വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2005

ഭക്ഷ്യ യോഗ്യമായ ചില ഇലകൾ

ഊളൻതമര (Cassia Sophera)


കറിവേപ്പ്‌ (Murraya)

ആവശ്യം കഴിയുൻപോൾ എടുത്ത്‌ ദൂരെ എറിയുന്ന കറിവേപ്പിലയും മുരിങ്ങയിലയിലില്ലാത്ത പല സവിശേഷതകളും ഉള്ളതാണ്‌. കേരളത്തിൽ വിറ്റ്‌ കാശാക്കുന്ന ഇത്‌ പ്ഞ്ചാബിൽ പാഴ്‌ ചെടിയായി പൊടിച്ചുനിൽക്കുന്നു. പ്രസവാനന്തരം കുറിക്കികൊടുക്കുന്ന ഔഷധങ്ങളിലൊന്ന്‌. ഇതിന്റെ മണവും ഗുണവും ഒന്നു വേറെതന്നെയാണ്‌.

മുരിങ്ങ (Moringa)

ഈ മരം മലയാളികൾക്ക്‌ സുപരിചിതവും ഇതിന്റെ സവിശേഷതകൾ അറിയവുന്നതും ആണ്‌. മഹാരാഷ്ട്രയിലുള്ള മുരിങ്ങയുടെ തടിക്ക്‌ കേരളത്തിൽ വളരുന്നവയേക്കാൾ ബലം കൂടുതലാണ്‌. മുരിങ്ങയുടെ കായ്‌ പ്രധാനമായും സാംബർ അവിയൽ തീയൽ മീൻ കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു. പൂവുകൾ ഉണ്ടാകുമ്പോൾ മഴപെയ്താൽ പൊഴിയുക പതിവാണ്‌. മഴപെയ്താൽ പൂവുകൾ പറിച്ചെടുത്ത്‌ തോരൻ വെയ്ക്കാം. മുരിങ്ങക്കായുടെ ഉൾഭാഗം ചുരണ്ടി തോരൻ വെയ്ക്കാം. അയുർവേദ ചികിത്സകളിൽ പത്യാഹാരമായി മുരിങ്ങയില ഔഷധഗുണം ചെയ്യുന്നു. ഈ മരത്തിന്‌ ആരും വിഷപ്രയോഗം നടത്താറില്ല. ധാരാളം കായ്ക്കുവാൻ സൂര്യപ്രകാശവും വളവും വെള്ളവും വേണം.

അഗത്തി ചീര (Sesbania)

വളരെയധികം ഔഷധ ഗുണമുള്ള ഇതിന്റെ ഇലയും പൂവും കായും ഭക്ഷിക്കുവാൻ വളരെ നല്ലതുതന്നെയാണ്‌. ഈ ചീരയുടെ പടം അനിൽകുമാറിന്റെ വീട്ടുമുറ്റത്തുനിന്നുള്ളതാണ്‌.

കൊളംബി അല്ലെങ്കിൽ സാംബാർ ചീര (Talinum)

മധുര ചീര (Chekkurmanis)
ഇത്‌ മദിരാശി ചീര
(Pisonia)


പഞ്ചാബിലെ കർഷകരുടെ രക്തത്തിലെ പതിമൂന്ന്‌ കീടനാശിനികളുടെ അളവ്‌ അനുവദനീയമായതിലും കൂടുതലാണ്‌ എന്ന വാർത്ത്യുടെ അടിസ്ഥാനത്തിൽ അരിയും ഗോതന്‌പും ഭക്ഷിക്കുന്നവരുടെ ശരീരത്തിലെ രക്തത്തിൽ എത്രത്തോളം കാനുമെന്ന്‌ ആർക്കറിയാം. അതിനാൽ ഒരു പരിഹാരമെന്ന നിലയിൽ വിഷമില്ലാത്ത ആഹാരം അത്യാവശ്യമാണ്‌. തഴ്‌നാട്ടിൽ ധാരാളമായി കാണപ്പെടുന്ന ഈ വൃക്ഷം വീട്ടുമുറ്റത്തോ ചെടിച്ചട്ടിയിലോ വളർത്തവുന്നതും തളിരിലകളുടെ നാന്‌പ്‌ എടുത്തു മാറ്റിയശേഷം അരിഞ്ഞ്‌ കറിവെച്ച്‌ ഭക്ഷിക്കൂകയും ചെയ്താൽ ഒരു പരിധിവരെ രക്തത്തിലെ കീടനാശിനിയുടെ അളവ്‌ നിയന്ത്രിക്കുവാൻ കഴിയും. ഇതിന്റെ ഇലകൽക്ക്‌ കീടങ്ങളുടെ ശല്യമോ കുമിൾബാധയോ ഉണ്ടാകുന്നില്ല. ഈ മരത്തിന്റെ കന്‌പുകൾ മുറിച്ചു നട്ടാൽ പൊടിക്കുന്നതാണ്‌. നിങ്ങൾക്കെതിരേ വിഷകന്‌പനികളും മരുന്നുകന്‌പനികളും കൂടി ചേർന്നു നടത്തുന്ന ചൂഷണത്തെ പ്രതിരോധിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

