വെള്ളിയാഴ്‌ച, ഡിസംബർ 26, 2008

ഷിജു അലക്സിനൊരു മറുപടി

"അങ്കിള്‍ തന്നെ അങ്കിളിന്റെ സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ പോരാ മറ്റ് ആധികാരികാമായ ഇടങ്ങളില്‍ മൂന്നാമതൊരാള്‍ അതു പ്രസിച്ചീകരിക്കണ്ടതുണ്ട് എന്നും ഞാന്‍ സൂചിപ്പിച്ചു. അതിനു അദ്ദേഹത്തിന്റെ മറുപടി, താന്‍ മറ്റുള്ളവര്‍ പറയുമ്പോഴാണു ഇതു അറിയുന്നത് എന്നും, വേറെ ആരൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു. ഏതാ സൈറ്റ് എന്നു ഞാന്‍ ചൊദിക്കാന്‍ പൊയില്ലെങ്കിലും ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അതു നമ്മുടെ ചന്ദ്രേട്ടന്റെ സൈറ്റ് തന്നെയാണെന്ന് കാണുന്നു. http://keralafarmeronline.com/first-malayalam-fonts ഇതാണു അങ്കിള്‍ പറഞ്ഞ സൈറ്റെങ്കില്‍ ഇതു സഹകരണസംഘം പോലെയാണു എനിക്ക് ഇപ്പോ തോന്നുന്നത്. "എന്റെ ലെഖനം വിക്കിയിലാക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങടെ ലേഖനവും വിക്കിയിലാക്കാന്‍ സഹായിക്കാം". ഒരു പരസ്പരസഹകരണ സംഘം."
ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍. വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.
"പണ്ടത്തെ യാഹൂ-വെബ്ബ് ദുനിയ-മലയാളം ബ്ളോഗര്‍മാര്‍ കോപ്പിറൈറ്റ് പ്രശ്നവും, കേരള്‍സ് ഡോട്ട് കോം പ്രശ്നത്തേക്കാളും വലിയ വാര്‍ത്തയാണു ഒരു തന്നെപൊക്കി ലേഖനം വിക്കിസംരംഭങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത എന്നറിഞ്ഞതില്‍ സന്തോഷം."
ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ. തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?
"പിന്നെ ചന്ദ്രേട്ടന്‍ പലയിടത്തും, ഇംഗ്ളീഷ്, ഹിന്ദി വിക്കികളില്‍ തന്റെ ലേഖനം ഇട്ടിട്ടു അതാരും ഡിലീറ്റിയിട്ടില്ല എന്നു പറഞ്ഞു കണ്ടു. അതു വിക്കിയിലെ ലേഖനങ്ങളുടെ താളും, യൂസേര്‍പേജും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാഞ്ഞിട്ടാണു."
ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.
"ഞാന്‍ മനോരമയെക്കുറിച്ചല്ലല്ലോ പറഞ്ഞത്. അങ്ങനെ ഈ പൊസ്റ്റില്‍ പറഞ്ഞിട്ടും ഇല്ല. എന്നോട് മനോരമയെക്കുറിച്ചും അല്ല ചന്ദ്രേട്ടന്‍ പറഞ്ഞതും. വേറൊരു ടയറു കമ്പനിയുടെ കാര്യമാണു. ടയറു കമ്പനിയുടെ പേരു ഞാന്‍ ഇനി ഇവിടെ പറയണ്ടല്ലോ."
എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?
"തിരുവനന്തപുരത്ത് രണ്ടാം അന്തര്‍ദ്ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ അവതാരകനായി വന്ന വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വെയില്‍സിനെ നേരിട്ട് കാണുകയും പ്രസ്തുത പരാതി ഞാന്‍ നേരിട്ട് അവതരിപ്പിക്കുകയും എന്റെ വിസിറ്റിംഗ് കാര്‍ഡ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു "
ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?
"ആ പഠനം ഒരു വിക്കി സംരംഭത്തിലും പ്രസിദ്ധീകരിക്കാന്‍ വിക്കിയുടെ നയം അനുവദിക്കുന്നില്ല എന്നാണു കഴിഞ്ഞ 2.5 -3 വര്‍ഷമായി പലരും പറയുന്നത്."

താങ്കള്‍ പ്രസിദ്ധീകരിച്ച വിശകലനാത്മക സ്വഭാവമുള്ള ലേഖനത്തിനു പറ്റിയ സ്ഥലം ഇതല്ല. ഇതിലെ ഉള്ളടക്കം പുസ്തക ശൈലിയില്‍ വിക്കിപുസ്തകശാ‍ലയില്‍ പ്രസിദ്ധീകരിക്കുകയാവും നല്ലത്. തികച്ചും വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങളാണ് വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടത്. സഹകരിക്കുമല്ലോ.

Manjithkaini 15:50, 19 ജൂലൈ 2006 (UTC)
ഇതായിരുന്നു അന്നത്തെ വിലക്ക്. അതും എന്റെ സംവാദം പേജില്‍. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍ ആണ് ഇത്.
"ലെഖനത്തിലെ വിഷയത്തെ കുറിച്ച് മാത്രം സംവദിക്കുക. ഇവിടെ ജാതിയും മതവും ഒന്നും കയറ്റണ്ട. അനാവശ്യകമെന്റുകള്‍ ഡിലീറ്റുന്നു."
അതുതന്നെയാണോ സന്തോഷും, കുറുമാനും, VM ഉം മറ്റും അവതരിപ്പിച്ചിട്ടുള്ളത്? ഫാര്‍മറുടെ മേക്കിട്ട് കയറന്നത് കാണാന്‍ ഒരു സുഖം.

