക് കാട്ടിത്തരുകമാത്രമല്ല നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. വിട്ടിലെ മറ്റ് ജൈവ മാലിന്യങ്ങളും ഇതേ പ്ലാന്റില്‍ നിക്ഷേപിക്കുന്നതിലൂടെ കൂടുതല്‍ ഇന്ധനവും ലഭിക്കുന്നു. വീട്ടിലെ പാറ്റ, ഉറുമ്പ് മുതലായവ ഒരു പരിധിവരെ ഇപ്രകാരം കുറയുകയും ചെയ്യും. സ്ലറിയിലൂടെ ലഭിക്കുന്ന ജൈവ വളം നാം ഭക്ഷിച്ച് വിസര്‍ജിക്കുന്ന ഒന്നേകാല്‍ കിലോ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുവാന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇതോടൊപ്പം കാലി വളര്‍ത്തല്‍ കൂടുതല്‍ ആദായകരവുമാണ്. ഇപ്രകാരം ഭക്ഷ്യദൊര്‍ലഭ്യത്തിന് ശാശ്വത പരിഹാരവും കണ്ടെത്താം. ആഗോളതാപന നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, ശുദ്ധവായു, ശുദ്ധജലം, എല്‍.പി.ജിക്ക് പകരം ബയോഗ്യാസ്, വൈദ്യതിക്ക് ബയോഗ്യാസ് ഉപയോഗം, നേരിട്ട് കത്തുന്ന വെളിച്ചം മുതലായവ നേട്ടങ്ങളുടെ പട്ടികയില്‍ വരുത്താന്‍ കഴിയും.
കക്കൂസ് മാലിന്യം പാടത്തു തട്ടാന്‍ ഗുണ്ടകള്‍; നാട്ടുകാര്‍ ചെറുത്തു

തൃശ്ശൂര്‍: പാടത്ത് കക്കൂസ് മാലിന്യം തട്ടാന്‍ ലോറിയില്‍ എത്തിയ ആയുധധാരികളായ ഗുണ്ടകളെ നാട്ടുകാര്‍ ചെറുത്തു. കുറച്ച് മാലിന്യം പാടത്ത് തട്ടിയ സംഘം ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പലവട്ടം വിളിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. ലോറിക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ചിറ്റിലപ്പിള്ളി- പറപ്പൂര്‍ റോഡരികിലെ മുള്ളൂര്‍ക്കായല്‍ പാടത്താണ് ടാങ്കര്‍ലോറിയില്‍ കക്കൂസ്മാലിന്യം തട്ടാന്‍ സംഘമെത്തിയത്.

ആയിരം ഏക്കറോളം വരുന്ന പാടം വെള്ളം കയറിക്കിടക്കുകയാണ്. യു.ഡി.എഫ്. പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിന്റെ പോസ്റ്ററുകള്‍ പതിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോറി പോകുന്നതുകണ്ട് പിന്തുടര്‍ന്നു. വലിയ ഹോസ് തുറന്ന് മാലിന്യം പാടത്ത് തട്ടിത്തുടങ്ങിയിരുന്നു. നാട്ടുകാര്‍ വണ്ടി തടഞ്ഞ് ഹോസ് വേര്‍പെടുത്തി.

രണ്ടുവട്ടം പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ വരാമെന്നു മറുപടി കിട്ടിയെങ്കിലും ഒരുമണിക്കൂര്‍ കാത്തിരുന്നിട്ടും പോലീസ് വന്നില്ല. തുടര്‍ന്ന് ലോറിയിലെ ജീവനക്കാരെ ക്കൊണ്ടുതന്നെ വാഹനം കേടുവരുത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറിയുടെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബോഡിക്കും കേടുപാടുണ്ട്. ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു.

രാവിലെ പത്തരയോടെയാണ് എസ്‌ഐ കെ.കെ. രാജന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ എത്തിയത്. മനുഷ്യജീവന് ഹാനികരമാംവിധം മാലിന്യം തള്ളിയതിന് ക്രിമിനല്‍ കേസും മലിനീകരണനിയന്ത്രണ നിയമപ്രകാരമുള്ള കേസുകളും എടുക്കുമെന്ന് പോലീസ് അറിയിച്ചു.

എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. പാടത്തിന്റെ കരകളില്‍ ധാരാളം വീടുകളുണ്ട്. അവിടങ്ങളിലെ കിണറുകള്‍ മലിനമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. കഴിഞ്ഞ ഫിബ്രവരിയിലും മുള്ളൂര്‍ക്കരയില്‍ കക്കൂസ് മാലിന്യം തട്ടുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് പോലീസെത്തി വാഹനത്തിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. പലവട്ടം ഇവിടെ മാലിന്യമിട്ടുവെങ്കിലും തടയാന്‍ കഴിഞ്ഞിരുന്നില്ല. ഫിബ്രവരിയില്‍ അങ്കമാലി-പെരുമ്പാവൂര്‍ ഭാഗത്തുള്ള ലോറിയില്‍കൊണ്ടുവന്നാണ് മാലിന്യം തള്ളിയത്.
കഷ്ടം എന്നല്ലാതെ എന്താ പറയുക
ചെറുത്ത നാട്ടുകാര്‍ക്കും ഇത് പാഴ് മാലിന്യമായി കളയാന്‍ വന്നവര്‍ക്കും വിവേകം കുറവായിരിക്കാം. എന്നാല്‍ മാതൃഭൂമി ദിനപത്രത്തിന് അത് പാടില്ലല്ലോ. ഏത് പക്ഷിമൃഗാദിയുടെയും മനുഷ്യന്റേയും വിസര്‍ജ്യം ഓര്‍ഗാനിക് റീ സൈക്ലിങ്ങിന് (മൂന്ന് കോടി മലയാളികള്‍ പ്രതിദിനം ഭക്ഷിക്കുന്ന മൂന്നേമുക്കാല്‍ കോടി കിലോ (37500 ടണ്‍) ഭക്ഷണം വിസര്‍ജ്യമായി മാറുമ്പോള്‍ അത് മണ്ണിന് ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് വീണ്ടും ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുവാന്‍ ആവശ്യമാണ്) പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്.



കക്കൂസ് മാലിന്യം ബയോഗ്യാസായും, സ്ലറിയായും മാറ്റാന്‍ കഴിയുന്ന പ്ലാന്റ് (ചിത്രം കടപ്പാട് - ബയോടെക്)
കക്കൂസ് വിസര്‍ജ്യത്തില്‍ സോപ്പ് വെള്ളം കലരാതിരുന്നാല്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് ഫെര്‍മെന്റേഷന്‍ പ്രോസസിലൂടെ ഇ കോളി (കോളിഫാം) ബാക്ടീരിയയെ മെത്രോജനിക് ബാക്ടീരിയയുടെ സഹായത്താല്‍ നിര്‍വ്വീര്യമാക്കുവാന്‍ സാധിക്കും. സ്ലറിയായി ലഭിക്കുമ്പോള്‍ കോളിഫാം ബാക്ടീരിയ മൃതാവസ്ഥയിലായിരിക്കും. അത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മണ്ണിലെ ബാക്ടിരിയ അതിനെ ഒരിക്കല്‍ക്കൂടി ശുദ്ധീകരിച്ച് കുടിവള്ളം ശുദ്ധമാക്കുന്നു. തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്ഥാപനം വാട്ടര്‍ ജാക്കറ്റ് സിസ്റ്റം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കക്കൂസ് മാലിന്യം ട്രീറ്റ് ചെയ്യുവാനായി നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. അവര്‍ പല ഹോസ്റ്റലുകളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്.

വലിയതുറ സീവേജ്ഫാമില്‍ മാര്‍ക്കറ്റിലെ ചപ്പുചപറും മനുഷ്യവിസര്‍ജ്യവും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന കമ്പോസ്റ്റ് വിലയ്ക്ക വാങ്ങി പലരും കൃഷിക്കായി ഉപയോഗിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ശുചിത്വത്തിന്റെ കാര്യത്തില്‍ ഭാരതത്തില്‍ ഒന്നാം സ്ഥാനമായിരുന്നു. ആമഇഴഞ്ചാന്‍ തോട്ടിലും പാര്‍വ്വതീ പുത്തനാറിലും ഒഴുകിയിരുന്ന വെള്ളത്തില്‍ ആളുകള്‍ കുളിക്കുകയും തുണി നനയ്ക്കുകയും ചെയ്തിരുന്ന കാഴ്ചയും വാര്‍ത്തകളും അന്ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ പഴയ എഡിഷനുകളില്‍ കാണും.
മനുഷ്യന്റെ കൃഷിയോടുള്ള അകല്‍ച്ചയും ഇന്നത്തെ ആഡംബരജീവിതത്തോടുള്ള ആര്‍ത്തിയും ശുചിത്വത്തിന്റെ കാര്യത്തില്‍ പന്ത്രണ്ട് രൂപ വിലകൊടുത്ത് വാങ്ങുന്ന പ്രിസര്‍വേറ്റീവ് ചേര്‍ന്ന കുടിവെള്ളം ശ്രേഷ്ഠമാണെന്ന നിഗമനത്തില്‍ മനുഷ്യനെ എത്തിക്കുന്നു. കഷ്ടം എന്നല്ലാതെ എന്താ പറയുക.
തിരുവനന്തപുരം നഗരത്തെ മാലിന്യ മുക്തമാക്കുവാനായി വിളപ്പില്‍ശാലയില്‍ സ്ഥാപിച്ച സംസ്കരണപ്ലാന്റ് അവിടെ നിര്‍മ്മിക്കുന്നത് ഉപയോഗിക്കാന്‍ യോഗ്യമല്ലാത്ത ജൈവവളമാണ്. ഖരമാലിന്യ ശേഖരത്തില്‍ നിന്നൊഴുകുന്ന മലിനജലം കരമനയാറ്റിലെ ജലത്തെ മലിനീമസമാക്കിക്കൊണ്ടിരിക്കുന്നു. വിവീധ പമ്പ് ഹൌസുകളില്‍ നിന്ന് പമ്പ് ചെയ്ത് വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നു. പി.ടി.പി നഗര്‍ ഉള്‍പ്പെടെ ഉള്ളവര്‍ കുടിക്കുന്ന വിഷത്തിന്റെ അളവറിയണമെങ്കില്‍ ആര്‍.സി.സി കേന്ദ്രീകരിച്ച് സര്‍വ്വെ നടത്തണം.
എനിക്ക് ബയോടെക് 3500 രൂപ സബ്‌സിഡി നല്‍കി നിര്‍മ്മിച്ചുതന്ന പ്ലാന്റാണ് ചുവടെ.
വലത് വശത്ത് ചാക്കിട്ട് മൂടിയിരിക്കുന്നത് കക്കൂസ് വിസര്‍ജ്യം പ്ലാന്റിലേക്ക് കടത്തിവിടാനുള്ള സൌകര്യമാണ്. 1985-86 -ല്‍ പണികഴിച്ച വീട്ടിലെ കുളിമുറിയിലെ സോപ്പുവെള്ളം പ്രത്യേകമാക്കുക എന്നത് ചെലവേറിയതാകയാല്‍ എന്റെ ഈ പദ്ധതി അല്പം വൈകി. എന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് (14-11-2010) വീട് റിപ്പയര്‍ ചെയ്തതിനോടൊപ്പം കുളിമുറിയിലെ വെള്ളം പ്രത്യേകം പുറത്തേയ്ക്ക് വിടുകയും സീവേജ് മാലിന്യം പ്ലാന്റിലേയ്ക്ക് കടത്തി വിടുകയും ചെയ്തു. (തിരുത്തല്‍ നടത്തിയത് 8-12-2010)

തിങ്കളാഴ്‌ച, ജൂലൈ 26, 2010

എക്സ്‌പ്ലോററും, ഫയര്‍ഫോക്സും, ക്രോമും, എപ്പിക്കും എന്റെ വായനാ പ്രശ്നങ്ങളും

എന്റെ ലാപ്‌ടോപ്പില്‍ ഒരു ഭാഗം മൈക്രോസോഫ്റ്റ് എക്സ്.പിയും (ലൈസന്‍സുള്ളത്) രണ്ടാമത്തേത് ഉബുണ്ടു 10.04 ആണ്. ഉബുണ്ടുവില്‍ വായനാ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാല്‍ മൈക്രോസോഫ്റ്റ് എക്സ്.പിയില്‍ എക്സ്പ്ലോററും ഫയര്‍ഫോക്സും എപ്പിക്കും കര്‍ഷകന്റെ മലയാളം എന്ന ബ്ലോഗ് വായിക്കുമ്പോള്‍ ചില്ലുകള്‍ ശരിയായി വായിക്കുവാന്‍ കഴിയുന്നില്ല. പത്രവാര്‍ത്തകള്‍, മാതൃഭൂമി എന്നിവയും വിവിധ വെബ്ബ്‌ബ്രൗസറുകളില്‍ പ്രശ്നങ്ങള്‍ പലവിധം. അതിന്റെ ചിത്രങ്ങള്‍ പിക്കാസയില്‍ അപ്‌ലോഡ് ചെയ്തത് താഴെ കാണാം. ഫയര്‍ഫോക്സില്‍ മീര ഫോണ്ടിന് വേര്‍ഡ്‌പ്രസ് ബ്ലോഗുകള്‍ക്ക് വായന പ്രശ്നമില്ല. എന്നാല്‍ അഞ്ചലിഓള്‍ഡ്ലിപി ആയി മാറ്റിയപ്പോള്‍ വായനാപ്രശ്നം കാണാം. പ്രസ്തുത ചിത്രത്തില്‍ AnjaliOldLipi എന്ന് . പ്രശ്നം പരിഹരിക്കുവാന്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ സജീവവും ആണ്. പത്മ ആഡ്ഓണ്‍ സഹായത്താല്‍ വായിക്കാന്‍ കഴിയുന്ന പത്രങ്ങളില്‍ ദീപികയുടെഫോണ്ടിനും ഫയര്‍ഫോക്സില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ മനോരമയുടേത് പ്രശ്നമാണുതാനും.


താഴെക്കാണുന്നത് ഉബുണ്ടുവില്‍ എനിക്ക് വായിക്കുവാന്‍ കഴിയുന്നത്.

ശനിയാഴ്‌ച, ജൂലൈ 24, 2010

കൊതുകിനെ നിയന്ത്രിക്കാന്‍ ഇല്ലം ചുടണമോ?

മണ്ണെണ്ണയോ ഡീസലോ വെള്ളത്തിലൊഴിച്ച് കൊതുകിനെ നിയന്ത്രിക്കുവാനായി 2010 ജൂലൈ മാസത്തെ റബ്ബര്‍ മാസികയില്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി. ജോസ് എന്നവര്‍ ചേര്‍ന്നെഴുതിയ ലേഖനം ശാസ്ത്രലോകത്തിനുതന്നെ അപമാനമാണ്. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്താന്‍ ഈ ഡീസലിനും മണ്ണെണ്ണയ്ക്കും കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം കൊതുക് നശീകരണ രീതികള്‍ ലോകത്ത് പല രാജ്യങ്ങളും നിരോധിച്ചതാണ്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ മണ്ണ് പരിശോധിച്ചുള്ള രാസവളപ്രയോഗമായാലും, കീടങ്ങള്‍ക്കും കുമിളിനും ഉള്ള വിഷപ്രയോഗമായാലും, കളകളെനിയന്ത്രിക്കുവാനുള്ള റൗണ്ടപ് പോലുള്ള കളനാശിനി ആയാലും അപകടകരം തന്നെയാണ്.
അറിവിന്റെ കാര്യത്തില്‍ ഇന്ന് കര്‍ഷകര്‍ ഒട്ടും പിന്നിലല്ല എന്ന് ഇനിയെങ്കിലും ഇത്തരം ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നത് നന്ന്।
അറിവുകള്‍ അനുഭവത്തില്‍ നിന്ന്
അനേകം ദിവസങ്ങളായി കറ കുറവുള്ള മരത്തില്‍ പരീക്ഷണമെന്ന നിലയില്‍ റബ്ബര്‍ മരത്തിലെ ചിരട്ട നിവര്‍ത്തിവെച്ച് വെള്ളം കെട്ടി നിറുത്തിയിട്ടും ഒരു കൂത്താടിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കാരണം തേടി ഞാന്‍ ബന്ധപ്പെട്ടത് ഡോ. ബ്രിജേഷ് നായരുടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി) അമ്മ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന നളിനകുമാരി ടീച്ചറെയാണ്.

ഞാന്‍ - കൊതുകിന്റെ മുട്ടകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതാണോ?
ടീച്ചര്‍ - അതെ കൊതുകിന്റെ മുട്ടകള്‍ മാത്രമല്ല കൂത്താടിയും (larve)
ജലത്തില്‍ പൊങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്. അവ തലകീഴായി ജലത്തിന് മുകളില്‍ കിടക്കുകയും അനക്കം തട്ടുമ്പോള്‍ ജലത്തിനടിയിലേക്ക് പോവുകയും ചെയ്യുന്നു. അവയ്ക്ക് ശ്വസിക്കണമെങ്കില്‍ ജലത്തിനുള്ളില്‍ കഴിയില്ല ജലോപരിതലത്തില്‍ വന്നേ സാധിക്കൂ.
ഞാന്‍ - കൊതുകിന്റെ മുട്ട വിരിഞ്ഞ് കൊതുവായി മാറാന്‍ എത്രദിവസം വേണം?
ടീച്ചര്‍ - ഒന്‍പത് ദിവസങ്ങളോളം വേണം പൂര്‍ണ വളര്‍ച്ചയെത്താന്‍. ചെറിയം ഇനം കൊതുകുകള്‍ ഉണ്ട്. അവയ്ക്ക് അതിനേക്കാള്‍ കുറച്ച് ദിവസങ്ങള്‍ മതി. ഞങ്ങള്‍ തണലത്ത് ബക്കറ്റില്‍ ജലം നിറച്ച് വെച്ച് അതിലുണ്ടാകുന്ന കൂത്താടികളെ കാലാകാലങ്ങളില്‍ കമഴ്ത്തിക്കളഞ്ഞാണ് കൊതുകുകളെ നിയന്ത്രിക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന ജലത്തിലും ഒഴുകുന്ന വെള്ളത്തിലും കൊതുക് മുട്ടയിടില്ല.
ഞാന്‍ - ആണ്‍ കൊതുകുകള്‍ പച്ചിലയുടെ ചാറല്ലെ കുടിക്കുന്നത് അവ മനുഷ്യരെ കടിക്കില്ലെ?
ടീച്ചര്‍ - ഇലയിലെ ചാറല്ല മറിച്ച് തളിരിലകളിലെ രസമാണ് അവ ഊറ്റിക്കുടിക്കുന്നത്. മൂപ്പെത്തിയ ഇലകളിലെ പൊട്ടിവരുന്ന മധുരമുള്ള രസവും കുടിക്കാറുണ്ട്. അവ മനുഷ്യരെ കടിക്കാറുണ്ട്. എന്നാല്‍ പെണ്‍ കൊതുകുകള്‍ ചോര കുടിച്ചാല്‍ മാത്രമേ അവയുടെ മുട്ട പൂര്‍ണ വളര്‍ച്ച എത്തുകയുള്ളു.

