ശനിയാഴ്‌ച, മേയ് 16, 2009

തിരുവനന്തപുരം ഇലക്ഷന്‍ 2009

തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍


Trend Full Display
Polling Percentage
വോട്ടിംഗ് ശതമാനത്തിലും ആകെ വോട്ട് ചെയ്തതും തമ്മില്‍ വ്യത്യാസം കാണുന്നു. ഉദാ. തിരുവനന്തപുരത്ത് 2993 വോട്ടിന്റെ വ്യത്യാസം. പോസ്റ്റല്‍ വോട്ടാവാം.

8 അഭിപ്രായങ്ങൾ:

  1. ഇതിനോടൊപ്പം പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിച്ച തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കാംആയിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. പന്യന്‍ രവീന്ദ്രന്റെ റിസല്‍ട് ഇവിടെ കാണാം.

    മറുപടിഇല്ലാതാക്കൂ
  3. കരുണാാകരന്‍ അമ്പതിനായിരത്തിനു ജയിച്ചു ഇത്തവണ ശശി തരൂറ്‍ ഒരു മുപ്പതിനായിരത്തിനു ജയിക്കും യുവാക്കളും സ്ത്റീകളും ശശി തരൂരിനു നന്നായി വോട്ടു ചെയ്തു സീ പീ ഐക്കു സീ പീ എം വോട്‌ അത്റ കിട്ടിയിട്ടില്ല ബീ ജേ പീ വോട്ടൂ കച്ചവടം നടത്തി അതാറ്‍ക്കെന്നു മുകുന്ദനു അറിയാം ഏതായാലും അതു സീ പീ ഐക്കു ആവില്ലല്ലോ ചുരുക്കം ശശി തരൂറ്‍ ജയിക്കും മന്ത്റി ആകും പക്ഷെ തിരുവനതപുരം പിന്നെ അയാളെ കാണുമോ? ഏതായാലും ഓ രാജഗോപാല്‍ മാത്റമാണു തിരുവനതപുരത്തിനു എന്തെങ്കിലും ചെയ്തത്‌ റെയില്‍ വേ കവാടം പുതിയ ട്റെയിനുകള്‍ മുതലായവ വിഴിഞ്ഞം പോറ്‍ട്ട്‌ രണ്ടായിരത്തി ഇരുപതിലും ഇതുപോലെ കിടക്കും

    മറുപടിഇല്ലാതാക്കൂ
  4. സുനില്‍കൃഷ്ണന്‍,
    പാര്‍ട്ടികള്‍ ഓരോ പ്രാവശ്യവും അവരുടെ വോട്ടെന്നവകാശപ്പെടും. അങ്ങും ഇങ്ങും ഇല്ലാത്ത വോട്ടുകള്‍ മാറി മറിയും. അവര്‍ക്കാണ് മന്തൂക്കം. അവര്‍ വോട്ടുചെയ്യുന്നവര്‍ ജയിക്കും.
    ലീനു,
    വരാന്‍പോകുന്നതെന്തെന്ന് കാത്തിരുന്ന് കാണാം.

    മറുപടിഇല്ലാതാക്കൂ
  5. ഇതൊന്നുമല്ല തിരുവനന്തപുരത്തിന്റെ തമാശ.
    ഈ പറയുന്ന ഭൂരിപക്ഷമൊന്നുമില്ലെങ്കിലും ശശി തിരുവന്തപുരത്തുനിന്നും ജയിക്കും. പക്ഷെ കളി അതല്ല.
    അവിടെ ശശി ജയിക്കുകയും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാതിരിക്കുകയും ചെയ്താല്‍ എന്താവും അവസ്ഥ?

    ശശി മന്ത്രിക്കുപ്പായം തയ്ച്ചുവച്ചിട്ടാണ് നോമിനേഷന്‍ കൊടുത്തത്. തിരുവനന്തപുരത്തെ വിലാസവും താമസവും ഒക്കെ അതിനെ ചുറ്റിപ്പറ്റി വന്നതാണ്.

