റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന ഷിജു അലക്സിന്റെ പോസ്റ്റ് വായിക്കുന്നവര്‍ ഷിജു അലക്സ് നീക്കം ചെയ്യാത്ത ചിത്രകാരന്റെ കമെന്റ് കൂടി വായിക്കുന്നത് നല്ലതായിരിക്കും. കേരളഫാര്‍മറെപ്പറ്റി വീണുകിട്ടുന്നിടത്തെല്ലാം സഭ്യമല്ലാത്ത രീതിയില്‍ കമെന്റിടുകയും അത് തന്റെ കമെന്ററയില്‍ കൊണ്ട്പോയി ഇട്ട് സായൂജ്യമടയുകയും ചെയ്യുന്ന ചിത്രകാരന്‍. നായര്‍ എന്ന ഒറ്റക്കാരണം മതി ചിത്രകാരന് എന്നോട് വിരോധത്തിനും എതിര്‍ക്കുവാനും. ബീകോം പാസ്സായ ചിത്രകാരന് എന്റെ ഈ ഡാറ്റാ തുറന്ന് നോക്കിയാല്‍ ഒന്നും മനസിലാകുകയില്ല എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?
സര്‍വ്വലോക സമ്മതനും, സര്‍വ്വജ്ഞനും, അറിവിന്റെ കുത്തകാവകാശിയും, പരോപകാരിയായ ചൊറിച്ചില്‍ വിദഗ്ദനുമായ ഫാര്‍മറെ വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ വാലില്‍ തൂക്കിയെടുത്ത് കംബോസ്റ്റു കുഴിയിലെറിഞ്ഞത് മഹാപാതകമായിപ്പോയി എന്നത് അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയായ ചിത്രകാരനെ ഏറെ ചിരിപ്പിക്കുന്നു എന്നു പറയാതെവയ്യ !ചിരിച്ചോ മുരളീ നീ മതിയാവോളം ചിരിച്ചോ. കാരണം വിക്കി മലയാളത്തില്‍ നിന്ന് കേരളഫാര്‍മറെ വാലില്‍ തൂക്കി എറിഞ്ഞ് എന്റെ പ്രശസ്തിയും അംഗീകാരവും കൂട്ടുകയാണ് ചെയ്തത്. കാരണം സെര്‍ച്ചിലൂടെ റബ്ബര്‍ സ്ഥിതിവിവര കണക്കിലേക്കും വിശകലനങ്ങളിലേക്കും എന്റെ പേജില്‍ മാത്രം വന്നെത്തുക എന്നത് എനിക്ക് അഭിമാനം പകരുന്ന ഒന്നാണ് എന്ന് ഇന്റെര്‍നെറ്റിനെപ്പറ്റി അറിയാവുന്ന മുരളിക്കും അറിയാമെന്നുള്ളതാണല്ലോ.
മുരളീ എനിക്ക് വിക്കിമലയാളത്തിന്റെ ഒരംഗീകാരമോ അവിടൊരിടമോ വേണ്ട. ഞാന്‍ ചെയ്യേണ്ട കര്‍മ്മം ഞാന്‍ ചെയ്തു അത്രതന്നെ. വിക്കി എന്നത് എന്റേയോ മുളിയുടെയോ സ്വകാര്യ സ്വത്തല്ല.
ഹലോ കര്‍ഷകന്‍
മറുപടിഇല്ലാതാക്കൂതാങ്കളുടെ ദുഖം മനസ്സിലാകുന്നു. എന്തു ചെയ്യാം, സഹായിക്കാന്‍ ഒരു വഴിയുമില്ല.