ഇനി നിങ്ങള്‍ പറയൂ റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ എഴുതിയതില്‍ എന്തുമാത്രം വിശ്വാസ്യത ഉണ്ട് എന്ന്. ടാപ്പ് ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ട നിവര്‍ത്തിവെച്ചാലും മഴയുണ്ടെങ്കില്‍ കൊതുകിന്റെ മുട്ടയും കൂത്താടിയും ഒഴുകി നശിക്കുന്നു. മഴയില്ലാത്തപ്പോള്‍ ടാപ്പ് ചെയ്യുകയും കറ വീഴാന്‍ വേണ്ടി ഒഴിച്ചുകളയുന്ന ചിരട്ടയിലെ വെള്ളത്തിലെ കൂത്താടിയും മുട്ടയും നശിക്കുകയും ചെയ്യുന്നു.
തോട്ടത്തിലെ കളകള്‍ പശുക്കള്‍ക്ക് ആഹാരമായി പ്രയോജനപ്പെടുത്താം. അവയും നശിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം. തോട്ടത്തിലെ മറ്റ് വൃക്ഷങ്ങളുടെ വീണുകിടക്കുന്ന ഇലകള്‍ നീക്കം ചെയ്യുക എന്നതിനേക്കാള്‍ ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് അവ കൂട്ടിയിട്ട് ബയോഗ്യാസ് സ്ലറി തളിച്ചാല്‍ അവയുടെ നാര് ഞരമ്പുകള്‍ (ലിഗ്നിന്‍) സഹിതം മണ്ണില്‍ അലിഞ്ഞുചേരുന്നു. അതിന്റെ തെളിവ് ഇടതുവശത്തുള്ള ചിത്രത്തില്‍ കാണാം. അവിടെയുണ്ടായ വേരുപടലവും കാണാം.

പഞ്ഞമാസ കര്‍ക്കിടകത്തില്‍ എന്തിനാണീ ആര്‍ഭാടം


തിരുവനന്തപുരം: കനകക്കുന്ന് ഇനി നാലുനാള്‍ പക്ഷി-മൃഗാദികള്‍ക്ക് സ്വന്തം. കാല്‍നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ആദ്യമായി നടക്കുന്ന അഖിലേന്ത്യാ പക്ഷി-മൃഗ പ്രദര്‍ശനത്തിനും ഭക്ഷ്യമേളയ്ക്കും തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

നാടന്‍ ഇനങ്ങള്‍ മുതല്‍ കടല്‍ കടന്നെത്തിയത് വരെ കന്നുകാലികളുടെയും പക്ഷികളുടെയും അപൂര്‍വ പ്രദര്‍ശനമാണ് കനകക്കുന്നില്‍ ആരംഭിച്ചത്. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രദര്‍ശനം, കലാ-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, മൃഗസംരക്ഷ ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം, വാണിജ്യ സ്റ്റാളുകള്‍, അലങ്കാര മത്സ്യപ്രദര്‍ശനം എന്നിവയും ഉണ്ട്. മേളയ്ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര ഡി.ജി.പി. ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.

ഇത്തരം പ്രദര്‍ശന പരിപാടി വര്‍ഷാവര്‍ഷം സംഘടിപ്പിക്കാനുള്ള സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് കെ.വി. തോമസ് പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാല്‍ കേരളം സമര്‍പ്പിച്ച കാര്‍ഷിക പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കേന്ദ്രം തയ്യാറാക്കിയ 696 കോടി രൂപയുടെ പാക്കേജില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ബില്‍ നിലവില്‍ വരുന്നതോടെ കേരളത്തിലെ എ.പി.എല്‍. പ്രശ്‌നം പരിഹരിച്ച് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പദ്ധതി നടപ്പാക്കും. ഈ ഓണത്തിന് പഞ്ചാസാര ക്വാട്ട വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണശേഷി കൂട്ടാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.

മന്ത്രിമാരായ സി. ദിവാകരന്‍, തോമസ് ഐസക്, എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, വി. സുരേന്ദ്രന്‍പിള്ള എം.എല്‍.എല്‍. മേയര്‍ സി. ജയന്‍ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആര്‍. വിജയകുമാര്‍, ചലച്ചിത്രതാരം പൃഥ്വീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
10 രൂപ ടിക്കറ്റാണ് പ്രദര്‍ശനം കാണാന്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അഞ്ച് രൂപ. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രദര്‍ശനം സൗജന്യമായിരിക്കും. നടി ശോഭനയുടെ നൃത്തപരിപാടി ഉള്‍പ്പടെ വൈകുന്നേരങ്ങളില്‍ കനകക്കുന്നില്‍ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
അഭിപ്രായം - നാള്‍ക്കുനാള്‍ ക്ഷീരോത്പാദനം കുറയുന്നു. കാലാവസ്ഥാ വ്യതിയാനവും,  ആഗോളതാപനവും, പരിസ്ഥിതി മലിനീകരണവും മറ്റും ഒരുവശത്ത് മറുവശത്ത് വാഹനപ്പെരുപ്പവും, ജനസംഖ്യാവര്‍ദ്ധനയും, തൊഴിലില്ലായ്മയും, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും, പകര്‍ച്ചവ്യാധികളും മറ്റും പെരുകുന്നു. ഉയരുന്ന ഭമിവിലയും കാര്‍ഷിക നഷ്ടവും കര്‍ഷകന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭൂമി വില്‍ക്കുക എന്നത് ഒരു പരിഹാരമായി മാറുന്നു. വിവാഹ കമ്പോളത്തില്‍ കര്‍ഷകന് ഡിമാന്‍ഡില്ല. അവശ്യസാധന വില വര്‍ദ്ധനവിന്റെ പേരില്‍ ഉയരുന്ന ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിക്കുന്നു. അതിനാനുപാതികമായി തൊഴിലാളി വേതനവും വര്‍ദ്ധിക്കുന്നു. കാര്‍ഷികോത്പന്ന വില ശമ്പളവര്‍ദ്ധനവിന് ആനുപാതികമായി ഉയരുന്നില്ല എന്നത് ഒരു നഗ്ന സത്യം. എല്ലാരും പറയുന്നു നിത്യോപയോഗസാധനവില വര്‍ദ്ധനവിനെതിരെ. എന്നാപ്പിന്നെ എല്ലാര്‍ക്കും കൃഷി അങ്ങ് ചെയ്തുകൂടെ? മൃഗസംരക്ഷണം, ജലസേചനം, കൃഷി എന്നിവ ഒരേ മന്ത്രിയുടെ കീഴില്‍ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ.

തിങ്കളാഴ്‌ച, ജൂലൈ 12, 2010

ഗ്രാഫ്റ്റ് ചെയ്ത നെല്ലിത്തൈ കൂട്ടം മീറ്റ് തന്ന സമ്മാനം

ഡോ. ജയന്‍ ദാമോദരന്‍ കണ്‍വീനറായി നടന്ന കൂട്ടം കേരളമീറ്റ് 2010 തിരുവനന്തപുരത്തുകാര്‍ക്ക് പ്രത്യേകമായി തന്നത് ഗ്രാഫ്റ്റ് ചെയ്ത ഓരോ നെല്ലിത്തൈ വീതമാണ്.


രണ്ടരയടി താഴ്ചയില്‍ കുഴിയെടുത്തശേഷം കുഴിയില്‍ ഉണങ്ങിപ്പൊടിഞ്ഞ പഴക്കംചെന്ന കമ്പോസ്റ്റ് മണ്ണിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്ലാസ്റ്റിക് കവര്‍ വേരുകള്‍ക്ക് കേട്പറ്റാതെ നീക്കം ചെയ്ത് നട്ട് വെള്ളവും ഒഴിച്ചു. അറിയണമല്ലോ മൂന്നാം വര്‍ഷം നെല്ലിക്ക കായ്ക്കുമോ എന്ന്.
ഗുണങ്ങള്‍, ഉപയോഗങ്ങള്‍
ഇന്ത്യന്‍ ഔഷധശാസ്ത്ര പ്രകാരം ഗുണമേന്മയേറിയ നവോന്മേഷദായകമായ ഒരു രസായനൌഷധമാണ് നെല്ലിക്ക. പ്രധാനമായും കായ്‌കളാണ് ഔഷധ പ്രയോഗങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ഇല, തൊലി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിയില്‍ ലഭ്യമായിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട നിരോക്‌സീകാരിയും 'ജീവകം സി'യുടെ സമ്പുഷ്ടമായ കലവറയുമായ നെല്ലിക്കയില്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 20 ഇരട്ടി ജീവകം സിയും ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രോട്ടീനും 100 ഇരട്ടി അസ്‌കോര്‍ബിക് ആസിഡും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വെയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സിയുടെ ഉറവിടം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ശരീരത്തിന്റെ ഓജസും ശക്തിയും വര്‍ദ്ധിപ്പിച്ച് ജരാനരകളെ അകറ്റി നിത്യ യൌവ്വനം പ്രദാനം ചെയ്യാന്‍ സാധിക്കും എന്ന് കരുതപ്പെടുന്ന നെല്ലിക്ക പ്രസിദ്ധമായ ച്യവനപ്രാശം, ത്രിഫല എന്നീ ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവയാണ്. ഇതിന് പുറമേ ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിച്ച് സന്തുലിതമായ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന 105 ല്‍പ്പരം വിവിധ ജീവന്‍രക്ഷാ ഔഷധങ്ങളില്‍ നെല്ലിക്ക ചേരുന്നുണ്ട്.
ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ടുകള്‍ക്കെല്ലാം പുറമേ നെല്ലിയില, തൊലി, തടി തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികിത്സ, കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് നെല്ലിപ്പലകയും നെല്ലിത്തടിയും ഉപയോഗിക്കുക തുടങ്ഹിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

കടപ്പാട് - സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്

തിങ്കളാഴ്‌ച, ജൂലൈ 05, 2010

ഇത്തരം ശാസ്ത്രജ്ഞരെ സൂക്ഷിക്കുക

മാതൃഭൂമി ദിനപത്രത്തിലെ കാര്‍ഷികരംഗം പ്രസിദ്ധീകരിച്ച "റബ്ബര്‍ തോട്ടങ്ങളില്‍നിന്ന് കോതുകിനെ അകറ്റുക " എന്ന ലേഖനത്തില്‍ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി ജോസ് എന്നിവര്‍ കൂട്ടായി പ്രസിദ്ധീകരിച്ച ലേഖനം പ്രകൃതി സ്നേഹികളുടെ ശ്രദ്ധക്കായി അവതരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ.

കറയെടുത്തശേഷം ചിരട്ടകള്‍ കമഴ്ത്തിവെയ്ക്കുക എന്നത് ലാറ്റെക്സിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം എന്ന റയിന്‍ ഗാര്‍ഡും നീര്‍ക്കുഴികളില്‍ മണ്ണെണ്ണയും ഡീസലും ഒഴിച്ച് കൊതുകുകളെ അകറ്റാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ദോഷവശങ്ങളും അറിയാത്ത ഈ ശാസ്ത്രജ്ഞരെ എന്തു പറയണം എന്ന് എനിക്കറിയില്ല. റയിന്‍ ഗാര്‍ഡ് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ് എന്ന സത്യം ഈ ശാസ്ത്രജ്ഞര്‍ക്ക് മനസിലാകില്ല. റയിന്‍ ഗാര്‍ഡ് ചെയ്ത് ടാപ്പ് ചെയ്യുന്നതിലൂടെ മരത്തില്‍ നിന്ന് സൂഷ്മ-അതിസൂഷ്മ മൂലകങ്ങളും ജലവും അമിതമായി നഷ്ടപ്പെടുന്നത് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല റയിന്‍ ഗാര്‍ഡ് ചെയ്ത മരങ്ങളില്‍ മാരകമായ കുമിള്‍ നാശിനികളും ഉപയോഗിക്കേണ്ടി വരുന്നു. പച്ചിലകളിലെ ചാറ് ഊറ്റിക്കുടിച്ച് ജീവിക്കുന്ന ആണ്‍ കൊതുകുകളെ അകറ്റുവാന്‍ മുഴുവന്‍ തോട്ടത്തിലും മണ്ണണ്ണയും ഡീസലും സ്പ്രേ ചെയ്യാന്‍ നിര്‍ദ്ദേശിക്കാത്തത് നന്നായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം എന്നപേരില്‍ കൊതുകുകളെ കൊല്ലുവാന്‍ ടണ്‍ കണക്കിന് ഡി.ഡി.ടി പ്രയോഗിച്ചത് പലരും മറന്നുകാണാന്‍ വഴിയില്ല. പഞ്ചാബില്‍ ഉല്പാദിപ്പിച്ച അരിയിലും ഗോതമ്പിലും വരെ ഡി.ഡി.ടി കണ്ടെത്തിയിരുന്നു. കൊതുകു വര്‍ദ്ധന നിയന്ത്രിക്കുവാന്‍ മത്സ്യം വളര്‍ത്തുന്നതിനേക്കാള്‍ നല്ലൊരുപാധി വേറെ ഇല്ലതന്നെ. റബ്ബര്‍ തോട്ടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ സംവിധാനമുണ്ടാക്കി മത്സ്യങ്ങളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയ്യാറാവണം. മലിനജലത്തിലാണ് ധാരാളമായി കൊതുകുകള്‍ ഉണ്ടാകുന്നത്. അത്തരം ജലത്തിലെ ജൈവേതര മാലിന്യങ്ങള്‍ കൊതുകുകളെ നിത്യരോഗികളായിട്ടാണ് ജന്മം നല്‍കുന്നത്. അവയ്ക്ക രോഗം പരത്തുവാനേ കഴിയുകയുള്ളു. ആരോഗ്യമുള്ള കൊതുകുകള്‍ രോഗം പരത്താറില്ല എന്ന് പലര്‍ക്കും അനുഭവമുണ്ടാകാം.
എന്റെ റബ്ബര്‍ തോട്ടത്തില്‍ ധാരാളം കൊതുകുകള്‍ ഉണ്ട്. അവയില്‍ പലതും എന്നെ കടിക്കാറും ഉണ്ട്. കൊതുക് കടിച്ച് നാളിതുവരെ എനിക്ക് രോഗം വന്നതും ഇല്ല. എന്റെ പുരയിടത്തോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് വക കുളത്തിലും അതിന് താഴേയ്ക്ക് നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയിരുന്ന ജലത്തിലും ധാരാളം മാനത്തുകണ്ണി എന്നറിയപ്പെടുന്ന ചെറു മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് കൊതുകും കുറവായിരുന്നു. ഇന്ന് മത്സ്യങ്ങളും, ഞണ്ടും, തവളയും അപ്രത്യക്ഷമായി പകരം പെറ്റുപെരുകുന്ന കൊതുകുകള്‍ മാത്രം മിച്ചം.
ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തോട് സഹതാപം തോന്നുന്നു.
ഇത്തരം ശാസ്ത്രജ്ഞരില്‍ വിശ്വസിക്കാത്ത കര്‍ഷകന്‍ ചെയ്യുന്നത് കാണുക
റബ്ബര്‍ മരത്തിന്റെ പിന്‍ഭാഗത്ത് ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് മണ്ണിന് മുകളില്‍ ബയോഗ്യാസ് സ്ലറി മരമൊന്നിന് തൊണ്ണൂറ് ലിറ്റര്‍ വീതം ഒഴിക്കുന്നു. അപ്രകാരം അവിടെ വേരുപടലം വര്‍ദ്ധിപ്പിക്കുവാനും മണ്ണൊലിപ്പ് തടയുവാനും ഒലിച്ചിറങ്ങുന്ന എക്കല്‍ താഴ്നഭാഗത്തെത്തിക്കുവാനും കഴിയുന്നു. ഇത് തന്നെയാണ് മണ്ണും ഇലയും ലബോറട്ടറികളില്‍ പരിശോധിക്കാതെയുള്ള വളപ്രയോഗം.

സ്ലറി ഒഴിച്ചിട്ട് നാല്പത്തിയെട്ട് മണിക്കൂര്‍ ആയില്ല വലതുവശത്തുള്ള ചിത്രത്തില്‍ ഒരല്പം മണ്ണ് കമ്പുകൊണ്ടിളക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞ കര്‍ഷകന്റെ കലപ്പ എന്ന മണ്ണിര ഇത്രയും ഉയരമുള്ള ഭാഗത്തെത്തിച്ചേര്‍ന്നു എങ്കില്‍ മണ്ണ് കൊത്തിയിളക്കാതെയും കളകള്‍ നീക്കം ചെയ്യാതെയും വളപ്രയോഗം നടത്തുന്നതിലൂടെ ആ പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയും എന്ന് തെളിയിക്കപ്പെടുകയാണ്.

ഇടത് വശത്ത് കാണുന്ന ചിത്രത്തില്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്ന് സബ്സിഡിയോടെ എടുത്ത നീര്‍ക്കുഴികളില്‍ നിന്ന് കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്ന എക്കല്‍ മണ്ണ് ടെറസിന്റെ പാളിച്ച തീര്‍ക്കുവാനായി പ്രയോജനപ്പെടുത്താം. നീര്‍ക്കുഴിയില്‍ ഡീസലും മണ്ണെണ്ണയും ഒഴിച്ച് മലിനപ്പെടുത്തലല്ല മറിച്ച് മണ്ണിലെ ബാക്ടീരിയയുടെ സഹായത്താല്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ജലം ശുദ്ധീകരിക്കുകയാണ് വേണ്ടത്. ഇത് നാളത്തെ കുടിവെള്ളമാണ് അതിനെ നശിപ്പിക്കാതിരിക്കുക.

കോരിയിടുന്ന നീര്‍ക്കുഴിയിലെ എക്കല്‍ മണ്ണിലും ധാരാളം മണ്ണിരകളുണ്ടാവും. അവയെ സംരക്ഷിക്കേണ്ടത് ഒരു കര്‍ഷകന്റെ കടമയാണ്. രാസ, കള, കുമിള്‍, കീടനാശിനികളുപയോഗിച്ച് അവയെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യനേയും രോഗികളാക്കല്ലെ പ്രീയപ്പെട്ട ശാസ്ത്രജ്ഞന്മാരെ!!!!

ബുധനാഴ്‌ച, ജൂൺ 30, 2010

ആന തടി കയറ്റിയതിനും നോക്കുകൂലി

അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും നോക്കുകൂലി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി.,ബി.എം.എസ്. യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


അടൂര്‍ പുതിയകാവില്‍ ചിറ ഭാഗത്ത് നിന്ന തേക്ക്, വീടുപണിക്കായാണ് സുരേന്ദ്രന്‍ വാങ്ങിയത്. താഴ്ചയില്‍നിന്ന് മുറിച്ച തേക്ക് ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്. ഇതിനിടെ ലോറിയില്‍നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍പോലും യൂണിയന്‍കാര്‍ തയ്യാറായതുമില്ല.
കടപ്പാട് - മാതൃഭൂമി

ശനിയാഴ്‌ച, ജൂൺ 26, 2010

അരലക്ഷം രൂപ: നോക്കുകൂലി കേട്ടു മന്ത്രി കരിം ഞെട്ടി!

മാരാരിക്കുളം: പൊതുമേഖലയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ കെഎസ്ഡിപിയില്‍ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടത്താ ന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ ചേര്‍ന്നു കരാറുകാരനില്‍നിന്നു നോക്കുകൂലിയായി ആവശ്യപ്പെട്ടത് അരലക്ഷം രൂപ.