28 അഭിപ്രായങ്ങൾ:

 1. ചന്ദ്രേട്ടനെപ്പോലുള്ള ഒറ്റപ്പെട്ട ഇത്തരം നല്ല ചിന്തകളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

  പരസ്പരം തല്ലുകൂടുന്ന എണ്ണമറ്റ ചിന്തകൾ/അഹങ്കാരങ്ങൾ/വലിപ്പച്ചെറുപ്പങ്ങൾ/ജാഢകൾ/ബോധതലങ്ങൾ/പിണക്കങ്ങൾ ഇതിനെക്കാളേറെ എത്രയോ മുകളിലാണ് ചന്ദ്രേട്ടാ നിങ്ങളുടെ ഈ കൊച്ചുപോസ്റ്റുകൾ!

  നിങ്ങളുടെ പോസ്റ്റുകളിൽ വിരിയുന്നത് ഈ കാലഘട്ടത്തിലെ ജീവിതമാണ്. ഈ വ്യവസ്ഥിതികളോടുള്ള അഭിപ്രായവ്യത്യാസമാണ്.
  ചന്ദ്രേട്ടാ നിങ്ങളുടെ പോസ്റ്റുകളും കമന്റുകളും വ്യത്യസ്തങ്ങളായിരുന്നോട്ടെ. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

  ഇനിയും എഴുതുക, ഞങ്ങളിൽ ചിലരൊക്കെ ഈ ചീര വായിക്കാം.

  മറുപടിഇല്ലാതാക്കൂ
 2. കുമാറിനെപ്പ്പ്പോലെ ഒരാളെങ്കിലും പ്രതികരിച്ചതിൽ വളരെ സന്തോഷം. ഇതാ വീണ്ടും വരുന്നു വേറെയും ചില ഇലകൾ

  മറുപടിഇല്ലാതാക്കൂ
 3. ചന്ദ്രേട്ടാ,
  ചെക്കൂര്‍മാനിസ്‌ എന്ന ചെടിക്ക്‌ "അഗസ്ത്യച്ചീര" (ഗ്രാമ്യത്തില്‍ അകത്തിക്കീര) എന്നാണ്‌ കൊല്ലത്തൊക്കെ പറയാറ്‌.

  വേലിപ്പത്തല്‍ പോലെ വെറുതെ വളര്‍ന്നോളും ഈ ചെടി. ചുമ്മാ ഒരു കമ്പുവെട്ടി കയ്യാലയിലോമറ്റോ ഊന്നിയാല്‍ മതി. ഇഷ്ടംപോലെ ഇല, 365 ദിവസവും.. സാധാരണ ചീരപോലെ തോരനൊക്കെ വയ്ക്കാം, ഇല ചെറുതായതുകൊണ്ട്‌ അരിയാന്‍ പ്രയാസം കൂടുതലാണ്‌..

  വിളര്‍ച്ച ( ധാതുക്കളുടെയും വൈറ്റമിനുകളുടെയും കുറവ്‌) ഉള്ള ആളുകള്‍ ഒരാഴ്ച്ച ഇതു തോരന്‍ വച്ചോ മറ്റോ ചോറിനു കറിയായി കൂട്ടിയാല്‍ മതി. അസുഖം പമ്പ കടന്ന് കരിമല കയറി അമ്പലമേട്‌ ഇറങ്ങി വണ്ടിപ്പെരിയാര്‍ വഴി ഓടും..

