ശനിയാഴ്‌ച, മേയ് 15, 2010

സൈബര്‍ സെല്ലിന് അഭിനന്ദനങ്ങള്‍

നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ……നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല….’ എന്നാണ് ബ്ലോഗിന്റെ മുഖവാക്യം. കൂടുതല്‍ വായിക്കുവാന്‍ >>>>

എന്നാല്‍ വെബ് സെര്‍ച്ച് ചെയ്താല്‍ എത്തിച്ചേരാന്‍ കഴിയുന്ന കുറെ അധികം പേജുകള്‍ ഇതേ കുറ്റം ആവര്‍ത്തിക്കുന്നതായി കാണാം.
മുതലായവ ഇത്തരം ജാതിയുടെ പേരില്‍ ഒരു സമുദായത്തെ മുഴുവനും അധിക്ഷേപിക്കുന്നവയാണ്. ഈ പോസ്റ്റുകളില്‍ കമെന്റിട്ടിട്ടുള്ളവരില്‍ പലരും ഇതേ ആശയങ്ങളെ പിന്തുണക്കുന്നവരാണെന്ന് കാണാം. ചിത്രകാരന്റെ പോസ്റ്റില്‍ സൈബര്‍ സെല്‍ കേസെടുത്തതും അംഗങ്ങള്‍ക്ക് മാത്രം കാണാവുന്നവയായി മാറ്റിയിട്ടും പ്രസ്തുത ബ്ലോഗിന്റെ ഉള്ളടക്കത്തിന്റെ ഒരു ഭാഗം ഇമേജായി പ്രസിദ്ധീകരിച്ച ചിത്രകാരനും കുറ്റക്കാരന്‍ തന്നെയാണ്. ഇനി അധവാ ചിത്രകാരന്റെ പോസ്റ്റ് നീക്കിയാല്‍പ്പോലും കുറ്റ വിമുക്തനാവുകയില്ല. ബഹുമാനപ്പെട്ട സൈബര്‍ സെല്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കാന്‍ | പൂശകന്മാര്‍ എന്നതും | നന്ദി (ഗൂഗിള്‍ കുറച്ചുനാളത്തേക്ക് ഇത് കാട്ടിത്തരും) ബ്ലോഗില്‍ ഇതിനേക്കാള്‍ വലുതായി എന്തുവേണം.
ഇതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍

7 അഭിപ്രായങ്ങൾ:

 1. അടിസ്ഥാന രഹിതമായ ആരോപണങ്ങളും അവഹേളനങ്ങളും മാത്രം കൊണ്ട് (ഈ ബ്ലോഗുകളുടെ കാര്യമല്ല ) ഒരു സമുദായത്തെയും വിശ്വാസങ്ങളെയും അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇടുകയും അതിനെ കോപ്പി പേസ്റ്റ് ചെയ്ത് തങ്ങളുടെ ബ്ലോഗിൽ പരസ്യം ചെയ്യുന്നവരും ശ്രദ്ധിക്കുന്നതും നല്ലത് എന്നല്ലേ ! നല്ല കാര്യം തന്നെ. എന്നാൽ സത്യം സത്യമായി പറയാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന തലത്തിലേക്ക് അത് മാറരുതെന്ന് മാത്രം.

  മറുപടിഇല്ലാതാക്കൂ
 2. എല്ലാവര്‍ക്കെതിരേയും സൈബര്‍ സെല്ലേല്‍ പരാതി കൊടുക്കണം. ചരിത്ര പുസ്തകങ്ങള്‍ ക്വോട്ട് ചെയ്യുന്നവരെ കോടതി കേറ്റണം..അല്ല പിന്നെ..

  മറുപടിഇല്ലാതാക്കൂ
 3. keralafarmer said...

  "ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം."
  അങ്കിള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാന്‍ മാത്രം പഠിച്ച എം.പി മാരെ നമുക്കു് കുറ്റം പറയാതിരിക്കാന്‍ കഴിയില്ല. ഭരണപക്ഷത്തിന് കയ്യും കെട്ടിയിരിക്കാനല്ലെ കഴിയൂ? ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് ക്രൂശിക്കപ്പെട്ടത്.