സ്ഥലത്ത് നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ വ്യവസായ മന്ത്രി എളമരം കരീം യൂണിയനുകള്‍ ആവശ്യപ്പെട്ട തുക കേട്ടു ഞെട്ടി. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികളെ കമ്പനിയിലെ ജീവനക്കാര്‍തന്നെ നേരിടണമെന്നു നിര്‍ദേശിച്ച മന്ത്രി പണം നല്‍കരുതെന്നു കരാറുകാരനോടു പറഞ്ഞു.

സിഐടിയു ജില്ലാ നേതാവിനെ സാക്ഷിയാക്കിയായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ 25000 രൂപ നോക്കുകൂലിയായി നല്‍കാമെന്നു കരാറുകാരന്‍ നേരത്തേ തൊഴിലാളി നേതാക്കളുമായി ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണു നിര്‍മാണം ആരംഭിക്കാനായത്.നവീകരണത്തിനു ബജറ്റില്‍ വകകൊള്ളിച്ച തുക വിനിയോഗിച്ചു കെഎസ്ഡിപിയില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. ഇതിനിടെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നു മൂന്നു മാസത്തോളം നിര്‍മാണം തടസ്സപ്പെടുകയും ചെയ്തു. ഇവയെല്ലാം പരിഹരിച്ചു നിര്‍മാണം പുരോഗമിച്ചുതുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതേയുള്ളൂ. 7200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ട കോണ്‍ക്രീറ്റിങ്ങാണ് ഇന്നലെ ആരംഭിച്ചത്.

ഇതിനാണ് അഞ്ചു യൂണിയനുകള്‍ ചേര്‍ന്നു 50000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്ര വലിയ തുക നല്‍കാന്‍ കഴിയില്ലെന്നു വാദിച്ച കരാറുകാരന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 25000രൂപ നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.

നിര്‍മാണത്തിനു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന്റെ പേരിലാണ് യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. കമ്പനിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെട്ടിടത്തിന്റെ നിര്‍മാണം സെപ്റ്റംബര്‍ 30നു മുന്‍പ് തീര്‍ക്കണമെന്നും ഡിസംബര്‍ രണ്ടാം വാരം പുതിയ കെട്ടിടത്തിലേക്കു പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലും മന്ത്രി സന്ദര്‍ശിച്ചു.
കടപ്പാട് - മനോരമ

ശനിയാഴ്‌ച, ജൂൺ 19, 2010

നാശം വിതക്കുന്ന സമരമുറകള്‍

ഈ നാട് നല്ലാവില്ല. കാരണം അക്രമരാഷ്ട്രീയം തന്നെ. ഇത്തരം സമരങ്ങള്‍ ആര്‍ക്കെതിരായിട്ടാണ്?
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക്‌കെ.പി.എം.എസ്. നടത്തിയ സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യ്ക്ക് നാലുലക്ഷത്തിന്റെ നഷ്ടം. ക്ഷാമബത്ത നല്‍കാന്‍പോലും പണമില്ലാതെ വട്ടംകറങ്ങുമ്പോഴാണ് കോര്‍പ്പറേഷന് ഇത്രയും നഷ്ടമുണ്ടായത്. പുതിയ ലോഫ്‌ളോര്‍ ബസ് ഉള്‍പ്പെടെ 10 ബസ്സുകള്‍ക്ക്‌നേരേയാണ് അക്രമമുണ്ടായത്. ലോ ഫ്‌ളോര്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ത്തത് 40,000 രൂപയുടെ നഷ്ടമുണ്ടാക്കി.

വെള്ളനാട് ഡിപ്പോയുടെ അനന്തപുരി ബസ്സും അക്രമത്തിനിരയായി. പേരൂര്‍ക്കട ഡിപ്പോയുടെ അഞ്ചു ബസ്സും സിറ്റി ഡിപ്പോയുടെ മൂന്നുബസ്സും സമരക്കാര്‍ തകര്‍ത്തു. കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) തോമസും സോണല്‍ മാനേജര്‍ ഗോപിനാഥന്‍നായരും നടത്തിയ തെളിവെടുപ്പില്‍ 3,95,000-നുമേല്‍ രൂപയുടെ നഷ്ടം കെ.എസ്.ആര്‍.ടി.സി.യ്ക്ക് ഉണ്ടായതായി കണ്ടെത്തി. അക്രമം കാരണം കെ.എസ്.ആര്‍.ടി.സി.യുടെ നിരവധി സര്‍വീസുകള്‍ മുടങ്ങിയതായി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

കൊച്ചി: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച അതിക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി. കോളേജ് പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കേ അക്രമം കാട്ടിയവര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.ഈ സാഹചര്യത്തില്‍ അടുത്ത പത്ത് ദിവസത്തേക്ക് കോളേജിലെ എല്ലാവര്‍ക്കും, സ്ഥാപനത്തിന്റെ സ്വത്തിനും, സുഗമമായ നടത്തിപ്പിനും പോലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുള്ളത്.

അക്രമം ആര് കാണിച്ചാലും തടയണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനുവേണ്ടി അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദിനെ വിളിച്ചുവരുത്തിയാണ് ഈ ഉത്തരവ് നല്‍കിയത്. കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ അക്രമം നടന്നത് കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാവാനിടയാക്കും എന്ന് ഡിവിഷന്‍ ബഞ്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പോലീസ് സംരക്ഷണഹര്‍ജിയില്‍ പ്രിന്‍സിപ്പലിന്റെയും സ്റ്റാഫിന്റെയും ജീവന് സംരക്ഷണം നല്‍കാന്‍ ജൂണ്‍ 15ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇത് നിലനില്‍ക്കേ വീണ്ടും അക്രമം നടന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ നല്‍കിയ ഉപഹര്‍ജി കോടതി പരിഗണിച്ചത്.
കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടന്നതെന്നത് നാണക്കേടാണെന്നും കോടതി വിലയിരുത്തി. ഉച്ചയ്ക്ക്‌കേസ് അഡ്വ. ജനറലിന്റെ വാദത്തിന് മാറ്റിയിരുന്നു.

കോളേജില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ടി.വി. ചാനലില്‍ കണ്ട കാര്യം കോടതി അഡ്വ. ജനറലുമായി പങ്കുവെച്ചു. ഇത്തരം ദൃശ്യങ്ങള്‍ കോടതിയെ സ്വാധീനിക്കരുതെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. കോളേജിന്റെ വസ്തുവകകള്‍ ചിലര്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യമാണ് കണ്ടത്. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകരുതെന്നുദ്ദേശിച്ചുള്ളതായിരുന്നു കോടതിയുടെ മുന്‍ ഉത്തരവ്. തികച്ചും നിയന്ത്രണം വിട്ടപോലെയുള്ള അതിക്രമമാണ് നടന്നത്. മറ്റുള്ളവരുടെ വസ്തുവകകള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നുവെന്ന് കോടതി ചോദിച്ചു. ഒരുവിധത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കോട്ടയം എസ്.പി., സി.ഐ, കോട്ടയം വെസ്റ്റ് സി.ഐ. എന്നിവര്‍ക്കാണ് കോടതി സംരക്ഷണ ഉത്തരവ് നല്‍കിയിട്ടുള്ളത്.
എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എസ്. ദീപു, നിതിന്‍ചന്ദ്രന്‍, ജെയ്ക് സി. തോമസ്, വില്‍സണ്‍ കെ. അഗസ്റ്റിന്‍, കെ.ആര്‍. രാജേഷ് എന്നിവരും ഹര്‍ജിയിലെ എതിര്‍കക്ഷികളാണ്. ഇവരുടെ നിയമവിരുദ്ധപ്രവര്‍ത്തനംമൂലം മാസങ്ങളായി കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ട്. അക്രമമാര്‍ഗം സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ കോടതി പോലീസ് സംരക്ഷണ ഉത്തരവ് നല്‍കിയെങ്കിലും അക്രമം ഉണ്ടായ സാഹചര്യം എസ്.പി. നേരിട്ടെത്തി വിശദീകരിക്കാന്‍ ഉത്തരവിടണമെന്ന് ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നുമുണ്ട്. ഹര്‍ജി ജൂണ്‍ 24ന് വീണ്ടും പരിഗണനക്കെടുക്കും.

വെള്ളിയാഴ്‌ച, ജൂൺ 04, 2010

ശക്തരായ ചുമട്ട് തൊഴിലാളികള്‍

പാഠപുസ്തകത്തിന് അമിത കയറ്റിറക്ക് കൂലി; വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: അമിതമായ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ പാഠപുസ്തക വിതരണം സ്തംഭിപ്പിച്ചു. പേട്ടയിലെ ജില്ലാ ടെക്സ്റ്റ്ബുക്ക്ഓഫീസില്‍നിന്നും വിദ്യാലയങ്ങളിലേക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതാണ് ഇവര്‍ തടഞ്ഞത്. ജില്ലാ ലേബര്‍ ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വൈകീട്ട് നാലരയോടെ കുറച്ചുപേര്‍ക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകാനായി.

നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയിലെ അറുപതോളം സ്‌കൂളുകളില്‍നിന്നുള്ള അധ്യാപകരാണ് പുസ്തകങ്ങള്‍ വാങ്ങുന്നതിന് എത്തിയത്. രാവിലെ 10.30 ഓടെ തന്നെ അധ്യാപകരുടെ നീണ്ടനിര ഓഫീസിന് മുന്നിലുണ്ടായിരുന്നു. പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുമായാണ് ഇവര്‍ വന്നത്.

എന്നാല്‍ പുസ്തകങ്ങള്‍ കയറ്റാനെത്തിയ തൊഴിലാളികള്‍ വിലയുടെ രണ്ടുശതമാനം കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് അധ്യാപകരും ടെക്സ്റ്റ്ബുക്ക് ഡിപ്പോ അധികൃതരും പറയുന്നു. സ്‌കൂളുകളില്‍ സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകത്തിനാണ് തൊഴിലാളികള്‍ അമിത കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവാതെ വന്നതോട പുസ്തകവിതരണം തടസ്സപ്പെട്ടു.

കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയുടെ പുസ്തകങ്ങള്‍ പോസ്റ്റല്‍വകുപ്പ് വഴിയാണ് വിദ്യാലയങ്ങളിലെത്തിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ കിട്ടാതെ വന്നതോടെ ടെക്സ്റ്റ്ബുക്ക് ഡിപ്പോകളില്‍നിന്നും നേരിട്ട് പുസ്തകങ്ങള്‍ വാങ്ങാന്‍ അധികൃതര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

തപാല്‍ വകുപ്പ് ചുമട്ടുതൊഴിലാളികള്‍ക്ക് ഒരു കെട്ടിന് 6.50 പൈസയാണ് കയറ്റിറക്ക്കൂലി നല്‍കിയിരുന്നത്. അധ്യാപകര്‍ വിളിച്ചുകൊണ്ടുവന്ന സ്വകാര്യ വാഹനങ്ങളില്‍ ഈ തുകയ്ക്ക് കയറ്റാനാവില്ലെന്നാണ് തൊഴിലാളികളുടെ വാദം. എന്നാല്‍ കൂലി നല്‍കുന്നത് തപാല്‍വകുപ്പ് തന്നെയാണ്. കരാറില്‍ കൂടുതല്‍ കൂലി നല്‍കാന്‍ ഇവരും തയ്യാറായില്ല. വൈകീട്ട് 4.30 വരെ വാഹനങ്ങളുമായി അധ്യാപകര്‍ കാത്തിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.

ജില്ലാ ലേബര്‍ ഓഫീസര്‍ എ.ഗീതാകുമാരി ഇടപെട്ടതോടെ പുസ്തകങ്ങള്‍ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറാവുകയായിരുന്നു. തപാല്‍വകുപ്പില്‍നിന്നും കൂലി കിട്ടാന്‍ വൈകുന്നതിനാലാണ് പുസ്തകം കയറ്റാത്തതെന്നായിരുന്നു അപ്പോള്‍ ഇവരുടെ വാദം. തുടര്‍ന്ന് രണ്ടുവാഹനത്തില്‍ മാത്രം പുസ്തകങ്ങള്‍ കയറ്റി ഉടന്‍തന്നെ കൂലിയും നല്‍കി. അമിതകൂലി ആവശ്യപ്പെട്ട് പാഠപുസ്തകവിതരണം സ്തംഭിപ്പിച്ച തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

സൗജന്യ പാഠപുസ്തകങ്ങള്‍ സൗജന്യമായിത്തന്നെ കയറ്റിറക്ക് നടത്താമെന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ സമ്മതിച്ചതാണെന്ന് ചുമട്ടുതൊഴിലാളിബോര്‍ഡ് തിരുവനന്തപുരം ചെയര്‍മാന്‍ സി. ചന്ദ്രസേനന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടയ്ക്കകം പാഠപുസ്തക വിതരണ ഡിപ്പോയിലും തൊഴിലാളിത്തര്‍ക്കം രണ്ടുമണിക്കൂറോളം വിതരണം സ്തംഭിപ്പിച്ചു. പുസ്തകങ്ങളുടെ കെട്ടഴിച്ച് എണ്ണി നല്‍കുന്നത് കൂലി കണക്കാക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നായിരുന്നു ഇവരുടെ വാദം. 12-ഓടെ തര്‍ക്കം പരിഹരിച്ചെങ്കിലും വന്‍ തിരക്കനുഭവപ്പെട്ടതോടെ ഡിപ്പോയില്‍ നിന്നുള്ള പുസ്തക വിതരണം താറുമാറായി.

തിങ്കളാഴ്‌ച, മേയ് 31, 2010

നോക്കുകൂലി എന്ന ഗുണ്ടായിസം


Mathrubhumi,Kerala,Alappuzha News,District News,Malayalam News ...

9:13am31 May 2010 ... വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഇ.
എം.എസ്. ഭവനപദ്ധതിക്ക് സാധനങ്ങളിറക്കാനും നോക്കുകൂലി · ആലപ്പുഴ: ഇ.എം.എസ്. ഭവനപദ്ധതിപ്രകാരം വീട് നിര്മിക്കാന് ...
www.mathrubhumi.com/.../index.htm - 9 മണിക്കൂര്‍ മുമ്പ്
തെരഞ്ഞിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്നു.

തിങ്കളാഴ്‌ച, മേയ് 17, 2010

മലയാളം ബ്ലോഗുകളും സൈബര്‍ സെല്ലും

മലയാളം ബ്ലോഗുകള്‍ നമുക്ക് പ്രസിദ്ധീകരിക്കുവാനായി ഇടം ലഭ്യമാക്കുന്ന സൈറ്റുകള്‍ നമ്മെക്കൊണ്ട് ടേംസ് ഓഫ് സര്‍വ്വാസില്‍ ഒപ്പ് വെയ്പിക്കുന്നുണ്ട്. ആരും തന്നെ അത് വായിച്ചുനോക്കാറില്ല എന്നതാണ് വാസ്തവം. ടേംസ് ഓഫ് സര്‍വ്വീസിന് നിരക്കാത്തവയോ സൈബര്‍ നിയമം ലംഘിക്കുന്നവയോ ആയ പോസ്റ്റുകള്‍ ഓരോ വായനക്കാരനും ഫ്ലാഗ് ചെയ്ത് ഗൂഗിളിനെയും, വേര്‍ഡ് പ്രസിനെയും പോലുള്ള സ്പേസ് പ്രൊവൈഡേഴ്സിനെ അറിയിക്കാം. ഫ്ലാഗ് ചെയ്യേണ്ടത് എങ്ങിനെയെന്ന് മുന്‍പ് ഞാനോരു പോസ്റ്റ് ഇട്ടിരുന്നു. സര്‍വ്വീസ് പ്രൊവൈഡേഴ്സിന് എല്ലാ പോസ്റ്റുകളും വായിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ ഓരോ ബ്ലോഗറുടെയും ഉത്തരവാദിത്വമാണ് നിയമലംഘനം നടത്തുന്ന പോസ്റ്റുകളും ബ്ലോഗുകളും ഫ്ലാഗ് ചെയ്ത് അറിയിക്കുക എന്നത്. അപ്രകാരം പലകേസുകളും നമുക്ക് സൈബര്‍ സെല്ലിലും കോടതികളിലും എത്തുന്നതില്‍ നിന്ന് പലരെയും രക്ഷിക്കുവാന്‍ കഴിയും. സഭ്യമായ ഭാഷയിലും വ്യക്തിഹത്യ ഇല്ലാതെയും ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാതെയും നമ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും നിയമ ലംഘനങ്ങള്‍ ഒഴിവാക്കുവാനും കഴിയും.

ഗൂഗിളിന്റെ സേവന നിബന്ധന എന്താണെന്ന് പരിശോധിക്കാം.
ബ്ലോഗറിലേക്ക് സ്വാഗതം! നിങ്ങള്‍ ബ്ലോഗര്‍ ആരംഭിക്കുന്നതിനു മുമ്പ്, നിങ്ങള്‍ ഈ ബ്ലോഗര്‍ സേവന നിബന്ധകള്‍ ("സേവന നിബന്ധനകള്‍") വായിക്കുകയും കൂടാതെ ഇനിപ്പറയുന്ന നിബന്ധനകളും വ്യവസ്ഥകളും നയങ്ങളും, ഭാവിയിലെ ഏതെങ്കിലും ഭേദഗതികള്‍ ഉള്‍പ്പെടെ (സംയുക്തമായി, "കരാര്‍" എന്നു പറയുന്നു) വായിച്ചിരിക്കണം: കൂടുതല്‍ വായിക്കുവാന്‍ >>>>

ശരിയായ ഉപയോഗം. സേവനം സ്വന്തമായി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ സൃഷ്ടിച്ച ഏത് പോസ്റ്റിനും അതെത്തുടര്‍ന്നുള്ള എന്ത് അനന്തരഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുനിന്നും കയറ്റുമതിചെയ്യുന്ന സാങ്കേതിക ഡാറ്റാകളുടെ പ്രക്ഷേപണം സംബന്ധിച്ച ഏത് നിയമങ്ങളും ഉള്‍പ്പെടെ, പ്രയോഗത്തിലുള്ള എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ സേവനം ഉപയോഗിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
ഇതേപോലെ പലതും വായിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാം.
ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഞെക്കിയാല്‍ താഴെക്കാണുന്ന ഉള്ളടക്കം കാണാം.

Report a Terms of Service Violation

One of the hallmarks of Blogger is the importance of freedom of speech. Blogger is a provider of content creation tools, not a mediator of that content. We allow our users to create blogs, but we don't make any claims about the content of these pages, nor do we censor them. However, Blogger has standards and policies in place to protect our users and the Blogger network, as well as to ensure that Blogger is complying with all national, state, international, and local laws.

Please select the type of violation that you'd like to report:

Defamation/Libel/Slander (Learn more.)
Copyright/Piracy issues
Spam (Learn more.)
Nudity (Learn more.)
Hate or violence (Learn more.)
Impersonation
Someone is posting my private information
I think someone else is using my account
ഷൈന്‍ എന്ന ബ്ലോഗര്‍ പ്രസിദ്ധീകരിച്ചതും, ചിത്രകാരന്റെ പല പോസ്റ്റുകളും താഴെക്കാണുന്ന വിഭാഗത്തില്‍പ്പെടും.