  നിലംതൊടാതെ നില്‍ക്കുന്ന ഫ്ലാറ്റില്‍ താമസിക്കുന്ന എനിക്ക്‌ ബി എച്ച്‌ സി പൊടി തൂകിയ ചീര കടയില്‍ നിന്നും വാങ്ങിക്കഴിക്കാനല്ലേ പറ്റൂ :(

  മറുപടിഇല്ലാതാക്കൂ
 4. ചെക്കൂര്‍മാനിസ്‌ എന്ന ചെടിക്ക്‌ "അഗസ്ത്യച്ചീര" (ഗ്രാമ്യത്തില്‍ അകത്തിക്കീര) എന്നാണ്‌ കൊല്ലത്തൊക്കെ പറയാറ്‌.
  തിരുവനന്തപുരവും കൊല്ലവും തമ്മിൽ വലിയ അകലം ഇല്ലല്ലോ. അഗത്തിചീര എന്നുപറയുന്നത്‌ സെസ്‌ബാനിയ എന്നാണ്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞത്‌. മധുരചീരയ്ക്ക്‌ ചെക്കൂർമാനിസ്‌ എന്നു പറഞ്ഞുതന്നത്‌ പാലോട്‌ ബൊട്ടാനിക്കൽ ഗാർഡനിലെ ഡോക്‌ട്ര് മാത്യു ദാനിയൽ ആണ്‌. ചെടികളുടെ ഇംഗ്ലീഷിലുള്ള പേരുകളൊന്നും എനിക്കറിയില്ല. ഇതിന്‌ കാരണം വിശ്വപ്രഭയാണ്‌. ഇത്തരത്തിലൊരു പ്രോത്സാഹനം തന്നത്‌ വിശ്വപ്രഭയാണ്‌.

  മറുപടിഇല്ലാതാക്കൂ
 5. ചന്ദ്രേട്ടാ,
  ഈ ജൈവവളം ഉപയോഗിക്കണ ക്രുഷിസ്ഥലങ്ങളിന്നു കിട്ടണ സാധനങ്ങള്‍ടെ സ്വാദന്നെ ഒന്നു വേറ്യാ,ട്ടൊ.ഇതു 2ഉം തമ്മില്‍ വ്യത്യാസണ്ടെന്നു പലരും പറഞ്ഞപ്പഴും ഞാന്‍, മണ്ടശിരോമണി, ആദ്യം അതത്ര കാര്യാക്കീല്ല്യാ,ട്ടോ.പക്ഷെ എന്റെ ഏട്ടന്റെ വീട്ടില്‍ ഓര്‍ഗനിക്‌ അരിടെ ചുറ്റും നിക്കണ ഉറുംബുകളെ കണ്ടപ്പഴാ ഇതിന്റെ മാഹാത്മ്യം ഈ കുട്ടി ജന്മങ്ങള്‍ക്കു പോലും മനസ്സിലാവുണൂല്ലോ ന്നു ആലോചിച്ചേ.
  പക്ഷെ നമ്മള്‍ടെ ആള്‍ക്കാര്‍ക്കു എപ്പളാണാവോ വെളിവു വരണെ! ഇവടെ ത്രിശുര്‍ ഒരു സ്ഥലണ്ടു, പക്ഷെ ആ സ്ഥലതിനു "glamour"പോരാണ്ട്യോ എന്തോ അധികം ആള്‍ക്കാര്‍ അവടന്നു വാങ്ങിണില്യ.

  മറുപടിഇല്ലാതാക്കൂ
 6. അയ്യയ്യോ.. എന്നാല്‍ എനിക്കു തെറ്റിയതാകും.. ഞാന്‍ ഉദ്ദേശിച്ച ചെടി ചെക്കൂര്‍മാനിസ്‌ ആണ്‌ സെസ്ബാനിയ അല്ല..
  (ഇതിപ്പൊ പണ്ട്‌ പാച്ചുവും കോവാലനും കൂടെ വിനീഗര്‍ എന്നതിനു മലയാളം നവസാരം എന്നു പറഞ്ഞു കൊടുത്തതുപോലെ ആയല്ലോ എന്റെ മലയാളമെഴുത്ത്‌)

