വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2009

ഇക്കണോമി ക്ലാസ്'യാത്ര: ശശി തരൂര്‍ വിവാദത്തില്‍

ചിത്രം കടപ്പാട് ട്വീറ്റ്ഫോട്ടോ
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്​പാര്‍ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന് എ.ഐ.സി.സി. വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

''തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത് അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ 'ട്വിറ്ററി'ലാണ് തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍'' എന്ന് തരൂര്‍ എഴുതിയതാണ് വിവാദമായത്.

''ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ'' എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് തരൂര്‍ ഇങ്ങനെയെഴുതിയത്.

'കന്നുകാലി ക്ലാസ്' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.

ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി.

മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത് വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.
കടപ്പാട് - മാതൃഭൂമി
കാളപെറ്റെന്ന് പറയുമ്പോള്‍ കയറെടുക്കുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
Short for 'cattle class' which pertains to flying economy class (or 'coach' in America) on a flight. It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals.
കടപ്പാട് - അര്‍ബന്‍ ഡിഷ്ണറി
Economy class, (also called coach class, Steerage, standard class, or cattle class), is the lowest class of seating in air travel and rail travel.
കടപ്പാട് - വിക്കിപീഡിയ
ഇനിയും വിവരങ്ങള്‍ കിട്ടും ഗൂഗിളില്‍ തെരഞ്ഞാല്‍.

This is what Tharoor has twitted about this whole controversy from Liberia

learned belatedly of fuss over my tweet replying to journo's query whether i wld travel to Kerala in "cattle class". His phrase which i rptd

t's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstd

i'm told it sounds worse in Malayalam, esp out of context. To those hurt by the belief that my repeating the phrase showed contempt: sorry

i now realize i shldnt assume people will appreciate humour. &u shouldn't give those who wld wilfully distort yr words an opportnty to do so

@dilnawazpasha holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics wld look it up


Tharoor tenders apology

Minister of State for External Affairs Shashi Tharoor “tweeted” his apology around midnight on Thursday night to all those hurt by his “cattle class” remark. Tweeting from Liberia, Mr. Tharoor’s apology came a day after the Congress publicly reprimanded him for stating that he would travel “cattle class in solidarity with all our holy cows” in a message posted on the micro-blogging site Twitter.

Having learnt “belatedly of fuss over my tweet” in reply to a journalist’s question whether he would travel “cattle class” to Kerala, Mr. Tharoor said the phrase cattle class was used by the scribe and he had only repeated it.

Further, according to the Minister, “it’s a silly expression but means no disrespect to economy class travellers, only to airlines for herding us in like cattle.”

Of the view that many had misunderstood him, Mr. Tharoor, in another tweet, observed that he had been told it sounds worse in Malayalam; especially when said out of context. “I now realise I shouldn’t assume people will appreciate humour. And, you shouldn’t give those who would wilfully distort your words [given] an opportunity to do so.”

In yet another reply to a query he got from one of his 1, 69,096 followers on Twitter, the Minister said: “Holy cows are not individuals but sacrosanct issues or principles that no one dares challenge. Wish critics would look it up.”

Courtesy: The Hindu

26 അഭിപ്രായങ്ങൾ:

 1. പന്നിയെന്ന പേരിന് പോലും ലോക രാഷ്ട്രീയമുള്ള ഇക്കാലത്ത് പ്രയോഗം ശരിയോ മാഷേ ? ചില പ്രദേശത്തെ ഏറ്റവും നല്ല വാക്കുകള്‍ ചിലയിടത്ത് മുറ്റ് തെറിയാണ്. തള്ള, തന്ത തന്നെ ഉദാഹരണം.

  ഇന്ത്യന്‍ സാഹചര്യം, ഇന്ത്യയുടെ മന്ത്രി എന്ന ഒന്നില്ലേ ? അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്ലാല്ലോ തരൂര്‍.

  മറുപടിഇല്ലാതാക്കൂ
 2. അമേരിക്കയിൽ വച്ചായാലും, ഇൻഡ്യയിൽ വച്ചായാലും ഇക്കോണമി ക്ലാസ്സിനെ കാറ്റിൽ ക്ലാസ് എന്നു വിവക്ഷിക്കുന്നത് ഒരു പരിഹാസ ചുവയോടെ തന്നെയാണു. അമേരിക്കയിലാകുമ്പോൾ അത് ഒരു പ്രശ്നമല്ല, കാരണം സാധാരണക്കാരനും പണക്കാരനും ഒരു പോലെ കാറ്റിൽ ക്ലാസ് ഉപയോഗിക്കുന്നുണ്ടാകാം. എന്നാൽ ഇൻഡ്യയിൽ വിമാനം ധരികരുടെ മാത്രം വാഹനമാണ്. അതിലെ ഇക്കോണമി ക്ലാസിനെ കാറ്റിൽ ക്ലാസ്സ് എന്ന് പറഞ്ഞാൽ അത് സാധാരണക്കാരനെ പുച്ഛിക്കുന്നതിനു തുല്യമാകും.