"ഉത്തരം മുട്ടുമ്പൊള്‍ മുണ്ടു പൊക്കി കാണിക്കുക എന്നു കേട്ടിട്ടുണ്ടൂണ്ട്. ഇവിടിപ്പോ മൈക്രോസോഫ്റ്റിനെ ഒക്കെ കൊണ്ടു വരേണ്ട വാര്യമെന്താ. മനോരമ, ടയറു കമ്പനി, മൈക്രോസോഫ്‌‌റ്റ് ഇങ്ങനെ പല വിധ മുണ്ടുകള്‍ കുറേ നാളായി പൊക്കി കൊണ്ടിരിക്കുന്നു. ഈ വഹ സാധനങ്ങള്‍ വായിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കൂടി സംഭാവനചെയ്യാന്‍ അനുമതി ഉള്ള ഇടമാണു വിവിധ വിക്കിസംരഭങ്ങള്‍. അല്ലാതെ അതു സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ഈ വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ ഒക്കെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നരായിരിക്കണം അല്ലെന്കില്‍ വിക്കി ഉപയോക്താക്കള്‍ ആയിരിക്കണം എന്ന ഡിസ്‌‌ക്ളൈമര്‍ പൊസ്റ്റില്‍ ഇട്ടിട്ടും ഇല്ല.

വിക്കിഉപയോക്തക്കാള്‍ കൂടുതലും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവരായിരിക്കാം. എന്നു വച്ച് മൈക്രോസോ‌‌ഫ്റ്റ് ഉപയോഗിക്കുന്നവര്‍ക്ക് അവിടെ അയിത്തമൊന്നും ഇല്ല. മനോരമയിലേയും വെബ്ബ് ദുനിയയിലേയും ടയറു കമ്പനിയിലേയും ആള്‍ക്കാര്‍ക്കും അവിടെ വരാം.

ഞാന്‍ ഈ പോസ്റ്റിന്റെ കമ്നെറ്റ് ഓപ്ഷന്‍ ഇവിടെ ക്ളോസ് ചെയ്യുന്നു. ഇനി മറുപടികള്‍ പറയാന്‍ ഉള്ളവര്‍ ഒക്കെ അവരവരുടെ ബ്ളോഗുകളീല്‍ കൂടെ പറഞ്ഞാല്‍ മതി."
ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും. ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു. വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു. ഞാനഭിമാനിക്കുന്ന റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനത്തെപ്പറ്റി ഒരു വാക്കുപോലും ഉരിയാടാതെ വിക്കിയില്‍ എന്റെ സംവാദം പേജില്‍ ഇത് പ്രസിദ്ധീകരിക്കാമെന്നിരിക്കെ അതിനുപോലും സമ്മതിക്കാതെ എന്നെ ആട്ടിയോട്ടിക്കുന്നതില്‍ ചിലര്‍ വിജയം കൈവരിച്ചു. അങ്കിള്‍ എന്ന മാന്യതയുള്ള വ്യക്തിയുമായി ചേര്‍ന്ന പരസ്പരധാരണ ഉണ്ടാക്കി എന്ന ഷിജുവിന്റെ അപവാദ പ്രചരണം എത്രത്തോളം തരംതാണതാണെന്ന് പറയേണ്ടതില്ലല്ലോ.
::: VM ::: said...
സന്തോഷ്ജീ‍ീ‍ീ‍ീ!!!! ഐ കാണ്ട് ബിലീവ് ദിസ്..
ഗോപാലക്രിഷ്ണനോ?? യേതു കോവാലക്രിഷ്ണം?? ഇമ്മടെ ഈ കോവാലനാണോ>??? ( http://www.kovaalan.blogspot.com/ )

(പരസ്യമെങ്കിലും മര്യാദക്കു ശ്രദ്ധിക്കൂ സന്തോഷ്ജീ ;) സീരിയലു വിട്.. )
ഇത് നീക്കണ്ട അവിടെത്തന്നെ കിടക്കട്ടെ മുണ്ടുപൊക്കിക്കാണിക്കുന്നതിനേക്കാള്‍ നല്ല പദങ്ങള്‍ അവിടുണ്ട്.
എന്നാല്‍ സെര്‍ച്ച് എഞ്ചിനുകള്‍ ആവശ്യക്കാരന് വേണ്ടത് കണ്ടെത്തുവാനുള്ള സംവിധാനം നില നില്‍ക്കുന്നിടത്തോളം ഞാന്‍ പ്രസിദ്ധീകരിക്കുന്ന വിശകലനങ്ങള്‍ ആവശ്യക്കാരന് ലഭിക്കുകതന്നെ ചെയ്യും. മറ്റൊരിടത്തും ലഭിക്കാത്ത ഒരു വിഷയം എന്റെ മാത്രം പേജില്‍ ലഭിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്നം തന്നെയാണ്.
അനിലിന്റെ അച്ഛന്‍ മരിച്ച് മരണമന്വേഷിച്ച് ചെന്ന എന്റെ കൈവശം പട്ടമരപ്പല്ലായിരുന്നു മറിച്ച് ചിന്തയില്‍ പ്രസിദ്ധീകരിച്ച ലേഖനം ആര്‍.പി.ശിവകുമാര്‍ തിരുത്തിത്തന്നതിന്റെ പ്രിന്റൌട്ട് ആയിരുന്നു. അതിന് റബ്ബറുമായി ഒരു ബന്ധവും ഇല്ലായിരുന്നു. മരണമന്വേഷിച്ച് ചെന്ന ഞാന്‍ അന്ന് പരിമിതമായ അറിവുകള്‍ ഉണ്ടായിരുന്ന അവസരമായിരുന്നതിനാല്‍ കിട്ടുന്ന അവസരങ്ങള്‍ എന്റെ സംശയ ദൂരീകരണത്തിന് വിനിയോഗിച്ചിരുന്നു. ആ തെറ്റ് ഞാന്‍ സമ്മതിക്കുന്നു. മുമ്പും ഈ തെറ്റ് ഏറ്റ് പറഞ്ഞിരുന്നെങ്കിലും അനിലിനും കുമാറിനും തങ്ങളുടെ അച്ഛന്‍ മരിച്ച ദഃഖവുമായി കഴിഞ്ഞിരുന്ന അവസരത്തില്‍ ഞാനിത്തരത്തില്‍ ചെയ്ത ചതെറ്റ് അവരെ വേദനിപ്പിച്ചു എന്നതാണല്ലോ പുറം ലോകം അറിയാന്‍ ഇടയാക്കിയത്.
അനിലിന്റെയും കുമാറിന്റെയും അച്ഛന്റെ മരണമന്വേഷിച്ച് ചെന്ന ഞാന്‍ ചെയ്ത തെറ്റിന് ബൂലോഗരുടെ മുന്നില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു.