  മറുപടിഇല്ലാതാക്കൂ
 7. Chekkurmanis-ൽ തട്ടി ദേവരാഗം പിഴച്ചതാണെന്നു തോന്നിയിരുന്നു;
  ചന്ദ്രേട്ടൻ തിരുത്തുമെന്നും.
  അഗത്തിച്ചീരയുടെ ഒരു കുഞ്ഞുതൈ ഒരറബിവീടിനു മുന്നിൽ പൂചൊരിഞ്ഞു നിന്നതുകണ്ട് കഴിഞ്ഞവർഷം കൊതിച്ചു. അടിച്ചുമാറ്റിയാലോന്നു പോലും വിചാരിച്ചു.
  ഏതായാലും ഏറെത്താമസിയാതെ ഒരു തൈ ഞങ്ങൾക്കും കിട്ടി; മുറ്റത്തു വിത്തുമുളച്ചുതന്നെ.
  കുഞ്ഞുപ്രായത്തിൽ തന്നെ പൂത്തുകാണിക്കുകയ്യും ചെയ്തു.
  വളരെ ഔഷധമൂല്യമുള്ള ചെടിയാണിത് . ( http://www.hort.purdue.edu/newcrop/duke_energy/Sesbania_grandiflora.html )

  മറുപടിഇല്ലാതാക്കൂ
 8. അനിൽകുമാർ പറ്യുന്ന ലിങ്ക്‌ ഈ പേജ്‌ സന്ദർശിക്കുന്ന എല്ലാപേരും കാണേണ്ട്‌ ഒന്നാന്‌ അത്‌ വായിച്ച്‌ മനസിലാക്കുവാനുള്ള കഴിവെനിക്ക്‌ ഇല്ല. സത്യം തുറന്നുപറയുന്നതിൽ നാണക്കേടെന്തിന്‌. വളരെ വളരെ നന്ദി അനിൽ.

  മറുപടിഇല്ലാതാക്കൂ
 9. അഗത്തി ചീരയുടെ ചിത്രം അയച്ചുതന്ന അനിൽകുമാറിന്‌ ഒരിക്കൽക്കൂടി നന്ദി.

  മറുപടിഇല്ലാതാക്കൂ
 10. അനിലേ,
  മുരിങ്ങയുണ്ടോ വീട്ടിൽ? വല്ലപ്പോഴും ഇത്തിരി മുരിങ്ങയിലയിട്ട് ഒരു മോരുകറി കൂട്ടാനാണേ...

  മറുപടിഇല്ലാതാക്കൂ
 11. ഞാൻ ഈ പോസ്റ്റുകളൊക്കെ എന്നും നോക്കാറുണ്ട് :)
  ഒരു പ്രാവശ്യം കമന്റ് വെക്കാൻ നോക്കിയപ്പോ എന്തോ ഒരു തടസ്സം വെച്ചിരുന്നു. അതുകൊണ്ടാണ് പിന്നെ കമന്റ് വെക്കാഞ്ഞത്.

  ദേവാ വല്യ വല്യ ആഗ്രഹങ്ങൾ ആണല്ലോ?

  മറുപടിഇല്ലാതാക്കൂ
 12. മുരിങ്ങയുണ്ട് ദേവാ.
  മുരിങ്ങയും വേപ്പും ഇവിടുത്തെ വില്ലകളുടെ ഒരു ട്രേഡ് മാർക്കാണ്.
  ദുബായിലൊന്നും മുരിങ്ങയില കിട്ടാനില്ലേ?
  എന്താ ഇപ്പോ ഇങ്ങനെ ഒരു പൂതി?
  മുരിങ്ങ, കറിവേപ്പ്, കുറ്റിമുല്ല, നാടൻ ബദാം, അഗത്തി, ഫിഗ്, മാവ് തുടങ്ങി ചിലതൊക്കെ ഉണ്ട് വീട്ടിൽ. പിന്നെ നാലു മനുഷ്യരും കുറച്ചു ജലജീവികളും :))