Is hateful material permitted on Blogger?

Blogger strongly believes in freedom of speech. We believe that having a variety of perspectives is an important part of what makes blogs such an exciting and diverse medium. With that said, there are certain types of content that are not allowed on Blogger. While Blogger values and safeguards political and social commentary, material that promotes hatred toward groups based on race or ethnic origin, religion, disability, gender, age, veteran status, or sexual orientation/gender identity is not allowed on Blogger.

ഇത്തരം വിഷയങ്ങള്‍ ബ്ലോഗറിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ നാം തുനിഞ്ഞാല്‍ തീര്‍ച്ചയായും ഇന്നത്തെ ദുര്‍ഗ്ഗതികളില്‍ നിന്ന് ബ്ലോഗുകളെ കര കയറ്റാം. ജോര്‍ജ് ജോസഫ് എന്ന പേരില്‍ വ്യജ പ്രൊഫൈല്‍ ഉണ്ടാക്കിയശേഷം ശംഘുവരയന്‍ എന്ന മറ്റൊരു പ്രൊഫൈലിലേക്കും പിന്നീട് ജി.ജെ എന്ന പുതിയ പ്രൊഫൈല്‍ റെഡ്ക്രോസ് ചിത്രമാക്കി കുറ്റ വിമുക്തനാകുവാനുള്ള ശ്രമമാണ് വക്കീല്‍ നടത്തിയത്. ഷൈന്‍ കുറ്റക്കാരനാണെന്ന് സൈബര്‍ സെല്ലിന്റെ മുന്‍ നടപടികളില്‍ നിന്ന് വ്യക്തമാണ്.

"ബ്ലോഗിലെ സവര്‍ണ്ണ ജാതി ഗ്രൂപ്പിന്റെ പ്രധാനിയായ ഫാര്‍മര്‍ നായര്‍ എന്നൊരു വിദ്ധ്വാന്‍ ഒരു ബ്ലോഗറെ നായര്‍ ജാതി സംഘടന തലവനും "സൈബര്‍ സെല്ലും ചേര്‍ന്ന്" ചിത്രവധം നടത്തിയതിനെ അനുമോദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നു." സൈബര്‍ സെല്ലിനെത്തന്നെ വിമര്‍ശിക്കുന്ന ചിത്രകാരനെ അനുമോദിക്കാന്‍ കഴിയുമോ?
സേവന നിബന്ധനകള്‍, സ്വകാര്യത, ഉള്ളടക്ക നയം എന്നിവ ഓരോ ബ്ലോഗറും വായിക്കുന്നത് നല്ലതാണ്.
ആള്‍‌മാറാട്ടം: മറ്റാരെങ്കിലുമാണെന്നോ അല്ലെങ്കില്‍ ഒരു സംഘടനയുടെ പ്രതിനിധിയാണെന്നോ ഉള്ള തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പാരഡിയോ ആക്ഷേപഹാസ്യമോ പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല - നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം സംബന്ധിച്ച് വായനക്കാര്‍ക്ക് തെറ്റിദ്ധാരണ വരാന്‍ ഇടയുള്ള ഉള്ളടക്കം ഒഴിവാക്കുക. (ഇതല്ലെ വക്കീല്‍ ഷൈന്‍ ചെയ്ത ഉള്ളടക്ക നയത്തിലെ ഏറ്റവും വലിയ കുറ്റം?)

ബ്ലോഗറിന്റെ ഉള്ളടക്ക നയ ശാക്തീകരണം (ഉള്ളടക്ക നയത്തില്‍ നിന്ന്)

ഞങ്ങളുടെ ഉള്ളടക്ക നയങ്ങള്‍ ലംഘിക്കുന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഒരു ബ്ലോഗ് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഓരോ ബ്ലോഗിന്‍റെയും മുകളില്‍ സ്ഥിതിചെയ്യുന്ന 'ബ്ലോഗ് ഫ്ലാഗുചെയ്യുക' ഉപയോഗിച്ച് ദയവായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുചെയ്യുക (കുറിപ്പ്: ബ്ലോഗ് ഉടമ ഈ ലിങ്ക് മറച്ചിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഈ ഫോം പൂരിപ്പിക്കുക വഴി ബ്ലോഗ് റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയും).

നയ ലംഘനങ്ങള്‍ക്കായി ഞങ്ങളുടെ ടീം ഈ ഫ്ലാഗുകള്‍ അവലോകനം ചെയ്യും. ബ്ലോഗ് ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നില്ലായെങ്കില്‍, ബ്ലോഗിനെതിരേയോ, ബ്ലോഗ് ഉടമയ്‌ക്കെതിരേയോ ഞങ്ങള്‍ നടപടികളൊന്നുമെടുക്കില്ല. ഒരു ബ്ലോഗ് ഞങ്ങളുടെ ഉള്ളടക്ക നയങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാല്‍, ലംഘനത്തിന്‍റെ തീവ്രതയനുസരിച്ച് ഞങ്ങള്‍ ഇനി പറയുന്നവയില്‍ നിന്ന് ഒന്നോ അതിലധികമോ നടപടികള്‍ കൈക്കൊള്ളും:

  • 'മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക' ത്തിനുള്ള പ്രത്യേക സ്ഥലത്ത് ബ്ലോഗിടുക
  • ബ്ലോഗ് രചയിതാവിന് മാത്രം ആക്‍സസ് ചെയ്യാന്‍ കഴിയുന്ന പ്രത്യേക സ്ഥലത്ത് ബ്ലോഗിടുക
  • ബ്ലോഗ് ഇല്ലാതാക്കുക
  • രചയിതാവിനെ അവന്‍റെ/അവളുടെ Google അക്കൌണ്ടിലേക്കുള്ള ആക്‍സസ് അപ്രാപ്‌തമാക്കുക
  • രചയിതാവിനെ അവന്‍റെ/അവളുടെ Google അക്കൌണ്ടിലേക്കുള്ള ആക്‍സസ് അപ്രാപ്‌തമാക്കുക
  • ഉപയോക്‍താവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക

ശനിയാഴ്‌ച, മേയ് 15, 2010

സൈബര്‍ സെല്ലിന് അഭിനന്ദനങ്ങള്‍

നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ……നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല….’ എന്നാണ് ബ്ലോഗിന്റെ മുഖവാക്യം. കൂടുതല്‍ വായിക്കുവാന്‍ >>>>

എന്നാല്‍ വെബ് സെര്‍ച്ച് ചെയ്താല്‍ എത്തിച്ചേരാന്‍ കഴിയുന്ന കുറെ അധികം പേജുകള്‍ ഇതേ കുറ്റം ആവര്‍ത്തിക്കുന്നതായി കാണാം.
മുതലായവ ഇത്തരം ജാതിയുടെ പേരില്‍ ഒരു സമുദായത്തെ മുഴുവനും അധിക്ഷേപിക്കുന്നവയാണ്. ഈ പോസ്റ്റുകളില്‍ കമെന്റിട്ടിട്ടുള്ളവരില്‍ പലരും ഇതേ ആശയങ്ങളെ പിന്തുണക്കുന്നവരാണെന്ന് കാണാം. ചിത്രകാരന്റെ പോസ്റ്റില്‍ സൈബര്‍ സെല്‍ കേസെടുത്തതും അംഗങ്ങള്‍ക്ക് മാത്രം കാണാവുന്നവയായി മാറ്റിയിട്ടും പ്രസ്തുത ബ്ലോഗിന്റെ ഉള്ളടക്കത്തിന്റെ ഒരു ഭാഗം ഇമേജായി പ്രസിദ്ധീകരിച്ച ചിത്രകാരനും കുറ്റക്കാരന്‍ തന്നെയാണ്. ഇനി അധവാ ചിത്രകാരന്റെ പോസ്റ്റ് നീക്കിയാല്‍പ്പോലും കുറ്റ വിമുക്തനാവുകയില്ല. ബഹുമാനപ്പെട്ട സൈബര്‍ സെല്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കാന്‍ | പൂശകന്മാര്‍ എന്നതും | നന്ദി (ഗൂഗിള്‍ കുറച്ചുനാളത്തേക്ക് ഇത് കാട്ടിത്തരും) ബ്ലോഗില്‍ ഇതിനേക്കാള്‍ വലുതായി എന്തുവേണം.
ഇതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍

ചൊവ്വാഴ്ച, മേയ് 11, 2010

വീടുപണി സാമഗ്രികള്‍ ഇറക്കിയതിന് മര്‍ദ്ദിച്ചു

പോത്തന്‍കോട്: വീട് നിര്‍മിക്കുന്നതിന് കോണ്‍ക്രീറ്റ് ബ്ലോക്ക് ഇറക്കിയ വീട്ടമ്മയെയും ഭര്‍ത്താവിനെയും കയറ്റിറക്ക് തൊഴിലാളികള്‍ ആക്രമിച്ചതായി പരാതി. ഇ.എം.എസ്. പദ്ധതി പ്രകാരമാണ് വീട് നിര്‍മിക്കുന്നത്.

പോത്തന്‍കോട് പ്ലാമൂട് അമ്മാണ്ടംവാരം കുന്നുപുറത്തുവീട്ടില്‍ വേണുഗോപാലന്‍ (43), ഭാര്യ പ്രേമലത (37) എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്. പ്രേമലതയുടെ കൈ മര്‍ദ്ദനത്തില്‍ ഒടിഞ്ഞു.

ഇവരുടെ വയറിനും ചവിട്ടില്‍ പരിക്കേറ്റു. ഭര്‍ത്താവ് വേണുഗോപാലിനും മകന്‍ ശബരിക്കും പരിക്കുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. മെയ് ആറിനായിരുന്നു സംഭവം.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പോലീസ് തേരുവിള സ്വദേശികളും ബി.എം.എസ്. തൊഴിലാളി യൂണിയന്‍ അംഗങ്ങളുമായ മധുസൂദനന്‍, ശശി, സുരേന്ദ്രന്‍ നായര്‍, മനോഹരന്‍, ബാബു എന്ന അശോകന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാലേബര്‍ ഓഫീസര്‍ എ.ബി. ഗീതാകുമാരി തിങ്കളാഴ്ച സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇവരുടെ കാര്‍ഡുകള്‍ റദ്ദാക്കുമെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു.

വീട് പണിയാനുള്ള സാധനങ്ങള്‍ ഇറക്കുന്നതിന് വേണുഗോപാല്‍ ലേബര്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. ഇത് കാണിച്ചെങ്കിലും തൊഴിലാളികള്‍ സാധനങ്ങള്‍ ഇറക്കുന്നതില്‍ നിന്നും പിന്മാറിയില്ല. ഇതേത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയിലാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.
കടപ്പാട് - മാതൃഭൂമി

ചൊവ്വാഴ്ച, ഏപ്രിൽ 27, 2010

ഒരു ഹര്‍ത്താല്‍ പ്രതികരണം

നാളിതുവരെയുള്ള പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി വോട്ടു ചെയ്ത് അവസാനം വോട്ട് ബഹിഷ്കരണത്തില്‍ വരെ ചെന്നെത്തി എന്റെ പോരാട്ടങ്ങള്‍. ഒ. രാജഗോപാല്‍, പി.കെ വാസുദേവന്‍ നായര്‍, പന്നിയന്‍ രവീന്ദ്രന്‍, അഡ്വ. സമ്പത്ത് എന്നിവര്‍ക്കെല്ലാം ഞാന്‍ വോട്ടുകൊടുത്തിട്ടുണ്ട്. ഒ. രാജഗോപാലും ജി. അശോക്കുമാറും സഞ്ചരിച്ച രഥത്തെ എന്റെ വീട്ടിന് മുന്നില്‍ ചെറത്തു നിറുത്തി ഒരു റബ്ബര്‍ ഷീറ്റും സമ്മാനിച്ചു. റബ്ബര്‍ മേഖലയില്‍ പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞതിന് മറുപടി നല്‍കുകയും മധ്യപ്രദേശില്‍ നിന്ന് എംപി ആയി മന്ത്രിയായ ശേഷം ആ പഴയ രാജഗോപാലിനെ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അസംബ്ലി ഇലക്ഷന്‍ നടക്കുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ യോഗത്തില്‍ ഞാന്‍ പങ്കെടുത്തു. അഞ്ച് മിനിട് സംസാരിക്കാന്‍ അവസരം ചോദിച്ചിട്ട് തന്നില്ല. അതിനെതിരെയുള്ള പ്രതിഷേധ സൂചകമായി എന്റെ ഗേറ്റില്‍ ഞാനെഴുതി ഒട്ടിച്ചു വോട്ട് ബഹിഷ്കരിക്കുന്നു എന്ന്. എന്നിട്ട് ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ബാനറും ഒന്നാം നിലയുടെ ചുവരില്‍ പ്രദര്‍ശിപ്പിച്ചു. എന്റെ കുടുംബം മൊത്തമായും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തൊട്ടടുത്ത വീട്ടില്‍ വന്നിരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ ശക്തന്‍ നാടാര്‍ പരേതനായ ശ്രീ ഫ്രാന്‍സിസ് മുഖാന്തിരം അഭ്യര്‍ത്ഥന നടത്തി. എന്റെ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു വോട്ട് ചെയ്യില്ല. അതിന് ശേഷം നടന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒപ്പിട്ട് വാങ്ങിയ ബാലറ്റില്‍ ജില്ലയും ബ്ലോക്കും തിരികെ സറണ്ടര്‍ ചെയ്തു. പഞ്ചായത്ത് വോട്ടുമാത്രം നല്‍കി. അതിന് കാരണം ഗ്രമസഭയില്‍ എനിക്ക് പങ്കെടുക്കുവാനും പ്രതികരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മാത്രം. കേരളത്തിലെ സ്വതന്ത്ര വോട്ടര്‍മാരുടെ നിരാശയെ മുതലെടുത്ത് മാറി മാറി ഭരിക്കുന്ന ഇടത് വലത് കക്ഷികളുടെ വീര കഥകള്‍ ജനത്തിന്റെ വോട്ടിംഗ് ശതമാനം കുറക്കുവാനുള്ള കുറുക്കു വഴിയായി ഇവര്‍ കാണുന്നു.
അവിടെയാണ് വ്യത്യസ്ഥനായ ഒരു വ്യക്തിയെ പാര്‍ട്ടിയുടെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങിന്റെയും സോണിയാഗാന്ധിയുടെയും പിന്തുണ കൊണ്ടുമാത്രം തിരുവനന്തപുരത്തിന് ഡോ. തരൂര്‍ എന്ന അന്താരാഷ്ട്ര പ്രസിദ്ധിയുള്ള സ്ഥാനാര്‍ത്ഥിയെക്കിട്ടിയത്. ആ മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും അദ്ദേഹത്തിന് വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ എനിക്ക് സാധിച്ചു. ഞാന്‍ അതില്‍ അബിമാനം കൊള്ളുന്നു. ഡോ. ശശിതരൂരിന്റെ ചില വാഗ്ദാനങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ ഒരു ആരാധകനാക്കി മാറ്റിയത്. അവയില്‍ പ്രധാനപ്പെട്ടത് ൧. ജയിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഈ മണ്ഡലത്തിലെ മൊത്തം ജനതയുടെ പ്രതിനിധി ആയിരിക്കും. ൨. ഓരോ അസംബ്ലി മണ്ഡലത്തിലും രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തിയെ നിയോഗിക്കും. ൩. ഹൈക്കോടതി ബഞ്ചിനായും വിഴിഞ്ഞം തുറമുഖത്തിനായും പ്രവര്‍ത്തിക്കും അതിന്റെ പുരോഗതി കാലാകാലങ്ങലില്‍ നെറ്റില്‍ ലഭ്യമാക്കും ൪. തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റും ൬. ബന്തും ഹര്‍ത്താലും വികസനത്തിനെതിരാണ് അത് പാടില്ല എന്നിവയായിരുന്നു. എന്റെ അറിവില്‍ ഇതെല്ലാം അദ്ദേഹത്തിന് അടഞ്ഞ അധ്യായമോ അല്ലെങ്കില്‍ ചെയ്യാന്‍ കഴിയാതെ പോകുന്ന വാഗ്ദാനങ്ങളോ ആയി മാറി. മറച്ചുവെക്കാതെ അത് പാര്‍ട്ടി പിന്തുണക്കുന്നില്ല എന്ന് എന്റെ മുന്നില്‍ പലരെയും സാക്ഷിയാക്കിക്കൊണ്ട് തുറന്ന് സമ്മതിച്ച കാര്യമാണ്. അക്കാര്യത്തിലും അദ്ദേഹത്തിലല്ല മറിച്ച് പാര്‍ട്ടിയിലാണ് ഞാന്‍ തെറ്റുകള്‍ കാണുന്നത്.
എംഎന്‍ സ്മാരകത്തിലും, എകെജി സെന്ററിലും, ഇന്ദിരാ ഭവനിലും, മാരാര്‍ജി ഹൌസിലും പത്തുപേര്‍ കൂടിയിരുന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ജനത്തിന്റേതായി അവതരിപ്പിക്കപ്പെടുമ്പോള്‍ നിരാശയും കുറ്റബോധവും തോന്നുന്നു. തരൂരിന്റെ ഇന്റെര്‍ നെറ്റ് സാന്നിധ്യം ഏഴര ലക്ഷത്തോളം ഫോളേവേഴ്സിനെ അദ്ദേഹത്തിന് ട്വിറ്ററില്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞു. അതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാവും. ഓരോ വാക്കിലും കുറ്റം കണ്ടെത്തി അതിനെ അവസാനിപ്പിക്കാന്‍ ആദ്യമായി ശ്രമിച്ചത് കാഞ്ചന്‍ ഗുപ്തയെന്ന ബിജെപിയെ അനുകൂലിക്കുന്ന പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. താങ്കള്‍ കേരളത്തിലേക്ക് പോകുമ്പോള്‍ കാറ്റില്‍ ക്ലാസിലാകുമോ യാത്ര ചെയ്യുക എന്ന ചോദ്യത്തിന് ഹോളി കൌസിനൊപ്പം കാറ്റില്‍ ക്ലാസ്സില്‍ത്തന്നെ യാത്രചെയ്യും എന്ന് ചോദ്യത്തിനനുസൃതമായി മറുപടി നല്‍കിയപ്പോള്‍ അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസിലെതന്നെ രണ്ടാം നിര നേതാക്കളുടെ തരൂരിനെതിരെയുള്ള പ്രതികരണം നമ്മള്‍ കണ്ടതാണ്. അതിന് ശേഷവും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അവസാനിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നു. സുധാകരനോ, എസ്എം കൃഷ്ണയോ ട്വീറ്റ് ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. തരൂരിനെതിരെ മാത്രം എന്തുകൊണ്ടാണ് പരാതി? ഉത്തരം ഒന്നേയുള്ളു അദ്ദേഹത്തിന്റെ കഴിവുകളും ജന പിന്തുണയും ഭാവി പ്രധാനമന്ത്രി പദം വരെ അലങ്കരിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെ. കാരണം തിരുവനന്തപുരത്ത് ഓരോ കോണ്‍ട്രോവഴ്സിയും തരണം ചെയ്യുമ്പോഴും അദ്ദേഹത്തിനുള്ള ജന പിന്തുണ കൂടുന്നതേ ഉള്ളു. കഴിവുള്ള മാധ്യമങ്ങള്‍ എം. വിജയകുണാറിന്റെ (അജയ്യനാണ് അസംബ്ലിയില്‍ അവിടെ അദ്ദേഹം) അസംബ്ലി മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു സര്‍വ്വെ നടത്തട്ടെ. അപ്പോള്‍ മനസ്സിലാകും തരൂരിനെ വോട്ടര്‍മാരുടെ ഇടയിലുള്ള സ്ഥാനം എന്താണെന്ന്. തരൂര്‍പോലും പ്രതീക്ഷിക്കാത്ത അവിശ്വസനീയമായ വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്തത് സ്വതന്ത്ര വോട്ടര്‍മാരാണ്. പാര്‍ട്ടികള്‍ അത് സമ്മതിച്ചാലും ഇല്ലെങ്കിലും ജനത്തിനതറിയാം. അദ്ദേഹത്തോട് ഇടഞ്ഞു നിന്ന ഡിസിസി എംപി ഫണ്ട് കയ്യിട്ട് വാരാന്‍ കിട്ടാതായതുകാരണമാകാം എതിര്‍ത്തുതന്നെ നിന്നത്. ബ്ലോക്ക് തലത്തില്‍ എംപിഫണ്ട് വിതരണം ചെയ്തു എന്നാണ് എന്റെ അറിവ് (കേട്ടുകേള്‍വി മാത്രം). തരൂരിനെ വരുതിയിലാക്കുവാനും ഡിസിസിയും കെപ്പിസിസിയും പറയുന്നത് അതേപടി അനുസരിപ്പിക്കുവാനും അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍ ജനത്തിന് മനസിലാകില്ല എന്നാവാം ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. തരൂര്‍ പറയുന്ന നല്ലകാര്യങ്ങള്‍ കെപിസിസിയും ഡിസിസിയും അനുസരിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ നിന്ന് ഒരിക്കലും ഹര്‍ത്താലിനോ ബന്തിനോ ആഹ്വാനം ഉണ്ടാകില്ല എന്ന് നമുക്ക് വിശ്വസിക്കാം. കെഎസ്‌യു വിലൂടെ സമരം
ചെയ്തും കല്ലെറിഞ്ഞും വളര്‍ന്ന് വന്ന പല നേതാക്കളും ഇപ്പോള്‍ ബന്തിനെ എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എസ്എഫ്ഐയുടെ ഏറ്റവും വലിയ ആയുധം ബന്തും, ഹര്‍ത്താലും സമരവും അക്രമങ്ങളും ആണ് എങ്കില്‍ നല്ലൊരു വിഭാഗത്തിന്റെ വോട്ടുകളും അവര്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. എബിവിപി, എഐവൈഎഫും, എബിവിപിയും അതേ പാത പിന്തുടരുന്നവര്‍ തന്നെ. ഇന്നത്തെ ഹര്‍ത്താല്‍ ജന പിന്തുണ യുഡിഎഫിന് അനുകൂലമാകും എന്ന കാര്യത്തില്‍ സംശയമില്ല. ബന്തും ഹര്‍ത്താലും ആഹ്വാനം ചെയ്യാതിരുന്നാല്‍ പോലീസിന്റെ പക്കലുള്ള ജല പീരങ്കികള്‍ തുരുമ്പെടുത്ത് നഷ്ടം സംഭവിക്കാം. അത്രയും നഷ്ടം ജനം സഹിക്കും.
മണ്ണില്‍ എഴുതി പഠിച്ച് പേപ്പറിലേക്ക് മാറി ഇന്നത് ഇന്റെര്‍നെറ്റ് യുഗത്തിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. ആ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ തരൂരിന് എട്ടാംക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും കഴിഞ്ഞിറങ്ങുന്ന അടുത്ത യുവ തലമുറ ആഗ്രഹിക്കുന്ന ബന്ധം നിലനിറുത്തുവാന്‍ കഴിയും. തങ്ങള്‍ വോട്ട് കൊടുത്ത് ജയിപ്പിച്ച് വിട്ട സ്ഥാനാര്‍ത്ഥി വോട്ടെടുപ്പിന് മുമ്പ് നട്ടെല്ല് വളച്ച് കുനിഞ്ഞ് തൊഴുത് വോട്ടുവാങ്ങി ജയിച്ച ശേഷം അടുത്ത ഇലക്ഷന്‍ വരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരെക്കാള്‍ നെറ്റിലൂടെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്ന തരൂരും അദ്ദേഹത്തിന്റെ പാതതുടരുവാനാഗ്രഹിക്കുന്ന പ്രൊപഷണലുകളായ വ്യക്തിത്വങ്ങളും കറപുരളാത്ത രാഷ്ട്രീയത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.
തരൂരിന്റെ ശ്രമഫലമായി കോടികള്‍ മുതല്‍ മുടക്കി കേരളത്തില്‍ കൊണ്ടുവന്ന ഐപിഎല്ലിന്റെ പിന്നിലെ തരികിടകള്‍ വെളിച്ചം കണ്ടത് തരൂരിന് മാത്രം അര്‍ഹതപ്പെട്ട ക്രഡിറ്റാണ്. ഞാനൊരു ക്രിക്കറ്റ് കളിക്കരനോ, കാണുന്നവനോ ആ കളി ഇഷ്ടമുള്ളവനോ അല്ല എങ്കില്‍പ്പോലും ഇത്തരത്തില്‍ കേരളത്തില്‍ മറ്റാര്‍ക്കും എത്തിക്കാന്‍ കഴിയാത്ത ഐപിഎല്‍ എത്തിച്ചതിന്റെ ഫലമായി ഉണ്ടാകാവുന്ന സാമ്പത്തിക നാട്ടവും ലോകപ്രശസ്തിയും ടൂറിസവും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. നല്ലൊരു വിഭാഗം ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ പിന്തുണ തരൂരിന് ഐപിഎല്‍ വിഷയത്തില്‍ വിവാദത്തിനും രാജിക്കും ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന് ലഭിച്ചു എന്നത് എയര്‍പ്പോര്‍ട്ടില്‍ കണ്ട സ്വീകരണം സാക്ഷിയാണ്.
ഞാനിത്രയും എഴുതിയതിന് കാരണം ഇന്ന് രാവിലെ അനു വാര്യര്‍ എന്ന തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ സണ്‍ഡെ ഇന്‍ഡ്യനുവേണ്ടി ഒരു ഇന്റെര്‍വ്യൂ ഫോണിലൂടെ നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്റെ ഉള്ള് ഇവിടെ തുറന്നു എന്ന് കരുതുക. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ സമര്‍ത്ഥരാണ്. അതിന്റെ തെളിവ് തരൂരിന്റെ ലേറ്റസ്റ്റ് ട്വീറ്റുകളിലുണ്ട്.
ഈ ഉളളടക്കം തിരുവനന്തപുരം എന്ന ക്ലോസ്ഡ് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.