വായിച്ചിടത്തോളം ഈ കണക്കുകള്‍ വിക്കിയില്‍ ചേര്‍ക്കാന്‍ അതിന്റെ നിയമവശാല്‍ കഴിയില്ല എന്ന് മനസ്സിലാവുന്നു. വിക്കി അഡ്മിനുകള്‍ക്കാര്‍ക്കെങ്കില്ലും താങ്കളോട് വ്യക്തി വിരോധമോ, ഈ കണക്കുകളോട് ഭയമോ വിരോധമോ ഉണ്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. വിക്കിപീഡിയയില്‍ വരുന്ന വിവരങ്ങള്‍ക്കൊന്നും ഒരാധികാരികതയും ഇല്ല എന്നും അറിയിച്ചു കൊള്ളട്ടെ. പല യൂണിവേഴ്സിറ്റികളിലും വിക്കിപീഡിയയില്‍ നിന്നുള്ള റെഫറെന്‍സുകള്‍ നിരോധിച്ചിരിക്കുന്നു. ഒറിജിനല്‍ സോഴ്സില്‍ നിന്ന് റെഫറെന്‍സ് എടുക്കുന്നതാണ് അഭികാമ്യം. ഇങ്ങനെയിരിക്കെ വിക്കിയില്‍ വന്നില്ല എന്ന കാരണം കൊണ്ട് ഈ കണക്കുകള്‍ തെറ്റാവില്ല.അതിന്റെ വില കുറയുകയുമില്ല.
താങ്കള്‍ കഴിയുമെങ്കില്‍ ഈ കണക്കുകള്‍ റിസേര്‍ച്ച് ചെയുന്നവര്‍ക്കോ മറ്റോ ലഭ്യമാക്കുക
താങ്കളുടെ റെഫറെന്‍സുകളും വ്യ്കതമാക്കണം
സൈറ്റേഷന്‍സ് കൂടുമ്പോള്‍ ഈ കണക്കുകള്‍ക്ക് ഒരാധികാരികത കൈ വരികയും മറ്റു റെഫറന്‍സുകള്‍ വഴി വിക്കിയില്‍ കയറുകയുമാകാം.
ഈ കണക്കുകള്‍ എവിടെ കിടന്നാലും ഒരു പോലെ തന്നെ എന്നര്‍ത്ഥം. വിക്കിക്ക് പൊതു വിജ്ഞാനം കൂട്ടാം എന്നല്ലാതെ ഒരു ആധികാരികതയും ഇപ്പോള്‍ ഇല്ല എന്ന് വീണ്ടും പറയുന്നു. അക്കഡമിക് ലോകത്ത് അതിന്റെ അസ്വീകാര്യത അതിന്റെ തെളിവാണ്. ഭാവിയില്‍ മാറിയേക്കാം.
ഈ വിഷയത്തിനു പിന്നില്‍ ജാതിയും മതവും വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ അവസരവും കാണുന്ന കലാകാരന്മാരായ കൊക്കപ്പുഴുക്കളെ അവഗണിക്കുക. അവറ്റക്ക് എന്നും പഥ്യം കുടലിലെ മലമാണല്ലോ..അങ്ങോട്ടിഴയുന്നതില്‍ അവറ്റ എന്തു പിഴച്ചു? ജന്മസ്വഭാവമല്ലേ? വിട്ടു കള.
ആശംസകള്‍.
നന്ദി ചിത്രകോരന്‍,
മറുപടിഇല്ലാതാക്കൂ"പല യൂണിവേഴ്സിറ്റികളിലും വിക്കിപീഡിയയില്‍ നിന്നുള്ള റെഫറെന്‍സുകള്‍ നിരോധിച്ചിരിക്കുന്നു."
അതെ യൂണിവേഴ്സിറ്റിയില്‍ റഫറന്‍സ് എടുക്കിന്നിടത്തോളം എത്താന്‍ കഴിയാത്ത എനിക്ക് ഈ സത്യം മനസ്സിലാവാന്‍ അല്പം സമയം എടുത്തു. എന്റെ റബ്ബര്‍ സ്ഥിതിവിവരക്കണക്കുകളെക്കറിച്ചുള്ള വിശകലനത്തിന്റെ മഹത്വം ഞാന്‍ ശരിക്ക് മനസ്സിലാക്കിയില്ല. ഒറിജിനല്‍ സോഴ്സ് റഫറന്‍സ് മേലില്‍ കൊടുക്കാന്‍ ശ്രമിക്കാം.