  മറുപടിഇല്ലാതാക്കൂ
 13. സൂ,
  ഒരുകാലത്ത്‌ മഴപെയ്യുമ്പോള്‍ പേര്‍ഷ്യന്‍ കാര്‍പറ്റ്‌ പോലെ കൊഴിയുന്ന ഫ്രഷ്‌ മുരിങ്ങപ്പൂക്കള്‍ പെറുക്കി തോര്‍ത്തുമുണ്ടില്‍ കെട്ടി കഴുകി അമ്മയെക്കൊണ്ട്‌ തോരന്‍ വയ്പ്പിച്ചുകഴിച്ചിരുന്നു ഞാന്‍ - മോണോസോഡിയം ഗ്ലുട്ടമേറ്റ്‌ ചേര്‍ത്ത കറികള്‍ക്കുമാത്രം കിട്ടുന്ന ആ ഒരു രുചി (ഇംഗ്ലീഷില്‍ ഉമാമി എന്നു പറയുന്ന രുചി, മലയാളം വാക്കില്ലെന്നാണ്‌ തോന്നുന്നത്‌) സ്വാഭാവികമായി കിട്ടുന്ന ഒരു കറി ആയിരുന്നു മുരിങ്ങപ്പൂ തോരന്‍. എനിക്കിപ്പോ പറമ്പുമില്ല, മുരിങ്ങയുമില്ല, പൂ കൊണ്ട്‌ തോരന്‍ വച്ചുതരാന്‍ അമ്മയുമില്ല..

  ചെടിച്ചട്ടി വയ്ക്കാന്‍ ബാല്‍ക്കണി ഉണ്ടായിരുന്നെങ്കില്‍ ഒരു തുളസിത്തൈ നട്ടേനെയെന്ന് ഭാര്യ എപ്പോഴും പറയുമ്പോള്‍ വീടിനു നാലുവശവും കാടുപോലെ തുളസി വളര്‍ത്തി കൊതുകുശല്യമില്ലാതാക്കിയവനാണെന്നൊക്കെ പഴയ വീരവാദങ്ങള്‍ മുഴക്കാനേ പറ്റുന്നുള്ളൂ. (പ്രവാസി ദുഖമൊന്നൊക്കെ അതുല്യയും കലേഷുമൊക്കെ പറയുമ്പോ ഞാന്‍ നിസ്സാരമാക്കി തള്ളിപ്പറയുന്നത്‌ ഇതൊന്നും ഓര്‍ക്കാനിഷ്ടമില്ലാഞ്ഞിട്ടാ സൂ.. അവരിതറിയണ്ട, നാളെയും തല്ലുകൂടണ്ടേ..

  അനിലേ,
  കുറച്ചുകാലം മുന്നെവരെ മുരിങ്ങയില വാടിയും കരിഞ്ഞുമൊക്കെയാണെങ്കിലും ഹമറിയ മാര്‍ക്കറ്റില്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ വരാറില്ല. തിരക്കിയപ്പോ കടക്കാരന്‍ "ഡിമാന്റില്ല സാര്‍, വരവു നിന്നു" എന്നു പറയുന്നു. ദുബായ്‌ മലയാളിക്ക്‌ കെന്റക്കി ചിക്കനും ബിഗ്‌ മാക്കും മതിയായിരിക്കും..
  ആര്‍ക്കറിയാം..

  എന്നെങ്കിലും ഫ്യുജൈറയില്‍ വരുമ്പോള്‍ (അവസാനം വന്നത്‌ 2002-ല്‍ എന്റെ അയല്‍ക്കാരിക്ക്‌ ഒരു ചെറുക്കനെ കാണാന്‍) രണ്ട്‌ തണ്ട്‌ മുരിങ്ങയില കൊണ്ടുപോരാം.. മോരുകറിക്ക്‌.

  മീനുകളെ ഇഷ്ടമാണ്‌. ഞാനും പണ്ട്‌ വളര്‍ത്തിയിട്ടുണ്ട്‌ കൈകൊണ്ട്‌ വെള്ളത്തില്‍ ഒരു ബ്ലൂം ഉണ്ടാക്കിയാല്‍ ഓടിവരുന്ന മൂണ്‍ലൈറ്റ്‌ ഗൌറാമിയെയും മാര്‍ബിള്‍ ഏഞ്ജലിനെയും ഫോര്‍ക്റ്റൈല്‍ ബ്ലാക്‌ മൂറിനെയും..