10 അഭിപ്രായങ്ങൾ:

 1. പ്രിയപ്പെട്ട കേരളഫാര്‍മര്‍,

  അനാവശ്യം കാണിക്കുന്നതിനും ഒരു അതിരുണ്ടു്. മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയും അതിന്റെ കൂടെയുള്ള ഗൂഗിള്‍ സ്റ്റാറ്റസ് വാക്യവും എന്റേതാണു്. അതിനു താഴെ മുണ്ടു പൊക്കി എന്നും മറ്റും കൊടുത്തിരിക്കുന്ന വാക്യങ്ങളൊന്നും എന്റേതല്ല. വായിച്ചാല്‍ അങ്ങനെയേ തോന്നൂ.

  നിങ്ങള്‍ ഇതു് ഇതിനു മുമ്പും ചെയ്തും ചെയ്തിട്ടുണ്ടു്. ഞാന്‍ കമന്റിട്ട ഒരു പോസ്റ്റ് മാറ്റിയെഴുതി ഞാന്‍ പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റെഴുതി എന്നു വരുത്തിത്തീര്‍ത്തു. നിങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നതു് അന്നു നിര്‍ത്തിയതാണു്.

  നിങ്ങള്‍ക്കു് എന്റെ ഫോട്ടോ നിങ്ങളുടെ പോസ്റ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആരു് അനുവാദം തന്നു? എന്റെ ഫോട്ടോ റബര്‍ കണക്കല്ല. ചിത്രകാരന്റെ പിടലിയ്ക്കു കയറിയതിനു ശേഷം എന്റെ മുകളിലാണോ?

  ദയവായി, അല്പം മര്യാദ നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്റെ ഫോട്ടൊ അടക്കമുള്ള ഭാഗം നിങ്ങള്‍ മുണ്ടുപൊക്കുന്ന പോസ്റ്റില്‍ നിന്നു മാറ്റുക. വേറെ ഒരു പോസ്റ്റായി ഇട്ടോളൂ. ഉമേഷ് നായരുടെ പ്രൊഫൈല്‍ എന്നു പേരും കൊടുത്തോളൂ.

  പിന്നെ, വിക്കിയില്‍ റബ്ബര്‍ കണക്കു വേണോ എന്ന വിഷയത്തില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ ഇടയ്ക്കു വന്നു കമന്റിട്ട സന്തോഷിന്റെയും പ്രൊഫൈലില്‍ വാക്യമിട്ട എന്റെയും പുറത്തു കയറുന്ന വിദ്യ കൊള്ളാം. അങ്ങാടിയില്‍ തോറ്റതിനു് അമ്മയോടു്!

  പിന്നെ, താങ്കള്‍ക്കു നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ എന്റെ സ്റ്റാറ്റസ് മാറ്റിയേക്കാം: “ഒരു വിസിറ്റിംഗ് കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍... ജിമ്മി വെയില്‍‌സിനു കൊടുക്കാമായിരുന്നു...” എന്നു്.

  മറുപടിഇല്ലാതാക്കൂ
 2. ഉമേഷ്,
  "ദയവായി, അല്പം മര്യാദ നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്റെ ഫോട്ടൊ അടക്കമുള്ള ഭാഗം നിങ്ങള്‍ മുണ്ടുപൊക്കുന്ന പോസ്റ്റില്‍ നിന്നു മാറ്റുക. വേറെ ഒരു പോസ്റ്റായി ഇട്ടോളൂ. ഉമേഷ് നായരുടെ പ്രൊഫൈല്‍ എന്നു പേരും കൊടുത്തോളൂ."
  അതെ മര്യാദ ഒന്നുള്ളതുകൊണ്ടു മാത്രം താങ്കള്‍ പറഞ്ഞതുപോലെ ചെയ്തു. പക്ഷെ വേറെ പോസ്റ്റൊന്നും തല്കാലം ഇടാന്‍ ഉദ്ദേശമില്ല.
  "പിന്നെ, വിക്കിയില്‍ റബ്ബര്‍ കണക്കു വേണോ എന്ന വിഷയത്തില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ ഇടയ്ക്കു വന്നു കമന്റിട്ട സന്തോഷിന്റെയും പ്രൊഫൈലില്‍ വാക്യമിട്ട എന്റെയും പുറത്തു കയറുന്ന വിദ്യ കൊള്ളാം. അങ്ങാടിയില്‍ തോറ്റതിനു് അമ്മയോടു്!"
  താങ്കള്‍ക്ക് സ്വന്തം കാര്യം പറഞ്ഞാല്‍ പോരെ? സന്തോഷ് വന്ന് കമെന്റിട്ടത് എന്തായിരുന്നു? അതിന് VM ന്റെ മറുപടിയും. ഞാന്‍ വിക്കിയില്‍ റബ്ബര്‍ കണക്കിടാതെ വിജയിക്കുകയാണ് ചെയ്തത് എന്ന് "ഞാന്‍" എന്ന ബ്ലോഗറിട്ട കമെന്റ് വായിച്ചാലും മനസിലാകുന്നില്ലെ? ഷിജു അലക്സിട്ട പല തെറ്റായ വിവരങ്ങളും ഉണ്ടല്ലോ അതിനെതിരെ ഒരു വാക്കുപോലും താങ്കള്‍ക്കില്ല. കാരണം എന്റെ റബ്ബര്‍ കണക്കുകള്‍ വിവരം കെട്ടവന്റേതായിപ്പോയില്ലെ.
  നന്ദിയുണ്ട് റബ്ബര്‍ കണക്കുകള്‍ എന്റേത് മാത്രമായി നിലനിറുത്താന്‍ സഹായിച്ചതിന്.
  "അനാവശ്യം കാണിക്കുന്നതിനും ഒരു അതിരുണ്ടു്. മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയും അതിന്റെ കൂടെയുള്ള ഗൂഗിള്‍ സ്റ്റാറ്റസ് വാക്യവും എന്റേതാണു്. അതിനു താഴെ മുണ്ടു പൊക്കി എന്നും മറ്റും കൊടുത്തിരിക്കുന്ന വാക്യങ്ങളൊന്നും എന്റേതല്ല. വായിച്ചാല്‍ അങ്ങനെയേ തോന്നൂ"
  മുണ്ട് പൊക്കിയെന്നൊക്കെ പറയുന്നത് മാന്യതയുള്ള ഭാഷ അല്ലെന്ന് താങ്കള്‍ക്കറിയാമെങ്കില്‍ അത്തരം ഒരു കമെന്റ് ഇട്ട ഷിജു അലക്സിട്ടതിനെപ്പറ്റി താങ്കള്‍ക്ക് ഒന്നും പറയാനില്ലെ?

