എന്റെ ലാപ്‌ടോപ്പില്‍ ഒരു ഭാഗം മൈക്രോസോഫ്റ്റ് എക്സ്.പിയും (ലൈസന്‍സുള്ളത്) രണ്ടാമത്തേത് ഉബുണ്ടു 10.04 ആണ്. ഉബുണ്ടുവില്‍ വായനാ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാല്‍ മൈക്രോസോഫ്റ്റ് എക്സ്.പിയില്‍ എക്സ്പ്ലോററും ഫയര്‍ഫോക്സും എപ്പിക്കും കര്‍ഷകന്റെ മലയാളം എന്ന ബ്ലോഗ് വായിക്കുമ്പോള്‍ ചില്ലുകള്‍ ശരിയായി വായിക്കുവാന്‍ കഴിയുന്നില്ല. പത്രവാര്‍ത്തകള്‍, മാതൃഭൂമി എന്നിവയും വിവിധ വെബ്ബ്‌ബ്രൗസറുകളില്‍ പ്രശ്നങ്ങള്‍ പലവിധം. അതിന്റെ ചിത്രങ്ങള്‍ പിക്കാസയില്‍ അപ്‌ലോഡ് ചെയ്തത് താഴെ കാണാം. ഫയര്‍ഫോക്സില്‍ മീര ഫോണ്ടിന് വേര്‍ഡ്‌പ്രസ് ബ്ലോഗുകള്‍ക്ക് വായന പ്രശ്നമില്ല. എന്നാല്‍ അഞ്ചലിഓള്‍ഡ്ലിപി ആയി മാറ്റിയപ്പോള്‍ വായനാപ്രശ്നം കാണാം. പ്രസ്തുത ചിത്രത്തില്‍ AnjaliOldLipi എന്ന് . പ്രശ്നം പരിഹരിക്കുവാന്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ സജീവവും ആണ്. പത്മ ആഡ്ഓണ്‍ സഹായത്താല്‍ വായിക്കാന്‍ കഴിയുന്ന പത്രങ്ങളില്‍ ദീപികയുടെഫോണ്ടിനും ഫയര്‍ഫോക്സില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ മനോരമയുടേത് പ്രശ്നമാണുതാനും.
താഴെക്കാണുന്നത് ഉബുണ്ടുവില്‍ എനിക്ക് വായിക്കുവാന്‍ കഴിയുന്നത്.