  മറുപടിഇല്ലാതാക്കൂ
 3. കുഴൂര്‍, അങ്കിള്‍,
  ട്വിറ്റര്‍ എന്ന് പറയുന്നത് ഒരു മൈക്രോ ബ്ലോഗിംഗ് എന്നതാണ്. ഒരാള്‍ തമാശ രൂപേണ ചോദിക്കുന്നതിന് തമാശരൂപേണ മറുപടി നല്‍കുന്നു. അല്ലാതെ ഇതിന് മറ്റ് സവിശേഷതകളൊന്നും ഇല്ല. ചിലപ്പോള്‍ സീരിയസ്സായ വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിന്റേതായ രീതിയില്‍ മറുപടി കിട്ടി എന്നും വരാം. ഇന്റെര്‍ നെറ്റില്‍ സജീവമായി ട്വീറ്റ് ചെയ്യുന്ന തരൂരിനെ ഇക്കാര്യത്തില്‍ കരിവാരി തേക്കാന്‍ നോക്കുന്നതിന് പകരം മാധ്യമങ്ങള്‍ക്ക് ഈ പദപ്രയോത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താമായിരുന്നു. അതായിരുന്നു നല്ലത്. ശശിതരൂരിനെ തരംതാഴ്ത്തി കാണാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരുള്ളപ്പോള്‍ ഇടതിന്റെ ജോലി അല്പം കുറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 4. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍''

  അദ്ധേഹം അതിന്റെ അറ്ബന്‍ ഡിക്ഷനറി മീനിങ്ങാണ്‍ ഉദ്ധേശിച്ചതെങ്കില്‍ ഇങ്ങനെ ഒരു പരാമര്‍ശം ആവശ്യമില്ലല്ലോ!

  മറുപടിഇല്ലാതാക്കൂ
 5. “അമേരിക്കയിൽ വച്ചായാലും, ഇൻഡ്യയിൽ വച്ചായാലും ഇക്കോണമി ക്ലാസ്സിനെ കാറ്റിൽ ക്ലാസ് എന്നു വിവക്ഷിക്കുന്നത് ഒരു പരിഹാസ ചുവയോടെ തന്നെയാണു.”
  അങ്കിള്‍ പറഞ്ഞത് തന്നെയല്ലേ ഇതിലെ വിവാദം.

  “സോളിഡാരിറ്റി വിത്ത് ഔര്‍ ഹോളി കൌസ്” എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ താന്‍ 50 അക്ഷരങ്ങള്‍ക്കുള്ളില്‍ നിരത്തിയത് വിവാദമാകുമെന്ന് മന്ത്രി മനപൂര്‍വ്വം മറന്നതാണോ?

  മറുപടിഇല്ലാതാക്കൂ
 6. `ത' ഉപയോഗിച്ച്‌ അമ്മയെ പരാമാര്‍ശിച്ച്‌ വിളിക്കുന്ന ഒരു അസഭ്യവാക്കുണ്ട്‌ മലയാളത്തില്‍. പക്ഷേ കൂ്‌ടുകാര്‍ തമ്മില്‍ കാണുമ്പോള്‍ സ്‌നേഹപൂര്‍വം പരസ്‌പരം അഭിസംബോധന ചെയ്യാന്‍ ഈ വാക്ക്‌ ഉപയോഗിക്കുന്നത്‌ തിരുവനന്തപുരത്ത്‌ സ്ഥിരമായി കാണുന്നുണ്ട്‌. തിരുവനന്തപുരത്തിന്റെ എം പിയായ തരൂരിനോട്‌ ഈ വാക്ക്‌ ഉപയോഗിച്ച്‌ ആരെങ്കിലും വല്ല ചോദ്യവും ചോദിച്ചാല്‍ അതേ രീതിയില്‍തന്നെ കേന്ദ്രമന്ത്രിയായ അദ്ദേഹം സ്‌നേഹപൂര്‍വം മറുപടി നല്‍കുമോ?
  ഇല്ലെന്ന്‌ ഫാര്‍മറും സമ്മതിക്കുമായിരിക്കും. അതോ ഈ വാക്കിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ നിഘണ്ടു തപ്പുമോ?

  മറുപടിഇല്ലാതാക്കൂ
 7. തിരോന്തോരം കാര്‍ക്ക് ഒരു വേള്‍ഡ് ക്ലാസ്സ്‌ എം പി യെ കിട്ടിയതല്ലേ, ഇതൊക്കെ അത്ര കാരിയമാക്കനുണ്ടോ കര്ഷകാ? കുറെ പുകഴ്ത്തി പോസ്റ്റിയതല്ലേ?

  ഇന്ത്യയില്‍ അല്പസ്വല്പം പണമുള്ളവരാണ് ഇക്കണോമി ക്ലാസ്സില്‍ എങ്കിലും സഞ്ചരിക്കുന്നത്‌. അത് പോലും കന്നുകാലി ക്ലാസ്സായി ഈ പഞ്ചനക്ഷത്ര മന്ത്രിക്ക് തോന്നിയെങ്കില്‍, ഇയാള്‍ക്ക് വോട്ടു ചെയ്ത ബഹുപൂരിപക്ഷം സാധാരണക്കാര്‍ എന്തായിരിക്കും!

