ട്വിറ്റര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ട്വിറ്റര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, നവംബർ 14, 2009

ട്വീറ്റ് അപ്പ് ശശിതരൂരിനോപ്പം - ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

താഴെക്കാണുന്ന കേരളകൌമുദി വാര്‍ത്ത തയ്യാറായ ശേഷമാണ് സ്ഥലം ടെക്നോപാര്‍ക്കെന്നത് ഡോ. തരൂരിന്റെ സൌകര്യം മാനിച്ച് ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണലിലേക്ക് മാറ്റിയത്.

ശശി ട്വിറ്റര്‍ എത്തുന്നു, ആരാധകരെ കാണാന്‍

നവംബര്‍ 17ന് ടെക്നോപാര്‍ക്കില്‍ ട്വിറ്റര്‍ സംഗമം
ന്യൂഡല്‍ഹി: യുവാക്കളുടെ തമാശയായി പലരും തളളിക്കളഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'നെയും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനുളള ഉപാധിയാക്കി മാറ്റാനുളള ശ്രമത്തിലാണ് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ട്വിറ്ററിലൂടെ ദിവസേന ലക്ഷക്കണക്കിന് ആളുകളോട് ആശയവിനിമയം നടത്തുന്ന തരൂര്‍ ട്വിറ്റര്‍ അംഗങ്ങളെ നേരില്‍ കാണുന്ന പരിപാടിയ്ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബയ്, ബാംഗ്ളൂര്‍, കൊല്‍കൊത്ത നഗരങ്ങളില്‍ നടപ്പാക്കിയ പരിപാടി നവംബര്‍ 17 ന് തിരുവനന്തപുരത്തും നടത്തുകയാണ്. ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്ന ചെറുപ്പക്കാരാണ് ടെക്നോ പാര്‍ക്കില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11.30 നാണ് പരിപാടി.

ലക്ഷ്യവും നേട്ടവും
.തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയുക.
. വിദ്യാര്‍ത്ഥികളും വിവിധ തുറകളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പരിപാടിയില്‍ പങ്കെടുക്കും.
. സ്വകാര്യ നേട്ടം ലക്ഷ്യമിടാതെ വരുന്ന ചെറുപ്പക്കാരായതിനാല്‍ സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തിരിച്ചറിയാന്‍ കഴിയും.
യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യുവാക്കള്‍ പ്രതീക്ഷിക്കുന്നതെന്തെന്ന് നേരിട്ട് ബോധ്യപ്പെട്ട ശേഷം പദ്ധതികള്‍ തയ്യാറാക്കും.

വിമര്‍ശനത്തിനുളള മറുപടി...
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പോലെ ഉന്നത പദവി വഹിക്കുന്ന ആള്‍ ഇത്തരം സൈറ്റുകളിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തുന്നത് ശരിയാണോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 'വിശുദ്ധ പശു'വടക്കമുളള ഇംഗ്ളീഷ് തമാശ പ്രയോഗങ്ങള്‍ തരൂരിനെ വിമര്‍ശന വെട്ടിലാക്കിയിരുന്നു.
പ്രായോഗിക രാഷ്ട്രീയ പരിചയത്തിന്റെ കുറവായി കണ്ട് 'ട്വിറ്റര്‍' ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചെങ്കിലും തരൂര്‍ ട്വിറ്റര്‍ വഴിയുളള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന ട്വിറ്റര്‍ ശശി തരൂരിന്റേതാണ്. തരൂരിന്റെ അഭിപ്രായങ്ങള്‍ അറിയാന്‍ 4.2 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഓരോ മിനിട്ടിലും നാലുപേര്‍ തരൂരിന്റെ ട്വിറ്ററില്‍ പുതുതായി വരുന്നു.തരൂരിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും അവകാശവുമുണ്ട്. ഇന്റര്‍നെറ്റിലൂടെയുളള ഈ ആശയവിനിമയം അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലും തരൂരിന്റെ ട്വിറ്ററിനെ പിന്തുടരുന്ന അയ്യായിരം ചെറുപ്പക്കാര്‍ എങ്കിലും കാണും. ഈ നഗരങ്ങളില്‍ എത്തുമ്പോള്‍ ഇവരുമായി നേരിട്ടൊരു സംഭാഷണം ഇതിലൂടെ യുവാക്കളെ കൂടുതല്‍ തിരിച്ചറിയുക.