"My mind was burning and i got the place as Dr. Tharoor's FAN to cool my mind from corrupt politics"

ബുധനാഴ്‌ച, മാർച്ച് 17, 2010

കാര്‍ഷിക ഗവേഷണം മണ്ണിനെ തകര്‍ക്കുന്നതാവരുത്

കാര്‍ഷികഗവേഷണ ശാക്തീകരണം
ഡോ. എം. അരവിന്ദാക്ഷന്‍
കൃഷി ആദായകരമല്ലെന്ന് കര്‍ഷകര്‍ വിശ്വസിക്കുമ്പോള്‍,കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍
കുറഞ്ഞുവരുന്ന കൃഷിയിടങ്ങളില്‍ ഉത്പാദനാധിഷ്ഠിതമായ കൃഷിമുറകള്‍ നമുക്ക് കണ്ടെത്തണം.
ജി.എം. വിളകളെ അപ്പാടെ എന്നെന്നേക്കുമായി പുറന്തള്ളാന്‍ നമുക്ക് കഴിയുമോ?


ബി.ടി. വഴുതനയുടെ ആവിര്‍ഭാവവും, താത്കാലികമാണോ ആവോ, അതിന്റെ തിരോധാനവും കാര്‍ഷികാധിഷ്ഠിതമായ നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ബോധ്യപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് കരുതാം.

വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളാണോ ജനിതകമാറ്റം വരുത്തിയവയാണോ കൂടുതല്‍ അപകടകാരികള്‍ എന്ന വസ്തുത കൂലങ്കഷമായ പരീക്ഷണ പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലേ അറിയാന്‍ കഴിയൂ.

കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാണിച്ചതുപോലെ ഇതിനു നിയോഗിക്കപ്പെട്ട കമ്മിറ്റി 'അപ്രൂവല്‍ കമ്മിറ്റി'യല്ലെന്നും 'അപ്രെയ്‌സല്‍ കമ്മിറ്റി'യാണെന്നും ഉള്ള വാദഗതി തള്ളിക്കളയാനാവില്ല.

ബി.ടി.വഴുതനയുടെ ഗുണദോഷങ്ങള്‍ വിശദമായി പഠിച്ചു ശുപാര്‍ശ സമര്‍പ്പിക്കലായിരുന്നു കമ്മിറ്റി ചെയ്യേണ്ടിയിരുന്നത്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ അപകടകാരികളല്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ വേണ്ടത്ര പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം.

ബി.ടി.വഴുതനയുടെ ഗവേഷണത്തില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ബി.ടി.വഴുതനയുടെ ഉത്പാദന പ്രക്രിയ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കെ എന്തുകൊണ്ട് മറ്റു ശാസ്ത്രജ്ഞരെയും കര്‍ഷകരെയും ഉപഭോക്താക്കളെയും വേണ്ടത്ര ബോധവത്കരിക്കാന്‍ ശ്രദ്ധിച്ചില്ല എന്നത് ഒരു വീഴ്ചയായി കാണണം.

ഒരു കാര്യം പറയാതെ വയ്യ. ജയറാം രമേഷ് പൊതുജനങ്ങളടക്കം ബന്ധപ്പെട്ടവരോടെല്ലാം സംവാദം നടത്തിയതിനുശേഷമാണ് ഉറച്ച തീരുമാനമെടുത്തത്. അതില്‍ അദ്ദേഹം നിരവധി സംസ്ഥാനങ്ങളുടെ കൈയടി നേടിയെടുക്കുകയും ചെയ്തു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ കാര്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഇരുപക്ഷത്തുമായി നില്‍ക്കുന്നു. എന്നാല്‍ ഭാരതത്തില്‍ ജി.എം. വിത്തുകള്‍ മനുഷ്യരില്‍ ഏല്പിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനവും നടക്കുന്നതായി അറിവില്ല. മൊണ്‍സാന്‍േറാ തുടങ്ങിയ ഭീമന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാറിനെയും ശാസ്ത്രജ്ഞരെയും കൈയിലെടുക്കാന്‍ നിരവധി സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കാര്‍ഷിക സര്‍വകലാശാലകള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ കാര്യമായ ഗവേഷണങ്ങള്‍ നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നില്ല?

കേരള സര്‍ക്കാര്‍ ജി.എം. വിത്തുകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചതിന് വേണ്ടത്ര ഗവേഷണ പഠനങ്ങളെക്കാളേറെ ആവേശത്തിമര്‍പ്പായിരുന്നു ആധാരം എന്നതാണ് വാസ്തവം. ബി.ടി.വഴുതനയുടെ സ്ഥിതിയില്‍നിന്ന് വിഭിന്നമാണ് ബി.ടി. പരുത്തി എന്ന ജയറാം രമേഷിന്റെ പ്രഖ്യാപനവും. പുതിയൊരു കമ്മിറ്റിയെ നിയമിക്കാനുള്ള നീക്കങ്ങളും ശ്രദ്ധേയമായ കാര്യങ്ങളാണെന്നു വേണം കരുതാന്‍.

കേരള കാര്‍ഷിക സര്‍വകലാശാലയും സമാന്തര സ്വഭാവമുള്ള ഗവേഷണ സ്ഥാപനങ്ങളും ജി.എം. വിളകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍ ബയോ കെമിസ്ട്രി, ന്യൂട്രീഷ്യന്‍ ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അടിയുറപ്പുണ്ടെങ്കില്‍ മാത്രമേ ഫലപ്രദമായ ഗവേഷണം സാധ്യമാകൂ. കൂടാതെ പഠനത്തിന് ആരോഗ്യശാസ്ത്രത്തിന്റെ സഹായവും വേണം.

ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ ജനതയുടെ വിശപ്പടക്കാന്‍ ജി.എം.വിത്തുകള്‍ ആവശ്യമാണെന്നായിരുന്നു പ്രസിഡന്റ് ബുഷിന്റെ വാദം. ജനിതകമാറ്റംവരുത്തിയ ബി.ടി.പരുത്തി, ചോളം, പപ്പായ എന്നിവ അമേരിക്കയില്‍ കൃഷിചെയ്തുവരുന്നു. ജി.എം. വിത്തുകളും അവ കൃഷിചെയ്യുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന കളനാശിനികളും വന്‍കിട കമ്പനികളെ സഹായിക്കുമ്പോള്‍ നിരവധി നാടന്‍വിത്തുകള്‍ അപ്രത്യക്ഷമാവാന്‍ ഇടവരുത്തുന്നുവെന്ന വസ്തുത അവഗണിക്കാന്‍ കഴിയില്ല.

ഒരു കാര്യം തീര്‍ച്ച. വരുംദിവസങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ ശാസ്ത്രജ്ഞരോട് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചുകഴിഞ്ഞു. ശാസ്ത്രജ്ഞരെപ്പോലെ ഭരണരംഗത്തും രണ്ട് പക്ഷമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയുംകെട്ടി നോക്കിയിരിക്കാന്‍ സാധ്യമാവുമോ? കൃഷി ആദായകരമല്ലെന്ന് കര്‍ഷകര്‍ വിശ്വസിക്കുമ്പോള്‍, കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കുറഞ്ഞുവരുന്ന കൃഷിയിടങ്ങളില്‍ ഉത്പാദനാധിഷ്ഠിതമായ കൃഷിമുറകള്‍ നമുക്ക് കണ്ടെത്തണം. ജി.എം. വിളകളെ അപ്പാടെ എന്നെന്നേക്കുമായി പുറന്തള്ളാന്‍ നമുക്ക് കഴിയുമോ?

കൂടിയ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് സ്വാംശീകരിക്കാന്‍ കഴിവുള്ള വിളകളും വൃക്ഷങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയണം. പാരമ്പര്യ പ്രജനന മുറകളാണോ അതോ ജനിതകമാറ്റമാണോ കരണീയം എന്നു തീര്‍ത്തുപറയാന്‍ അവഗാഢമായ ഗവേഷണം ആവശ്യമായിവരും. ഈ രംഗത്ത് കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ജൈവ സാങ്കേതികവിദ്യയില്‍ക്കൂടി ജീനുകളെ തരംതിരിക്കുന്നതിനും ഘടന പഠിക്കുന്നതിനുമൊക്കെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെക്‌നോളജി ആവശ്യമാണ്. അടിസ്ഥാന ശാസ്ത്രവും കമ്പ്യൂട്ടര്‍വത്കൃത ഗവേഷണമുറകളും കാര്‍ഷിക ഗവേഷണത്തിന് അത്യന്താപേക്ഷിതമാണ്.

പരിസ്ഥിതിക്കിണങ്ങുന്ന കൃഷിയുടെ അടിസ്ഥാനം സംരക്ഷണമാണ്. ജൈവ വൈവിധ്യം, ജലം, മണ്ണ് എന്നിവയുടെ സംരക്ഷണം സുസ്ഥിരകൃഷിയുടെ അവശ്യഘടകങ്ങളാണ്. ജൈവകൃഷി, സുസൂക്ഷ്മകൃഷി, സംരക്ഷിത കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കപ്പെടുമ്പോള്‍ ഇവയ്ക്കിണങ്ങിയ വിത്തിനങ്ങളും സസ്യങ്ങളും ആവശ്യമായി വരും. വരള്‍ച്ചയെ അതിജീവിക്കാന്‍ സസ്യങ്ങള്‍ക്കുള്ള കഴിവിനെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ പ്രജനനമുറകളും നമുക്ക് കണ്ടെത്തേണ്ടിവരും.

ഏറിവരുന്ന ഇന്ധനാവശ്യങ്ങളാണ് മറ്റൊരു പ്രതിഭാസം. അമേരിക്കയില്‍ ചോളവും ബ്രസീലില്‍ കരിമ്പും ഇന്ധനമാക്കി മാറ്റാന്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇത് ഭക്ഷ്യധാന്യങ്ങളുടെയും പഞ്ചസാരയുടെയും ലഭ്യതയെ ബാധിക്കും. കുത്തനെ ഉയരുന്ന വിലക്കയറ്റത്തില്‍ ഭക്ഷ്യവിളകളെ ഇന്ധനമാക്കി മാറ്റുന്നതിനെ ധാര്‍മികമായി അംഗീകരിക്കാനാവില്ല.

ജനിതകമാറ്റം ഇവിടെ കരണീയമാണോ എന്നത് പഠനവിഷയമാക്കണം. ഇതുപോലുള്ള നിരവധി രംഗങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. അതിന് അവര്‍ തയ്യാറാണോ?

അടിസ്ഥാന ശാസ്ത്രഗവേഷണത്തിന്റെ അഭാവം കേരള കാര്‍ഷിക സര്‍വകലാശാലയിലും കാണാം. കൃഷി ബിരുദം അടിസ്ഥാനയോഗ്യതയുള്ളവരെ മാത്രമേ കാര്‍ഷിക സര്‍വകലാശാലകളില്‍ കയറ്റൂവെന്ന പിടിവാശി ഗവേഷണത്തെ ഒരുപരിധിവരെയെങ്കിലും ബാധിച്ചിരിക്കുന്നു. കാര്‍ഷിക സര്‍വകലാശാലകളുടെ പിതാക്കളായ അമേരിക്കയിലെ ലാന്‍ഡ് ഗ്രാന്‍ഡ് സര്‍വകലാശാലകളില്‍ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അഗ്രി. കെമിസ്ട്രി, അഗ്രി. എന്റമോളജി, അഗ്രി. മൈക്രോബയോളജി തുടങ്ങിയ നിരവധി പ്രയുക്തശാസ്ത്രമേഖലകളെ അടിസ്ഥാന ശാസ്ത്രവിഭാഗങ്ങളായി രൂപാന്തരപ്പെടുത്താന്‍ അമേരിക്കയിലെ ലാന്‍ഡ് ഗ്രാന്‍ഡ് യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിതമായിരിക്കുന്നു.

കഴിവുറ്റ പ്രതിഭകളെ കാര്‍ഷിക ഗവേഷണ രംഗത്തേക്ക് ആകര്‍ഷിച്ചെങ്കില്‍ മാത്രമേ ഈ രംഗത്തിന് ഭാവിയുള്ളൂ. ഭക്ഷ്യോത്പാദനരംഗത്ത് കൃഷി ശാസ്ത്രജ്ഞരുടെ വന്‍ തോതിലുള്ള സംഭാവനകള്‍ നമുക്ക് വിസ്മരിക്കാന്‍ വയ്യ. സ്വാതന്ത്ര്യം ലഭിച്ച ഭാരതത്തിലെ അഞ്ചുകോടി ടണ്‍ ഭക്ഷ്യോത്പാദനത്തില്‍നിന്ന് 25 കോടി ടണ്ണിനടുത്ത് ഭക്ഷ്യോത്പാദനശേഷി കൈവരിച്ച നേട്ടം ചില്ലറയല്ല.

