തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2009

നിങ്ങള്‍ക്ക് വായനയില്‍ ചില്ലുകള്‍ ഒരു പ്രശ്നമാണോ?


ഒരു പേജിന്റെ ഒരേ ഭാഗമാണ് രണ്ടുരീതിയില്‍ മുകളിലും താഴെയുമായി കാണുന്നത്. മുകളില്‍ ഫിക്സ് എംഎല്‍ ആഡ്ഓണ്‍ ഡിസേബിള്‍ ചെയ്തും താഴെ എനേബിള്‍ ചെയ്തും ലഭിച്ച ചിത്രങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.


വികടശിരോമണി ഞാന്‍ വായിക്കുന്നത് ഇക്കാണുന്നതുപോലെയാണ്.
സാങ്കേതിക വശങ്ങളൊന്നും തന്നെ സാധാരണക്കാര്‍ക്ക് ബ്ലോഗ് പ്രസിദ്ധീകരിക്കുവാനും വായിക്കുവാനും നോക്കേണ്ടകാര്യമില്ല. തല്കാലം സെര്‍ച്ച് റിസല്‍ട്ട് ഒഴിവാക്കിയാല്‍ നമുക്ക് ചില്ലുകള്‍ പ്രശ്നങ്ങളില്ലാതെ വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ സാധിക്കും. ബൂലോഗത്തുള്ള സകലമാന ബ്ലോഗുകളും ഇപ്രകാരം തെറ്റുകൂടാതെ വായിക്കുവാന്‍ കഴിയുന്നു. വികടശിരോമണി ഏത് എഡിറ്ററാണ് ഉപയോഗിക്കുന്നത് എന്ന് ഞാന്‍ നോക്കേണ്ട ആവശ്യമില്ലല്ലോ.
ഇക്കാണുന്നത് ആദ്യാക്ഷരി പ്രസിദ്ധീകിക്കുന്ന അപ്പുവിന്റെ ചില്ലക്ഷരങ്ങള്‍ ജീമെയിലില്‍ സബ്‌സ്ക്രൈബ് ചെയ്ത് എനിക്ക് പ്രശ്നമില്ലാതെ വായിക്കുവാന്‍ കഴിയുന്നതിന്റെ തെളിവാണ്.
എന്നാല്‍ ഇക്കാണുന്ന വിശ്വപ്രഭ ഇട്ട കമെന്റ് എനിക്ക് കിട്ടുമ്പോള്‍ ഇപ്രകാരം കാണുന്നു. ഇപ്രകാരം തന്നെയാണ് ചിലരുടെ കത്തുകള്‍ ജീമെയിലില്‍ ചില്ലക്ഷരങ്ങള്‍ പ്രശ്നത്തോടെ കാണുന്നത്. ഇത് ഒരു ഉദാഹരണമായി അവതരിപ്പിച്ചു എന്നേ ഉള്ളു.
കൂടാതെ താഴെക്കാണുന്ന സെറ്റിഗുകളും അനിവാര്യമാണ്.

1. Click Firefox menu: Tools:Options OR Edit Preferences
2. Select Tab Content.
3. Click Button "Advanced.." at the Fonts & Colors section.

4. Choose Language as Malayalam.

5.മുകളില്‍ Malayalam എന്നു കാണുന്ന സമയത്ത് Proportional എന്നയിടത്ത് Serif അല്ലെങ്കില്‍ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi OR Meera തന്നെ എന്നുറപ്പു വരുത്തുക.

6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.

7. Click OK, OK to close Options.

8. Close and restart Fire Fox.


ഇത്രയും കാര്യങ്ങള്‍ മനസിലാക്കിയാല്‍ പൂര്‍ണമായും വായനാ പ്രശ്നങ്ങള്‍ പരിഹരിക്കാം. സാങ്കേതികമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നമുക്ക് തെറ്റില്ലാതെ വായിക്കാന്‍ കഴിയണം. ര്‍, ന്‍, ള്‍, ണ്‍, ല്‍ മുലലായവ വാക്കുകളില്‍ വന്നാല്‍ ചില്ല് ശരിക്ക് മനസിലായില്ലയെങ്കില്‍ അര്‍ത്ഥം തന്നെ മാറിപ്പോകാം.
മേല്പറഞ്ഞത് 5.1 എന്ന ആണവച്ചില്ലിനെ 5.0 ആയി മാറ്റി പഴയരീതിയില്‍ വായിക്കുവാനാണ്.
താഴെക്കാണുന്ന ലിങ്കുകള്‍ 5.0 എന്ന പഴയതിനെ പുതിയ ആണവച്ചില്ലായി 5.0 വായിക്കുവാനുള്ളവയാണ്.

ലിനക്സ്, മലയാളം, യൂണീകോഡു് 5.1

ഫോര്‍ജാത്തവന്‍ ഫോര്‍ജുമ്പോള്‍ ഫോണ്ട് കൊണ്ട് ആറാട്ട്..

ഇവയില്‍ ഏത് രീതി തെരഞ്ഞെടുത്താലും ചില്ല് പ്രശ്നം പരിഹരിക്കപ്പെടും. 5.1 ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ "മനുഷ്യന്‍ ഒരുകാലത്തും ഉപയോഗിക്കാത്ത അവഗ്രഹം, പ്രശ്ളേഷം, 0, 100, 1000, അര, കാല്‍, മുക്കാല്‍ ചിഹ്നങ്ങള്‍, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവയൊന്നും ഇല്ല കേട്ടോ" (ഇത് ഏവുരാന്റെ വാക്കുകള്‍).