കെ.എസ്.യു. പ്രവര്‍ത്തകര്‍ സര്‍വകലാശാല സ്റ്റഡി സെന്റര്‍ ആക്രമിച്ചു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ടി.ഉഷ റോഡിലെ സ്റ്റഡിസെന്ററിന്റെ ജനല്‍ച്ചില്ലുകളും ഓഫീസ് ഉപകരണങ്ങളും കെ.എസ്.യു. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഡിഗ്രിക്ക് ക്രെഡിറ്റ് സെമസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അക്രമം. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ വടിയുമായി എത്തിയാണ് സ്റ്റഡിസെന്ററിലെ താഴെ നിലയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. ഓഫീസിലേക്ക് ഓടിക്കയറിയ വിദ്യാര്‍ഥികള്‍ ജീവനക്കാരോട് മാറിനില്ക്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടൈപ്പ്റൈറ്റര്‍ എടുത്തെറിഞ്ഞു. ഓഫീസ് ഉപകരണങ്ങളും നിലത്തെറിഞ്ഞു. എന്‍ക്വയറി കൗണ്ടറിലെ മുഴുവന്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.
വെള്ളയില്‍ എസ്.ഐ. ഇ.പി.രാമദാസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. പോലീസ് കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.
പി.ടി. ഉഷ റോഡിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലെ ജനല്‍ച്ചില്ലുകള്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തപ്പോള്‍
കടപ്പാട് - മാതൃഭൂമി
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്റ്റഡി സെന്റര്‍ കെഎസ്യു ആക്രമിച്ചു കെ.എസ്.യു. പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട്ടെ സ്റ്റഡി സെന്റര്‍ ആക്രമിച്ചു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം.
കടപ്പാട് - മനോരമ