പക്ഷേ, ഇന്ന് നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ വളരെയേറെ സങ്കീര്‍ണങ്ങളാണ്. സമൂലമായ ഗവേഷണ ശാക്തീകരണം ഇന്ന് കാര്‍ഷികരംഗത്ത് ആവശ്യമായിരിക്കുന്നു. ബഹുവിധ ശാസ്ത്രമേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണ കേന്ദ്രങ്ങളാണ് ഇന്നാവശ്യം. പരമ്പരാഗത ശാസ്ത്രവിഭാഗങ്ങള്‍ക്ക് ഗവേഷണരംഗത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഈ രംഗത്ത് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വളരെയേറെ മുന്നിലാണ്. കാര്‍ഷിക ഗവേഷണത്തില്‍ ദൂരക്കാഴ്ചയും അടിസ്ഥാന ഗവേഷണ ശാസ്ത്രത്തിന്റെ സമന്വയവും ഒത്തുചേരുമ്പോഴേ കാര്‍ഷിക ഗവേഷണത്തിന്റെ ശാക്തീകരണം സാധ്യമാകൂ.

(നാളികേര വികസനബോര്‍ഡ് മുന്‍ ചെയര്‍മാനും കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിഭാഗം അധ്യക്ഷനുമാണ് ലേഖകന്‍)
കടപ്പാട് - മാതൃഭൂമി 17-03-2010
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ വെള്ളാനകളാവുന്നതിന്റെ ഒരുദാഹരണമാണീ ലേഖനം.
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷണവിഭാഗം മുന്‍ അധ്യക്ഷനറിയില്ലെ മണ്ണിന്റെ ഗുണനിലവാരം താണതും കാര്‍ഷികോത്പന്നങ്ങളുടെ വില ഉത്പ്പാദന ചെലവിനേക്കാള്‍ താഴുന്നതും കാലാവസ്ഥാ ആഘാതങ്ങളും ആഗോളീകരണത്തിന്റെ ഭാഗമായി നടന്ന കയറ്റുമതി ഇറക്കുമതി നയങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുവാനും കര്‍ഷകരുടെ ആത്മഹത്യകള്‍ക്കും കാരണമായി എന്ന കാര്യം. കര്‍ഷകര്‍ കൃഷി അറിയാത്തവരല്ല. മറിച്ച് ഒന്നാം ഹരിതവിപ്ലവത്തിലൂടെ രാസവളങ്ങളും കള, കുമിള്‍, കീടനാശിനികളും വരുത്തിവെച്ച വിന ശാസ്ത്രജ്ഞര്‍ അറിയാതെ പോയത് കര്‍ഷകര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് ഇന്ന് ലോകമെമ്പാടും ജൈവ കൃഷിയുടെ പ്രചാരവും അത്തരം ഉല്പന്നങ്ങളുടെ ഡിമാന്‍ഡും വര്‍ദ്ധിക്കുവാന്‍ തുടക്കമിട്ടുകഴിഞ്ഞത്.
ജനിതകമാറ്റം വരുത്തിയ വിത്ത് ലോകമെമ്പാടുമുള്ള തനത് ഗുണമേന്മയുള്ള വിത്തുകളെ നശിപ്പിച്ച് മൊന്‍സാന്റോയുടെയും അവര്‍ നിയന്ത്രിക്കുന്ന വിത്തുകമ്പനികളുടെയും കൈകളിലൂടെ മാത്രം ലഭ്യമാകുന്നതും ഓരോ പ്രാവശ്യം വിതക്കുവാനും അവരുടെതന്നെ കൈകളില്‍ നിന്ന് വിലക്ക് വാങ്ങണമെന്നും കര്‍ഷകര്‍ പോലും മനസ്സിലാക്കിക്കഴിഞ്ഞു. ലോകത്തിന്റെ പട്ടിണി മാറ്റാനായി ഇറങ്ങിത്തിരിച്ച മൊന്‍സാന്റോ കീടബാധ ഇല്ലാത്ത അത്യുല്പാദനം നല്‍കുന്ന വിത്തിനങ്ങളാണ് എന്ന് പ്രചരിപ്പിച്ചതും തെറ്റാണെന്നുള്ള തെളിവുകള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യമേഖലയിലേക്കുള്ള കടന്നുകയറ്റമെന്നത് 2400 വഴുതന ഇനങ്ങളും ക്ഷാമവും ഇല്ലാത്ത ഒരു വിളയെത്തന്നെ ബ.ടി വഴുതന എന്ന പേരില്‍ കടന്നു കയറാന്‍ ശ്രമിച്ചതും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതും. ഇന്ന് ആര്‍ക്കും കൃഷി ചെയ്യുവാന്‍ കഴിയുന്ന വഴുതനയുടെ വിത്ത് ശേഖരിക്കുവാനും സൂക്ഷിക്കുവാനും ഓരോ കര്‍ഷകനും സാധിക്കുമെങ്കില്‍ നാളെ ബ.ടി വിത്ത് വിതരണക്കാരനില്‍ നിന്ന് അവര്‍ പറയുന്ന വിലക്ക് വാങ്ങി കൃഷിചെയ്യേണ്ട പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പരീക്ഷണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കര്‍ഷകരെക്കൊണ്ട് ബി.ടി വഴുതന കൃഷി ചെയ്യിച്ച വാര്‍ത്തയും നാം കണ്ടതാണ്. ക്ഷീരോദ്പാദനപും, കൃഷിയും, പരിസ്ഥിതിയും തമ്മില്‍ ഗാഢബന്ധമാണുള്ളത്. ഓര്‍ഗാനിക് റീ സൈക്ലിങ്ങിന് ഉതകേണ്ട മനുഷ്യ വിസര്‍ജ്യം ജലാശയങ്ങളിലെ കോളീഫാം ബാക്ടീരുയയെ വര്‍ദ്ധിപ്പിക്കുന്നു. ഗവേഷണങ്ങള്‍ പ്രതിദിനം ഒരു മനുഷ്യന്‍ ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷ്യ വസ്തുക്കള്‍ വിസര്‍ജ്യമായിക്കഴിഞ്ഞാല്‍ അത് മണ്ണില്‍ ജൈവ സമ്പത്താക്കി മാറ്റുവാന്‍ കാര്‍ഷിക സര്‍വ്വകലാശാലകളുടെ ഭാഗത്തുനിന്ന് എന്ത് പ്രോത്സാഹനമാണ് ലഭിക്കുന്നത്?
1983 മുതല്‍ കേരളത്തിലെ ചില കാര്‍ഷികോത്പന്നങ്ങളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ കേരള യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. യാഗീന്‍ തോമസ് price indices of major agricultural commodities with base year 1983 പ്രസിദ്ധീകരിച്ച കണക്കുകളുടെ ചുവടുപിടിച്ച് ശേഷിച്ചവ കേരള അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡില്‍ നിന്ന് ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉമ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 രൂപയും ആയി.
തൊണ്ടില്ലാതെ 1000
നാളികേരത്തിന് 1983 ല്‍ 1653 രൂപ ആയിരുന്നത് 2008 ല്‍ 3.38 ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. യാഥാര്‍ത്ഥത്തില്‍ കര്‍ഷകന് നീതി ലഭിക്കണമെങ്കില്‍ 13.83 ഇരട്ടിയായ 22.86 രൂപ നാളികേരമൊന്നിന് ലഭിക്കുകയോ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം 3.38 ഇരട്ടിയായി താഴ്ന്ന് 2694 രൂപയായി കുറയുകയോ വേണം. ഇതേ അവസ്ഥതന്നെയാണ് മറ്റെല്ലാ കാര്‍ഷികോത്പന്നങ്ങളുടെ വിലയിലും സംഭവിച്ചത്. ശമ്പളവര്‍ദ്ധനവിനെതിരെ നാളിതുവരെ ഒരു കര്‍ഷകനും സമരം ചെയ്തു കണ്ടില്ല. മറിച്ച് കാര്‍ഷികോത്പന്ന വില വര്‍ദ്ധനവിനെതിരെ കര്‍ഷകരും കൂടെ ഉള്‍പ്പെട്ട സമരങ്ങളാണ് അരങ്ങേറുന്നത്.

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

ഒത്തുപിടിച്ചാല്‍ നോക്കുകൂലിയും പൊങ്ങും

കൊടിനിറം നോക്കാതെ നോക്കുകൂലി; തരപ്പെട്ടത് 88,800 രൂപ
സീതത്തോട്: കൊടിനിറം നോക്കാതെ നോക്കുകൂലിക്കായി തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചുനിന്നപ്പോള്‍ തരപ്പെട്ടത് 88,800 രൂപ. ഞായറാഴ്ച ശബരിഗിരി പദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസിലാണ് സംഭവം.
വൈദ്യുതിബോര്‍ഡിന്റെ ക്രെയിന്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ലോറിയില്‍ കയറ്റുന്നത് കണ്ടുനിന്നതിനാണ് തൊഴിലാളിയൂണിയനുകള്‍ 88,800 രൂപ നോക്കുകൂലി വാങ്ങിയത്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി. എന്നിവയടക്കം ആങ്ങമൂഴിയിലെ 11 യൂണിയനുകളില്‍ നിന്നുള്ള 62 തൊഴിലാളികളാണ് സ്ഥലത്ത് എത്തിയിരുന്നത്. 1,68,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ഒത്തുതീര്‍പ്പുപ്രകാരം തുക കുറയ്ക്കുകയായിരുന്നു. ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് ലേലംചെയ്തുനല്‍കിയ നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊണ്ടുപോകാനെത്തിയ കരാറുകാരനില്‍നിന്നാണ് നോക്കുകൂലി വാങ്ങിയത്.

30 ടണ്‍ ഭാരം വരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ക്രെയിനിന്റെ സഹായത്തോടെ മാത്രമേ ലോറിയില്‍ കയറ്റാന്‍ കഴിയുകയുള്ളൂ എന്നിരിക്കെയാണ് യൂണിയനുകള്‍ വന്‍ തുക നോക്കുകൂലി ആവശ്യപ്പെട്ടത്. അതേസമയം ഒരു ടണ്‍ കോപ്പര്‍ കയറ്റുന്നതിന് 1700-ഉം ഇരുമ്പ് കയറ്റുന്നതിന് 700-ഉം രൂപ നിലവില്‍ കൂലിയുണ്ടെന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊളിച്ചുനല്‍കിയാല്‍ ഇവ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

27,000 രൂപ വൈദ്യുതിബോര്‍ഡിന് വാടക നല്‍കിയാണ് ബോര്‍ഡിന്റെ ക്രെയിന്‍ കരാറുകാരന്‍ ഉപയോഗിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍കൊണ്ട് ഈ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു.
കടപ്പാട് - മാതൃഭൂമി

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

ഡോ.ആര്‍.ഗോപിമണി കര്‍ഷകന്റെ ശത്രുവോ അതോ മിത്രമോ?

മാതൃഭൂമി ദിനപത്രത്തില്‍ 4-2-2010 ല്‍ ഡോ. ആര്‍. ഗോപിമണി ജി.എം.വിള: എന്തിനീ തര്‍ക്കം എന്നൊരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.
കര്‍ഷകനായ എനിക്ക് ശാസ്ത്രജ്ഞാനം കുറവാണ് എന്ന് ആദ്യമേ സമ്മതിക്കുന്നു. ഇതേ ശാസ്ത്രജ്ഞന്‍ തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് അഞ്ച് കിലോ യൂറിയ രോഗം വന്ന തെങ്ങിന് ചുറ്റും പ്രയോഗിക്കുവാന്‍ മാതൃഭൂമി പത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് മറക്കാന്‍ വഴിയില്ല. ഇദ്ദേഹം അക്ഷയകൃഷി എന്ന ഒരു പുസ്തകം കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം ശാസ്ത്രജ്ഞനായിരുന്ന പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗിസിനെക്കൊണ്ട് ആമുഖ പ്രസംഗം എഴുതിച്ച് എണ്‍പത്തഞ്ച് രൂപ വിലയ്ക്ക് ഡി.സി ബുക്സിലൂടെ വില്‍ക്കുന്നുണ്ട്. പ്രസ്തുത പുസ്തകത്തില്‍ ഫുക്കുവോക്ക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്റെ ഒറ്റ വയ്ക്കോല്‍ വിപ്ലവത്തെപ്പറ്റിയൊക്കെ ഗംഭീരമായി കൂട്ടിച്ചേര്‍ത്തിട്ടും ഉണ്ട്. രാസവളങ്ങളില്ലാതെയും കീടനാശിനികളില്ലാതെയും കൃഷി നടത്തുവാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കുന്നത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ!!! ടിഷ്യൂകള്‍ച്ചര്‍ വാഴയും ശീതകാല പച്ചക്കറി ഇനങ്ങളും ടിഷ്യൂക്കള്‍ച്ചര്‍ തൈകള്‍ സ്വകാര്യ നഴ്സറികള്‍ നാടൊട്ടുക്കും വില്‍ക്കുന്നു എന്നും അതേപോലൊരു നേട്ടമാണ് ജനിതകമാറ്റം എന്നും അവകാശപ്പെടുന്നു.
കീടങ്ങളെ നിയന്ത്രിക്കുവാന്‍ ബാസില്ലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയയെ വേര്‍തിരിച്ചെടുത്ത് വെള്ളത്തില്‍ കലക്കി വിളകളില്‍ തളിച്ചിരുന്നു അത് ഗോമൂത്രം തളിക്കുംപോലെ ആയിരുന്നു എന്നും പറയുന്നു. കായ്‌കള്‍ തുരന്നും തണ്ടുകള്‍ തുരന്നും സസ്യഭാഗങ്ങള്‍ തിന്ന് നശിപ്പിക്കുന്ന കീടങ്ങളെ മരുന്ന് തളിച്ച് കൊല്ലുക അസാധ്യമാണെങ്കില്‍ അതിന് പ്രതിവിധി ജനിതകമാറ്റം വരുത്തി കീടങ്ങളെ അകറ്റുക മാത്രമേ ഉള്ളോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം മുപ്പതോളം പരീക്ഷണങ്ങള്‍ അതിജീവിച്ച് അംഗീകരിക്കേണ്ട ബി.ടി വഴുതന പന്ത്രണ്ടോളം പരീക്ഷണങ്ങള്‍ മാത്രം നടത്തി ധൃതി പിടിച്ച് കൃഷിയിടങ്ങളിലെത്തിക്കുവാന്‍ ജിഇഎസി (ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവല്‍ കമ്മറ്റി - അതിന്റെ പേരുപോലും അംഗീകരിപ്പിക്കുവാനുള്ള കമ്മറ്റി എന്നതിനാലാണ് കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി പേരുമാറ്റാന്‍ തയ്യാറായത്) ശുപാര്‍ശചെയ്തത് ഇന്ന് ലോക ശ്രദ്ധതന്നെ പിടിച്ച് പറ്റിയിരിക്കുന്നു. ആംഗലേയത്തിലെ ധാരാളം വെബ് സൈറ്റുകളില്‍ ജനറ്റിക് എഞ്ചിനീയറിംഗിന്റെ ദോഷ വശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ബി.ടി വിളകള്‍ നിരോധിച്ചിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല അതിന്റെ ദോഷവശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെയാണ്. ബയോടെക്നോളജിക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ടെങ്കില്‍ ബാസില്ലസ് തുറിഞ്ചിയെന്‍സിസിന് ദോഷങ്ങള്‍ കൂടുതലാണ്.

ബി.ടി ബാക്ടീരിയത്തിലെ കീടം കൊല്ലി വേര്‍തിരിച്ചെടുത്ത് വിളകളില്‍ സന്നിവേശിപ്പിക്കുക വഴി ശത്രുകീടത്തെ മാത്രമല്ല അവയെ തിന്ന് ജീവിക്കുക മാത്രമല്ല കൃഷിയെത്തന്നെ സംരക്ഷിക്കുന്ന മിത്രകീടത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല ജനിതകമാറ്റം വരുത്തിയ വിളകളില്‍പ്പോലും കീടബാധ ഉണ്ടാകുന്നതായും അവയെ നശിപ്പിക്കുവാന്‍ വീര്യം കൂടിയ കീടനാശിനികളും അവയോടൊപ്പം വളരുന്ന കളകളെ നശിപ്പിക്കുവാന്‍ റൌണ്ടപ് പോലുള്ള കളനാശിനികളും പ്രയോഗിക്കപ്പെടുന്നു. അപ്രകാരം കര്‍ഷകന്റെ കലപ്പകള്‍ എന്നറിയപ്പെടുന്ന മണ്ണിരകള്‍ പാടെ നശിക്കുകയാണ് ചെയ്യുന്നത്. ഒന്നാം ഹരിതവിപ്ലവത്തിലൂടെ സംഭവിച്ച മണ്ണിന്റെ ജൈവസമ്പത്തിന്റെ നശിക്കലും പരിസ്ഥിതി മലിനീകരണവും സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും (മനുഷ്യന് ക്യാന്‍സര്‍ പോലുള്ള) വരെ രോഗങ്ങളാണ് സമ്മാനിച്ചത്. അത് മനസിലാകുവാന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നു. അതേപോലെതന്നെ ബി.ടി വഴുതനയുടെ ദോഷ ഫലങ്ങള്‍ മനസിലാകുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഭാരതത്തില്‍ കൃഷിചെയ്യുന്ന ബി.ടി പരുത്തിയുടെ കുരു ആട്ടിയ എണ്ണ ഉപഭോക്താവ് അറിയാതെ (ലേബലിംഗ് ഇല്ലാതെ) വിപണിയില്‍ നമ്മുടെ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം ലഭ്യമാക്കുകയാണ്. ലേബലിംഗ് ഏര്‍പ്പെടുത്തിയാല്‍ ഗോപിമണിയുടെ ഭാര്യപോലും പരുത്തി എണ്ണ കലര്‍ന്ന ഭക്ഷ്യ എണ്ണ വീട്ടില്‍ ഉപയോഗിക്കുമെന്ന് തോന്നുന്നില്ല.