  മറുപടിഇല്ലാതാക്കൂ
 14. >>മുരിങ്ങയുണ്ട് ദേവാ.
  >>മുരിങ്ങയും വേപ്പും ഇവിടുത്തെ വില്ലകളുടെ ഒരു ട്രേഡ് മാർക്കാണ്.
  >>ദുബായിലൊന്നും മുരിങ്ങയില കിട്ടാനില്ലേ?

  ഞങ്ങൾ നോൺ-ഫുജൈറക്കാർ എല്ലാവരും കൂടി അങ്ങോട്ടു് വന്നേയ്ക്കട്ടെയെന്നാൽ? റംസാൻ അവധിയല്ലേ? മുരിങ്ങയിലയിട്ട മോരുകറി മുരിങ്ങയില-ചക്കക്കുരു-പരിപ്പുകറി എന്നിവയിലേതെങ്കിലും ഉണ്ടാവുകയാണെങ്കിൽ എനിക്ക് കുശാൽ.

  മലയാളം ബൂലോഗരുടെ അന്താരാഷ്ട്ര മീറ്റിങ് അനിലേട്ടന്റെ വില്ലയിൽ വച്ചു നടത്തുന്നതാകും എന്നൊരു അനൌൺസ്‍മെന്റ് കൊടുക്കട്ടെ?

  മറുപടിഇല്ലാതാക്കൂ
 15. അങ്ങനെ ഒരു മീറ്റിങ്ങ് നടത്തിയിട്ടു വേണം ഞാൻ വഴിയാധാരം ആവാൻ അല്ലേ?
  മുരിങ്ങയില ഫ്രെഷ് ആയോ കറി ആയോ തരാം.
  ഒറ്റയ്ക്കൊറ്റയ്ക്കോ അല്ലെങ്കിൽ റിട്ടേൺ കൊറിയർ വഴിയോ അയയ്ക്കാം.
  പൊതുസഭയിൽ പൊതിയഴിക്കണ്ട. മാത്രമല്ല അങ്ങനെ ഒരു മീറ്റിങ്ങിൽ യു.ഏ.യി ബ്ലോഗർ മാത്രം പോരല്ലോ.
  (അല്ലാതെ ഞങ്ങൾ ആതിഥ്യമര്യാദ ഇല്ലാത്തവരായതു കൊണ്ടല്ല കേട്ടോ)

  മറുപടിഇല്ലാതാക്കൂ
 16. പ്രിയ ദേവാ/ബൂലോഗരേ..
  മുരിങ്ങയിലയും മുരിങ്ങക്കായയും വേണോ?
  ഉം അൽ കുവൈനിലേക്ക് വരൂ..
  ആൽമരം പോലെ വലിയ മുരിങ്ങമരങ്ങൾ ഇവിടെയുണ്ട്...
  (അത്രയൊന്നും വലുതല്ല, എന്നാലും ഒരു പറച്ചിലിനു വേണ്ടീ.. :) ) ഇവിടെ മരചീനിയുണ്ട്, അഗത്തിയുണ്ട്, കറിവേപ്പിലയുണ്ട്,കോവൽക്കായുണ്ട്...
  ഫുജൈറ പോലെ ഫലഭുയിഷ്ടമല്ലേലും ഉം അൽ കുവൈനും മോശമല്ല!

  പ്രിയ രാജ്, അനിലേട്ടന്റെ അവിടെ കൂടാൻ ചെല്ലുമ്പം, ഫുജൈറ എത്താറാകുമ്പഴൊന്ന് വിളിച്ചു നോക്കണം. അപ്പഴ് കേൾക്കാം, “ഞാൻ ഷാർജ്ജയിലാ കലേഷേ, ഇന്നലെ വൈകിട്ട് ഇങ്ങ് പോന്നു” എന്ന മറുപടി. :)

  മറുപടിഇല്ലാതാക്കൂ
 17. ഒരുകാര്യം ഉറപ്പായി നല്ലതുവല്ലതും കാണുകയും കേൾക്കുകയും ചെയ്യണമെങ്കിൽ കേരളം വിടണമെന്ന്‌. ഇവിടെ കശുമാവിന്റെ തലയിൽ എൻഡോസൾഫാൻ, വാഴയുടെചുവട്ടിൽ കാർബോഫുറാൻ, നെല്ലിൻ` അവസാനം മാലത്തിയോൺ, പുല്ലിന്‌ റൌണ്ട്പ്പ്‌. ഇതിനെയെല്ലാം കട്ത്തിവെട്ടി ആന്ധ്രയിൽ കീടനാശിനി "കൊക്കോ കോള".

