തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2005

കർഷകന്റെ ബുദ്ധിമുട്ടുകൾ ആരറിയുന്നു


പാലക്കാട്‌ ജില്ലയിൽ കാവശ്ശേരി തോലമ്പുഴ പാടത്ത്‌ മഴക്കിടെ കൊയ്തുകൂട്ടിയ 510 പറ നെല്ല്‌ മുളച്ചു നശിച്ചു. പത്തേക്കറോളം വയലിലെ വിളഞ്ഞ കതിരുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. (2005 സെപ്റ്റമ്പർ 12 ന്‌ മാതൃഭൂമി റിപ്പോർട്ട്‌ ചെയ്യുന്നു) മറുവശത്ത്‌ ഉത്പാദനത്തിൽ നാലാം സ്ഥാനത്താണെങ്കിലും റബ്ബർ കർഷകർ അന്താരഷ്ട്ര വിലയെക്കാളും 15 രൂപ താണതാണെങ്കിലും സന്തോഷത്തിലാണ്‌. റബ്ബർ കയറ്റുമതി ചെയ്യുവാൻ 15 രൂപയുടെ വിലവ്യത്യാസം 2 രൂപയുടെ ഗ്രേഡിംഗ്‌ വെട്ടിപ്പ്‌ 1.75 രൂപയുടെ ക്‌അയറ്റുമതി സബ്സിഡി 2.40 രൂപ വാങ്ങൽ നികുതി യിളവ്‌ 1.50 രൂപയുടെ സെസ്സിൽ ഇളവ്വ്‌. എന്നുവെച്ചാൽ നേട്ടം കർഷകർക്കല്ല ഇടനിലക്കാർക്കാണ്‌ എന്നതാണ്‌ വാസ്തവം.

2 അഭിപ്രായങ്ങൾ:

  1. ഈ ബുദ്ധിമുട്ടുകൾക്കെല്ലാമിടയിലും ഒരോണത്തിനു സ്കോപ്പില്ലേ?

    ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
    കെവിനും സിജിയും

    മറുപടിഇല്ലാതാക്കൂ
  2. മാവേലിയെ കാണിക്കനെന്ന പേരിൽ ഇല്ലാത്ത കടം വാങ്ങി ഓണമുണ്ണുന്നതിനെക്കാൾ ഉള്ളതുകൊണ്ട്‌ എന്നും ഓണമുണ്ണുന്നതാണ്‌. ഓണത്തിന്റെ പേരിൽ ഒരാശംസ എല്ല സുഹൃത്തുക്കൾക്കുമയി ഒരു സന്തോഷത്തിന്റെ പേരിൽ പങ്കുവെയ്ക്കാം.

    മറുപടിഇല്ലാതാക്കൂ