  മറുപടിഇല്ലാതാക്കൂ
 8. കമെന്റിട്ടവര്‍ക്കെല്ലാം നന്ദി.
  എന്തായാലും ഞാന്‍ വളര്‍ത്തുന്ന പശുക്കള്‍ തരൂര്‍ പറഞ്ഞ Cattle Class ഗണത്തില്‍ പെടില്ല. തിരുവനന്തപുരത്തെ ആംഗലേയം വായിക്കാനറിയാമെന്നുള്ളവര്‍ ഗൂഗിളില്‍ തെരഞ്ഞ് അതിന്റെ പൊരുള്‍ കണ്ടെത്തിക്കൊള്ളും. തിരുവനന്തപുരത്ത് അദ്ദേഹത്തിന് വോട്ട് കൊടുത്ത് ജയിപ്പിച്ചവര്‍ക്ക് ഈ പശുവിന്റെ തീറ്റയുടെ (പുല്ല്) വിലയാകാം. അവര്‍ കാത്തിരിക്കുന്നത് തരൂര്‍ തിരുവനന്തപുരത്തിനുവേണ്ടി എന്തു ചെയ്തു. അല്ലെങ്കില്‍ വിദേശകാര്യ മന്ത്രിയായി എന്തു ചെയ്യുന്നു എന്നറിയാനാണ്. 164011 ഫോളോവേഴ്സ് ഈ സമയത്ത് ശശിതൂരിന് ട്വിറ്ററില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തരൂരിന്റെ ട്വീറ്റിന് മറുപടി നല്‍കുവാന്‍ കഴിയും. അത് പ്രയോജനപ്പഎടുത്തുക. എഴുതാനും വായിക്കാനും വിദേശങ്ങളില്‍ പോയി സംസാരിക്കാനും ഒരു ഇടനിലക്കാരന്റെ ആവശ്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

  മറുപടിഇല്ലാതാക്കൂ
 9. KF,
  You got you facts wrong a bit on what the question was.
  Question asked by @KanchanGupta
  http://is.gd/3mFNp ,
  Answered by @ShashiTharoor http://is.gd/3mFOX

  -Nikhil

  മറുപടിഇല്ലാതാക്കൂ
 10. 'Cattle class എന്നതിന് Economic class എന്നു മാത്രമേ അര്‍ത്ഥമുള്ളൂ' എന്ന് വളരെ ‘ലളിത’മായി വിശദീകരിച്ച കേരള കര്‍ഷകന്‍ ‘Holy Cows’ പ്രയോഗത്തിന് എന്നതിന് എന്താണ് അര്‍ഥമെന്നോ തരൂരിന്റെ ആ പ്രയോഗത്തിന്റെ സാംഗത്യമെന്തെന്നോ വിശദീകരിച്ചു കട്ണില്ല. 'Urban dictionary'യില്‍ കാണാതെ പോയതാണോ ആവോ? dictionary നല്‍കുന്ന വിശദീകരണം ഇങ്ങനെ:

  Holy Cow
  1) A cow that has some religious significance
  2) An expression of amazement

  ഇപ്പറഞ്ഞതില്‍ ഒന്നാമത്തെ അര്‍ഥത്തിലാണ് തരൂരിന്റെ പ്രയോഗമെങ്കില്‍ സംഗതി വിവാദമായില്ലെങ്കിലേ അത്ഭുതമുള്ളൂ. രണ്ടാമത്തെ അര്‍ഥത്തിനാണെങ്കില്‍ ഇവിടെ പ്രസക്തിയൊന്നും കാണുന്നുമില്ല. ‘out of solidarity with all our holy cows’ എന്നു പറഞ്ഞാല്‍ അതില്‍ ‘amazement’ എവിടെയാണുള്ളതെന്ന് നല്ല ഭാഷാ പരിജ്ഞാനമുള്ളവര്‍ക്കു പോലും പിടികിട്ടുമെന്നു തോന്നുന്നില്ല. അതു മാത്രമല്ല, ഈ അര്‍ഥത്തില്‍ പ്രയോഗിക്കുമ്പോള്‍ ഒരു ‘exclamatory clause’ ആയി മാത്രമേ ‘holy cow’ എന്ന് പ്രയോഗിക്കാറുള്ളൂ എന്നും ഓര്‍ക്കുക.

  പിന്നെ, ‘cattle class’ എന്ന പ്രയോഗം എങ്ങനെ വന്നു എന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കും. കൂടുതല്‍ പണം ചെലവഴിക്കാത്ത സാധാ‍രണ യാത്രക്കാരെ അക്ഷരാര്‍ഥത്തില്‍ തന്നെ ‘കന്നുകാലികളെ’പ്പോലെ കണക്കാക്കുന്ന രീതിയല്ലേ ആ പ്രയോഗം സൂചിപ്പിക്കുന്നത്? (‘It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals’ എന്ന് Urban Dictionary.) തന്നെപ്പോലെ കോടീശ്വരന്മാരല്ലാത്ത സാധാരണക്കാര്‍ ‘economy class’-ല്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വെറും ‘കാലികള്‍’ എന്ന അഹന്ത കലര്‍ന്ന തോന്നലാവാം തരൂരിന്റെ ആ പ്രയോഗത്തിനു പിന്നില്‍ എന്ന് അമേരിക്കന്‍ സ്ലാങ് പരിചയമില്ലാത്ത നമ്മുടെ നാട്ടിലെ ‘ഭാഷാ പരിജ്ഞാനം കുറഞ്ഞ’‘cattle’ന് തോന്നിയെങ്കില്‍ എന്താണ് തെറ്റ്?

  മറുപടിഇല്ലാതാക്കൂ
 11. വിജി പിണറായി,
  Holy Cow

  - Noun Slang (used to express bewilderment, surprise, or astonishment)

  ഇത്തരം ടിപ്പിക്കല്‍ സ്ലാങ്ങുകളുടെ അര്ത്ഥം മനസ്സിലാക്കണമെങ്കില്‍ വിദ്യാഭ്യാസം മാത്രം പോര നല്ല ഭാഷാ പരിജ്ഞാനവും കൂടി വേണം.