ലളിതവും ചെലവുകറഞ്ഞതുമായ ഒരു പരീക്ഷണം ബി.ടി വഴുതനയുടെ കാര്യത്തില്‍ അനിവാര്യമാണ്. തുല്യ അളവില്‍ ഒരു പാത്രത്തില്‍ ബി.ടി വഴുതനയുടെ സസ്യഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കമ്പോസ്റ്റും മറ്റൊന്നില്‍ ജൈവ കൃഷി ചെയ്തുണ്ടാക്കിയ വഴുതന സസ്യഭാഗത്തിന്റെ കമ്പോസ്റ്റും ശേഖരിച്ച് സമമായ എണ്ണം മണ്ണിരകളെ വളരുവാന്‍ സൌകര്യമൊരുക്കുകയും അവയ്ക്ക് രണ്ട് പാത്രത്തിലും ഒരേ പോലെ ജീവിക്കുവാന്‍ സാധിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുകയും വേണം. ഇത്തരം ഒരു പരീക്ഷണത്തിന് നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് സാധിക്കുമല്ലോ? എന്നാല്‍ വളരെവേഗം നാശം സംഭവിക്കുവാന്‍ കഴിയുന്ന മണ്ണിരകള്‍ ജൈവ കൃഷിയിലൂടെ സംരക്ഷിക്കുവാന്‍ കഴിയുമ്പോള്‍ അമിത ഉല്പാദനത്തിലൂടെ സംഭവിക്കുന്ന ന്യൂട്രിയന്റ് മൈനിംഗ് ഒഴിവാക്കുവാനും സുസ്ഥിര കൃഷിക്കും അവസരമൊരുക്കുകയും ചെയ്യും. ജൈവ സമ്പത്തില്ലാതെയും ജലമില്ലാതെയും ഉത്പാദന വര്‍ദ്ധന ഉറപ്പുള്ള ബി.ടി വഴുതന പട്ടിണിയുടെ നാടായ ആഫ്രിക്കപോലുള്ള ഇടങ്ങളിലല്ലെ ആദ്യം പരീക്ഷിക്കേണ്ടത്. രണ്ടായിരത്തഞ്ഞൂറിലധികം വഴുതനയെത്തന്നെ ആദ്യ ബി.ടി ഭക്ഷ്യ വിളയായി തെരഞ്ഞെടുത്തതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ബയോഡീസലായും (ഭക്ഷോത്പന്നവിലക്കയറ്റത്തിന് കാരണം ആയത്) കാലിത്തിറ്റയായും രംഗപ്രവേശം ചെയ്ത ജനിതകമാറ്റം വരുത്തിയ ബി.ടി കൃഷി ഭക്ഷ്യ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ശരിയായ പഠനവും നിരീക്ഷണവും അനിവാര്യമാണ്. മനുഷ്യന്റെ ആരോഗ്യത്തിന് ഇത്തരം വിളകള്‍ ഹാനികരമാണ് എന്ന് ലോകമെമ്പാടും നടക്കുന്ന പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അതേപ്പറ്റി പല ശാസ്ത്രജ്ഞരും പ്രതികരിക്കുന്നും ഉണ്ട്. വഴുതനക്ക് പിന്നാലെ ഗോള്‍ഡന്‍ റൈസ്, തക്കാളി, ഉരുളക്കിഴങ്ങ്, കടുക്, കപ്പലണ്ടി, മുട്ടക്കോസ്, കാളിഫ്ലവര്‍, ചോളം, Okra മുതലായ വിളകളും ജനിതകമാറ്റ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. എ.എസ് സ്വാമിനാഥന്‍ ഫൌണ്ടേഷന്റെ ഗോള്‍ റൈസ് ഇതിന് പിന്നാലെ വരുമെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടാം ഹരിത വിപവം ആകാം ഇത്. ഇപ്പോള്‍ ചെന്നൈയിലെ സ്വാമിനാഥന്‍ ഫൌണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ ഓര് നിലത്തിലും വളരുന്ന ഒരു നെല്ലിനം വികസിപ്പിച്ചെടുത്തിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സ്വാമിനാഥന്‍ എം.പിക്ക് രാജ്യസഭാംഗം എന്ന നിലയില്‍ സ്വാധീനിക്കാന്‍ കഴിയുമല്ലോ. എന്തായാലും അദ്ദേഹത്തിന് എത് കാര്യത്തിലും മുന്‍ കരുതല്‍ വേണമെന്നേ പറയാന്‍ കഴിയൂ സ്വയം ബി.ടിയുടെ കാര്യത്തില്‍ അംഗീകരിപ്പിക്കാന്‍ അതും ഉണ്ടാവുമല്ലോ? അതാണല്ലോ ജിഇഎസിയില്‍ അംഗമാകാതെ മാറിനിന്നതും കൃഷി മന്ത്രി ആകാത്തതും.

"GM-Free School Project പറയുന്നത് We developed contacts in several locations interested in implementing GM-free schools, by organizing parents, students, and school officials to switch from GMO diets to healthy, fresh, non-GMO school meals." എന്നാണ്. ഭാരതത്തിലെ കുട്ടികളെ ജനിതകമാറ്റം വരുത്തിയ വിളകളുടെ മേന്മ പഠിപ്പിക്കാതിരുന്നാല്‍ അത്രയും നന്ന്.

ബി.ടി ജീന്‍ ചെടികള്‍ക്ക് കീടപ്രതിരോധ ശക്തിയാണ് നല്കുന്നതെങ്കില്‍ അല്പം വലിയ കീടമായ മനുഷ്യന് അല്പം കൂടുതല്‍ ഭക്ഷിക്കേണ്ടി വരും എന്നാണ് ഒരു സാധാരണക്കാരന് മനസിലാവുക. മനുഷ്യരില്‍ വലിയൊരു വിഭാഗത്തിന് പലതരം അലര്‍ജികള്‍ ഉണ്ടെങ്കില്‍ അതിന് കാരണം നാം വരുത്തിവെച്ച പരിസ്ഥിതി മലിനീകരണത്തിനാണ് മുഖ്യ പങ്ക്. അപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്ന പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അലര്‍ജി തീര്‍ച്ചയായും ഉണ്ടാകും. ബി.ടി വഴുതന കഴിച്ചപ്പോള്‍ ഡോ. ഗോപിമണിക്ക് അലര്‍ജി ഉണ്ടായില്ല എന്ന് പറയുവാനുള്ള ആര്‍ജവം ഉണ്ടാകേണ്ടിയിരിക്കുന്നു. അമ്മയുടെ മുലപാലിലൂടെ ഉണ്ടാകുന്ന അലര്‍ജി എന്‍ഡോ സല്‍ഫാന്‍ സ്പ്രേചെയ്ത കശുമാവിന്‍ തോട്ടങ്ങളുടെ ചുറ്റുപാടിലും കണ്ടുവരുന്നുണ്ടാവാം. ബി.ടി വഴുതനയിലെ ജീനിന് തുരപ്പന്‍ പുഴുവിനെ വേഗം കൊല്ലാന്‍ കഴിയുമെങ്കില്‍ മനുഷ്യനെക്കൊല്ലാന്‍ അല്പം കൂടുതല്‍ സമയം വേണ്ടിവരും. അത് തെളിയിക്കപ്പെടണമെങ്കില്‍ ബി.ടി ഉല്പന്നങ്ങള്‍ക്ക് ലേബലിംഗ് അനിവാര്യമാണ്. 1980 ല്‍ താങ്കള്‍ പരീക്ഷിച്ച അഞ്ഞൂറോളം ഇനങ്ങളിലും കായ് തുരപ്പന്‍ ഉണ്ടായി എങ്കില്‍ അവ ഭക്ഷ്യയോഗ്യമാണ് എന്ന് ഇന്ന് ജനം തിരിച്ചറിയുന്നു. മാരകമായ കീടനാശിനി പ്രയോഗം നടത്തിയശേഷമാണ് ഗോപിമണി അക്ഷയകൃഷി എന്ന പുസ്തകം എഴുതിയത് എന്നത് ഒരു ചതിയുടെ ലക്ഷണം മാത്രമാണ്.

കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ മാരകമായ തോതില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നെങ്കില്‍ അതിന് ഉത്തരവാദി അത്തരം പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരല്ലെ? കുഴിച്ചുമൂടി എന്ന് പറയുന്ന വിഷക്കായ്‌കള്‍ വിപണിയില്‍ വിറ്റതാകാനും സാധ്യതയുണ്ട് (പക്ഷെ തെളിവില്ല). കേരളത്തിലെ കൃഷിമന്ത്രി പറഞ്ഞ ടോക്സിന്‍ എന്നതും കീടനാശിനിയിലെ ടോക്സിന്‍ (അത് ഗോപിമണി ലേഖനത്തില്‍ സമ്മതിക്കുന്നു) എന്നതും വിഷം തന്നെയാണ്. പ്രമേഹരോഗത്തിനും ഹൃദ്രോഗത്തിനും (ഡോ. വല്യത്താന്‍ പറഞ്ഞത് പലരും കേട്ടുകാണും) മണ്ണിലെ മഗ്നീഷ്യം പോലുള്ള ചില മൂലകങ്ങളുടെ അഭാവം തന്നെയാണ് കാരണം എന്ന് ഐഎംഎയുടെ പഠനം തെളിയിക്കുന്നു. പക്ഷെ അവരത് ഗുളികകള്‍ തന്ന് ചികിത്സിക്കും എന്നുമാത്രം. ഇനിയും ശാസ്ത്രജ്ഞര്‍ റോള്‍ ഓഫ് സെക്കന്‍ഡറി ന്യൂട്രിയന്‍സ് ആന്റ് ട്രയിസ് എലിമെന്റ്സിനെപ്പറ്റി പഠിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ കൃഷിഭൂമി തരിശിട്ടും പരിസരമലിനീകരണം സൃഷ്ടിച്ചും ആസിയാന്‍ കരാറിലൂടെ ഇറക്കുമതിചെയ്ത് ബി.ടി സോയാബീനും, ബി.ടി ചോളവും, ബി.ടി അരിയും മറ്റും ഭക്ഷിക്കുന്നതില്‍ എങ്ങിനെയാണ് വേവലാതിപ്പെടാതിരിക്കുക? എന്തായാലും ഗോപിമണി ഒരുകയ്യില്‍ ജൈവകൃഷിയും മറ്റേക്കയ്യില്‍ ജി.എം വിളകളും ഉയര്‍ത്തിപ്പിടിക്കുന്നു കാലത്തിന് ഏതാണ് നല്ലതെന്ന് തെളിയിക്കാന്‍.


തിങ്കളാഴ്‌ച, ജനുവരി 25, 2010

ഉപഭോക്താവ് വാര്‍ത്തകളിലൂടെ കബളിക്കപ്പെടാതിരിക്കട്ടെ!!!!

ബിടി വഴുതന: വിവാദത്തിന് കാന്താരിയുടെ എരിവ്

വിഷയം വഴുതനയാണെങ്കിലും വിവാദത്തിനു കാന്താരിയുടെ എരിവ്.
പ്രശ്നം ഇതാണ്: ജൈവ സാങ്കേതിക വിദ്യ(ബയോടെക്നോളജി)യിലൂടെ കീടപ്രതിരോധ ശേഷി ആര്‍ജിച്ച ബിടി വഴുതനയ്ക്കു നമ്മുടെ അടുക്കളയില്‍ പ്രവേശനം നല്‍കണോ?

കേന്ദ്ര മന്ത്രിമാര്‍തന്നെ രണ്ടു തട്ടിലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം ബിടി വഴുതനയ്ക്കു നല്‍കിയ അംഗീകാരം അന്തിമമാണെന്നു കൃഷിമന്ത്രി ശരദ് പവാര്‍ പറയുന്നു. ജനകീയ അംഗീകാരത്തോടെയേ തീരുമാനം നടപ്പാക്കാനാവൂ എന്നു പരിസ്ഥിതി മന്ത്രി ജയറാം രമേശും. പരിസ്ഥിതി മന്ത്രി ഇതിനായി ഏഴിടത്തു തെളിവെടുപ്പു നടത്തുന്നു. ദക്ഷിണ സംസ്ഥാനങ്ങള്‍ക്കായി തെളിവെടുപ്പ് ഇന്നു ബാംഗൂരില്‍.

ഭക്ഷ്യസുരക്ഷയും
കാര്‍ഷിക ഉല്‍പാദനക്ഷമതയും പ്രശ്നങ്ങളായ രാജ്യത്തിന് ജൈവ സാങ്കേതികവിദ്യ നല്‍കുന്ന ഉല്‍പാദന വര്‍ധന ഉപേക്ഷിക്കാനാവുമോ എന്നാണു കാര്‍ഷിക വിദഗ്ധരുടെ ചോദ്യം. ഉല്‍പാദനം കൂടാനും കൃഷിച്ചെലവു കുറയ്ക്കാനും സഹായിക്കുന്ന ബിടി വഴുതനയെ അങ്ങനെയങ്ങു തള്ളാന്‍ കൃഷിക്കാര്‍ക്കുമാവില്ല (ബിടി പരുത്തിക്ക് അനുമതി നല്‍കിയ ശേഷം ഉല്‍പാദനത്തിലുണ്ടായ വര്‍ധന 2001ല്‍ ഹെക്ടറിന് 308 കിലോഗ്രാം ആയിരുന്നത് 2006ല്‍ 508 കിലോഗ്രാം).

പക്ഷേ, സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ജനതികമാറ്റം വരുത്തിയ വഴുതനയ്ക്കു തനതായ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയില്ലേ? നിലവിലുള്ള കീടങ്ങള്‍ക്കെതിരെ പ്രതിരോധമുണ്ടെങ്കില്‍ത്തന്നെ പുതിയ തരം കീടബാധകള്‍ വരുമ്പോള്‍
പ്രതിരോധശേഷി ഉണ്ടാവുമോ? ഇത്തരം വിത്തുകള്‍ കൃഷി ചെയ്യാന്‍ അനുവദിച്ചാല്‍ തനതു ജനുസുകളും നാട്ടറിവുകളും ഇല്ലാതാവില്ലേ?

പ്രത്യേക ബാക്ടീരിയ ജീന്‍ കടത്തിവിട്ടാണു ബിടി വഴുതനയ്ക്കു കീടപ്രതിരോധശേഷി നല്‍കുന്നത്. വഴുതന തിന്നാന്‍ കീടം ശ്രമിക്കുമ്പോള്‍ ഈ ജീന്‍ വിഷവസ്തു ഉല്‍പ്പാദിപ്പിച്ചു ചെറുക്കുന്നു. വഴുതന കഴിക്കുന്ന മനുഷ്യന്റെ ആരോഗ്യത്തിന് ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വിഷം ഹാനികരമാവില്ലേ എന്നതാണു ഗൌരവമായൊരു ചോദ്യം. പരുത്തിപോലെയല്ലല്ലോ വഴുതന. നമുക്കു കഴിക്കാനുള്ളതല്ലേ?

വീട്ടമ്മാരുടെ മുന്നിലുള്ളതു വിഷമ പ്രശ്നംതന്നെ. കീടനാശിനിയുടെ വിഷം പുരണ്ടു വിപണിയിലെത്തുന്ന നാടന്‍ വഴുതന വേണോ അതോ, ഉള്ളില്‍നിന്നുതന്നെ വിഷസാധ്യതയുള്ള ബിടി വഴുതന വേണോ? ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുപറയാവുന്ന തരത്തില്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ രണ്ടു വര്‍ഷം നീണ്ട ശാസ്ത്രീയ പരിശോധനകള്‍ നടത്തിയതായി ജൈവ സാങ്കേതികവിദ്യ നിയന്ത്രണത്തിനുള്ള ഇന്ത്യയിലെ ഉന്നത സമിതിയായ ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി പറയുന്നു.

ബിടി വഴുതനയ്ക്ക് അനുകൂലമായി സമിതി വിധിയെഴുതിയതു കഴിഞ്ഞ ഒക്ടോബറിലാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ദൂഷ്യഫലങ്ങളൊന്നും കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇത്തരം വിളകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. 25 രാജ്യങ്ങളിലായി 12.5 കോടി ഹെക്ടറില്‍ ബിടി വിളകള്‍ കൃഷി ചെയ്യുന്നു. ഇന്ത്യയില്‍ത്തന്നെ ബിടി പരുത്തിയുടെ കൃഷി തുടങ്ങിയിട്ട് ഏഴു വര്‍ഷത്തിലേറെയായി എന്നും ചൂണ്ടിക്കാട്ടുന്നു.

എതിര്‍പ്പിനു പിന്നിലുള്ളതു കീടനാശിനി ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ താല്‍പര്യങ്ങളാണെന്ന ദുസ്സൂചനയും ബിടി വഴുതനയുടെ പ്രചാരകര്‍ നല്‍കുന്നു. ഏതായാലും വഴുതനത്തര്‍ക്കം ഒരു തുടക്കം മാത്രം. തക്കാളി തുടങ്ങിയ മറ്റുവിളകളിലേക്കും ജൈവ സാങ്കേതികവിദ്യ കടന്നുചെല്ലുമ്പോള്‍ തുടര്‍ന്നും എരിവുള്ള വിവാദത്തിനു സാധ്യതയേറെ.

. എന്താണ് ബിടി വഴുതന?
ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിള.ബാസില്ലസ് തുറിന്‍ജിയന്‍സിസ് എന്ന ബാ ക്ടീരിയയുടെ ജീന്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണു ബിടി വിളകള്‍.

. നിര്‍മാതാക്കള്‍
ബഹുരാഷ്ട്ര കമ്പനിയായ മൊണ്‍സാന്റോ മഹീകോ ബയോടെക് ആണ് ബിടി വഴുതനയുടെ വിത്ത് വികസിപ്പിച്ചെടുത്തത്.

. എന്തു മെച്ചം?
വഴുതനയെ ആക്രമിക്കുന്ന കീടങ്ങളെ കൊല്ലാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ജീനാണ് ബിടി വഴുതനയിലുള്ളത്. ഉത്പാദനം കൂടും. കൃഷിച്ചെലവു കുറയും.

. സംശയങ്ങള്‍
വഴുതനയുടെ തനതായ ഗുണങ്ങള്‍ നഷ്ടപ്പെടുമോ? പുതിയ കീടങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാവുമോ? ബിടി വഴുതന കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകുമോ?

. സര്‍ക്കാര്‍ നിലപാട്
''ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാണ് ബിടി വഴുതനയ്ക്ക് അംഗീകാരം നല്‍കിയത്
- ശരദ് പവാര്‍, കൃഷി മന്ത്രി

''ജനകീയ അംഗീകാരത്തോടെയേ തീരുമാനം നടപ്പാക്കാനാവൂ
- ജയറാം രമേശ്, പരിസ്ഥിതി മന്ത്രി
കടപ്പാട് - മനോരമ
കര്‍ഷകന്റെ നിലപാട്
ഒരു പ്രശ്നവുമില്ലാത്ത വഴുതനയിലൂടെ നുഴഞ്ഞുകയറി നമ്മുടെ തനത് നാടന്‍ വിത്തിനങ്ങളെ ഇല്ലായ്മചെയ്തും കാലക്രമേണ മറ്റ് ഭക്ഷ്യ വിളകള്‍ കൈയ്യടക്കിയും സൂഷ്മ, അതിസൂഷ്മ മൂലകങ്ങളുടെ ഊറ്റല്‍ (മൈനിംഗ്) നടത്തിയും മണ്ണിനെയും സസ്യലതാദികളെയും പക്ഷിമൃഗാദികളെയും ഒപ്പം മനുഷ്യനെയും നിത്യരോഗികളാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. രാസവളങ്ങളുടെയും, കള കുമിള്‍ കീടനാശിനികളുടെയും പ്രചാരകരും കുറെ വിദഗ്ധര്‍ തന്നെ ആയിരുന്നു. ലോകമെമ്പാടും ജൈവ കൃഷിയുടെ വ്യാപനം മനുഷ്യന്റെ തിരിച്ചറിവിന്റെ പരിമിത ഫലമാണ്.