  മറുപടിഇല്ലാതാക്കൂ
 3. Mr. Nair, There are a number of reasons why I feel (I don’t know about others) that you are a fraud, inconsiderate, selfish and idiotic person.

  You are selfish to the core. In your opinion, there is not a thing in this world that is more important than you. You are nothing more than another face in the crowd for Jimmy or anyone else here. You are just an ex-military guy making a living out of a plantation and blabbering. I don’t really feel that you are fit to call yourself as a farmer itself. You are not trying to help anyone else as you are trying to prove. All you are trying to do is to help yourself to fame. And as far as I see, you will do anything and step on anyone's head to achieve that.

  You are very inconsiderate to other's feelings. Just like you have anger, hurt, happy, sad feelings, you don’t expect others to have the same. Again, this go back to point one. Look in your blog and count how many articles you wrote to defame wiki projects. I wish you felt like using that time and energy to water your plantations. At least you would have got some benefit out of it.

  You use others personal information available to you for your own good, without their permission. if I were them, I would have sued you big time for invasion of privacy. Oh btw, that would have been an opportunity to teach the lawyers and the judges about your inventions too. In this blog, you advertised one person's email id, name and photo. I wonder why Umesh is not suing you yet. May be he has learnt about rubber already. Or may be he is very considerate about the lawyers and Judges who will have that pleasure. Chats are private conversations to. You are no less than Narada and a weed anyway.

  Any wiki projects run by its rules, despite what the admins or any others say. It is your responsibility to read the terms and understand what it is. What is the use of arguing that he told this and he told that? This is why everyone plays you like the monkey in the street. If you have some dignity left within you, try not to be that monkey. Do you really think that SMC or any other online organizations are going to help you become the next president of India? Stop living in dreams and start living. People respect your age and don’t think that as a weakness of others. That does not give you the license to sit on their shoulders and shit.

  You say a lot about opensource, open office and stuff like that. Have you ever thought about the fact that the kids these days contribute to develop these, yet not boast about it? You should be way more intelligent and level headed than them. But, you are simply nothing more than a jug head.

  Enough said, Please stop your stupidity and be a man.

  മറുപടിഇല്ലാതാക്കൂ
 4. ഈ മറുപടി ഈ വിഷയത്തിലുള്ള എന്റെ അവസാനത്തെ കമെന്റ് ആണ്. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന പോസ്റ്റ് ഇട്ടതിന്റെ ഉദ്ദേശം, റബ്ബറിന്റെ സ്ഥിതി വിവരക്കണക്കും, അങ്കിളിന്റെ കണ്ടുപിടുത്തങ്ങളും എന്തു കൊണ്ടു വിക്കിയില്‍ യോജിക്കില്ല എന്നു ചൂണ്ടിക്കാണിക്കാനാണു.

  അതു ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട എല്ലാ കഷികള്‍ക്കും (വെബ്ബ് ദുനിയക്കൊഴിച്ച്) മനസ്സിലായ സ്ഥിതിക്ക് ഈ സംവാദം ഇനിയും നീട്ടി കൊണ്ടു പോയി ചന്ദ്രേട്ടന്റെ ബ്ളോഗിലെ പോസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ എനിക്ക് താല്പര്യം ഇല്ല. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് എനിക്ക് അന്താരാഷ്ട്ര പ്രശസ്തി തന്നതില്‍ പ്രത്യേക നന്ദിയുണ്ട്. :)

  ഈ വിഷയം അല്ലാത്ത പല പരിപാടികളും എനിക്കുണ്ടേ. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കു കൊണ്ട് കാലാകാലം കഴിയാന്‍ പറ്റില്ലല്ലോ. റബ്ബര്‍ പുഴുങ്ങി തിന്നാല്‍ വിശപ്പും മാറില്ലല്ലോ

  മുണ്ട് പൊക്കിയെന്നൊക്കെ പറയുന്നത് മാന്യതയുള്ള ഭാഷ അല്ലെന്ന്

  ആദ്യം തന്നെ ഈ പ്രസ്താവനയ്ക്കുള്ള ഉത്തരം. അതു എന്റേന്നു പറ്റിയ ഒരു തെറ്റാണു അതു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.
  അതു ഒന്നു മയപ്പെടുത്തി "അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്" എന്നു പറയാം. ബ്ളോഗറില്‍ ഇട്ട കമ്നെറ്റ് തിരുത്താന്‍ മാര്‍ഗ്ഗമില്ല. അല്ലേല്‍ തിരുത്തായിരുന്നു. വായ് വിട്ട വാക്കും കൈവിട്ട ആയുധവും എന്നതു പോലെ അതു പോയി. ആ പ്രസ്ഥാവന ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.

  പക്ഷെ ഉത്തരം മുട്ടുമ്പോള്‍ മനോരമയേയും, ടയറു കമ്പനിയേയും, മൈക്രോ സോഫ്റ്റ്‌‌റ്റിനേയും ഒക്കെ കൊണ്ടു വരുന്ന പരിപാടിക്കു എന്താ പറയുക എന്നു എനിക്ക് അറിയില്ല. അതു സൂചിപ്പിക്കാന്‍ വേണ്ടിയാണു ഞാന്‍ അതു പറഞ്ഞതും.


  ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍.