  മലയാള പത്രങ്ങളിലെ തര്‍ജ്ജമകള്‍ ഏറെ മുന്നോട്ട് പോയി

  Cattle Class എന്നതിന് കന്നുകാലി ക്ലാസ്സ് എന്നും Holy Class വിശുദ്ധ പശുക്കളെന്നും പരിഭാഷപ്പെടുത്തിക്കൊണ്ട് ഭാഷയെ അപഹസിക്കുകയാണ്.
  ഏതായാലും ഹോളി കൌ എന്നത് ബഹുമാനപുരസരം നേതാക്കളെ അനുസ്മരിച്ചതാണു. അല്ലെങ്കില്‍ അവരെയും കാറ്റിത്സ് എന്നു വിളിക്കാമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 12. ഏതായാലും ഹോളി കൌ എന്നത് ബഹുമാനപുരസരം നേതാക്കളെ അനുസ്മരിച്ചതാണു. അല്ലെങ്കില്‍ അവരെയും കാറ്റിത്സ് എന്നു വിളിക്കാമായിരുന്നു

  എന്തൊരു ഔദാര്യം ! എന്തൊരു ഉദാര മനസ്കത! എന്തൊരു ബഹുമാനം...!

  “ഖദറിട്ട മാംസപിണ്ഡങ്ങൾ” എന്നു വിളിച്ചിരുന്നെങ്കിൽ അല്പം കൂടി ബഹുമാനം ഉണ്ടായേനേ !!!

  വീരാരാധന കൊണ്ട് മനുഷ്യൻ ഇങ്ങനെ അന്ധനാകുമോ ഭഗവാനേ !!!!!!

  മറുപടിഇല്ലാതാക്കൂ
 13. ‘Holy Cow’-വിന്റെ അര്‍ഥം തേടി മറ്റൊരാളുടെ ബ്ലോഗില്‍ നിന്ന് ആശയങ്ങളും വാചകങ്ങള്‍ തന്നെയും കടമെടുക്കേണ്ടിവന്ന കേരള കര്‍ഷകന്റെ ദുര്യോഗത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹം തന്റെ ‘source’-നോട് കടപ്പാട് അറിയിക്കാതിരുന്നത് മറക്കാം. പക്ഷേ അതേ ‘source’-ല്‍ തന്നെ ഒന്നുരണ്ടു ‘റഫറന്‍സ് ലിങ്കു’കള്‍ കിടപ്പുണ്ടായിരുന്നത് കണ്ടില്ലായിരുന്നോ? ഒരെണ്ണം ദാ ഇതാ: http://dictionary.reference.com/browse/holy+cow

  Noun Slang (used to express bewilderment, surprise, or astonishment) എന്ന നിര്‍വചനം അവിടെ നിന്നുള്ളതാണ്. അതേ പേജില്‍ അല്പം താഴേക്കു പോയാല്‍ ഇങ്ങനെയും കാണാം:

  Definition: an exclamation of surprise, delight, indignation, or dismay

  ഏതായാലും surprise / delight തോന്നേണ്ട കാര്യമൊന്നും ഈ വിഷയത്തില്‍ ഇല്ല എന്ന് വ്യക്തമാണല്ലോ? അപ്പോള്‍ പിന്നെ ‘holy cow’ പ്രയോഗം ‘indignation or dismay’ ആയിരിക്കണം. തന്നെപ്പോലെ കോടീശ്വരന്മാരല്ലാത്തതുകൊണ്ട് economy class-ല്‍ പോലും യാത്ര ചെയ്യാന്‍ പ്രയാസമായ സാധാരണക്കാരോടുള്ള തരൂരിന്റെ മനോഭാവം ‘indignation or dismay’ ആണെന്നാണോ മനസ്സിലാക്കേണ്ടത്?

  ‘ഹോളി കൌ എന്നത് ബഹുമാനപുരസരം നേതാക്കളെ അനുസ്മരിച്ചതാണു. അല്ലെങ്കില്‍ അവരെയും കാറ്റിത്സ് എന്നു വിളിക്കാമായിരുന്നു.’ ശ്ശോ...! ബഹുമാനപുരസ്സരം ഇങ്ങനെയും വിളിക്കാമോ? ഇനി കര്‍ഷകരോട് വല്ലാതെ ബഹുമാനം തോന്നി ‘dirty mud-slingers’ എന്നോ മറ്റോ ‘വിദ്യാഭ്യാസം മാത്രമല്ല, നല്ല ഭാഷാ പരിജ്ഞാനവും’ ഉള്ള വല്ലവരും ‘തമാശ രൂപത്തില്‍’ പറഞ്ഞാല്‍ കേരള കര്‍ഷകന്‍ ആഹ്ലാദചിത്തനാകുമോ ആവോ?