ജി.എം. വിളകളും കേരളവും
ലോകമൊട്ടാകെതന്നെ വിവാദവിഷയമായിക്കഴിഞ്ഞ ജി.എം.വിളകളെ ഭാരതത്തിലേക്ക്‌ കടത്തിവിടുവാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. പരമ്പരാഗതമായി നാം കൃഷിചെയ്‌തുവരുന്ന രണ്ടായിരം ഇനം വഴുതനങ്ങ ഇനങ്ങളെ അപേക്ഷിച്ച്‌ ബി.ടി. വഴുതനങ്ങയ്‌ക്കുള്ള മേന്മയെന്താണെന്നും മനസ്സിലായിട്ടില്ല

മുല്ലക്കര രത്‌നാകരന്‍
കൃഷി മന്ത്രി

കേ ന്ദ്ര കൃഷിസഹമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ എഴുതിയ ലേഖനം വായിച്ചു. ജനിതകമാറ്റം വരുത്തിയ വിളകളോടുള്ള സംസ്ഥാനത്തിന്റെ സമീപനംതന്നെ ചോദ്യംചെയ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ഒരുവിശദീകരണം ആവശ്യമാണെന്ന്‌ തോന്നുന്നു. തന്റെ 'കുമ്പളങ്ങി വര്‍ണങ്ങള്‍' എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ''ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ എല്ലാം കേള്‍ക്കുന്നവരും കാണുന്നവരുമാണ്‌. തുറന്ന മനസ്സിന്റെ ഉടമസ്ഥരാണ്‌.'' ആ തുറന്ന മനസ്സോടെ ഈ പരാമര്‍ശങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളുമെന്നു കരുതുന്നു.

ബി.ടി. നയം അട്ടിമറിക്കുന്ന വലിയൊരു പാപം കേരളം കൈക്കൊള്ളുന്നു എന്ന വിമര്‍ശം ഏറെ തെറ്റിദ്ധാരണകള്‍ക്കിടനല്‌കുന്നതാണ്‌. അദ്ദേഹം ബി.ടി. കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ബയോ ടെക്‌നോളജി എന്നാണെങ്കില്‍ കേരളം ഒരിക്കലും ബയോടെക്‌നോളജിയെ എതിര്‍ത്തിട്ടില്ല. മാത്രമല്ല, പൊതുമേഖലയില്‍ ഒരുസംസ്ഥാനത്ത്‌ ആദ്യമായി ബയോ ടെക്‌നോളജി സ്ഥാപനം നിലവില്‍വന്നത്‌ കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാറിന്റെ കാലത്തായിരുന്നു. വീഞ്ഞു പുളിപ്പിക്കലും റൊട്ടിമാവ്‌ പാകപ്പെടുത്തലും മണ്ണിര കമ്പോസ്റ്റ്‌ നിര്‍മാണവും ടിഷ്യുകള്‍ച്ചറും എല്ലാം ബയോടെക്‌നോളജി എന്ന വലിയ കുടക്കീഴില്‍ ഒതുങ്ങുന്ന പ്രവര്‍ത്തനങ്ങളാണ്‌. ഈ ബി.ടി.യോട്‌ കേരള സര്‍ക്കാര്‍ പൂര്‍ണയോജിപ്പിലാണ്‌.

അതുകൊണ്ടുതന്നെ ജൈവ സാങ്കേതികവിദ്യ -ബയോ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കേരളത്തിന്‌ നഷ്‌ടമാവുമെന്നവാദം നിരര്‍ഥകമാകുന്നു.

എന്നാല്‍ നമ്മുടെ വിളുകളില്‍ ടോക്‌സിന്‍ എന്ന വിഷവസ്‌തു സ്രവിക്കുന്ന ബാസിലസ്‌ തുരുഞ്ചെനിസിസ്‌ എന്ന ബാക്ടീരിയയാണ്‌ ബി.ടി. എന്ന പ്രയോഗംകൊണ്ട്‌ അര്‍ഥമാക്കുന്നതെങ്കില്‍ കേരളം അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. എന്നുമാത്രമല്ല, തെറ്റിദ്ധാരണാജനകമാംവിധം ഈ രണ്ട്‌ ബി.ടി.കളെയും മാറ്റിമറിച്ചുപയോഗിക്കുന്നത്‌ ശരിയല്ലെന്നും കരുതുന്നു.

ഞാനൊരു ശാസ്‌ത്രജ്ഞനല്ല, അതുകൊണ്ടുതന്നെ വിശദമായ ഒരുശാസ്‌ത്രീയ വിശകലനത്തിന്‌ മുതിരുന്നില്ല. എന്നാല്‍ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളവരുടെ ആശയങ്ങളാണ്‌ സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്‌. അവരില്‍ പ്രഗല്‌ഭരായ ഡോ. സ്വാമിനാഥനെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. 2009-ല്‍ പുറത്തിറങ്ങിയ ബയോ ടെക്‌നോളജി ടാസ്‌ക്‌ ഫോര്‍സ്‌ റിപ്പോര്‍ട്ടില്‍ ജൈവ വൈവിധ്യസമ്പന്നമായ പശ്ചിമഘട്ടംപോലുള്ള പ്രദേശങ്ങള്‍ ജി.എം.വിളകള്‍ കടന്നുകയറാതെ സംരക്ഷിക്കണമെന്ന്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇവരെല്ലാം ഒരുതരം പോപ്പ്‌ ആക്ടിവിസ്റ്റുകളായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ല.

ജി.എം.സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത വിളകള്‍ അന്യസംസ്ഥാനങ്ങളില്‍ വ്യാപകമാകുമ്പോള്‍ ബ്രീഡിങ്‌ യുഗത്തിലെ ഒരുതടവുകാരനായി കേരളം മാറുമെന്നത്‌ വെറും കാല്‌പനിക ചിന്തയാണ്‌. ആകെ ഭക്ഷ്യവിളകളുടെ കാര്യത്തില്‍ ഇവിടെ ഉന്നയിച്ചിട്ടുള്ളത്‌ ബി.ടി. വഴുതനയുടെ കാര്യം മാത്രമാണ്‌. അതുയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ്‌ നിരന്തരം ശക്തിപ്രാപിച്ചുവരികയുമാണ്‌. ഗാന്ധിജിയുടെ സമാധിദിനത്തില്‍ അതൊരു ദേശീയ സത്യാഗ്രഹംവരെ എത്തിയിരിക്കുന്നു. കേരളത്തെക്കൂടാതെ കര്‍ണാടകം, ആന്ധ്രപ്രദേശ്‌, ബിഹാര്‍, ഒറീസ്സ, പശ്ചിമബംഗാള്‍, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും ഈ വിളയെ നിരോധിച്ചിട്ടുണ്ടെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇവരും തടവുകാരായി മാറുമോയെന്നുകൂടി അറിയുവാന്‍ താത്‌പര്യമുണ്ട്‌.

ലേഖനത്തില്‍ നടത്തിയിട്ടുള്ള ബി.ടി. പരുത്തി പ്രകീര്‍ത്തനങ്ങളോടും വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബി.ടി. ജീനിന്‌ ഉത്‌പാദന വര്‍ധനയുമായി ബന്ധമില്ലെന്നും ബി.ടി. ജീനുകള്‍ സന്നിവേശിപ്പിക്കുവാന്‍ ഉപയോഗിച്ച സങ്കര വിത്തുകളുടെ മേന്മയാണ്‌ ഉത്‌പാദന വര്‍ധനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുകാരണമെന്ന ശാസ്‌ത്രജ്ഞരുടെ ചില അഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

കീടനാശിനി ഉപയോഗം കാര്യമായി കുറഞ്ഞില്ലെന്നും ഏറെ കീടങ്ങള്‍ ബി.ടി.യോട്‌ പ്രതിരോധശക്തി നേടിയെന്നും അപ്രധാനമായിരുന്ന പല കീടങ്ങളും പെരുകിയെന്നും പഠന റിപ്പോര്‍ട്ടുകളുണ്ടെന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. ആന്ധ്രപ്രദേശ്‌ കാര്‍ഷിക സര്‍വകലാശാലയുടെ പാക്കേജ്‌പ്രകാരം ഈ വിത്തുപയോഗിച്ച്‌ വിളയ്‌ക്ക്‌ ഇരട്ടിരാസവളം ഉപയോഗിക്കുവാനാണ്‌ ശുപാര്‍ശയുള്ളതെന്നും അറിയുന്നു. ബി.ടി. പരുത്തിവിത്തിന്റെ വില സാധാരണവിത്തിനെ അപേക്ഷിച്ച്‌ ഇരട്ടിയാണെന്നതും ഓര്‍ക്കേണ്ടതുണ്ട്‌. ഓരോ കൃഷിക്കും കമ്പനിയുടെ കൈയില്‍നിന്നും വിത്തുവാങ്ങണം. ശക്തമായ മാര്‍ക്കറ്റ്‌ തന്ത്രങ്ങളുടെ ഫലമായി നാടന്‍വിത്തിനങ്ങളെ ഇല്ലാതാക്കി കര്‍ഷകര്‍ ബി.ടി. വിത്തുകളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ബി.ടി. ജീനുകള്‍ അവശേഷിക്കുന്ന നാടന്‍ പരുത്തി വിത്തുകളില്‍ കലര്‍ന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു വിദേശ വിത്തുകമ്പനിയുടെ അടിമകളായി നമ്മുടെ പരുത്തിക്കര്‍ഷകരെ മാറ്റിയെന്നല്ലാതെ എന്തുഗുണമാണ്‌ നേടിയതെന്ന്‌ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

പല ആയുര്‍വേദ മരുന്നുകളിലെയും ഒരുപ്രധാന ഘടകമാണ്‌ വഴുതനങ്ങ. ഇതിന്റെ ഇലയും വേരും കായുമെല്ലാം ഔഷധമായി ഉപയോഗിക്കപ്പെടുന്നു. മണ്ണും കാലാവസ്ഥയും മാറിയാല്‍ തന്നെ ഏറെ ഗുണവ്യത്യാസമുണ്ടാകുമെന്നു പറയുന്ന മരുന്നുകളില്‍ ജനിതകഘടനതന്നെ മാറ്റിയ സസ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അശാസ്‌ത്രീയതയെക്കുറിച്ച്‌ പല വൈദ്യന്മാരും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്‌.



ഇനിയൊന്ന്‌, ഭക്ഷ്യസുരക്ഷയുടേതാണ്‌. 2003-ല്‍ പ്രസിഡന്റ്‌ ബുഷ്‌ പറഞ്ഞതും ഇതുതന്നെയാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങളിലെ (അമേരിക്കയിലല്ല) പട്ടിണിക്ക്‌ പ്രതിവിധിയായി അദ്ദേഹം നിര്‍ദേശിച്ചതും ജനിതകമാറ്റം വരുത്തിയ വിത്തുകളായിരുന്നു. ഇത്രകാലം കഴിഞ്ഞിട്ടും 25-ഓളം രാജ്യങ്ങളില്‍ മാത്രമേ ജി.എം.വിളകള്‍ എത്തിയിട്ടുള്ളൂ. ഇതില്‍ത്തന്നെ നാല്‌ രാജ്യങ്ങളില്‍മാത്രമേ വ്യാപകമായി ജി.എം.വിളകള്‍ കൃഷിചെയ്യുന്നുള്ളൂ എന്നാണെന്റെ അറിവ്‌. അമേരിക്ക, അര്‍ജന്റീന, ബ്രസീല്‍, കാനഡ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന സോയ, ചോളം തുടങ്ങിയ പലതും കന്നുകാലിത്തീറ്റയ്‌ക്കും ഇന്ധന ഉത്‌പാദനത്തിനുമാണ്‌ ഉപയോഗിക്കുന്നതെന്നും അറിയുന്നു.

കേരളത്തിലെ വാണിജ്യവിളകളുടെ വിപണി യൂറോപ്യന്‍ രാജ്യങ്ങളും മറ്റുമാണ്‌. ഇവിടെയെല്ലാം തന്നെ ഇത്തരം വിളകളോടുള്ള എതിര്‍പ്പ്‌ വര്‍ധിച്ചുവരികയും ജി.എം.വിളകള്‍ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്‌. ഇത്‌ നമ്മുടെ നാണ്യവിളകളുടെയും മറ്റും കയറ്റുമതി സാധ്യതകളെ വിപരീതമായി ബാധിക്കും.

ആദ്യമേ സൂചിപ്പിച്ചതുപോലെ വിദഗ്‌ധമായ ഒരു ശാസ്‌ത്രീയ വിശകലനത്തിനു ഞാന്‍ മുതിരുന്നില്ല. എന്നാല്‍ ജി.എം. വിളകളെ സംബന്ധിക്കുന്ന ചില സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങളില്‍ സ്‌പര്‍ശിക്കുവാനാണ്‌ ഞാനാഗ്രഹിക്കുന്നത്‌.

ഈ വിത്തുകള്‍ ചില വിദേശ കുത്തക കമ്പനികളുടൈ സൃഷ്‌ടിയാണെന്നത്‌ നിസ്സാരവത്‌കരിച്ചു കാണാനാവുകയില്ല. ലാഭം നിലനിര്‍ത്തുവാന്‍ അവര്‍ അന്തക വിത്തുകളുത്‌പാദിപ്പിച്ചതും മറക്കാറായിട്ടില്ല. വഴുതനങ്ങയില്‍ ആരംഭിച്ച്‌ പല വിളകളിലൂടെയും കടന്ന്‌ നമ്മുടെ കാര്‍ഷികവിളകളുടെ മേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ അടുത്തപടി എന്താകുമെന്ന്‌ ഭയാശങ്കകളോടെ ആലോചിക്കുന്നത്‌ ഒരുവലിയ തെറ്റല്ല എന്നുതന്നെയാണ്‌ അഭിപ്രായം.

നമ്മുടെ ആരോഗ്യം സുരക്ഷാഭീഷണമായ ഒരുഭാവിയെ നേരിടുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു.

ഇവയ്‌ക്കെല്ലാം നമ്മുടെ ഭക്ഷണരീതികളുമായി ബന്ധമുണ്ടെന്ന അഭിപ്രായം ബലപ്പെടുന്നുമുണ്ട്‌. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനപോലുള്ള ഒരു സംവിധാനം ജി.എം. വിളകള്‍ സൃഷ്‌ടിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുകയും അവ അപകടരഹിതമാണെന്ന്‌ പ്രഖ്യാപിക്കുകയുംവേണം. ഉടനടിഫലം കണ്ടില്ലെങ്കിലും ഈ ഭക്ഷ്യവിളകള്‍ സൃഷ്‌ടിക്കുന്ന 'ക്രോണിക്‌ ഡോസി'നെ പഠനവിഷയമാക്കണമെന്ന്‌ ഡോ. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഈ ഭക്ഷ്യവസ്‌തുതകളെപ്പറ്റിയുള്ള ഗവേഷണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നമ്മുടെ സ്വന്തം ലബോറട്ടറികളില്‍തന്നെ നടത്തണമെന്നതും പ്രാധാന്യമര്‍ഹിക്കുന്ന വസ്‌തുതയാണ്‌. വ്യത്യസ്‌ത ശാസ്‌ത്രസമൂഹങ്ങളുമായും സംസ്ഥാനങ്ങളുമായും ഈ വിളകള്‍ക്ക്‌ അനുമതിനല്‌കുുന്ന കാര്യവും വിശദമായ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കണം.

എന്തായാലും ഒരുകീടത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള വിഷവസ്‌തു സൃഷ്‌ടിക്കുന്ന ബാക്ടീരിയയുടെ ജീനാണ്‌ വഴുതനയിലേക്ക്‌ കടത്തിവിടുന്നതെന്നും ഇത്‌ വഴുതനങ്ങയെ വിഷമയമാക്കാനും മനുഷ്യദഹനേന്ദ്രിയ വ്യവസ്ഥയിലേക്ക്‌ കടക്കാനും സാധ്യതയുണ്ടെന്നും മനസ്സിലാക്കുവാന്‍ വലിയ ശാസ്‌ത്രബോധം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ലോകമൊട്ടാകെതന്നെ വിവാദവിഷയമായിക്കഴിഞ്ഞ ഈ ജി.എം.വിളകളെ ഭാരതത്തിലേക്ക്‌ കടത്തിവിടുവാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. പരമ്പരാഗതമായി നാം കൃഷിചെയ്‌തുവരുന്ന രണ്ടായിരം ഇനം വഴുതനങ്ങ ഇനങ്ങളെ അപേക്ഷിച്ച്‌ ഈ ബി.ടി. വഴുതനങ്ങയ്‌ക്കുള്ള മേന്മയെന്താണെന്നും മനസ്സിലായിട്ടില്ല.

എന്നാല്‍ അസന്ദിഗ്‌ധമായി പറയുവാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്‌. കര്‍ഷകരോടാണ്‌ ഞങ്ങളുടെ ബാധ്യത. ഭക്ഷ്യവിഷയത്തിലെ പരമാധികാരം ബലികഴിക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. നമ്മുടെ കര്‍ഷക സമൂഹത്തെ വിദേശ വിത്തുകമ്പനികളുടെ ചൂഷണത്തിനിരയാക്കുന്നതും ഭക്ഷ്യപരമാധികാരത്തെ വെല്ലുവിളിക്കുന്നതുമായ ഒന്നിനോടും സന്ധിയില്ല.

നമ്മുടെ രാഷ്ട്രപിതാവ്‌ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന ആയുധമാക്കിയത്‌ പരുത്തിയെയാണ്‌. ലോകത്തെ മുഴുവന്‍ പരുത്തിക്കൃഷിയെയും കുത്തക വിത്തുകമ്പനികള്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ഇത്‌ നമുക്കൊരു അനുഭവ പാഠമാവണം.

'ചതിയുടെ വിത്തുകള്‍' എന്ന പ്രശസ്‌ത ഗ്രന്ഥത്തിലെ ഒരുവരി എടുത്തെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.

''ജി.എം. വിത്തുകള്‍ എലികള്‍ തിന്നുന്നില്ല. പന്നിയും പശുവും അണ്ണാനും എല്ലാം ജി.എം. വിത്തുകളെ തിരസ്‌കരിക്കുന്നു. നമുക്കറിയാത്ത എന്താണ്‌ അവയ്‌ക്കറിയാവുന്നത്‌.''

ഇതൊരു സാങ്കേതികവിദ്യയോടുള്ള എതിര്‍പ്പല്ല, നമ്മുടെ കര്‍ഷകരുടെ കാര്യമാണ്‌. നമ്മുടെ ആഹാരത്തിന്റെ കാര്യമാണ്‌. അപായശങ്കകള്‍ നിറഞ്ഞതും സുനിശ്ചിതമായ സുരക്ഷ ഉറപ്പാക്കാത്തതുമായ ഈ വിദേശ കമ്പനിയുടെ വിത്തുകള്‍ക്കും വിളകള്‍ക്കും നാം പരീക്ഷണമൃഗങ്ങളാകണോ എന്നതാണ്‌ പ്രശ്‌നം.

കടപ്പാട് - മാതൃഭൂമി
ബഹുമാനപ്പെട്ട കൃഷിമന്ത്രി മുല്ലക്കര രത്നാകരന് അഭിനന്ദനങ്ങള്‍