മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ബുധനാഴ്ച, ഓഗസ്റ്റ് 17, 2005
ഇന്ന് കർഷക ദിനം
വിളവൂർകൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ സംഘടിപ്പിച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ കൃഷി ഓഫീസർ ക്ഷണിച്ചതിനാൽ ഞാനും പങ്കെടുത്തു. കൃഷിയുമായി പുലബന്ധം പോലുമില്ലാത്ത പഞ്ചായത് മെമ്പർ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ ജേകബ് ഫിലിപ്പ് അവർകൾ പ്രസംഗിക്കവെ നടത്തിയ ഒരു പ്രധാന പരാമർശം ഗ്രാമ സഭകളിൽ എല്ലാപേരും പങ്കെടുക്കണമെന്നത് എനിക്ക് ചോദ്യം ചെയ്യാതിരിക്കുവാൻ കഴിഞ്ഞ്ഇല്ല. എന്നാൽ അദ്ദേഹം എന്നെ സംസാരിക്കുവാൻ അനുവദിച്ചില്ല. ഗ്രാമസഭയിൽ പങ്കെടുത്ത എന്റെ അനുഭവം http://entegraamam.blogspot.com എന്ന പേജിൽ "ഗ്രാമസഭ" എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാകുന്നു. ഈ നടപടിയെ കർഷകനെ അനാദരിക്കൽ എന്നുവേണം പറയുവാൻ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)