ഇന്നത്തെ പ്രത്യേകത...
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'ന് ഇന്ത്യയില്‍ പ്രചാരം നല്‍കിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെയുളള തന്റെ രണ്ടായിരാമത്തെ സന്ദേശം ഇന്നാവും നല്‍കുക. രാഷ്ട്രീയം മുതല്‍ കലയും സിനിമയും ചിത്രങ്ങളും വരെ ചെറുതും വലുതുമായ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്.

എന്താണ് ട്വിറ്റര്‍?
ഇന്റര്‍നെറ്റ്വഴി നിരന്തരമുളള സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ബ്ളോഗിംഗ് വെബ്സൈറ്റാണ് ട്വിറ്റര്‍. നിങ്ങള്‍ ചെയ്യാന്‍ പോകുന്നതും ചെയ്തതുമായ കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ വളരെ ചുരുക്കം വാക്കുകളില്‍ എഴുതാം. നിങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇത് അപ്പോള്‍ തന്നെ കാണാം. അഭിപ്രായങ്ങളോട് പ്രതികരിക്കാനുളള അവസരവും ഇതിലുണ്ട്.

ട്വിറ്ററിലെ താരങ്ങള്‍.
സിനിമാ ടെലിവിഷന്‍ നടന്‍ അസ്റ്റണ്‍ കുറ്റച്ചര്‍, പോപ്പ് റാണി ബ്രിട്ട്നി സ്പിയേഴ്സ് തുടങ്ങിയവരാണ് ട്വിറ്ററിലെ ഏറ്റവും ജനപ്രിയര്‍ എന്നാല്‍ ഇവര്‍ക്ക് തൊട്ടു പിന്നിലെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്ക്കാണ്. 26.6 ലക്ഷം പേരാണ് ഒബാമയുടെ ട്വിറ്റര്‍ പിന്തുടരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണിന്റെ ട്വിറ്റര്‍ ആരാധകര്‍ 15.6 ലക്ഷം വരും.

ട്വിറ്ററില്‍ തരൂരിന്റെ വളര്‍ച്ച
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി 2009 മാര്‍ച്ച് 17നാണ് തരൂര്‍ ട്വിറ്ററില്‍ അക്കൌണ്ട് തുറക്കുന്നത്. ആഗസ്റ്റ് 29 ആയപ്പോഴേക്കും തരൂരിനെ പിന്തുടരുന്നവരുടെ എണ്ണം അരലക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു ലക്ഷം മാര്‍ക്ക് കടന്നു.

ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009

ട്വിറ്ററും എക്കോഫോണും മൈക്രോബ്ലോഗിങ്ങും

ഇന്ന് ഒരു വന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ ഒരുക്കുന്ന മൈക്രോബ്ലോഗിങ്ങിനെപ്പറ്റി പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന രീതിയില്‍ പരാമര്‍ശിക്കുവാനാണ് ഈ പോസ്റ്റു ലക്ഷ്യമിടുന്നത്. ട്വിറ്ററിനെപ്പറ്റി കൂടുതലറിയുവാന്‍ വി.കെ ആദര്‍ശ് പ്രസിദ്ധീകരിച്ചിട്ടുള്ള ട്വീറ്റാം നമുക്ക് ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം എന്ന പോസ്റ്റും, ഹരീയുടെ ട്വിറ്റര്‍ എന്നാ പോസ്റ്റും, ബ്രിജേഷ് നായരുടെ Six Reasons Why Indian Politicians Should Use Twitter എന്ന പോസ്റ്റും ഇതുമായി ബന്ധപ്പെട്ടവ തന്നെയാണ്.
ഈ മെയില്‍ ഐഡി ഉള്ള ആര്‍ക്കും ട്വിറ്ററില്‍ ഒരു അക്കൌണ്ട് തുറക്കാം. താനിഷ്ടപ്പെടുന്നവരെയോ, ഇഷ്ടവിഷയങ്ങളോ, വാര്‍ത്തകളോ, ചാനലുകളോ എന്നുവേണ്ട എന്തും പ്രസിദ്ധീകരിക്കുന്നവരെ ഇഷ്ടത്തിനനുസരിച്ച് പിന്തുടരാം. ആരെയെങ്കിലും പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ അപ്ഡേറ്റുചെയ്യുന്നതെല്ലാം നമ്മുടെ പേജില്‍ ദൃശ്യമാവും. നിങ്ങളെ ഇഷ്ടമുള്ളവര്‍ നിങ്ങളെ പിന്തുടരും. അതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവ്യക്തിയെ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഭാരതത്തില്‍ ട്വിറ്ററിന്റെ വളര്‍ച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ വരവോടെയാണ് ഉണ്ടായത്. ഇത്രയധികം അദ്ദേഹത്തിന് ആരാധകരുണ്ടായതും പലരും ട്വിറ്ററിന്റെ മഹത്വം മനസിലാക്കാന്‍ ഇടയായതും മാധ്യമങ്ങളുടെ സഹായവും ഉണ്ടായതിലൂടെയാണ്. മാത്രമല്ല ധാരാളം മാധ്യമങ്ങള്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തുന്നു.

ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഒരാളിന് ട്വിറ്റര്‍ ഫോക്സ് എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അത് ചിത്രത്തില്‍ വലത് താഴെയറ്റത്ത് കാണുന്ന വിന്‍ഡോരൂപത്തില്‍ തുറക്കാനും താഴ്ത്തിവെയ്ക്കാനും കഴിയും. ഓരോ പുതിയ ട്വീറ്റും നാം ഏത് പോജിലാണെങ്കിലും നമ്മോടപ്പം ട്വിറ്റര്‍ ഫോക്സും നാം കൂടെ കൊണ്ടു നടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാതിരി പ്രവര്‍ത്തിക്കുന്നു. വരുന്ന ട്വീറ്റുകളില്‍ ഇഷ്ടപ്പെട്ടവ റീ ട്വീറ്റ് ചെയ്യുവാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Retweet അമര്‍ത്തിയാല്‍ മതി അതേ മെസേജ് റീട്വീറ്റ് ചെയ്യുവാന്‍ പാകത്തിന് ട്വിറ്റര്‍ ഫോക്സിലെ താഴെയറ്റത്തുള്ള വിന്‍ഡോയില്‍ തെളിയുന്നു. എന്റര്‍ ചെയ്താല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. @ എന്ന തുടക്കത്തോടെ നമ്മുടെ ട്വിറ്റര്‍ ഐഡി ആരെങ്കിലും ഉപയോഗിച്ചാല്‍ Mentions ല്‍ അവര്‍ എത്ര എണ്ണം എന്ന് നാമത് തുറന്ന് വായിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. മറുപടി കൊടുക്കുവാന്‍ ട്വീറ്റിന് മുകളില്‍ മൊസ് വെയ്ക്കുമ്പോള്‍ത്തന്നെ ഒരു സ്റ്റാറും അതിന് താഴെ ലെഫ്റ്റ് ആരോയും കാണാം. ആരോയില്‍ ക്ലിക്ക് ചെയ്താല്‍ മറുപടി കിട്ടേണ്ട ഐഡിയില്‍ കൊടുക്കുകയും ആവാം. ട്വിറ്ററിലൂടെ വ്യക്തിഗത മെസേജ് അയക്കുവാനും കൈപ്പറ്റുവാനും സാധിക്കും.
പലരും പല ഇടങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നതായി കാണാം. bit.ly | titterfeed | twitter4j | Echofon | tweetdeck | Uber Twitter | Api | Su.pr | Snaptu | Seesmic | XMPP Gateway മുതലായവയും വെബ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റു ചെയ്യുന്നതും കാണാന്‍ കഴിയും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്ക്കര്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ഫയര്‍ഫോക്സ് ആഡ്ഓണിലൂടെയാണ് ട്വീറ്റ് ചെയ്യുന്നത്.
ഞാനുപയോഗിക്കുന്നത് എക്കോഫോണ്‍ ആണ്. ട്വിറ്ററുമായി ബന്ധപ്പെട്ടതെല്ലാം സൈറ്റില്‍ പോകാതെ സൌകര്യപ്രദമായി എക്കോഫോണിലൂടെ സാധിക്കുന്നു. വായിക്കാത്ത ട്വീറ്റുകള്‍ എണ്ണമെത്രയെന്ന് കാണിക്കുന്നു. റീ ട്വീറ്റ് ചെയ്യുവാനും മറുപടി നല്‍കുവാനും അനായാസം സാധിക്കുന്നു എന്നുമാത്രമല്ല മറുപടി കൊടുക്കുമ്പോള്‍ ഏത് ട്വീറ്റിനാണ് മറുപടി കൊടുക്കുന്നത് എന്ന് താഴത്തെ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. ഏതുപേജിലും എന്നോടൊപ്പം ഇത് സഞ്ചരിക്കുകമാത്രമല്ല ഞാന്‍ ടൈപ്പു ചെയ്യുന്നത് തടസപ്പെടുത്തി പുതിയ മെസേജ് അറിയിക്കുകയും ചെയ്യും. വീണ്ടും മൊസ് ക്ലിക്കിലൂടെ ടൈപ്പിംഗ് തുടരുകയും ചെയ്യാം. കൂടുതല്‍ ട്വീറ്റുകള്‍ ഫോളോ ചെയ്യുവാന്‍ വിഷയങ്ങള്‍ തരം തിരിച്ച് പ്രത്യേകം അക്കൌണ്ട് തുടങ്ങുകയാവും നല്ലത്. ഇല്ലെങ്കില്‍ നമുക്ക് എല്ലാം കൂടെ ഒരു അവിയല്‍ പരുവത്തിനേ വായിക്കുവാന്‍ കഴിയുകയുള്ളു. ബ്ലോഗുകളെ സംബന്ധിക്കുന്നവ, വാര്‍ത്തകള്‍, ചാനലുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരം തിരിച്ച് വെവ്വേറെ അക്കൌണ്ടില്‍ ഫോളോ ചെയ്യുകയും എക്കോഫോണിലൂടെ അവ ഓരോന്നും തരം തിരിച്ച് വെവ്വേറെയുള്ള ഐഡികളില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും. എക്കോഫോണ്‍ വിന്‍ഡോ തുറന്നുവെച്ചുകൊണ്ടുതന്നെ ഓരോ അക്കൌണ്ടിലേയും ട്വീറ്റുകള്‍ മാറി മാറി പരിശോധിക്കാം. പരിശോധിക്കുക മാത്രമല്ല വെവ്വേറെ അക്കൌണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സൈറ്റില്‍ കയറാതെ തന്നെ എല്ലാ പണികളും എക്കോഫോണിലൂടെ പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. ട്വിറ്റര്‍ അപ്ഡേറ്റുകളെല്ലാം ഫെയിസ്‌ബുക്കുമായി ബന്ധിപ്പിക്കുവാനും സാധിക്കും.
ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് ട്വിറ്റര്‍ ഐഡികളില്‍ എന്റെ ഭാഷ സെലക്ട് ചെയ്തതായി ചിത്രത്തില്‍ കാണാം. മറ്റുള്ളവ സെലക്ട് ചെയ്താല്‍ ആ ഐഡിയില്‍ ഞാന്‍ ഫോളോ ചെയ്യുന്നത് കാണാം റീ ട്വീറ്റ് ചെയ്യാം അല്ലെങ്കില്‍ മറുപടി നല്‍കാം. സ്റ്റാര്‍ നല്‍കി ഫേവറൈറ്റിലും സൂക്ഷിക്കാം. റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിഫറന്‍സ് എടുത്തുവേണം അക്കൌണ്ട് കൂട്ടിച്ചേര്‍ക്കാന്‍.