കറിവേപ്പ് (Murraya)
ആവശ്യം കഴിയുൻപോൾ എടുത്ത് ദൂരെ എറിയുന്ന കറിവേപ്പിലയും മുരിങ്ങയിലയിലില്ലാത്ത പല സവിശേഷതകളും ഉള്ളതാണ്. കേരളത്തിൽ വിറ്റ് കാശാക്കുന്ന ഇത് പ്ഞ്ചാബിൽ പാഴ് ചെടിയായി പൊടിച്ചുനിൽക്കുന്നു. പ്രസവാനന്തരം കുറിക്കികൊടുക്കുന്ന ഔഷധങ്ങളിലൊന്ന്. ഇതിന്റെ മണവും ഗുണവും ഒന്നു വേറെതന്നെയാണ്.
മുരിങ്ങ (Moringa)
ഈ മരം മലയാളികൾക്ക് സുപരിചിതവും ഇതിന്റെ സവിശേഷതകൾ അറിയവുന്നതും ആണ്. മഹാരാഷ്ട്രയിലുള്ള മുരിങ്ങയുടെ തടിക്ക് കേരളത്തിൽ വളരുന്നവയേക്കാൾ ബലം കൂടുതലാണ്. മുരിങ്ങയുടെ കായ് പ്രധാനമായും സാംബർ അവിയൽ തീയൽ മീൻ കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു. പൂവുകൾ ഉണ്ടാകുമ്പോൾ മഴപെയ്താൽ പൊഴിയുക പതിവാണ്. മഴപെയ്താൽ പൂവുകൾ പറിച്ചെടുത്ത് തോരൻ വെയ്ക്കാം. മുരിങ്ങക്കായുടെ ഉൾഭാഗം ചുരണ്ടി തോരൻ വെയ്ക്കാം. അയുർവേദ ചികിത്സകളിൽ പത്യാഹാരമായി മുരിങ്ങയില ഔഷധഗുണം ചെയ്യുന്നു. ഈ മരത്തിന് ആരും വിഷപ്രയോഗം നടത്താറില്ല. ധാരാളം കായ്ക്കുവാൻ സൂര്യപ്രകാശവും വളവും വെള്ളവും വേണം.
അഗത്തി ചീര (Sesbania)
കൊളംബി അല്ലെങ്കിൽ സാംബാർ ചീര (Talinum)
മധുര ചീര (Chekkurmanis)
ഇത് മദിരാശി ചീര
(Pisonia)
പഞ്ചാബിലെ കർഷകരുടെ രക്തത്തിലെ പതിമൂന്ന് കീടനാശിനികളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് എന്ന വാർത്ത്യുടെ അടിസ്ഥാനത്തിൽ അരിയും ഗോതന്‌പും ഭക്ഷിക്കുന്നവരുടെ ശരീരത്തിലെ രക്തത്തിൽ എത്രത്തോളം കാനുമെന്ന് ആർക്കറിയാം. അതിനാൽ ഒരു പരിഹാരമെന്ന നിലയിൽ വിഷമില്ലാത്ത ആഹാരം അത്യാവശ്യമാണ്. തഴ്‌നാട്ടിൽ ധാരാളമായി കാണപ്പെടുന്ന ഈ വൃക്ഷം വീട്ടുമുറ്റത്തോ ചെടിച്ചട്ടിയിലോ വളർത്തവുന്നതും തളിരിലകളുടെ നാന്‌പ് എടുത്തു മാറ്റിയശേഷം അരിഞ്ഞ് കറിവെച്ച് ഭക്ഷിക്കൂകയും ചെയ്താൽ ഒരു പരിധിവരെ രക്തത്തിലെ കീടനാശിനിയുടെ അളവ് നിയന്ത്രിക്കുവാൻ കഴിയും. ഇതിന്റെ ഇലകൽക്ക് കീടങ്ങളുടെ ശല്യമോ കുമിൾബാധയോ ഉണ്ടാകുന്നില്ല. ഈ മരത്തിന്റെ കന്‌പുകൾ മുറിച്ചു നട്ടാൽ പൊടിക്കുന്നതാണ്. നിങ്ങൾക്കെതിരേ വിഷകന്‌പനികളും മരുന്നുകന്‌പനികളും കൂടി ചേർന്നു നടത്തുന്ന ചൂഷണത്തെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.