  ഇതും താങ്കള്‍ എഴുതിയത് തന്നെ അല്ലേ? ലിങ്ക്

  മറുപടിഇല്ലാതാക്കൂ
 4. ജാതിയുടെ പേരിലൂടെയുള്ള തമ്മില്‍ തല്ല് ഇവിടെ അവസാനിക്കട്ടേയേന്നും ബ്ലോഗര്‍മാര്‍ തങളുടെ ഊര്‍ജ്ജവും സമയവും നല്ല കാര്യങള്‍ക്കയി വിനിയോഗിക്കട്ടേയെന്നും ആശംസിച്ചു കൊണ്ട്...

  മറുപടിഇല്ലാതാക്കൂ
 5. ആത്മാവിഷ്കാരം എന്ന പേരില്‍ ബ്ലോഗ്ഗില്‍ എന്തും എഴുതാമെന്നു കരുതുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു മുന്നറിയിപ്പുതന്നെ. മതങ്ങളെ തമ്മിലടിപ്പിക്കാനും ഹിന്ദുമതത്തിലെ പറയപ്പെടുന്ന ജാതികളെ തമ്മിലടിപ്പിക്കാനും, അതൊക്കെ ചൂഷണംചെയ്തു വളര്‍ന്നു സ്വന്തം ഇരിപ്പിടം ഉറപ്പാക്കാനുമാണ് ഈ ബൂലോകത്തിലെ പല വ്യക്തികളും സംഘടനകളും ശ്രമിക്കുന്നതെന്ന് കരുതാതെ തരമില്ല. സ്വന്തം ജാതിയും മതവും മറച്ചുവച്ച് ക്രിസ്ത്യന്‍ പേരില്‍ ഒരു ബ്ലോഗ്ഗെഴുതി, പ്രൊഫൈലില്‍ കുരിശിന്റെ പടവും കൊടുത്ത്, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുന്നതും ജാതിമത വിദ്വേഷം ഉണ്ടാക്കി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിക്കാന്‍ ബ്ലോഗിലെ ഉറങ്ങുന്ന പുലികള്‍ ആരെയും കണ്ടില്ല. അവരൊക്കെ മതപരമായ പോസ്റ്റുകള്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നവരാണുപോലും! അവരൊന്നുംതന്നെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി രാജ്യത്തെ കാണാന്‍ കഴിവില്ലാത്തരാണോ എന്നു ചിന്തിച്ചു പോകുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!

  അവര്‍ണ്ണര്‍, സവര്‍ണ്ണര്‍ എന്നൊക്കെ തരംതിരിച്ച് ബ്ലോഗ്ഗില്‍ ചരിത്രം എന്നപേരില്‍ ആഭാസം എഴുതുന്നവര്‍ക്കും ഇതൊരു വ്യക്തമായ മുന്നറിയിപ്പുതന്നെ. ആരുടെയെങ്കിലും പേരില്‍ നായര്‍, നമ്പൂതിരി, മേനോന്‍, പിള്ള എന്നൊക്കെ കാണുമ്പോള്‍ അതിനെതിരെ എന്തു ആഭാസവും എഴുതി, അവരുടെ മാതാപിതാസഹോദരങ്ങളെ തെറിയഭിഷേകം നടത്തി അവര്‍ണ്ണ-സവര്‍ണ്ണ തരംതിരിവ് സൃഷ്ടിക്കുന്നതും ഈ സമൂഹത്തിനു വളരെയേറെ ദോഷം ചെയ്യുന്നു എന്നു ഇത്തരക്കാര്‍ മനസ്സിലാക്കട്ടെ.

  ബ്ലോഗ്ഗില്‍ അവര്‍ണ്ണര്‍ എന്നു കരുതുന്നവര്‍ക്കെതിരെ സവര്‍ണ്ണര്‍ എന്നു പറയപ്പെടുന്നവര്‍ ആഭാസം എഴുതുന്നത്‌ കണ്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ത്തന്നെ അത് വലിയൊരു കുറ്റമാണ് നമ്മുടെ നാട്ടില്‍, അത്തരം നിയമം വളര നല്ലതുതന്നെയാണ്. തിരിച്ചും അതുപോലെ ആയിരിക്കണം എന്നും മനസ്സിലാക്കണം. സവര്‍ണ്ണര്‍ക്കെതിരെ തെറിവിളികള്‍ കാണുമ്പോഴാണ് സത്യത്തില്‍ ഓര്‍ക്കുന്നത് ഇത്തരം വര്‍ണ്ണവ്യത്യാസം ഇപ്പോഴും ഉണ്ടോ എന്ന്! ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരെപ്പോലും മറിച്ചു ചിന്തിക്കുവാന്‍ ഇത്തരക്കാരുടെ പോസ്റ്റുകള്‍ പ്രേരിപ്പിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. മാന്യമായ ഭാഷയിലും, ഗുണകാംഷാ പരമായും ആര്‍ക്കും ആരെയും വിമര്‍ശിക്കാം.