  മറുപടിഇല്ലാതാക്കൂ
 14. "ഇനി കര്‍ഷകരോട് വല്ലാതെ ബഹുമാനം തോന്നി ‘dirty mud-slingers’ എന്നോ മറ്റോ ‘വിദ്യാഭ്യാസം മാത്രമല്ല, നല്ല ഭാഷാ പരിജ്ഞാനവും’ ഉള്ള വല്ലവരും ‘തമാശ രൂപത്തില്‍’ പറഞ്ഞാല്‍ കേരള കര്‍ഷകന്‍ ആഹ്ലാദചിത്തനാകുമോ ആവോ?"
  മനുഷ്യാ നീ മണ്ണാകുന്നു. ഇതൊരു തിരുവചനം.
  ഡര്‍ട്ടി മഡ് എന്നത് ജൈവാംശം കൂടുതല്‍ ഉള്ള മണ്ണാണെങ്കില്‍ ഇറ്റ് ഈസ് ഓകെ. അങ്ങനെയും ആകാം സ്ലാംഗ് അല്ലെ? ഇലക്ഷന്‍ സമയത്ത് കുളം വൃത്തിയാക്കിയ തൊഴിലാളികള്‍ക്ക് ചെളിപുരണ്ട കൈയില്‍ ഷേക്ക്ഹാന്റ് കൊടുത്ത തരൂര്‍ മണ്ണിനെസ്നേഹിക്കുന്നതായാണ് മനസിലായത്.
  ഫാര്‍മര്‍ക്ക് ആംഗലേയ വിദ്യാഭ്യാസം കുറവാണ്. അതിനാല്‍ ചിലപ്പോള്‍ മറ്റൊരിടത്തുനിന്ന് മറുപടി കണ്ടെത്തുന്നതില്‍ അല്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കുന്നതില്‍ കുഴപ്പമുണ്ടോ? നിങ്ങളുടെ പിതാമഹന്മാരൊക്കെ നിങ്ങളേക്കാള്‍ വിദ്യാഭ്യാസമുള്ളവരായിരുന്നോ? അക്കൂട്ടത്തില്‍ എന്നെയും കണക്കാക്കിയാല്‍ മതി.

  മറുപടിഇല്ലാതാക്കൂ
 15. പ്രിയ കര്‍ഷക...

  താങ്കളുടെയോ എന്റെയോ ആരുടെയെങ്കിലുമൊക്കെ പിതാമഹന്മാരുടെയോ ആംഗലേയ വിദ്യാഭ്യാസം എത്രത്തോളമുണ്ട് ഇവിടെ വിഷയമാക്കുകയോ ചര്‍ച്ച ചെയ്യുകയോ വേണ്ട കാര്യമല്ല. ഒരാള്‍ക്ക് ആംഗലേയ വിദ്യാഭ്യാസം കുറവാണെങ്കില്‍ അത് കുഴപ്പമാണെന്നോ വിദ്യാഭ്യാസം കൂടുതലുണ്ടെങ്കില്‍ മഹാ കാര്യമാണെന്നോ എനിക്കഭിപ്രാ‍യവുമില്ല. അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ അല്ലെങ്കില്‍ അറിയാവുന്നതിനെപ്പറ്റിത്തന്നെ കൂടുതല്‍ വിവരങ്ങള്‍ മറ്റൊരിടത്തു നിന്ന് കണ്ടെത്തുന്നതില്‍ കുഴപ്പമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ അപ്രകാരം മറ്റൊരിടത്തു നിന്ന് ആശയങ്ങള്‍ മാത്രമല്ല, വാചകങ്ങള്‍ പോലും അതേപടി ‘കോപ്പി - പേസ്റ്റ്’ ചെയ്യുമ്പോള്‍ അത് എവിടെ നിന്ന് കിട്ടി എന്നു കൂടി സൂചിപ്പിക്കുന്നതാവും ശരി എന്ന് അഭിപ്രായമുണ്ട്.

  അതെന്തോ ആകട്ടെ. ഇവിടെ വിഷയം അതല്ലല്ലോ. യാത്രക്കാരെ കാലികളെപ്പോലെ കണക്കാക്കുന്ന ഒരു ‘സംവിധാന’ത്തില്‍ നിന്ന് ഉടലെടുത്ത ‘cattle class’ പോലുള്ള പദപ്രയോഗങ്ങള്‍ കോടീശ്വരനായ ഒരാളില്‍ നിന്ന് ഉണ്ടാകുമ്പോള്‍ അയാളുടെ ഏഴയലത്തുപോലും എത്താനാവാത്ത - സാമ്പത്തിക ശേഷി കൊണ്ടാ‍യാലും വിദ്യാഭ്യാസ നിലവാരം കൊണ്ടായാലും - കോടിക്കണക്കിന് സാധാരണക്കാര്‍ക്കുണ്ടാകാവുന്ന വികാരം തിരിച്ചറിയാന്‍ വിദ്യാഭ്യാസവും ‘നല്ല ഭാഷാപരിജ്ഞാന’വും മാത്രം പോരാ. അത്തരം സാധാരണക്കാര്‍ ബഹുഭൂരിപക്ഷം വരുന്ന ഒരു ജനതയുടെ പ്രതിനിധിയായ ഒരാളില്‍ നിന്നാണ് അത്തരം പ്രയോഗങ്ങള്‍ വരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ അതിന് ന്യായീകരണങ്ങള്‍ തേടുന്നത് ആരാധനയുടെ പരകോടിയിലാണെന്നു പറയേണ്ടിവരും.

  മറുപടിഇല്ലാതാക്കൂ
 16. ഇതാണ് എന്റെ അഭിപ്രായം.
  കുഴപ്പം മലയാളഭാഷക്കല്ല ആരോടെങ്കിലും ചോദിക്കുന്ന ചോദ്യത്തിനാണ്. KanchanGupta ചോദിച്ചു "Tell us Minister, next time you travel to Kerala, will it be cattle class?" അപ്പോള്‍ സ്വാഭാവികമായും ഉത്തരത്തിലും ആ വാക്ക് വരുക സ്വാഭാവികം. ആദ്യം തെറ്റുണ്ടായിരിക്കുന്നത് ഇന്ത്യക്കാരനായ കാഞ്ഛന്‍ ഗുപ്തയുടെ ഭാഗത്തുനിന്നാണ്. എന്തേ ആരും ഇതേവരെ അയാളെ വിമര്‍ശിച്ചില്ല? നിന്റെ തന്ത ആരെടാ എന്ന് എന്നോട് ചോദിച്ചാല്‍ എന്റെ തന്ത ശങ്കരപ്പിള്ള എന്ന് പറയാനേ എനിക്കറിയൂ. അപ്പോള്‍ ചോദ്യങ്ങള്‍ വേണ്ടത് കാഞ്ചന്‍ ഗുപ്തയോടാണ്. താനെന്താ ബഹുഭീരിപക്ഷം വരുന്ന ഇന്‍ഡ്യക്കാരെ കന്നുകാലികളായിട്ടാണോ കാണുന്നത് എന്ന്?

