
പാലക്കാട് ജില്ലയിൽ കാവശ്ശേരി തോലമ്പുഴ പാടത്ത് മഴക്കിടെ കൊയ്തുകൂട്ടിയ 510 പറ നെല്ല് മുളച്ചു നശിച്ചു. പത്തേക്കറോളം വയലിലെ വിളഞ്ഞ കതിരുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. (2005 സെപ്റ്റമ്പർ 12 ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു) മറുവശത്ത് ഉത്പാദനത്തിൽ നാലാം സ്ഥാനത്താണെങ്കിലും റബ്ബർ കർഷകർ അന്താരഷ്ട്ര വിലയെക്കാളും 15 രൂപ താണതാണെങ്കിലും സന്തോഷത്തിലാണ്. റബ്ബർ കയറ്റുമതി ചെയ്യുവാൻ 15 രൂപയുടെ വിലവ്യത്യാസം 2 രൂപയുടെ ഗ്രേഡിംഗ് വെട്ടിപ്പ് 1.75 രൂപയുടെ ക്‌അയറ്റുമതി സബ്സിഡി 2.40 രൂപ വാങ്ങൽ നികുതി യിളവ് 1.50 രൂപയുടെ സെസ്സിൽ ഇളവ്വ്. എന്നുവെച്ചാൽ നേട്ടം കർഷകർക്കല്ല ഇടനിലക്കാർക്കാണ് എന്നതാണ് വാസ്തവം.