  എന്നാല്‍ ഈ സംഭവത്തില്‍ അതൊന്നുമില്ലെന്ന് മാത്രമല്ല, ഒരു സമുദായത്തെ മന:പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിക്കുകയും അതിന് മറ്റൊരു സമുദായത്തിന്റെ പേര്‍ ദുരുപയോഗപെടുത്തുകയും, എതിര്‍ അഭിപ്രായങ്ങള്‍ക്ക് അവസരം പോലും നല്‍കാതിരിക്കുകയും ചെയ്തതിലൂടെ ബ്ലോഗിനെ മൊത്തം അപകീര്‍ത്തിപെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ബ്ലോഗിന്റെ സല്‍കീര്‍ത്തി കാത്തു സൂക്ഷിക്കുന്നതിനും, നന്മയെയും, സൌഹാര്‍ദ്ദാന്തരീക്ഷത്തെയും കാംഷിച്ചും
  ഇത്തരം ക്ഷുദ്ര ബ്ലോഗുകളെയും ബ്ലോഗര്‍മാരെയും ഒറ്റപെടുത്തണമെന്ന് എല്ലാ നല്ലവരായ ബ്ലോഗര്‍മാരോടും അപേക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 7. താങ്കള്‍ എന്താണു ചെയ്യുന്നതെന്നു താങ്കള്‍ അറിയുന്നുണ്ടോ?
  ഏതോ ഒരു വഷളന്‍ ചെയ്ത തോന്ന്യാസത്തിന്റെ പേരില്‍ ജനാധിപത്യവിരുദ്ധമായ ഒരു precedent ഉണ്ടായതിനെയാണ് താങ്കള്‍ അഭിനന്ദിക്കുന്നത്? വഷളന്‍ എന്നു പറഞ്ഞത് ആഭാസത്തരം മാത്രം എഴുതിവെച്ചതുകൊണ്ടാണ്. നായര്‍ സമുദായത്തിലെ വിചിത്രമായ സദാചാരത്തെപ്പറ്റി വസ്തുതകള്‍ തെളിവുകളോടെ പറയുന്നതിനും പകരം അശ്ലീലം കലര്‍ത്തി എഴുതുകയായിരുന്നു അയാള്‍ ചെയ്തത്. പക്ഷേ ഇങ്ങനെയൊരു precedent ഉണ്ടാക്കിവെച്ചാല്‍ നാളെ അത് ആര്‍ക്കുനേരെയും വരാം. എന്റെ ബ്ലോഗിനെക്കുറിച്ച് ഒരു യൂനിവേഴ്സിറ്റി ഔദ്യോഗികമായി സൈബര്‍ ക്രൈം സെല്ലിനു പരാതികൊടുത്തതായി അവിടത്തെ സിന്‍ഡിക്കേറ്റ് മെംബര്‍ തന്നെ പത്രക്കാരോട് പറഞ്ഞിട്ടുണ്ട് (നാലാംകിട കവിയും, ബ്ഗോഗറും പു ക സ ക്കാരനും, സി പി എം hardliner ഉം ആണ് ദേഹം). പൊലീസിന് സി പി എമ്മുകാരെക്കാള്‍ വിവേകമുള്ളതുകൊണ്ടാവാം നടപടിയൊന്നും വന്നുകണ്ടില്ല. അതോ തെളിവുകള്‍ ശേഖരിക്കുകയാണോ എന്നും അറിയില്ല.
  ഇത്രകാലം സി പി എം ആയിരുന്നു ഈ കരിനിയമത്തിന്റെ ഉപഭോക്താക്കള്‍. ഇനിയിപ്പോള്‍ എന്‍ എസ് എസ് ആയിരിക്കും.

  മറുപടിഇല്ലാതാക്കൂ