വിക്കിയെപ്പറ്റി ചിത്രകോരന്‍ പറഞ്ഞതുതന്നെയാണു് പറയാനുള്ളതു്. വിക്കിപീഡിയയില്‍ നിന്നെല്ലാം കാലം മുന്നോട്ടുപോയിരിക്കുന്നു. വിവരങ്ങളുടെ കേന്ദ്രീകരണം ഇന്റര്‍നെറ്റിന്റെ അടിസ്ഥാനസ്വഭാവങ്ങള്‍ക്കു് വിരുദ്ധമാണു്. അതുകൊണ്ടു് അവ പരമാവധി സെര്‍ച്ചബ്ള്‍ ആക്കി സൌകര്യമുള്ളിടത്തിടൂ. വേണ്ടവര്‍ വായിച്ചോളും. wikia-ല്‍ തന്നെ യൂസര്‍ക്കു് പേജ് തുടങ്ങാന്‍ സൌകര്യമുണ്ടു്. നാളത്തെ സെര്‍ച്ച് എന്തായാലും wikia search പോലത്തെ open/collaborative സംരഭം ആയിരിക്കും. അതുകൊണ്ടു് അതു് കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകുന്നതും നന്നായിക്കും.
മറുപടിഇല്ലാതാക്കൂഡിസംബര് മുഴുവന്‍ വിക്കിക്കു പുറകെ ആയല്ലോ മാഷെ !
മറുപടിഇല്ലാതാക്കൂഅനില്@ബ്ലോഗ്,
മറുപടിഇല്ലാതാക്കൂമനുഷ്യന് പലതും പഠിക്കുന്നത് എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാണല്ലോ. ഒരു ഡിസംബര്‍ വിക്കിയെക്കുറിച്ച് ധാരാളം അറിവുകള്‍ തന്നു. വിക്കിയില്‍ ചാര്‍ട്ട് എങ്ങിനെയാണ് എഡിറ്റ് ചെയ്യേണ്ടതെന്നും മനസിലാക്കി. പിന്നെ യൂണിവേവ്സിറ്റികള്‍ക്കുള്ള റഫറന്‍സായി വിക്കിയാല്‍ നിന്നുള്ള ഡേറ്റാ നിരോധനത്തിന്റെ കാര്യം. ഞാന്‍ എന്ന ബ്ലോഗര്‍ പഠിക്കുന്ന (റിസര്‍ച്ച് ചെയ്യുന്ന) യൂണിവേഴ്സിറ്റി വളരെ നല്ലതായതുകൊണ്ട് അവിടെ വിക്കിക്ക് അയിത്തം. എന്നാല്‍ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസില്‍ ബ്ലോഗുകളും ഓര്‍ക്കൂട്ടുമൊക്കെ ബാനാണ്. എന്നാല്‍ അവിടെ വിക്കി ഉപയോഗിക്കാം. റഫറന്‍സായി കോപ്പി ചെയ്യാം. ഹോ എന്തൊരാശ്വാസം. നമ്മുടെ യൂണിവേഴ്സിറ്റിക്കെങ്കിലും വിവരമുണ്ടല്ലോ അല്ലെ? പിന്നെ ഷിജു അലക്സിനെ പിന്താങ്ങി വന്നവരില്‍ ഭൂരിഭാഗത്തിനും മൈക്രോസോഫ്റ്റുമായി അഭേദ്യമായ ബന്ധമുള്ളതായി കാണാന്‍ കഴിഞ്ഞു. അങ്ങിനെയാണെങ്കില്‍ ഒരു കര്‍ഷകന്റെ വിരല്‍ തുമ്പില്‍ ആഗോളഭീമന്‍ ഔട്ട് എന്ന രാജേഷിന്റെ കേരളകൌമുദിയിലെ ലേഖനത്തിന് ഈ കര്‍ഷകനോടുള്ള മധുരമായ പ്രതികാരവും ആയി. അതാണല്ലോ ബീകോം പാസ്സായ മുരളിക്കു പോലും റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം പോലും മനസിലാകാതെ പോയത്.