  മറുപടിഇല്ലാതാക്കൂ
 18. അതുകലക്കി കലേഷൂ :)
  ഇനിയിപ്പോ ആരെങ്കിലും വരുമെന്ന് വേവലാതി എനിക്കു വേണ്ടല്ലോ.
  വരുന്നവർ 24 മണിക്കൂറെങ്കിലും മുമ്പ് അറിയിക്കാൻ തക്കവണ്ണം നോൺ-വി.ഐ.പീസ് ആയിരുന്നാൽ മതി. കാത്തുകുത്രിക്കാം. അല്ലെങ്കിൽ ഞങ്ങളും ഒന്നു പുറത്തൊക്കെ പോയെന്നിരിക്കും.

  മറുപടിഇല്ലാതാക്കൂ
 19. ഉം-അല്‍-ക്വൈനിലാകുമ്പോ ബീറിനും വിലകുറവാണല്ലൊ. കുപ്പീം വാങ്ങാം, മുരിങ്ങയിലയും ഒടിക്കാം!!!!!!

  മറുപടിഇല്ലാതാക്കൂ
 20. മുരിങ്ങ എന്ന വിനീതയായ ദുർബ്ബലയായ മാന്ത്രികമരത്തെപ്പറ്റി വെറുതെ പറഞ്ഞങ്ങുപോയാൽ പോര!

  ലോകത്തിലെ പട്ടിണിക്കും പോഷകാഹാരക്കുറവിനും എന്തിന്, HIV/AIDS, പരിസ്ഥിതി സംതുലനം എന്നിവയ്ക്കു പോലും പരിഹാരമായി ഒട്ടനവധി സംഘടനകളും വിദഗ്ദരും ഉറ്റു നോക്കുന്ന ചുരുക്കം ചില സസ്യങ്ങളിലൊന്നാണ് നമ്മുടേതെന്നു കുറച്ചൊരധികാരഭാവത്തിൽ വിളിക്കാവുന്ന മുരിങ്ങ. (moringa oleifera)

  വളരെ അധികം എഴുതാനുള്ളതു കൊണ്ട് പകരം താഴെക്കാണുന്ന ലിങ്കുകൾ സന്ദർശിക്കുക:( എപ്പോഴത്തെയും പോലെ, പിന്നേക്കു വെച്ചു വായിക്കാതിരിക്കരുത്!)

  The Miracle Tree

  A Moringa FAQ

  The Nutrition Wonder

  Moringa as a Water Sediments purifier

  Moringa oleifera: A perfect tree for home gardens

  How to cultivate

  As a crop

  As a source of Vegetable oil

  And finally, the Famous Moringa Book for Download

  മറുപടിഇല്ലാതാക്കൂ
 21. വളരെ ഇൻഫോർമേറ്റീവ്‌ പോസ്റ്റിങ്ങ്‌... മുരിങ്ങയില കൊണ്ടുണ്ടാക്കാവുന്ന കറികളുടെ റെസിപ്പി കിട്ടിയിരുന്നെങ്കിൽ ഒന്ന് പയറ്റാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 22. ചന്ദ്രേട്ടാ,
  ഇവിടെ വൈകിയെത്തിയതു ക്ഷമിക്കുക.
  ഈ വിലമതിക്കാനാവാത്ത കുറിപ്പിലെ ഏതാനും ചിത്രങ്ങളും വരികളും മലയാളം വിക്കിപീടിയയിലേക്ക്‌ എടുത്തോട്ടേ?

  മറുപടിക്കായി ഞാനിവിടെ നോക്കിക്കോളാം....

  മന്‍ജിത്‌

  മറുപടിഇല്ലാതാക്കൂ
 23. ഞാനും അത് പറയണമെന്ന് കരുതിയിരിക്കയായിരുന്നു. ഇവിടെയെഴുതുന്നതിനൊപ്പം വിക്കിയിലും എഴുതിയിട്ടിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. നമ്മുടെ കാർഷിക വിളകളെ പറ്റി എഴുതാൻ താങ്കളാവും അനുയോജ്യൻ. ചേനയെ പറ്റി ഞാനെഴുതിത്തുടങ്ങിയ ലേഖനം തന്നെ ഉദാഹരണം.