  അതു പോരാ എന്നു തന്നെയാണു ഇത്രയും കാലം പറഞ്ഞത്. സ്വന്തം ലേഖനമായി നില്കാനുള്ള ഒരു വകയില്ല എന്നതു തന്നെ അതിന്റെ കാരണം. പിന്നെ അങ്കിളിന്റെ കണ്ടുപിടുത്തതെകുറിച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളേ ഇപ്പോഴറിയൂ. അല്ലാതെയുള്ള വേണം. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം തിരഞ്ഞു പോകുന്ന ആള്‍ക്ക് അതു തപ്പിപിടിക്കാന്‍ കഴിഞ്ഞേക്കും . എന്തായാലും അതു എന്റെ ജോലിയല്ല. ഞാന്‍ നേരത്തെ പലയിടത്തായി സൂചിപ്പിച്ച പോലെ "മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രം" എന്നൊരു ലേഖനത്തില്‍ മാത്രമേ അങ്കിളിന്റെ സംഭാവനയ്ക്കു സ്കോപ്പുള്ളൂ. അല്ലാതെ "കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളത്തില്‍ തെളിയിച്ച ആള്‍ " എന്നൊക്കെ ലേഖനത്തിന്റെ തലക്കെട്ട് കൊടുക്കാന്‍ വിക്കിപീഡിയ ബ്ളോഗല്ല.

  അപ്പോള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോള്‍ അതു എഴുതുന്ന ആള്‍ വ്യക്തമായ തെളിവൊടെ അങ്കിളീന്റെ സംഭാവനയ്ക്കു വിക്കിയില്‍ വരാനുള്ള യോഗ്യത ഉണ്ടെങ്കില്‍ അതു അതില്‍ രേഖപ്പെടുത്തുമായിരിക്കും.


  വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.


  ഞാന്‍ എന്തു കൊണ്ട് അതു പറഞ്ഞു എന്ന് http://keralafarmeronline.com/first-malayalam-fonts എന്നതില്‍ അങ്കിളിന്റെ കമെന്റുകളൂം എന്നോടു തിരുവനന്തപ്രത്തു വച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്ത് ഞാന്‍ പറയാം. പക്ഷെ അത് അങ്കിള്‍ പറഞാല്‍ മാത്രമേ പറയൂ. കാരണം ചന്ദ്രേട്ടന്റെ രബ്ബര്‍ സ്ഥിതിവിവരക്കണക്ക് അഭ്യാസം വിക്കിയില്‍ എത്തിക്കാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രമാണു അങ്കിളിന്റെ സംഭാവന ഉപയോഗിച്ചത്. ഇനി എന്തെലും ഞാന്‍ ഇതിനെക്കുറിച്ച് എഴുതിയാല്‍ അതു അങ്കിളിനു തന്നെയാണു മാനക്കേടാവുക.(നിക്കു സ്വകാര്യമായി ഒരു മെയില്‍ അയച്ചാല്‍ അങ്കിളീണോടു പറയാനുള്ലതു സ്വകാര്യമായി ഞാന്‍ പറഞ്ഞോളാം. അതു ബ്ളോഗിലിട്ടു സ്ഥിതിവിവരകണക്കിനെ വാര്‍ത്തകളില്‍ നിര്‍ത്താനുള്ള ഒരു ഉപാധി ആക്കാന്‍ എനിക്ക് ഒരു ഉദ്ദേശവും ഇല്ല)


  പിന്നെ നായര്‍ സംഘത്തിന്റെ കാര്യം എഴുതിയതു ഞാനൊന്നും അല്ലല്ലോ. മറ്റാരെങ്കിലും എന്തേലും ഒക്കെ എഴുതുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. എന്റെ ബ്ളോഗിലെ അനോനി കമ്നെന്റിനുള്ള ഓപ്‌‌ഷന്‍ നിര്‍ത്താന്‍ ഉദ്ദേശവും ഇല്ല. കാരണം ആളെക്കൂട്ടാനും വിവാദം ഉണ്ടാക്കാനും വേണ്ടി ബ്ളോഗ് എഴുതുന്ന ആളല്ല ഞാന്‍.


  ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ.


  അതൊന്നും എനിക്കറിയേണ്ട കാര്യമില്ല. ഞാന്‍ റബ്ബറില്‍ ഗവേഷണം ചെയ്യുന്ന ആളല്ല. എനിക്ക് അതിന്റെ ഉള്ളുകള്ളികള്‍ അറിയേണ്ട കാര്യവും ഇല്ല. വ്യക്തിപരമായി റബ്ബര്‍ പോലുള്ള എല്ലാ തരം നാണ്യ വിളകളുടെ കൃഷിയോടും എതിര്‍പ്പുള്ള ആളാണു ഞാന്‍. റബ്ബര്‍ പുഴുങ്ങി തിന്നു ജീവിക്കാന്‍ പറ്റില്ലല്ലോ. :)

  ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കിസംരംഭത്തിലും അനുവദനീയമല്ല. അതു കൊണ്ട് തന്നെയാണു സ്ഥിതിവിവരക്കണക്ക് വിക്കികളില്‍ നിന്നു ഒഴിവാക്കിയത്.


  പിന്നെ ഓപ്പണോഫീസിന്റെ മാഹാത്മ്യങ്ങള്‍ എനിക്ക് കേക്കണ്ട. കാരണം ഞാന്‍ 24 മണിക്കൂറും അതില്‍ തന്നെയാണു പണിയുന്നത്. ഓപ്പണോഫീസില്‍ തയാറാക്കിയതു കൊണ്ട് റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു മഹത്വം കൂടിയെങ്കില്‍ ആ സ്ഥിതി വിവരക്കണക്കിനു എന്തോ പ്രശ്നമുണ്ട്. സ്ഥിതിവിവരക്കണക്ക് വായിക്കാന്‍ പറയരുത് പ്ളീസ്. എനിക്ക് വേറെ പണിയുണ്ട്.  തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?

  അതില്‍ എന്തിനാ ചന്ദ്രേട്ടന്‍ അഭിമാനിക്കുന്നത്. ചന്ദ്രേട്ടനാണോ ആ തീരുമാനം എടുത്തത്? ആ കേന്ദ്രം കൊണ്ടു വരാന്‍ സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിച്ചതു ചന്ദ്രേട്ടനാണോ? ആ കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്ന സ്ഥലം കൊടുത്തതു ചന്ദ്രേട്ടനാണോ? അതോ ഇനി ഇപ്പോ തിരുവനന്തപുരം ബ്ളോഗര്‍മാരുടെ വല്ല സംരഭംവും ആണോ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം? ഈ വക കാര്യങ്ങള്‍ ഒന്നുംമല്ല അഭിമാനത്തിനു കാരണം എങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അഭിമാനിക്കാന്‍ ഉള്ള സംഗതിയാണതു.


  ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.


  3 വര്‍ഷത്തിനു മേലായി ചന്ദ്രേട്ടേട്ടന്‍ വിക്കിയില്‍ എത്തിയിട്ട്. അപ്പോള്‍ അതില്‍ എന്തൊക്കെ ആവാം ആവില്ല എന്നുള്ള അവബോധത്തിനു സമയം അതിക്രമിച്ചു. വിക്കിയുടെ നയം പ്രകാരം അനുവദനീയമല്ല എന്നുള്ള നയം തന്നെ എടുത്ത കാണിച്ച സ്ഥിതിക്കു ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. ഒരു ലേഖനം വിക്കിയില്‍ ഇടാവോ എന്നതു വിക്കിയില്‍ എഡിറ്റ് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ഉപയോക്താക്കള്‍ക്കു തോന്നുന്ന സംശയമാനൂ. മൂന്നു വര്‍ഷങ്ങള്‍ക്കു മേലായി വിക്കിയെ പരിചയമുള്ള ഒരാള്‍ ചോദിക്കേണ്ട ചോദ്യമല്ല അത്. സ്വന്തം കണ്ടു പിടുത്തം മാത്രമേ വിക്കിയിലെഴുതൂ എന്നു ശഠിക്കുന്നതിന്റെ പ്രശ്നമാണിതു.

  അല്ല ഞാന്‍ ഇതെന്തിനാ പിന്നേം പറയുന്നതു പലയിടത്തായി പലരായി പറഞ്ഞതാണല്ലോ. വിക്കി യൂണീവേറ്‌‌സിറ്റിയില്‍ റിസേര്‍ച്ചിനു റെഫ്‌‌റന്‍സ് ആയി വെക്കാന്‍ പറ്റാത്തതു കൊണ്ടു തന്റെ ലേഖനം വിക്കിയില്‍ പറ്റില്ല എന്നു പല ആളുകള്‍ പറഞ്ഞതില്‍ നിന്നു ചന്ദ്രേട്ടന്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ ഞാനെതു പറയാന്‍. പി.എച്ച്.ഡിക്കാര്‍ക്ക് വായിക്കാന്‍ വേണ്ടി മാത്രമല്ല വിക്കിയില്‍ ലേഖനം എഴുതപ്പെടുന്നത്.

  എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?


  കമ്പനി ഏത്, എന്തു പറഞ്ഞു എന്നതല്ല ഇവിടെ പ്രശ്നം.അങ്ങാടിയില്‍ തോറ്റതിനോട് അമ്മയോട് എന്ന പറഞ്ഞമാതിരി, ഉത്തരം മുട്ടുമ്പോള്‍ മനോരമ, ടയറു കമ്പനി, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വിവിധ നമ്പറുകള്‍ ഇറക്കുന്നതാണു. വിക്കി ഈ പറഞ്ഞ സംഗതികള്‍ ഒന്നുമല്ല ഓടിക്കുന്നത്. അവര്‍ മാസാമാസം അയച്ചു തരുന്ന ചെക്കുകള്‍ കൊണ്ടല്ല മലയാളം വിക്കി പ്രവര്‍ത്തകര്‍ കഞ്ഞി കുടിക്കുന്നതും.


  ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?

  സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ പങ്കെടുത്തതു സര്‍ക്കാരിന്റെ ക്ഷണപ്രകാരവും മലയാളം വിക്കി സംരംഭങ്ങളെ അവിടെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയും കൂടി മാത്രമാണു. അതിനപ്പുറം ഒരു പരിപാടിയും അജന്‍ഡയും ഞങ്ങള്‍ക്കില്ലായിരുന്നു. അതല്ലാതെ അവിടെ വരുന്ന പ്രമുഖരോടൊപ്പം നിന്ന് പടം എടുത്തു എഫ്.എസ്.എഫ്.എസിലെ ചില പ്രമുഖര്‍ http://keralafarmeronline.com/fsfs-vips/lang/ml/ എന്ന രീതിയില്‍ ഞങ്ങളുടെ പടം എടുത്തു പ്രദര്‍ശിപ്പിക്കാന്‍ ആയിരുന്നില്ല ഞങ്ങള്‍ അവിടെ വന്നത്.

  പിന്നെ ഞങ്ങള്‍ക്കാര്‍ക്കും റബ്ബറിന്റെ സ്ഥിതി വിവരണക്ക് വിക്കിയില്‍ കയറ്റുന്നതു സംബന്ധിച്ച് ജിമ്മിയോട് പരാതി ബോധിപ്പിക്കാനോ, വിസിറ്റിങ്ങ് കാര്‍ഡ് കൊടുക്കാന്‍ വേണ്ടി ജിമ്മിയെ കാണാനോ ഉദ്ദേശം ഉണ്ടായിരുന്നില്ല. കാരണം എനിക്ക് വിസിറ്റിങ്ങ് കാര്‍ഡൊന്നും ഇല്ല. (വിസിറ്റിങ്ങ് കാര്‍ഡുണ്ടായിരുന്നെങ്കില്‍ ............ഞാനും ജിമ്മിക്കു ഒരെണ്ണം കൊടുത്തേനേ....) വിസ്റ്റിങ്ങ് കാര്‍ഡ് അടിച്ചിറക്കി നാടു നീളെ വിതരണം ചെയ്യാനുള്ള പരിപാടികള്‍ ഒന്നും ഞാന്‍ ചെയ്യുന്നില്ല. ഈ വിസിറ്റര്‍മാര്‍ എല്ലാം കൂടി വീട്ടിലേക്ക് വന്നാലോ മെയില്‍ അയച്ചാലോ അതിനൊന്നും പിറകേ പോകാന്‍ എനിക്കു സമയവും ഇല്ല.

  ജിമ്മിയെ ജിമ്മിയുടെ സെഷന്‍ കഴിഞ്ഞപ്പോ കണ്ടു, പരിചയപ്പെട്ടു. അത്ര തന്നെ. അതിനപ്പുറം അതില്‍ ഒന്നും ഇല്ല. ഇനിയിപ്പം കണ്ടിലേലും ഒരു കുറവും ഉണ്ടാവുമായിരുന്നില്ല.

  ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും.

  വെറുതെ പൂട്ടുകയല്ല ചെയ്തത്. പറഞ്ഞിതിനൊക്കെ മറുപടി തന്നിട്ടു തന്നെയാണു. കോലാവന്മാരും കിങ്കരന്മാരും "റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും" എന്ന പോസ്റ്റ് വന്നതിനു ശേഷമല്ലല്ലോ ജന്മമെടുത്തത്. അവര്‍ പറയുന്നതിനു ഞാന്‍ ഉത്തരവാദിയും അല്ല.

  ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു.


  വിക്കി പോളിസി അങ്ങനെ തോന്നിയ പോലൊന്നുമല്ല ഉണ്ടാക്കുന്നതു. ആവശ്യത്തിനു ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷം മാത്രമാണു. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു വേണ്ടി മാത്രമല്ലാതെ വിക്കിയില്‍ വന്നിരുന്നുവെങ്കില്‍ അങ്ങനെയുള്ള നയരൂപീകരണത്തില്‍ ചന്ദ്രേട്ടനും പങ്കാളീയാവാമായിരു. അല്ലാതെ ബ്ളോഗുകളിലൂടെയും മെയിലിങ്ങ് ലിസ്റ്റുകളില്‍ കൂടെയും ഉള്ള ചര്‍ച്ചകളിലൂടെയും മറ്റും അല്ല വിക്കി നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

  വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു.

  വളരെ നന്നായി. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ജിമ്മി വെയില്‍സിനു വിസ്റ്റിങ്ങ് വാര്‍ഡ് കൊടുക്കില്ലായിരുന്നു അല്ലേ. യൂണിവേറ്‌‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രമല്ല വിക്കി ലേഖനങ്ങള്‍ എഴുതപ്പെടുന്നത്. അവരല്ല വിക്കിയിലെ വായനക്കാരുടെ ഭൂരിപക്ഷവും. പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രം ലേഖനമെഴുതുന്നവര്‍ക്കു സ്വകാര്യസൈറ്റും ക്നോളും ഒക്കെ തന്നെ നല്ലത്. അതിനെയൊന്നും എവിടെയും വിലക്കുകയും ഇല്ല. ഏതു കാര്യവും എന്റെ മഹത്തായ കണ്ടു പിടുത്തം എന്ന രീതിയില്‍ അവിടെ പ്രദര്‍ശിപ്പിക്കാം. ആരും ചൊദ്യം ചെയ്യില്ല.

  അപ്പോള്‍ സംഗതികള്‍ ആവശ്യത്തില്‍ കൂടെ വിശദീകരിച്ചു. ഇനി അപ്പോ 2010-ത്തില്‍ വീണ്ടും റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുമായി വിക്കിയില്‍ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 5. Dreamer,
  "you are a fraud, inconsiderate, selfish and idiotic person."
  Yes I am that person. I agree with your point. You may be GOD for others.
  ഷിജു അലക്സ്,
  "അപ്പോള്‍ സംഗതികള്‍ ആവശ്യത്തില്‍ കൂടെ വിശദീകരിച്ചു. ഇനി അപ്പോ 2010-ത്തില്‍ വീണ്ടും റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുമായി വിക്കിയില്‍ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു."
  ഇല്ല 2010 ആയാലും ഞാന്‍ മലയാളം വിക്കിയിലേക്കില്ല. കഴിയുമെങ്കില്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്ന ഒരു വരിപോലും മറ്റാരും ഉല്‍പ്പെടുത്താതിരിക്കുവാന്‍ ശ്രമിക്കൂ.
  ആംഗലേയ വിക്കിയിലും ഇനി ഞാന്‍ ചേര്‍ക്കില്ല. അതില്‍ ഇട്ടത് ഞാനായിട്ട് നീക്കുകയും ഇല്ല. മറ്റാരെങ്കിലും നീക്കിയാല്‍ പരാതിയും ഇല്ല.

  മറുപടിഇല്ലാതാക്കൂ
 6. No, I'm not as bad as you to think that way. I'm on my own, and I have no friends here in the virtual world to satisfy.You can take it as an open critical review if you can. else you can delete that comment at your will. Military life should have taught you to learn from mistakes and move on. if you didnt sit in the class, you are too old for it now.

  മറുപടിഇല്ലാതാക്കൂ
 7. പ്രിയപ്പെട്ട ഫാര്‍മര്‍, അങ്കിള്‍,

  ചില കാര്യങ്ങള്‍ പറയാതെ വയ്യ.

  മുന്‍പ് ഞാന്‍ മലയാളം വിക്കിപീഡിയയില്‍ ആക്ടീവ് ആയിരുന്നു. എന്തുകൊണ്ടോ, ജിമ്മി വെയിത്സിനെ പോയിക്കാണുന്നതില്‍ വലിയ പ്രാധാന്യം തോന്നിയില്ല, പോയും ഇല്ല. ബ്ലോഗര്‍ സൈറ്റ് ഉണ്ടാക്കിയ മുതലാളി വന്നാല്‍ ചിലപ്പോള്‍ ഞാന്‍ പുള്ളിയെയും പോയി കാണില്ല.

  വിക്കിപീഡിയയില്‍ എഴുതുന്നതിന് ആര്‍ക്കും ഒരു ഫേക്ക് ഐഡി ഉപയോഗിക്കാം എന്നിരിക്കേ, എഴുതുന്ന ആളുടെ പ്രായം, വിലാസം, യോഗ്യത, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. കോണകമുടുക്കാന്‍ പ്രായമാകാത്ത പയ്യന്മാര്‍ എന്നോ തലമൂത്തുനരച്ച പണ്ഠിതവൃദ്ധന്മാര്‍ എന്നോ അവിടെ വ്യത്യാസമില്ല. അറിവും യോഗ്യതയുമൊക്കെ - വിക്കിപീഡിയയിലെ പ്രവര്‍ത്തന പരിചയം വെച്ച് - വിക്കി അംഗങ്ങളാണ് തീരുമാനിക്കുന്നത്.