  മറുപടിഇല്ലാതാക്കൂ
 17. താങ്കൾ എന്തിനാണ് തരൂരിനെ ന്യായീകരിക്കാനുള്ള പാഴ്ശ്രമം നടത്തുന്നത് എന്നറിയില്ല.ചോദ്യത്തിന് സ്വാഭാവിക‌മറുപടി നൽകി എന്ന രീതിയിലുള്ള ന്യായീകരനങ്ങൾ എന്തായാലും ശരിയല്ല.UNO പോലെ ഒരു സം‌ഘടനയുടെ ഉന്നതസ്ഥാനത്തിരുന്ന ഒരു വ്യക്തിയിൽ നിന്ന് ഒരു സാധാരണപൌരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പോലുള്ള മറുപടികൾ വരുന്നത് ശരിയാണോ?തരൂർ ഒരു കേന്ദ്രമന്ത്രിയാണ്.മാത്രമല്ല താൻ ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരാളാണെന്ന് തരൂരിന് അറിയുകയും ചെയ്യാം.അപ്പോൾ തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തീർത്തും ന്യായീകരിക്കാവുന്നതല്ല.

  മറുപടിഇല്ലാതാക്കൂ
 18. > അപ്പോള്‍ ചോദ്യങ്ങള്‍ വേണ്ടത് കാഞ്ചന്‍ ഗുപ്തയോടാണ്. താനെന്താ ബഹുഭീരിപക്ഷം വരുന്ന ഇന്‍ഡ്യക്കാരെ കന്നുകാലികളായിട്ടാണോ കാണുന്നത് എന്ന്?

  യേസ് യേസ്..ഈ ചോദ്യം ശശി തരൂർ തിരിച്ച് കാഞ്ചൻ ഗുപ്തയോട് ആ നിമിഷം തന്നെ ചോദിക്കണമായിരുന്നു.അങ്ങനെ ചെയ്തിരുന്നെങ്കിൽ അയാൾ ഇൻ‌ഡ്യൻ ജനതയുടെ പ്രതിനിധി ആകുമായിരുന്നു.അതിനു പകരം മന:പൂർവം “കാറ്റിൽ ക്ലാസ്” എന്ന വാക്കുപയോഗിച്ച കാഞ്ചൻ ഗുപ്തയോട് മാനസികമായി താദാത്മ്യം പ്രാപിക്കുകയാണു തരൂർ ചെയ്തത്..അവിടെയാണു അദ്ദേഹം ഭൂരിപക്ഷത്തിന്റെ വികാരം അറിയാതെ പോയത്.

  അതാണു ഇവിടെ എല്ലാവരും എടുത്തുകാണിച്ചതും താങ്കൾ ആഞ്ഞുശ്രമിച്ച് ന്യായീകരിച്ചു കൊണ്ടിരിക്കുന്നതും !!!

  വ്യത്യാസം മനസ്സിലായല്ലോ ഇപ്പോൾ!

  മറുപടിഇല്ലാതാക്കൂ
 19. 'അപ്പോള്‍ ചോദ്യങ്ങള്‍ വേണ്ടത് കാഞ്ചന്‍ ഗുപ്തയോടാണ്. താനെന്താ ബഹുഭീരിപക്ഷം വരുന്ന ഇന്‍ഡ്യക്കാരെ കന്നുകാലികളായിട്ടാണോ കാണുന്നത് എന്ന്?'

  തികച്ചും ശരി. പക്ഷേ അങ്ങനെയൊരു ചോദ്യം ആദ്യം വരേണ്ടിയിരുന്നത് ആ ചോദ്യം കേട്ട ആളില്‍ നിന്ന് തന്നെയായിരുന്നു. അതുണ്ടാവാതിരുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. മറ്റൊരു വശം, 'ആരോ ഒരാള്‍, ഏതോ ഒരു കാഞ്ചന്‍ ഗുപ്ത ചോദിച്ചതിനുള്ള ഏതോ ഒരു ശശിയുടെ ഉത്തരം' എന്ന നിലയില്‍ മാത്രം ഒതുക്കാനാവുന്നതല്ല തരൂരിന്റെ പ്രതികരണം എന്നതാണ്. മേല്‍ പറഞ്ഞ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയും മന്ത്രിയുമാണ് തരൂര്‍. അങ്ങനെയുള്ള ഒരാളില്‍ നിന്ന് അത്തരത്തിലൊരു പരാമര്‍ശം, ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണെങ്കില്‍ കൂടി, വരാന്‍ പാടില്ലാത്തതാണ്. (ജനപ്രതിനിധിയല്ലാത്ത 'വെറും' തരൂരായിരുന്നു അത് പറഞ്ഞതെങ്കില്‍ സംഭവം വിവാദമാകാന്‍ സാധ്യത പതിനായിരത്തിലൊന്ന് മാത്രമായേനെ. ചോദ്യം ചോദിച്ച ഗുപ്ത ഒരു 'Mr. nobody' ആയതു കൊണ്ടല്ലേ അയാള്‍ക്കെതിരെ വിമര്‍ശനം വരാതിരുന്നത്?) മാത്രമല്ല, തമാശയായിട്ടാണെങ്കില്‍ പോലും അത്തരമൊരു പരാമര്‍ശം നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമാകില്ല എന്ന് മനസിലാക്കാനുള്ള കഴിവ് ഒട്ടേറെ വായിച്ചും എഴുതിയും പരിചയമുള്ള തരൂരിന് ഇല്ലായിരുന്നെന്ന് കരുതാനാവില്ല. അല്ലെങ്കില്‍ ജനങ്ങളുടെ - ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ - ചിന്താഗതി അറിയാന്‍ കഴിയാത്തയാള്‍ക്ക് അവരുടെ പ്രതിനിധിയെന്നു അവകാശപ്പെടാന്‍ യോഗ്യതയില്ലെന്ന് കരുതേണ്ടി വരും.