ചന്ദ്രശേഖരന്‍ നായര്‍ക്ക് എങ്ങിനെ വേണമെങ്കിലും ആശ്വസിക്കാം, വിക്കിയെ റെഫറന്‍സായി യൂണിവേഴ്സിറ്റികള്‍ ഉപയോഗിക്കാത്തത് വിക്കി വിജ്ഞാനകോശം അല്ലാത്തതിനാലല്ല, മറിച്ച് ഒരു ലേഖനത്തിന്റെ അവസ്ഥയെ കുറിച്ച് ഒരു പ്രത്യേക സമയത്ത് ഒരുറപ്പും തരാന്‍ പറ്റില്ലാത്തതുകൊണ്ടാണ് (ഒരു വിവരമില്ലാത്തവന്‍ നിരൂപിച്ചാല്‍ ലേഖനം നശിപ്പിക്കാന്‍ കഴിയും, ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത സാധനം കുത്തിക്കയറ്റാന്‍ കഴിയും, വിക്കിപീഡിയര്‍ കാണുന്നതു വരെ അതവിടെ കിടക്കുകയും ചെയ്യും). പിന്നെ ഷിജു അലക്സിനെ പിന്താങ്ങുന്നവരൊക്കെ മൈക്രോസോഫ്റ്റ് പിണിയാളാണെന്നൊക്കെ തട്ടിമൂളിക്കരുത്, ഷിജു തന്നെ ഒരു ഉബണ്ടു ആരാധകനാണെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്, അങ്ങിനെയല്ലങ്കില്‍ അതിനും തെളിവു തരൂ.. ;-)
മറുപടിഇല്ലാതാക്കൂഈ പ്രശ്നം തീര്‍ന്നിട്ടൊന്നുമില്ലായിരിക്കണം, 2010-ല്‍ വീണ്ടും ഈ പ്രശ്നം പൊങ്ങി വരാന്‍ സാധ്യത കാണുന്നുണ്ട് ;-) എന്തായാലും താങ്കളെ ബോധവത്കരിക്കാനായി കുറച്ചു നാളത്തേയ്ക്കെങ്കിലും ശ്രമിക്കണ്ട എന്ന അറിവ് ആശ്വാസം പകരുന്നതാണ്.
പ്രവീണ്‍ പ്രകാശ്,
മറുപടിഇല്ലാതാക്കൂ"എന്തായാലും താങ്കളെ ബോധവത്കരിക്കാനായി കുറച്ചു നാളത്തേയ്ക്കെങ്കിലും ശ്രമിക്കണ്ട എന്ന അറിവ് ആശ്വാസം പകരുന്നതാണ്."
കുറച്ചു നാളത്തേക്കല്ല. ഒരിക്കലും ഞാന്‍ വിക്കിയിലേക്കില്ല എന്നു തന്നെയാണ് അറിയിച്ചിട്ടുള്ളത്. ഷിജു അലക്സല്ല മറിച്ച് അവിടെ കമെന്റിടാന്‍ വന്നവരാണ് മൈക്രോസോഫ്റ്റുമായി ബന്ധമുള്ളവര്‍. അവര്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു. എന്നില്‍ നിന്നും അത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒന്നും കിട്ടില്ല. കാരണം ഞാനൊരു പൂര്‍ണ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപഭോക്താവാണ് എന്നതുതന്നെ.
വിക്കിയില്‍ അന്യനെ പുഴ്ത്താന്‍ ധാരാളം അവസരമുണ്ട്. 2010 ആകുമ്പോഴേയ്ക്കും എന്നെ അവിടെ ആരെങ്കിലും പുകഴ്ത്തിയാല്‍ അത് നീക്കം ചെയ്യുവാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ല. അതല്ലെ വാസ്തവം.
ഷിജു അലക്സിനെ പിന്താങ്ങി വന്നവരില്‍ ഭൂരിഭാഗത്തിനും മൈക്രോസോഫ്റ്റുമായി അഭേദ്യമായ ബന്ധമുള്ളതായി കാണാന്‍ കഴിഞ്ഞു.
മറുപടിഇല്ലാതാക്കൂഅതു നന്നായി. മൈക്രോസോഫ്റ്റുമായി അഭേദ്യമായ ബന്ധമുള്ള ഇത്രയും പേരെ ഒരുമിച്ചു കാണാന്‍ സാധിച്ചല്ലോ.
കര്‍ഷകന്റെ വിരല്‍ തുമ്പില്‍ ആഗോളഭീമന്‍ ഔട്ട് എന്ന രാജേഷിന്റെ കേരളകൌമുദിയിലെ ലേഖനത്തിന്...