  അങ്കിളിനോട്: താങ്കള്‍ ഒരിക്കലും ഫാര്‍മറിന്റെ ഈ കളികള്‍ക്ക് നിന്നുകൊടുക്കരുതായിരുന്നു. റബ്ബറിന്റെ ലേഖനവും മലയാളം കമ്പ്യൂട്ടിങ്ങില്‍ താങ്കളുടെ സംഭാവനകളും ഒരിക്കലും കൂട്ടിക്കുഴയ്ക്കാന്‍ അനുവദിക്കരുതായിരുന്നു. You are a respectable man, and what you have done is indeed commendable. Don't let yourself be dragged into these egoistic games.

  മലയാളം വിക്കിപീഡിയ പലരുടെയും അസംഖ്യം മണിക്കൂറുകളുടെ പരിശ്രമത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണ്. ഒരു സ്വാര്‍ത്ഥതാല്പര്യങ്ങളും ഇല്ലാതെയാണ് ഒരുപാടുപേര്‍ ചേര്‍ന്ന് അതിനെ ഇന്നത്തെ നിലയിലാക്കിയത്. അതിനെ വെടക്കാക്കാന്‍ വീണ്ടും ശ്രമിക്കരുത് എന്നുമാത്രം പറഞ്ഞ് നിറുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 8. എന്റെ ഫോട്ടോയും പ്രൊഫൈലും മാറ്റിയതിനു നന്ദി.

  വേറേ പോസ്റ്റൊന്നും വേണ്ടായേ. ഈപ്പറഞ്ഞതു കേട്ടാല്‍ തോന്നും ഞാന്‍ പുറകേ നടന്നു കാലു പിടിച്ചതുകൊണ്ടാണു താങ്കള്‍ എന്റെ ഫോട്ടോ ബ്ലോഗിലിട്ടതെന്നു്! ഇനി എന്റെ ഫോട്ടോ ഇടണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഇതിന്റെ കൂടെ വേണ്ടാ എന്നാണു് ഉദ്ദേശിച്ചതു്.

  പിന്നെ മുണ്ടു പൊക്കുന്ന പ്രയോഗം ആരുടേതാണെന്നു് താങ്കളുടെ പോസ്റ്റില്‍ നിന്നു വ്യക്തമല്ലായിരുന്നു. പാണ്ടിക്കാരുടെ ബാന്‍ഡുമേളം പോലെ കല്യാണമാണോ ശവമടക്കാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത കുറേ കളര്‍ മാത്രം. ആരു പറഞ്ഞാലും അതു ഞാന്‍ പറഞ്ഞതാണെന്നു മാത്രം ആരും കരുതരുതെന്നു വിചാരിച്ചാണു് അതു പറഞ്ഞതു്.

  ഷിജു എന്റെ പടവുമിട്ടു് എന്നെ തെറി പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ അവിടെയും ഉടക്കുണ്ടാക്കിയെന്നിരിക്കും. അല്ലാതെ ഞാന്‍ എവിടൊക്കെ എന്തൊക്കെ പറയണമെന്നു് ഉദ്ബോധിപ്പിക്കാതെ അമ്മാവന്‍ പോയാട്ടേ...

  മറുപടിഇല്ലാതാക്കൂ
 9. Dreamer
  "Please stop your stupidity and be a man."
  താങ്കള്‍ ആംഗലേയത്തില്‍ പറഞ്ഞത് പൂര്‍ണമായും എനിക്ക് മനസിലായില്ലെങ്കിലും ഞാന്‍ ചെയ്യുന്ന സ്റ്റുപ്പിഡിറ്റി അവസാനിപ്പിക്കാനും മനുഷ്യനാവാനും നിര്‍ദ്ദാശം നല്‍കുന്നു.
  എന്നാല്‍ കേട്ടുകൊള്ളു 1995 ഏപ്രില്‍ മാസം മുതല്‍ 2002 മാര്‍ച്ച് വരം റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച കണക്കിലെ +Ve മിസ്സിംഗ് വിപണിയിലുണ്ടായിരുന്ന അധിക സ്റ്റോക്കിനെ കുറച്ചുകാട്ടി വിലയിടിച്ചു അതിന് ശേഷം നാളിതുവരെ -Ve മിസ്സിംഗ് ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ റബ്ബര്‍ കര്‍ഷകരെ കബളിരപ്പിക്കുന്നത് വെളിച്ചം കാട്ടിയതുകൊണ്ട് You are selfish to the core. എന്നതിന് യോജിച്ചവനാകുമോ ഞാന്‍? അതിന് തെളിവ് ഇതാ ഓപ്പണ്‍ ഓഫീസിലൂടെ. ഇത്തരത്തിലൊരു വിശകലനം കൊണ്ട് ഭാരതത്തിലെ പത്തുലക്ഷം കര്‍ഷകരെയും അവരെ ആശ്രയിച്ച് കഴിയുന്ന നാല്പതുലക്ഷം തൊഴിലാളികളെയും ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചിലരുടെയെങ്കിലും ശ്രദ്ധയില്‍ ഇത് പെടാതിരിക്കില്ലല്ലോ.
  2006-07 ല്‍ ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ട റബ്ബറിന്റെ വിലയിലെ തട്ടിപ്പ് വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്തത് ആയിരം രൂപയോളം ചെലവാക്കിയായിരുന്നു. ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി ഇവിടെ 91.82 രൂപ നാലാം തരത്തിന് വിലയുണ്ടായിരുന്നപ്പോള്‍ 2.13 രൂപയ്ക്ക് കയറ്റുമതി ചെയ്തത് ഇവിടെ കാണാം.
  അതേപോലെ കര്‍ഷകര്‍ പ്രതിമാസം വില്‍ക്കുന്നത്, നിര്‍മാതാക്കള്‍ വാങ്ങുന്നത് മുതലായവ മറ്റൊരിടത്തും കിട്ടാത്തത് വിശകലനങ്ങളിലൂടെ ഞാന്‍ പ്രസിദ്ധീകരിക്കുന്നത് a fraud, inconsiderate, selfish and idiotic person ആയതുകൊണ്ടാണോ?
  If you want to see more then visit this page.
  All these details I published from the analysis of Indian Rubber Statistics published by Indian Rubber Board is not for my personal benefits. "All you are trying to do is to help yourself to fame." Is it right?

  മറുപടിഇല്ലാതാക്കൂ