  (മറ്റൊരു കാര്യം കൂ‍ടി: ചോദ്യത്തില്‍ തെറ്റായ / മോശമായ ഒരു പരാമര്‍ശം ഉണ്ടായെങ്കില്‍ പോലും മറുപടിയില്‍ അത് ആവര്‍ത്തിച്ചു കൊള്ളണമെന്നില്ലല്ലോ? 'By economy class' എന്ന് പറഞ്ഞാല്‍ ഉത്തരമാകില്ലായിരുന്നോ? - 'don’t call it cattle class' അല്ലെങ്കില്‍ 'I won't call it cattle class' എന്ന് കൂ‍ടി പറഞ്ഞിരുന്നെങ്കില്‍ അതോടെ ചോദ്യത്തിന്റെ കൂമ്പടഞ്ഞേനെ. അത് പറയാനുള്ള 'വിദ്യാഭ്യാസവും ഭാഷാ പരിജ്ഞാനവും' തരൂരിന് ഇല്ലെന്നു തരൂര് തന്നെ പറഞ്ഞാലും ആരും വിശ്വസിക്കില്ല. അങ്ങനെ വരുമ്പോള്‍ ശ്രീ. തരൂരിന്റെ പരാമര്‍ശം മന:പൂര്‍വമാണെന്നു തന്നെ‍ കരുതേണ്ടി വരുന്നു.)

  മറുപടിഇല്ലാതാക്കൂ
 20. പ്രീയ സുഹൃത്തുക്കളെ,
  ഏതോ ഒരു കാഞ്ചന്‍ ഗപ്തയല്ല മറിച്ച് ഇത്തരത്തിലെ വാക്കുകളുടെ പ്രയോഗം തെറ്റായി കണ്ടിട്ടില്ലാത്ത തരൂരിനോടാണ് കാഞ്ചന്‍ഗുപ്ത കാറ്റില്‍ ക്ലാസിനെപ്പറ്റി പരാമര്‍ശിച്ചത്. പത്രപ്രവര്‍ത്തകന്റെ കുഴിത്തുരുമ്പ് ബുദ്ധി ആയിരുന്നു അത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശനത്തിന് പോയ വി.എസിനോടും പത്രപ്രവര്‍ത്തകര്‍ പട്ടിയെപ്പറ്റി ചോദിച്ച് അതേ വാക്കോടെ ഉത്തരം പറയിച്ചിരുന്നു. ഏന്നിട്ട് ചോദ്യം വെളിച്ചം കാണിക്കാതെ ഉത്തരം മാത്രം ഉയര്‍ത്തിക്കാട്ടി വി.എസിനെ നാണം കെടുത്തി. അവസാനം സത്യം പുറത്ത് ആദ്യം പ്രസിദ്ധീകരിച്ചത് അപ്പു എന്ന ബ്ലോഗറായിരുന്നു. ആയിരക്കണക്കിന് മലയാളം ബ്ലോഗര്‍മാരുള്ളതില്‍ വിരലിലെണ്ണാവുന്ന ബ്ലോഗര്‍മാര്‍ ശശിതരൂരിനെതിരെ പ്രകോപിതരാകുന്നതെന്തിനെന്ന് പ്രത്യേകം പറയേണ്ട ആവശ്യമേ ഇല്ല.

  മറുപടിഇല്ലാതാക്കൂ
 21. വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ഒരു ‘വ്യാകരണപ്പിശക്’ ചൂണ്ടിക്കാട്ടട്ടെ. 'ഏതോ ഒരു കാഞ്ചന്‍ ഗപ്തയല്ല മറിച്ച് ഇത്തരത്തിലെ വാക്കുകളുടെ പ്രയോഗം തെറ്റായി കണ്ടിട്ടില്ലാത്ത തരൂരിനോടാണ് കാഞ്ചന്‍ഗുപ്ത കാറ്റില്‍ ക്ലാസിനെപ്പറ്റി പരാമര്‍ശിച്ചത്.' ഈ വാക്യത്തില്‍ ആകപ്പാടെ എന്തോ ഒരു പന്തീകേട്. ‘ഏതോ ഒരു കാഞ്ചന്‍ ഗുപ്തയല്ല...’ എന്നു പറഞ്ഞു തുടങ്ങുമ്പോള്‍ വായനക്കാരന്‍ പ്രതീക്ഷിക്കുന്നത് ശ്രീ. ഗുപ്ത ‘ഏതോ ഒരു ഗുപ്ത‍’ അല്ല, മറിച്ച് ‘കനപ്പെട്ട’ ആരോ ആണ് എന്ന വിശദീകരണമാണ്. പക്ഷേ തുടര്‍ന്ന് പറയുന്നതോ തരൂരിന്റെ കാര്യവും.
  (ഇനി ഇതു പറഞ്ഞതിന് എന്റെ പിതാമഹന്മാരുടെ വ്യാകരണ ജ്ഞാനത്തെപ്പറ്റി ഗവേഷണം നടത്താന്‍ പറയുമോ ആവോ?)