കലക്കി. താങ്കള്‍ ബ്ലോഗെഴുത്തുടങ്ങിയ ശേഷം ബില്‍ ഗേറ്റ്സ് ഇപ്പോള്‍ ഓഫീസില്‍ വരുന്നതേയില്ല. സ്റ്റീവ് ബാല്‍മറിനെക്കൂടി ഒന്നു പുറത്താക്കിത്തരാമോ, പ്ലീസ്?
സന്തോഷെ കേരളക്കിലെ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവ് കണക്കുകളിലൂടെ എവിടെയെങ്കിലും കിട്ടിയാല്‍ അറിയിക്കാം. എന്റെ അറിവില്‍ത്തന്നെ തിരുവനന്തപുരത്ത് എത്രയോ പേര്‍ ഗ്നു-ലിനക്സിലേക്ക് മാറിയിരിക്കുന്നു. ഫ്രീസോഫ്റ്റ്‌വെയര്‍ യൂസേഴ്സ് ഗ്രൂപ്പിന് മറ്റുള്ളവരുടെ മുന്നില്‍ കാട്ടിക്കൊടുക്കുവാന്‍ ഞാന്‍ ഒരു ഉപയോക്താവ്. ഇലക്ട്രിസിറ്റി ബോര്‍ഡും, ഖാദിബോര്‍ഡും മറ്റും ഗ്നു-ലിനക്സിലേക്ക് മാറി ഉണ്ടാക്കിയ ലാഭം വല്ലതും സന്തോഷ് അറിയുന്നുണ്ടോ? ഹൈസ്കൂളുകള്‍ മുഴുവനും ഗ്നു-ലിനക്സാണ്. മൈക്രോസോഫ്റ്റിന്റെ ഉപ്പും ചോറും തിന്നുന്ന സന്തോഷ് അവരുടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിന്റെ പ്രചരണാര്‍ത്ഥം പ്രവര്‍ത്തിക്കൂ.
മറുപടിഇല്ലാതാക്കൂമനസ്സിലാവില്ലെന്നറിയാം, എന്നാലും ഒരിക്കല്‍ കൂടി പറയാം: കേരളത്തിലെ കണക്കുനോക്കലല്ല എന്‍റെ ജോലി. ആ ജോലിയിലേയ്ക്കു മാറുമ്പോള്‍ കണക്കുകള്‍ തേടി താങ്കളുടെ അടുത്തുമെത്തുമെന്നു് തീര്‍ച്ച. അതുവരെയെങ്കിലും ഞാന്‍ എന്തു ചെയ്യണമെന്നു് പറഞ്ഞു തരണമെന്നില്ല.
മറുപടിഇല്ലാതാക്കൂരണ്ടു ഭാഗവും ഞാന്‍ വായിച്ചു നോക്കി. ഷിജുവിന്റെ ഭാഗതെനിക്കൊരു തെറ്റ് കണ്ടെത്താനായിട്ടില്ല. അല്ലെന്കിലും ഷിജു അല്ലെല്ലൊ വികി മലയാളം നിയന്ത്രിക്കുന്നത്. അയാളോട് കയര്‍ക്കുന്നത് വെറുത്ത ആണ് . പിന്നെ ഇത്രേം ബ്ലോഗിങ്ങ് ഒക്കെ ഇതിന്റെ പുറകെ വേണോ ? കൊറേ ഒക്കെ ഒരു അഹം ഭാവം അല്ലെ എന്ന് തോന്നിയിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ"ഷിജുവിന്റെ ഭാഗതെനിക്കൊരു തെറ്റ് കണ്ടെത്താനായിട്ടില്ല"
മറുപടിഇല്ലാതാക്കൂഎന്നാല് എനിക്ക് തെറ്റാണ് കാണാന്‍ കഴിഞ്ഞത്. അല്പക്കൂടെ നല്ല ഭാഷയില്‍ ഈ വിഷയം കൈരാര്യം ചെയ്യുവാനുള്ള ബാധ്യത വിക്കി കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ട്. സംഗതി എന്തായാലും ഞാനിനി ഒരിക്കലും വിക്കിക്കൊരു ശല്യമാകില്ല. എന്നെ ക്ഷണിച്ച് വരുത്തി അപമാനിച്ചതാണെന്ന് കരുതിയാല്‍ മതി.