  മറുപടിഇല്ലാതാക്കൂ
 24. "ഈ വിലമതിക്കാനാവാത്ത കുറിപ്പിലെ ഏതാനും ചിത്രങ്ങളും വരികളും മലയാളം വിക്കിപീടിയയിലേക്ക്‌ എടുത്തോട്ടേ?"
  വിക്കിപീടിയയിലേയ്ക്ക്‌ എടുക്കുന്നതിൽ സന്തോഷമേയുള്ളു.

  http://ml.wikipedia.org/wiki/User_talk:S.Chandrasekharan_Nair

  മറുപടിഇല്ലാതാക്കൂ
 25. 23-12-05 ൽ മാതൃഭൂമി ദിനപത്രത്തിൽ കൃഷിപാഠം എന്ന ജി.എസ്‌.ഉണ്ണികൃഷ്ണൻ നായരുടെ ലേഖനം.
  "മറവിയിലായ മരക്കീര"
  കേരളത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന പസ്ച്ചക്കറി മരമാണ്‌ മരക്കീര (സൌഹൃദച്ചീര) 7 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിനെ കമ്പ്‌ നട്ട്‌ സുഗമമായി വളർത്താം. ഇലകളാണ്‌ പച്ചക്കറിയായി ഉപയോഗിക്കുന്നത്‌. മരച്ചീനിയിലയിൽ ഉള്ളതുപോലെ ഹൈഡ്രോസയനിക്‌ ഗ്ലൂക്കോസൈഡുകൾ ഉള്ളതിനാൽ പച്ചയ്ക്ക്‌ ഇതുപയോഗിക്കുന്നത്‌ നന്നല്ല. വേകിച്ച ഇലയിൽ മാംസ്യം, വിറ്റാമിൻ എ,സി,കാൽസ്യം, ഇരുമ്പ്‌, ഫോസ്‌ഫറസ്‌ എന്നിവയുണ്ട്‌. ലോക ഭക്ഷ്യ-കാർഷിക സംഘടന പോഷകന്യൂനതയുള്ള കുട്ടികൾക്ക്‌ നൽകാവുന്ന ചെലവുകുറഞ്ഞ ഇലക്കറിയായി ഇതിനെ അംഗീകരിച്ചു. ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റി നടത്തിയ പ്രാരംഭ പഠനം, ഇൻസുലിൻ ആശ്രിതമല്ലാത്ത പ്ര്മേഹം കുറയ്ക്കാൻ മരക്കീരയില വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ സത്തിനാകുമെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. കൂടുതൽ പഠനങ്ങൾ നടക്കുകയാണ്‌.വായുകോപം, വാതം, സന്ധിവാതം, കിഡ്‌നിയിലെകല്ല്‌, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ദഹനവും മുലപ്പാലുത്‌പാദനവും കൂട്ടാനും പല രാജ്യങ്ങളിൽ ഇത്‌ കഴിച്ചുപോരുന്നു. നല്ല പച്ചനിറത്തിൽ വലിയ ഇലകളുള്ള ഈ മരം അലങ്കാരത്തിനായും വളർത്താം. ഉപ്പുരസമുള്ള മണ്ണിൽ വളരുമെന്നതും വരൾച്ചയെ ചെറുക്കുമെന്നതുമാണ്‌ ഇതിന്റെ മറ്റ്‌ സവിശേഷതകൾ.
  "ഇതുതന്നെയാണ്‌ മദിരാശിചീര എന്നപേരിൽ ഞാൻ പ്രസിദ്ധീകരിച്ചതും".

  മറുപടിഇല്ലാതാക്കൂ
 26. Hi,

  I have a drumstick tree that I planted in a pot last January. It has grown to about eight feet. A couple of weeks ago I pruned its top branch. Now the leaves are turning yellow. Is something wrong?
  Thanks
  Monica

  മറുപടിഇല്ലാതാക്കൂ
 27. Yes. The main reason of the colour turns to yellow means it have the deficiency of Magnesium. Thus you can apply little lime to increase soil pH and after few days you can apply Magnesium Sulphate to fulfill the deficiency. Few years back Injipennu done it and she got a good result.

  മറുപടിഇല്ലാതാക്കൂ