മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ശനിയാഴ്‌ച, മേയ് 02, 2009
ബാര്‍ക്യാമ്പ് കേരള നാളെ ടെക്നോപാര്‍ക്കില്‍
2009 മേയ് 3 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 ബാര്‍ക്യാമ്പ് കേരള നടക്കുകയാണ്. ഇരുന്നൂറ്റിഇരുപത്തിരണ്ടില്‍ക്കൂടുതല്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ക്യാമ്പ് വന്‍ വിജയമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രൊഫഷണലല്ലാത്ത ഞാനും അവരോടൊപ്പം പങ്കുചേരുന്നു. വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍ . ഇനിയും സമയം വൈകിയിട്ടില്ല. തിരുവനന്തപുരത്തുണ്ടെങ്കില്‍ പങ്കെടുക്കാം. അതിനായി ഇവിടെ പേര് ചേര്‍ക്കുക. എന്തൊക്കെയാണെന്ന് മനസ്സിരുത്തി വായിക്കുക. അതല്ല ഇനി എന്തെങ്കിലും സംശയമെ മറ്റോ ഉണ്ടോ
തീരജ്യോതി റ്റി.റ്റി.ഐ മേനംകുളം കഴക്കൂട്ടം
2009 മേയ് 2 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം മേനംകുളത്തുള്ള തീരജ്യോതി റ്റി.റ്റി.ഐ യില്‍ ഇന്റെര്‍നെറ്റ്, ഈമെയില്‍, ബ്ലോഗിംഗ്, സെര്‍ച്ചിംഗ്, വെബ്സൈറ്റ്, ഡൊമെയിന്‍ നെയിം, ഹോസ്റ്റിംഗ്, വരമൊഴി എഡിറ്റര്‍, മൊഴി കീമാന്‍, ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ്, ഗ്നു-ലിനക്സ് എന്നിവയെക്കുറിച്ച് ഒരു ക്ലാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രിന്‍സിപ്പല്‍ ലളിത ടീച്ചറുടെ ക്ഷണപ്രകാരം ഞാനും ശ്രീകണ്ഠകുമാറുമൊത്ത് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു ക്ലാസ്സ്. സ്പെയിസിലെ വിമല്‍ ജോസഫ് വരാമെന്നേറ്റിരുന്നെങ്കിലും ജോലിത്തിരക്കുകാരണം വരാന്‍ സാധിക്കാത്തതിനാലാണ് ശ്രീകണ്ഠകുമാറിനെ ക്ഷണിച്ചതും അദ്ദേഹം പങ്കെടുത്തതും.
അതിനുശേഷം ശരണ്യ എന്ന ഒരു വിദ്യാര്‍ത്ഥിനിയെ ഇന്റെര്‍വ്യൂ ചെയ്യുകയുണ്ടായി. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.
നന്ദി പ്രകാശിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു.
ഉച്ചയൂണും അവര്‍ക്കൊപ്പം കഴിഞ്ഞാണ് ഞങ്ങള്‍ മടങ്ങിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)