ശനിയാഴ്‌ച, ഒക്‌ടോബർ 29, 2005

ചില ഔഷധ സസ്യങ്ങളും രോഗചികിത്സയും

ഇതിന്റെ തളിരിലകൾ പിഴിഞ്ഞ്‌ ചാറെടുത്ത്‌ മുറിവിൽ വീഴ്‌ത്തിയാൽ രക്തം കട്ട്പിടിക്കുകയും മുറിവുണങ്ങുവാൻ സഹായകമാകുകയും ചെയ്യും. അർശ്സിന്റെ ചികിത്സയ്ക്കായി കേരളത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിതന്നെയുണ്ട്‌. ഇതേ ഇല ഗുളിക രൂപത്തിലാക്കി തിരിയായോ കോർക്കായൊ മലദ്വാരത്തിൽ വെച്ചാൽ വെയിൻ മുറിഞ്ഞ്‌ ചോര ഒലിക്കുന്നതും മാംസം വെളിയിലേയ്ക്കു തള്ളുന്നതും നിയന്തിക്കുവാൻ കഴിയും. 15 വർഷമായി ഞാൻ ഈ സ്വയ ചികിത്സ തുടരുന്നു. കഠിനാദ്ധ്വാനവും, കുറച്ചുമാത്രം ആഹാരം കഴിക്കുന്നതും, വെള്ളം കുറച്ച്‌ കുടിക്കുന്നതും ഈ രോഗത്തിന്‌ കാരണമാകുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ഒരു ആശുപത്രിയിൽ പോയി ഓപ്പെറേഷൻ ചെയ്യാതെ കഠിനമായ ജോലി ചെയ്യുവൻ കഴിയും. എന്റെ അനുഭവങ്ങൾ ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നുവെങ്കിൽ അതിൽ ഞാൻ തൃപ്തനാണ്‌.

7 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍6:53 PM

    ഇത് എന്തിന്‍റെ ഇലയാണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ! തൃശ്ശൂരില്‍ ഇതിന്‍റെ പേര് എന്തായിരിക്കും?

    മറുപടിഇല്ലാതാക്കൂ
  2. ചന്ദ്രേട്ടാ, നാട്ടറിവുകൾ ഇനിയും പോസ്റ്റ് ചെയ്യണം....

    മറുപടിഇല്ലാതാക്കൂ
  3. കലേഷെ നാട്ടറിവുകളിൽ ചിലത്‌ എന്റെ അമ്മ ചെയ്തിരുന്നത്‌ കാഞ്ഞിരം തളിര്‌ കണ്ഠത്തിന്‌ മുകളിൽ വരുന്ന പരു/കുരു എന്നിവയ്ക്കും അഷ്ടപത്രാദി കുട്ടികളുടെ ചൊറിചിരങ്ങുകൾക്കും മുതലായവ പ്രതീക്ഷിക്കുക

    മറുപടിഇല്ലാതാക്കൂ
  4. ചന്ദ്രേട്ടാ, വളരെ ഉപകാരപ്രദമായ വിവരം. പക്ഷെ ഇല കണ്ടിട്ട് ഇവിടെ ഇതിനെ എന്താണ് വിളിക്കുന്നതെന്ന് പറയാന്‍ പറ്റുന്നില്ല. ഞാന്‍ കുറച്ച് പ്രായമായവരൊട് ചോദിച്ച് , ഇതിനുള്ള പാലക്കാടന്‍ പെര് അറിയാന്‍ ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
  5. (sorry, I do not have Varamozhi in this computer).

    thiruvananthapuramthu ithine peruvalam ennu thanne aanu parayunnathu. Veetile aadinu ithinte ila kurachokke kodukum aayirunnu. pinne njan ithinte thalirila pizhinjathu murivil kakkumayirunnu.

    മറുപടിഇല്ലാതാക്കൂ
  6. ശ്രീകണ്ഠകുമാർ: താങ്കളെപ്പോലെ ഒരു കമ്പ്യുട്ടർ എക്സ്പെർട്ട്‌ വരമൊഴി ഉപയോഗിക്കാതിരിക്കുന്നത്‌ ശരിയല്ല. താങ്കൾ വരമൊഴി എഡിറ്റർ ഉപയോഗിച്ചാൽ അത്‌ പലർക്കും സഹായകമാകും. ചിന്ത ഡോട്ട്‌ കോം പോലെ താങ്കൾക്കും അനതപുരി ഡോട്ട്‌ കോമിന്റെ ഒരു കോണിൽ വരമൊഴി ഉൾപ്പെടുത്തുവാനും കഴിയും., ഇത്‌ കാലഘട്ടത്തിന്റെ ആവശ്യമായി കാണുക. ഞാനിപ്പോൾ വരമൊഴി കൂടുതൽ കൈകാര്യം ചെയ്യുവാൻ ഇഷ്ടപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
  7. This Topic is very good, also u r effort

    My web site http://www.indianmedicinalplants.info/

    മറുപടിഇല്ലാതാക്കൂ