    ശശി തരൂരിനെ പോലൊരു ഇന്റര്‍നാഷണല്‍ വ്യക്തിത്വം തിരുവനന്തപുരത്തിന്റെ ഇട്ടാവട്ടത്ത് കിടന്ന് 5 വര്‍ഷം സേവിക്കും എന്നാണോ പ്രിയമുള്ള ജനത കരുതിയത്?
    ഒരു വെറും എം പി ആകാനാണെങ്കില്‍ ശശിയുടെ ഇന്റര്‍നാഷണല്‍ ഏച്ചുകെട്ടിന്റെ ഒന്നും ആവശ്യമില്ലായിരുന്നല്ലോ. അപ്പോള്‍ കോണ്‍ഗ്രസിന്റെ കേന്ദ്രഭരണം ഇപ്പോള്‍ തിരുവനന്തപുരത്തുകാരുടെ ആവശ്യമാണ്. ശ്രീമാന്‍ ശശിയുടേയും.

    ഇനി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നില്ലെങ്കിലുള്ള തിരുവന്തപുരത്തുകാരുടെ വിധിയാണോ അടുത്ത 16 നു തുറന്നെണ്ണുന്നത്?

    ഒരു ചര്‍ച്ച ഇതില്‍ ആകാന്‍ പാടില്ലേ?

    മറുപടിഇല്ലാതാക്കൂ
  6. ജൈദീപ്,
    കോണ്‍ഗ്രസ് ഭരിക്കുകയാണെങ്കില്‍ മന്ത്രിയാകുവാനുള്ല യോഗ്യത ശശി തരൂരിനുണ്ട്. അതല്ല കോണ്‍ഗ്രസ് ഭരിച്ചില്ലെങ്കില്‍ തരൂര്‍ വെറും ഒരു എം.പി ആകും. എന്നാല്‍ ആ എം.പിക്ക് തന്റെ അന്താരാഷ്ട്ര സൗഹൃദം തിരുവനന്തപുരത്തിന്റെ വികയനത്തിനുവേണ്ടി ഉപയോഗിക്കാന്‍ കവിയില്ലെന്നുണ്ടോ? തല്കാലം ശശി തരൂര്‍ വെറും എം.പി മാത്രമായിരിക്കും എന്ന് ചിന്തിച്ചാലും കുഴപ്പമില്ല. നല്ലൊരു എം.പി ആകാന്‍ എല്ലാവിധ യോഗ്യതയും അദ്ദേഹത്തിനുണ്ട്. അതു തന്നെ ധാരാളം. 74182 വോട്ടിന്റെ ബീരിപക്ഷത്തില്‍ ജയിച്ച മുന്‍ എം.പിയും മന്ത്രിയായില്ല. 19 ഇടത് എം.പി മാര്‍ ജയിച്ചിട്ടും അവരാരും മന്ത്രി ആയില്ല. അതിനെക്കാള്‍ വലിയകാര്യമാകില്ലല്ലോ ഡോ. തരൂര്‍ മന്ത്രി ആയില്ല എന്നത്.
    പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇടതായാലും വലതായാലും ബി.ജെ.പിയെ ഭയക്കുന്നു. അവരെ അധികാരത്തിലേറ്റാന്‍ രണ്ടു കൂട്ടരും തയ്യാറല്ലതാനും. ആ ചുറ്റുപാടില്‍ ഡോ. തരൂര്‍ കേന്ത്ര മന്ത്രിയാകുമെന്നല്ലേ കരുതാന്‍ കഴിയൂ. ഇന്ത്യ കണ്ട ഏറ്റവും കൂടുതല്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ നേരിട്ട സ്ഥാനാര്‍ത്ഥി രാജ്യസഭാംഗമാകാമെന്നിരിക്കെ തിരുവനന്തപുരത്തുനിന്ന് മത്സരിച്ച് ജയിച്ചാല്‍ ഒരു എം.പിയുടെ എണ്ണമെങ്കിലും കൂടും.
    ഇത്രയും പറഞ്ഞതിന് ഞാന്‍ കോണ്‍ഗ്രസ്സുകാരനോ അവരുടെ അനുഭാവിയോ അല്ല. പല തീരുമാനങ്ങളിലും എനിക്ക് ഇടതിനോട് യോജിപ്പും ആണ്. പക്ഷെ ഡോ. തരൂരിനെപ്പോലെ യോഗ്യതയുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തണമെന്നും ആഗ്രഹിക്കുന്നു. ഒരോ എം.പിയും ചെലവാക്കുന്ന കോടികള്‍ പ്രയോജനപ്രദമാകണമെങ്കില്‍ ആ വ്യക്തിക്ക് യോഗ്യത ഒരനിവാര്യഘടകം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