  ‘...ഇത്തരത്തിലെ വാക്കുകളുടെ പ്രയോഗം തെറ്റായി കണ്ടിട്ടില്ലാത്ത തരൂരിനോടാണ്...’ അതെ, അതു തന്നെയാണല്ലോ പ്രശ്നവും? ഇത്തരം പരിഹാസദ്യോതകമായ വാക്കുകള്‍ തെറ്റായി കാണാനുള്ള വിവേകം - വിദ്യാഭ്യാസവും ഭാഷാപരിജ്ഞാനവും കൊണ്ടു മാത്രം കിട്ടാത്തത് - തരൂരിന് ഇല്ലാതെപോയി എന്നതാണ് കാതലായ പ്രശ്നം. അതുണ്ടായിരുന്നെങ്കില്‍ താങ്കള്‍ തന്നെ പറഞ്ഞതു പോലെ ‘താനെന്താ ബഹുഭൂരിപക്ഷം വരുന്ന ഇന്‍ഡ്യക്കാരെ കന്നുകാലികളായിട്ടാണോ കാണുന്നത്’ എന്ന മറുചോദ്യം കൊണ്ട് ‘പത്രപ്രവര്‍ത്തകന്റെ കുഴിത്തുരുമ്പു ബുദ്ധി’യുടെ നാവടക്കുമായിരുന്നു. അതു ചെയ്യാതെ, താന്‍ രാജ്യത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരായ (cattle class?) ജനകോടികളുടെ കൂടി പ്രതിനിധിയായ മന്ത്രിയാണ് എന്നതു മറന്ന് ‘വെറുമൊരു തരൂര്‍’ ആയി അധ:പതിച്ചു എന്നതാണ് തരൂരിന്റെ തെറ്റ്. അതു മനസ്സിലാക്കാതെ അഥവാ അംഗീകരിക്കാതെ ‘ആയിരക്കണക്കിനു ബ്ലോഗര്‍മാരുള്ളതില്‍ വിരലിലെണ്ണാവുന്നവര്‍’ മാത്രം ന്യായീകരണങ്ങള്‍ നിരത്തുന്നത് എന്തുകൊണ്ടെന്ന് പ്രത്യേകം പറയാതെ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 22. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീടുമായി ബന്ധപ്പെട്ട് ‘പട്ടി’ പരാമര്‍ശ പ്രശ്നത്തില്‍ വി എസ്സിനു പറ്റിയ തെറ്റും ഏറെക്കുറെ സമാനം തന്നെ. സന്ദീപിന്റെ അച്ഛന്റെ ഭാഗത്തു നിന്ന് അത്തരമൊരു പരാമര്‍ശം ഉണ്ടായ സാഹചര്യവും താന്‍ വെറും അച്യുതാനന്ദനല്ല, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് എന്നതും ഓര്‍ക്കാതെ ‘പത്രപ്രവര്‍ത്തകന്റെ കുരുട്ടുബുദ്ധി’ക്കു മുന്‍പില്‍ എടുത്തുചാടി പ്രതികരിച്ചു എന്നതാണ് വി എസ്സിനു പറ്റിയ തെറ്റ്.

  മറുപടിഇല്ലാതാക്കൂ
 23. ‘Cattle class’ പ്രയോഗത്തില്‍ ശ്രീ. തരൂര്‍ മാപ്പു പറഞ്ഞതായി ഇന്നത്തെ വാര്‍ത്ത. ‘ട്വിറ്ററി’ല്‍ തുടങ്ങിയ വിവാദത്തില്‍ ഇന്നലെ രാത്രി ‘ട്വിറ്ററി’ലൂടെ തന്നെയാണ് തരൂര്‍ ക്ഷമാപണം നടത്തിയത്. തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായി തരൂര്‍ പറഞ്ഞു. അതേ സമയം തന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും economy class-ല്‍ യാത്ര ചെയ്തവരെ ഉദ്ദേശിച്ചായിരുന്നില്ല (പിന്നെ ആരെ ഉദ്ദേശിച്ചാണോ ആവോ?) പ്രയോഗം എന്നും ‘വിശുദ്ധപശു’ പ്രയോഗവും ആരെയും ഉദ്ദേശിച്ചല്ലെന്നും (ആരെയും ഉദ്ദേശിക്കാതെ ചുമ്മാ‍ ഒരു രസത്തിന് അങ്ങു പ്രയോഗിച്ചതാ!) തരൂര്‍ വ്യക്തമാക്കി.

  (വാര്‍ത്തയും വിവരങ്ങളും (ബ്രായ്ക്കറ്റില്‍ ഇട്ടിരിക്കുന്ന ഭാഗങ്ങള്‍ ഒഴികെ) ‘മനോരമ’ ഓണ്‍‌ലൈന്‍ എഡിഷനില്‍ നിന്ന്.)

  മറുപടിഇല്ലാതാക്കൂ
 24. Kanchan Gupta is an active RSS activist and fan of Narendra Modi, he purpozefully used this term 'cattle class' to make Shashi to repeat it back and created controversy, its his pro BJP agenda.

  Shashi Tharoor should be more careful, he is not a writer alone now, but a minister, any word which can be used against him may be avoided.

  മറുപടിഇല്ലാതാക്കൂ